Followers

Showing posts with label thakazhi. Show all posts
Showing posts with label thakazhi. Show all posts

Monday, January 6, 2020

അക്ഷരജാലകം /മെട്രൊ വാർത്ത


അക്ഷരജാലകം /മെട്രൊ വാർത്ത http://epaper.metrovaartha.com/2495541/Metrovaartha-Life-Kozhikode/05-01-2020#page/2/1/ക്ലിക്ക് 

Friday, September 27, 2019

മഹാവാണിജ്യ ദുർമ്മന്ത്രവാദത്തിന്റെ കാലത്ത് വായനക്കാരന്റെ അസ്തിത്വം/ എം.കെ.ഹരികുമാർ



എഴുത്തുകാരന്റെ കലാപം വ്യവസ്ഥിതിയോടോ, സ്വന്തം കാലത്തോടോ ആകാം. എന്നാൽ അയാൾ  സ്വന്തം കൃതിയെ തള്ളിക്കളഞ്ഞുകൊണ്ട്‌  ഒന്നും തന്നെ ആലോചിക്കുന്നില്ല. അയാൾ തന്റെ കൃതിയുടെ മാത്രം നിർമ്മാതാവാണ്‌. വായനക്കാരനാകട്ടെ, സ്വന്തം കൃതി എഴുതാനല്ല ശ്രമിക്കുന്നത്‌. മറ്റുള്ളവരുടെ കൃതികൾ വായിച്ച്‌, സ്വന്തം രചനയെ കണ്ടെത്താനാണ്‌ ശ്രമം. അയാൾ സ്വന്തം നിലപാടുകൾ കൃതികളിലൂടെ തെളിച്ചെടുക്കുന്നു. അതേസമയം, താൻ തന്റെപോലും തടവറയിലല്ല എന്ന്‌ തെളിയിച്ചുകൊണ്ട്‌, സ്വയം തള്ളിപ്പറഞ്ഞ്‌ അപ്രതീക്ഷിതമായി മറ്റൊരു രുചിയിലെത്തുന്നു”.


വായനക്കാർ  ചീത്തയാവുകയോ ദുർമ്മന്ത്രവാദത്തിനു ഇരയാവുകയോ ചെയ്യാം.അവരെ ഉഗ്രമായ സ്ഥാപനങ്ങൾ  തെറ്റായ രീതിയിൽ സ്വാധീനിക്കുകയും   സാഹിത്യചരിത്രത്തിലെ മഹത്തായ കണ്ടുപിടിത്തങ്ങളെ അവരിൽനിന്നു മറച്ചുപിടിക്കുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. വളരെ  ഔദ്യോഗികമായി ഇത് നിറവേറ്റുന്നു.വിശ്വാസം വർദ്ധിക്കാൻ വേണ്ടി സമൂഹത്തിൽ വിശ്വാസം നേടിയവരെ ഇതിനായി ഉപയോഗിക്കുകയും ചെയ്യും.എല്ലാ ആഭിചാരവും നടത്തിക്കൊടുക്കാൻ , ചീത്ത  കൃതികൾക്ക് പരവതാനി വിരിക്കാൻ പ്രതിഷ്ഠ   നേടിയെടുത്ത വ്യക്തികൾ ഇന്നത്തെ സമൂഹത്തിൽ ധാരാളമുണ്ട്. കാരണം സ്വന്തം നിലനില്പിൽ ഏറ്റവും അവിശ്വാസവും  സംശയമുള്ളവർമുള്ളവർ  ഇവരാണെന്നത് ഒരു വിചിത്രസംഗതിയാണ്.
ജനങ്ങളിലേക്ക്  ഉപഭോക്തൃ  സാധനങ്ങൾ അടിച്ചേൽപ്പില്പിക്കുന്നത് പരസ്യങ്ങളിലൂടെയും,  കൂറ്റൻ  മാളുകളുടെയും വ്യാപാര സമുച്ചയങ്ങളുടെയും ശക്തിപ്രകടനത്തിലൂടെയുമാണ്.ഉപഭോകതാക്കൾക്കു ഒരു ഉത്തരമോ, മറുപടിയോ , ചോദ്യമോ , സംശയമോ  ഇല്ല ; ഉണ്ടാകുന്നത് അനീതിയാണെന്ന് വിശ്വസിക്കപ്പെടുന്നു.കലയിലും സാഹിത്യത്തിലും ഇതിനു തുല്യമായ ചിന്താദാരിദ്ര്യവും  കീഴടങ്ങലുമാണ് ആഘോഷിക്കപ്പെടുന്നത്.അവാർഡുകളും ഉത്സവങ്ങളും ഇതിന്റെ പ്രത്യക്ഷമായ  അശ്വമേധമാണ്. സാധാരണക്കാരനും നിർദ്ധനനുമായ ഒരു എഴുത്തുകാരൻ ഒരു യാചകനോ തെണ്ടിയോ ആകുന്നത് ഈ പശ്ചാത്തലത്തിലാണ്. സാഹിത്യത്തെക്കുറിച്ചുള്ള ചിന്തകളൊക്കെ എങ്ങനെ അപ്രസക്തമാക്കപ്പെട്ടു എന്ന് ഈ വാണിജ്യ രാക്ഷസകാലം വ്യക്തമാക്കി   തരുന്നുണ്ട് .ജനമനസ്സുകളിൽ അല്പമൊക്കെ  ഇടം   നേടിയവരൊക്കെ ഈ വാണിജ്യ മേൽക്കോയ്മയെ അരിയിട്ട് വാഴിക്കാൻ എത്ര കിലോമീറ്റർ വേണമെങ്കിലും യാത്രചെയ്തു എത്തും
,ശാരീരികമായി അവശതയിലാണെങ്കിൽപ്പോലും.


