Followers

Thursday, October 29, 2015

എം.കെ.ഹരികുമാർ സാഹിത്യ കളരി

എം.കെ.ഹരികുമാർ സാഹിത്യ കളരി
കൂത്താട്ടുകുളത്ത്
9995312097
കാലാവധി മൂന്നു മാസം,

ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ്
രാകേഷിനും അവ്യയാനന്ദയ്ക്കും സി പി ചന്ദ്രനും ഷാനവാസിനും മുക്താനന്ദയ്ക്കും

കൊച്ചി: എം.കെ.ഹരികുമാറിന്റെ ‘ആത്മായനങ്ങളുടെ ഖസാക്ക് എന്ന നിരൂപണകൃതിയുടെ പേരിലുള്ള ഇരുപത്തിയൊന്നാമത് അവാർഡിനു രാകേഷ് നാഥ്/അനസ്തേഷ്യ- കഥകൾ ,അവ്യയാനന്ദസ്വാമി/ സ്വാനുഭവഗീതികൾ വ്യാഖ്യാനം- ചിന്ത, സി.പി .ചന്ദ്രൻ/നിഴലൊച്ച-കവിത, ഷാനവാസ് പോങ്ങനാട്/മഴിചെരിഞ്ഞ ആകാശം- ഓർമ്മ, സ്വാമി  മുക്താനന്ദയതി/ ഗുരുപൂർണിമ-ദാർശനികം എന്നിവർ അർഹരായി.
ശില്പവും  രവീന്ദ്രനാഥ് ടാഗോർ വരച്ച ചിത്രവും പ്രശംസാഫലകവും മുഖചിത്രഫലകവും  അടങ്ങിയ പുരസ്കാരം എഴുത്തുകാരുടെ നാട്ടിൽ ചേരുന്ന യോഗത്തിൽ സമ്മാനിക്കും.എം. കെ.ഹരികുമാറാണ്‌ അവാർഡുകൾ സമ്മാനിക്കുക.
ഒ.വി.വിജയന്റെ ’ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് ആദ്യമായി ഉണ്ടായ വിമർശന ഗ്രന്ഥമാണ്‌ ആത്മായനങ്ങളുടെ ഖസാക്ക്.1984 ലാണ്  ഈ കൃതി  പ്രസിദ്ധീകരിച്ചത് .ഒരു നിരൂപണക്കുറിച്ച് മാത്രമായി മലയാളത്തിൽ ഉണ്ടായ പുസ്തകവും ഇതാണ്‌. 1995 മുതലാണ്‌ കൊച്ചിയിൽ നിന്ന് സുഹൃത് സംഘത്തിന്റെ നേതൃ ത്വത്തിൽ അവാർഡ് നല്കാൻ തുടങ്ങിയത് .
മുൻ  വർഷങ്ങളിൽ  അവാർഡ്  നേടിയവർ :പ്രഭാവർമ്മ, ഉണ്ണികൃഷ്ണൻ ശ്രീകണ്ഠപുരം, പി കെ രാജശേഖരൻ,ഡോ. ഉമർ തറമേൽ, വിനോദ് മങ്കര, എ. ബി രഘുനാഥൻ നായർ, ഡോ. പൂജപ്പുര കൃഷ്ണൻ നായർ, പി. സുകുമാരൻ, ടി.പി.സുധാകരൻ, എം.സി.പോൾ, പ്രൊഫ. പി മീരാക്കുട്ടി, പ്രൊഫ. പി സോമൻ, പ്രൊഫ. വിശ്വ്വമംഗലം സുന്ദരേശൻ, ചന്തിരൂർ ദിവാകരൻ, അപ്പൻ തച്ചേത്ത്, കെ.വി.തോമസ്, സുധാകരൻ രാമന്തളി, പോൾ മണലിൽ, സി എൻ ഗംഗാധരൻ, ഡോ. റോയി അഗസ്റ്റിൻ, എൻ എ ലത്തീഫ്, മഹർഷി ശ്രീകുമാർ, പ്രശാന്ത് ചിറക്കര, സുരേഷ് പേങ്ങാട്, എം സി രാജനാരായണൻ, ലാല്ജി ജോർജ്, പി മോഹനൻ, ദേശമംഗലം, മാത്യു നെല്ലിക്കുന്ന്,ഡോ. ഷണ്മുഖൻ പുലാപ്പറ്റ, വേണു വി ദേശം, ഇ പി ശ്രീകുമാർ, പ്രസന്നരാജൻ, ശ്രീകുമാരി രാമചന്ദ്രൻ, സതോഷ് പാലാ, ഏഴാച്ചേരി രാമചന്ദ്രൻ, നിഷാ ജി, കൃഷ്ണദാസ്, പി.കെ.ഗോപി, സുജിത് ബാലകൃഷ്ണൻ, വെണ്ണല മോഹൻ, ബിജു സിപി, ജോസ് പാഴൂക്കാരൻ, രശീത് പാറയ്ക്കൽ, ചാത്തന്നൂർ മോഹൻ, രാജു റാഫേൽ, സിസ്റ്റർ ജെസ്മി, പ്രേമ്മൻ ഇല്ലത്ത്, സുരേഷ് വർമ്മ, വിനോദ് ഇളകൊള്ളൂർ, ജിജോ സ്കറിയ.

ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് നേടിയ രാകേഷ് നാഥിനു സമർപ്പിക്കുന്ന പ്രശസ്തിപത്രം.

ഇരുപത്തിയൊന്നാമത് ആത്മായനങ്ങളുടെ ഖസാക്ക് അവാർഡ് നേടിയ രാകേഷ് നാഥിനു അനുമോദനങ്ങൾ. ചുരുങ്ങിയ കാലത്തിനുള്ളിൽ അക്ഷരങ്ങളുടെ ലോകത്ത് മൗലികമായ പരീക്ഷണങ്ങൾക്ക് മുതിർന്ന ഈ എഴുത്തുകാരനെ നവീനമായ കാഴചപ്പാടുകളും ദർശനങ്ങളുമാണ്‌ നയിക്കുന്നത്. പഴകി അർത്ഥം നഷ്ടപ്പെട്ട സാഹിത്യരൂപങ്ങളെക്കുറിച്ചും ഭാഷാപ്രയോഗരീതിയെക്കുറിച്ചും രാകേഷ് തികച്ചും ബോധവാനാണ്‌. അതുകൊണ്ടുതന്നെ സ്വയം നിർമ്മിക്കണമെങ്കിൽ ലോകനിലവാരത്തിലുള്ള അവബോധവും വിപ്ളവകരമായ അന്വേഷണവും ആവശ്യമാണെന്ന് തിരിച്ചറിയുന്നു. കഥ എന്ന സാഹിത്യരൂപം രാകേഷിന്റെ കയ്യിൽ പുതിയൊരു ലോകത്തേക്ക് കുതിച്ചു ചാടാനുള്ള  മാധ്യമമാണ് . സാമ്പ്രദായികമായ വായനാശീലത്തെയും പരമ്പരാഗതമായ ഭാഷാശൈലിയെയും കൈവിട്ട് കാലത്തിന്റെ സാഹിത്യപരമായ വായനകൾ സാധ്യമാക്കാനാണ്‌ ഈ യുവാവ് ശ്രമിക്കുന്നത്.