ജീർണസാഹിത്യത്തിന്റെ വക്താക്കളും അതിസമ്പന്നരുമായ പ്രൊഫസർമാരൊക്കെ ഇന്ന് അസ്‌പൃശ്യതയെ ആശ്ലേഷിക്കുകയാണ്. ഇവിടെ വായനക്കാരൻ ഒരു പരാന്നഭോജിയാണ്, പരാംഗ്മുഖനും മുൻവിധിയിൽ  ജീവിക്കുന്നവനുമാണ്. പുസ്തകങ്ങൾ ഇറങ്ങാതിരിക്കുന്നതോ കൂടുതൽ വായിക്കാത്തതോ അല്ല വായന മരിക്കാൻ ഇടയാക്കുന്നത്.വായിക്കപ്പെടേണ്ടത് വായിക്കേണ്ട രീതിയിൽ വായിക്കാൻ വിദ്യാസമ്പന്നർപോലും വിമുഖരാവുന്നതാണ് വായന മരിക്കാൻ ഇടയാക്കുന്നത്‍ .


മലയാള സാഹിത്യം ഇതുവരെയും ഒരു നല്ല വായനക്കാരനെ അംഗീകരിച്ചിട്ടില്ല. വായനക്കാർ ഒരു അദൃശ്യസാന്നിദ്ധ്യമായി നിൽക്കുകയാണ്. അത്‌ ഏറെക്കുറെ അവ്യക്തമായ ഒരു ലോകമാണ്‌. ധാരാളം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടെങ്കിലും എഴുത്തുകാർക്കോ, പ്രസാധകർക്കോ കിട്ടുന്ന പ്രതികരണങ്ങൾ യഥാർത്ഥ വായനക്കാരനുമായി ബന്ധമുള്ളതല്ല. ധാരാളം പുസ്തകങ്ങൾ വിൽക്കുന്നതും വിറ്റുവരവുണ്ടാകുന്നതും വായനക്കാരുടെ ലക്ഷണമായി കാണുകയാണ്‌ പലരും. പുസ്തകം വാങ്ങുന്നത്‌ വായിക്കാനാണെങ്കിലും അത്‌ കർശനമായ വായനയല്ല. വാങ്ങുന്നവർ വായിക്കുകയോ പകുതി വായിക്കുകയോ ചെയ്യാം. മുഴുവൻ വായിച്ചാൽ തന്നെ, അത്‌ നിഷ്കൃഷ്ടമായ ലക്ഷ്യങ്ങളുള്ള വായനയാകണമെന്നില്ല. എഴുത്തുകാരന്റെ ഊതിവീർപ്പിച്ച പ്രതിച്ഛായയ്ക്ക്‌ കീഴടങ്ങി പുസ്തകം വാങ്ങി ,അനുസരണയോടെ വരികളിലൂടെ നീങ്ങി അവസാനിക്കുന്നതാകരുത്‌ വായനക്കാരന്റെ റോൾ. അവൻ പുസ്തകവായനയിൽ ശ്രദ്ധാലുവാണ്‌. അവന്‌ പുസ്തകങ്ങളില്ലാതെ ജീവിക്കാൻ കഴിയില്ല.
   പുസ്തകങ്ങൾ കൂടുതൽ വിറ്റുപോകുന്നതുനോക്കി വായനക്കാരെ കണക്കാക്കുന്നത്‌ അപരിഷ്കൃതവും ഹിംസാത്മകവുമാണ്‌. കാരണം, അങ്ങനെ നിശ്ശബ്ദരായി പോകുന്ന ആട്ടിൻ പറ്റമല്ല നല്ല വായനക്കാർ. വായനക്കാരന്‌ വർഷങ്ങളിലൂടെ ആർജ്ജിച്ച സംസ്കാരമാണുള്ളത്‌. അതാകട്ടെ, അഭിരുചിയുടെയും ശൈലിയുടെയും പ്രശ്നമാണ്‌.


വായനക്കാരന്റെ അഭിരുചി. 

ഒരാൾ പെട്ടെന്നൊരുനാൾ രുചിബോധത്തിലേക്ക്‌ എത്തിച്ചേരണമെന്നില്ല. അയാൾ ജീവിതകാലമത്രയും ഒരു രുചിയിൽ തളച്ചിടപ്പെടുന്നവനാകരുത്‌. എങ്കിൽ, അയാളിലെ വായനക്കാരൻ മരിച്ചു എന്നാണർത്ഥം. വായനക്കാരൻ ജീവിച്ചിരിക്കുന്നത്‌, സാഹസികമായി തന്റെ രുചിയുമായി ഇണങ്ങുകയും പിണങ്ങുകയും ചെയ്തുകൊണ്ട്‌   പരീക്ഷണത്തിലേർപ്പെടുമ്പോഴാണ്‌. സംഘടിത വിശ്വാസത്തിന്റ അടിമയായിരിക്കുന്നവന്‌ യഥാർത്ഥവായന എന്താണെന്നറിയില്ല. കാരണം, അയാൾ സ്വന്തം ആവശ്യത്തിനുവേണ്ടിയല്ല വായിക്കുന്നത്‌. ചില വിശ്വാസങ്ങൾക്കും ശാഠ്യങ്ങൾക്കും വേണ്ടിയാണ്‌. അയാൾക്ക്‌ ഒന്നും തന്നെ വ്യക്തിപരമായി കണ്ടെത്താനുണ്ടാകില്ല. മറ്റാർക്കോ വേണ്ടി വായിച്ച്‌ ജീവിതം നശിപ്പിക്കുകയും ചെയ്യും. എന്നാൽ അഭിരുചിയുടെ വായനക്കാരൻ സ്വയം നിരസിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നതിൽ വ്യാപൃതനായിരിക്കും. വായനക്കാരന്റെ സ്വയം നിരസം എന്ന്‌ പറയുന്നത്‌, അവൻ ഏത്‌ ഗ്രൂപ്പിന്റെ പാർട്ടിയുടെ വിശ്വാസത്തിന്റെ, സ്ഥാപനത്തിന്റെ ആളാണെന്ന ധാരണയെ കശക്കിയെറിയുന്നതിന്റെ ഒരു നവാദ്വൈത വ്യാഖ്യാനമാണ്‌.
സ്വന്തം രുചി, ഏതെങ്കിലും സംഘടിത വിശ്വാസത്തിന്റെ ഉൽപന്നമാണെങ്കിൽ അത്‌ തിരച്ചറിഞ്ഞ്‌ ഉപേക്ഷിക്കുമ്പോഴാണ്‌ സ്വയം നിരാസത്തിന്റെ പ്രാഥമിക തലത്തിൽ പ്രവേശിക്കുന്നത്‌. ഓരോ സംഘരുചിയും അതിന്റെ കീഴിൽ പണിയെടുക്കാനാണ്‌ വായനക്കാരനെ ക്ഷണിച്ചു കൊണ്ടിരിക്കുന്നത്‌. സ്വതന്ത്ര വായനക്കാരൻ എന്ന സങ്കൽപത്തെപ്പറ്റി ആലോചിക്കാൻപോലും സംഘരുചിക്ക്‌ കഴിയില്ല. അതൊരു അടഞ്ഞ ലോകമാണ്‌. അതിനുള്ളിൽ പ്രവേശിച്ചാൽ മനുഷ്യവ്യക്തിയുടെ സൂക്ഷ്മേന്ദ്രിയങ്ങളുടെ സകല കഴിവുകളെയും നശിപ്പിച്ചുകളയും. അതുകൊണ്ട്‌ ഇത്തരം മാരകമായ രുചിശാഠ്യങ്ങൾക്ക്‌ പിടികൊടുക്കാതെ രക്ഷപ്പെട്ട്‌ സ്വന്തം രുചിയിലേക്ക്‌ എത്തിച്ചേരുക തന്നെ വേണം. സ്വയം നിരസിക്കുന്നതോടെ, ഒരാൾ തന്നിൽ മറ്റുള്ളവർ അടിച്ചേൽപ്പിച്ച ചീത്ത വാസനകളെ മറികടക്കും. ഇത്‌ കലാപവും  സ്വാതന്ത്ര്യവും സംഗമിക്കുന്ന ബിന്ദുവാണ്‌. തന്റേതായ രുചി വീണ്ടെടുക്കപ്പെടുന്ന നിമിഷം സ്ഥിരമായിരിക്കില്ല. അതും മാറാനുള്ളതാണ്‌. എങ്കിലും, ആ മാറ്റത്തിന്റെ കാര്യവും കാരണവും ആ വ്യക്തിതന്നെയായിരിക്കും.