ഇവിടെ പുരസ്കാരത്തിനു അർഹമായ ‘അനസ്തേഷ്യ’, മലയാളകഥയിൽ ഭാവനയുടെ പിൻബലത്തോടെ ഒരെഴുത്തുകാരൻ നടത്തുന്ന നിർഭയമായ സഞ്ചാരമെന്ന് നിസ്സംശയം പറയാം. ഭൂതകാലത്തെ എങ്ങനെ ഉൾക്കെള്ളണമെന്ന് മനസ്സിലാക്കിയാലേ അതിൽ നിന്ന് പുതിയ യാഥാർത്ഥ്യങ്ങൾ തേടാൻ കഴിയൂ.
ഭാഷയുടെ യാഥാർത്ഥ്യമല്ല, യാഥാർത്ഥ്യത്തിന്റെ ഭാഷയാണ്‌ പ്രധാനം. അനസ്തേഷ്യയിലെ ‘പഗോഡ’ , ഗൈനക്കോളജി, ലൂയി അൾത്തൂസറിന്റെ ചുംബനം തുടങ്ങിയ കഥകൾ മലയാളകഥയുടെ പതിവു വഴികൾ വിട്ട് ആത്മാവിന്റെ അകംലോകങ്ങളെ ചിത്രീകരിക്കുന്നു.
ഒരു  നവതരംഗമായി  ഇതിനെ  കാണണം.ആന്തരികയുക്തിയുടെ കഥകൾ വായിക്കുന്നത് പുതിയൊരു അനുഭൂതിയാണ്‌ അനുവാചകനു തരുന്നത്. ജീവിതത്തിന്റെ ആഭ്യന്തരമായ നിലകളെ കലയുടെ ലോകത്തുവച്ച് അപഗ്രഥിക്കുകയും അപാരമായ സൗന്ദര്യത്തിലേക്ക് അനിവാര്യമായി പ്രവേശിക്കുകയുമാണ്‌ ചെയ്യുന്നത്.
ആത്മീയമായ  ഏകാന്തതയെ  അറിയുകയും അതിന്റെ ആഴക്കാഴ്ചകളിലേക്ക്  ഉപാധികളില്ലാതെ  സ്വയം എടുത്തെറിയുകയും   ചെയ്യുന്നത്  പുതിയ അറിവായി  പരിണമിക്കുന്നു . രാകേഷിനു ഇനിയും ധാരാളം എഴുതാനുണ്ട്. അതിനുള്ള ഒരു ചെറിയ സമ്മാനമാണിത്. ഇതിന്റെ  ശുദ്ധതയിൽ രാകേഷിനു ഇനിയും കൂടുതൽ സർഗ്ഗപരമായി ഇടപെടാൻ കഴിയട്ടെ എന്നു ആശംസിക്കുന്നു. 








എം. കെ. ഹരികുമാറുമായി അഭിമുഖം ലിങ്ക് ഇവിടെ

വിക്ടേഴ്സ് ചാനലിൽ
എം. കെ. ഹരികുമാറുമായി അഭിമുഖം
ലിങ്ക് ഇവിടെ

Monday, October 19, 2015

എം കെ ഹരികുമാറിന്റെ അക്ഷരജാലകം, പ്രസാധകാൻ മാസികയിൽ , ഒക്ടോബർ 2015







അക്ഷരജാലകം,  പ്രസാധകാൻ മാസികയിൽ , ഒക്ടോബർ  2015

കാര്യവട്ടം കേന്ദ്രത്തിൽ നടന്ന അന്താരാഷ്ട്ര സെമിനാറിൽ

 എന്റെ  അക്ഷരജാലകം  പംക്തി  കേരള യൂണിവേഴ്സിറ്റി  ഫസ്റ്റ്  എം  എ ക്ക്  പഠി ക്കാനുണ്ടെന്ന്  അറിയിച്ചിരുന്നു . അതിൽനിന്ന്   പരീക്ഷയ്ക്ക്  ചോദ്യവും  വന്നു . ഇതിന്റെ  ഭാഗമായാണ്  കഴിഞ്ഞ  ദിവസം  യൂണിവേഴ്സിറ്റി  കാര്യവട്ടം  കേന്ദ്രത്തിൽ  നടന്ന  അന്താരാഷ്ട്ര  സെമിനാറിൽ  അക്ഷരജാലകത്തെക്കുറിച്ച്   പ്രഭാഷണം  നടത്താൻ  കുട്ടികൾക്ക്  മുൻപിൽ  ഞാനെത്തിയത് . അത്  ശ്രീ രാജീവ്  മണ്ണായം  എന്ന  ഫോട്ടോഗ്രാഫർ  പകർത്തി  അയചുതന്നതാണിത്


എഴുത്തുകാരന്റെ മനസ്സ്

എഴുത്തുകാരന്റെ  മനസ്സ്