അവനവന്റെ രുചിയുടെ പാതയിലേക്ക്‌ ഏത്തിച്ചേരുകയാണ്‌ ഒരു വായനക്കാരന്റെ നിർമ്മാണം. അയാൾ സ്വയം നിർമ്മിക്കുന്നതിന്റെ ഭാഗമായാണ്‌ ഇത്‌ യാഥാർത്ഥ്യമാകുന്നത്‌. വായനയെന്ന ജീവിതത്തിൽ വായനയെന്ന മോക്ഷത്തിനായി പ്രവർത്തിക്കുമ്പോഴാണ്‌ അപ്രതിരോധ്യമായ വായനയുണ്ടാകുന്നത്‌. വായന ജീവിതത്തിന്റെ ഏറ്റവും വലിയ സൂക്ഷ്മജ്ഞാനം തരുന്നു എന്ന്‌ പറഞ്ഞാൽപ്പോലും തെറ്റല്ല. കാരണം, വായിക്കുന്നതിന്റെ ഫലം പെട്ടെന്നല്ല ഉണ്ടാകുന്നത്‌. വായിച്ചശേഷം എത്രകാലം കഴിഞ്ഞായാലും, അതിന്റെ വിവിധ അനുരണനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. ഒരു പുസ്തകത്തിൽ നിന്ന്‌ അത്‌ മറ്റൊന്നിലേക്ക്‌ കൊണ്ടുപൊയ്ക്കൊണ്ടിരിക്കും.  നല്ലൊരു പുസ്തകം കണ്ടുകിട്ടുകയാണെങ്കിൽ, അതിനോടുള്ള പ്രതികരണം വൈകാരികമായിരിക്കും. ഏറ്റവും പ്രിയപ്പെട്ട പുസ്തകമാണെന്ന്‌, ഏതാനും പേജുകൾ വായിക്കുന്നതോടെ ബോധ്യപ്പെടും. ഈ കഴിവാണ്‌ വായനക്കാരൻ ആദ്യം നേടുന്നത്‌. താനുമായി ഈ പുസ്തകം ഏതോ തലത്തിൽ ബന്ധപ്പെടുന്നു എന്ന്‌ അറിയുകയാണ്‌ പ്രധാനം. തീർച്ചയായും പുസ്തകം നമ്മെ സുഖിപ്പിക്കാനല്ല കടന്നുവരുന്നത്‌. പുസ്തകം ഒരു എൽ.ഐ.സി ഏജന്റിനെപ്പോലെ നമ്മെ വശീകരിക്കുകയുമില്ല. ചിലപ്പോൾ പുസ്തകം നമ്മളോട്‌ തർക്കിക്കാനും കലഹിക്കാനുമാവും ശ്രമിക്കുക. നമ്മുടെ നിശ്ചലമാക്കപ്പെട്ട മനസ്സിന്റെ ഇന്ദ്രിയങ്ങളെ പ്രകോപിപ്പിക്കാൻ മുതിരുന്നത്‌ നല്ല പുസ്തകങ്ങളുടെ പ്രത്യേകതയാണ്‌. ഈ പ്രകോപനത്തെ നേരിടാനുള്ള ശിക്ഷണം, വിശാലത വായനക്കാരൻ നേടുകതന്നെ വേണം. പ്രകോപിപ്പിക്കുന്ന പുസ്തകങ്ങൾ എന്തോ വിശേഷപ്പെട്ടതായി പറയാൻ ഒരുമ്പെടുന്നുണ്ട്‌ എന്ന്‌ മനസിലാക്കുകയാണ്‌ വേണ്ടത്‌. പുസ്തകങ്ങളുടെ പ്രകോപനത്തിനൊത്ത്‌ ഉയരണം. അത്‌ ബുദ്ധിയുടെ വെല്ലുവിളിയുമാണ്‌.

കാഫ്ക പറഞ്ഞു, ഒരു പുസ്തകം വായിക്കുമ്പോൾ, നമുക്കേറ്റവും പ്രിയപ്പെട്ട ഒരാളുടെ വിരഹംപോലെയോ, ജീവിതത്തിലെ ഏറ്റവും വലിയ വേദന പോലെയോ അത്‌ നമ്മെ സ്വാധീനിക്കണമെന്ന്‌. പുസ്തകങ്ങളുടെ അനുസരണക്കേട്‌ നമുക്കുള്ള അടയാളമാണ്‌. അതിൽ നിന്ന്‌ ഒരുപാട്‌ പഠിക്കാനുണ്ട്‌. പ്രിയപ്പെട്ട പുസ്തകമാണെന്ന്‌ അറിഞ്ഞ്‌ കഴിയുമ്പോൾ, അത്‌ പൂർണ്ണമായി വായിക്കാതിരിക്കുകയും, അവിടവിടെയായി വായിക്കുകയും ചെയ്യുന്നത്‌ ഒരു മനോഭാവത്തെ തുറന്നുകാണിക്കുകയാണ്‌. പെട്ടെന്ന്‌ വായിച്ച്‌ തീർക്കുകന്നത്‌ ഒരു അനാദരവായി അനുഭവപ്പെടാം. അല്ലെങ്കിൽ പുസ്തകത്തോടുള്ള സമീപനത്തിൽ ഒരു വിശുദ്ധി അറിയാതെ കടന്നു വരുന്നു. വീണ്ടും വീണ്ടും വായിക്കാൻ ആ പുസ്തകം ഒരു കാരണമാവുകയാണ്‌. ദീർഘകാലംകൊണ്ട്‌  വായിക്കേണ്ടതാണെന്ന്‌ തോന്നുകയും എന്നാൽ ദിവസേന ഒന്നോ രണ്ടോ പേജുകൾ വായിക്കുകയും ചെയ്യുന്ന ഒരു രീതിയുണ്ട്‌. അല്ലെങ്കിൽ, പുസ്തകം തന്നോടൊപ്പം എപ്പോഴും ഉണ്ടാകണമെന്നാഗ്രഹിക്കുകയും, യാത്രകളിലോ ഏറ്റവും ലഹരിമൂത്ത അവസരങ്ങളിലോ മാത്രം ഒന്നോ, രണ്ടോ ഖണ്ഡികകൾ വായിക്കുകയും ചെയ്യുന്നത്‌ മറ്റൊരു രീതിയാണ്‌. ഏതായാലും പുസ്തകം നാം വായിക്കേണ്ടതാണെന്ന ബോധ്യത്തിനു ഇത്‌ ആക്കം വർദ്ധിപ്പിക്കുന്നു. റിച്ചാർഡ് ബാക്കിന്റെ (Richard  Bach )ജോനാഥൻ ലിവിംസ്റ്റൺ സീഗൾ എന്ന ചെറുനോവൽ വായനക്കാരാണ് നിലനിർത്തിയത്. കാരണം ഇരുപത്  പ്രസാധകർ തള്ളിക്കളഞ്ഞ കൃതിയാണത്.ജീൻ തുമറുടെ(Jean  Toomer )  കെയ്ൻ(cane )  എന്ന നോവൽ പ്രസിദ്ധീകരിച്ച് എത്രയോ വർഷം കഴിഞ്ഞാണ്  സ്വീകാര്യത നേടിയത്!


വായനക്കാരന്റെ ശൈലി

വായനക്കാരൻ ഒരു ശൈലിയെ സൃഷ്ടിക്കുന്നത്‌,വായനക്കെടുക്കുന്ന പുസ്തകത്തെ നിരാകരിക്കുകയും അപനിർമ്മിക്കുകയും ചെയ്തുകൊണ്ടാണ്‌. ഒരു ലൈബ്രറിയിലെ എല്ലാ പുസ്തകങ്ങളും വായിക്കണമെന്ന്‌, ആലോചിക്കാതെ പറയുന്നവരുണ്ട്‌. അവർ വായനയുടെ അത്യുന്നതമായ മാനസികതലം അറിയാത്തവരാണ്‌. എല്ലാം വായിക്കരുത്‌; അതും ഒരു സംസ്കാരമാണ്‌. ചിലത്‌ വായിക്കാതിരിക്കുന്നത്‌, നമ്മുടെ തന്നെ സ്വതന്ത്രകേന്ദ്രങ്ങളെ തകർക്കാതിരിക്കാൻ സഹായിക്കും. സകല പുസ്തകങ്ങളെയും അന്ധമായി പ്രേമിക്കുന്നവൻ യഥാർത്ഥ വായനക്കാരനല്ല. അവൻ പുസ്തകപ്രേമി എന്ന ഗണത്തിൽപ്പെടുന്നു. അവൻ എല്ലാ പുസ്തകങ്ങളും വാങ്ങി വായിക്കുകയും അലമാരയിൽ സൂക്ഷിക്കുcയും ചെയ്യുന്നു. ഒരു പ്രയോജനവുമില്ല. അവന്‌ സ്വന്തം രുചിയെപ്പറ്റി ഒരു ആശയവും ഉണ്ടായിരിക്കില്ല.
ചില പുസ്തകങ്ങൽളോട് പൊരുതിക്കൊണ്ടിരിക്കുന്നതും വായനയാണ്‌. വായനക്കാരന്‌ എതിർക്കാൻ കഴിയും. എതിർപ്പ്‌ എഴുത്തുകാരനു മാത്രമേയുള്ളുവെന്ന  തരത്തിൽ ചിലർ പ്രചരിപ്പിക്കുന്ന ആശയങ്ങൾ പൊള്ളയാണ്‌. എഴുത്തുകാരന്റെ കലാപം വളരെ വ്യക്തികേന്ദ്രീകൃതമാണ്‌. സ്വന്തം കൃതിയുടെ അതിരുകളാണ്‌ ആ കലാപത്തിനു സുരക്ഷിതത്വം നൽകുന്നത്‌. എന്നാൽ വായനക്കാരൻ കലാപത്തിലൂടെ പല പുസ്തകങ്ങളുടെയും ചീത്ത സംസ്കാരത്തെ മറിച്ചിടുന്നു. വായനക്കാരന്റെ ചരിത്രത്തിൽ അത്‌ ആരാലും എഴുതപ്പെടാതെ അവശേഷിക്കുന്നു.


വായനക്കാരന്റെ പക്ഷപാതം സാംസ്കാരികമായി വലിയ അർത്ഥത്തെ നിർമ്മിക്കുന്നുണ്ട്‌. കാരണം, അയാൾ രുചിയുടെ പേരിലാണ്‌ പക്ഷം പിടിക്കുന്നത്‌. തനിക്ക്‌ ആസ്വദിക്കാൻ പറ്റാത്ത ഉപരിപ്ലവകൃതികളെ അയാൾ തള്ളിക്കളയുക തന്നെ ചെയ്യും. കാരണം, അയാൾ പ്രസാധകന്റെയോ എഴുത്തുകാരന്റെയോ ഏറാൻമൂളിയല്ല. വായനക്കാരൻ തന്റെ ശൈലിയെ വിപുലപ്പെടുത്തുന്നത്‌ ഒരേ സമയം രണ്ട്‌ പ്രഭാവങ്ങൾക്ക്‌ നേരെ പടനയിച്ചുകൊണ്ടാണ്‌. ഒന്ന്‌ താൻ ഏതു കൃതി വായിക്കുന്നുവോ അതിന്റെ വൈകാരികതലം പഴകിയതാണോ എന്ന്‌ നോക്കി അതിനെ വിചാരണ ചെയ്യുന്നു. രണ്ട്‌ തന്നോടുതന്നെ, തന്റെ അഭിരുചിയോടുതന്നെ, ഒരു പോരാട്ടം നടത്താൻ സാധ്യതയുണ്ടോയെന്ന്‌ പരിശോധിക്കുന്നു. ഇതു രണ്ടും വിജയിക്കുമ്പോൾ വായനക്കാരന്റെ വിചാരപരമായ ശൈലിയും വിജയിക്കുന്നു.

സാഹിത്യകൃതിയെപ്പോലെ പെട്ടെന്ന്‌ രുചിഭേദം വരുന്ന വേറൊരു  വസ്തുവില്ല . ചിലർ നൂറോ നൂറ്റമ്പതോ വർഷം മുമ്പ്‌ നല്ല വായനക്കാർ ഉപേക്ഷിച്ച 
 മാതൃകകൾ ആർക്കുമറിയില്ലെന്ന്‌ വിചാരിച്ച്‌ പുനരവതരിപ്പിക്കാൻ നോക്കും. വായനക്കാരെ ക്ലേശിപ്പിക്കുകയും കബളിപ്പിക്കുകയുമാണ്‌ ലക്ഷ്യം. കണ്ടുപിടിച്ചതുതന്നെ വീണ്ടും വീണ്ടും കണ്ടുപിടിക്കുന്നത്‌ എന്തിനാണ്‌? ഉറങ്ങുന്ന വായനക്കാർക്ക്‌ ഈ ദൂഷിത  രചനാരീതിയെ പിടികിട്ടുകയില്ല. അവർ എന്തും നല്ലതാണെന്ന്‌ വിചാരിച്ച്‌ ആർത്തലച്ച്‌ ചെന്ന്‌ വീഴും. എന്നാൽ അവനവന്റെ രുചിയോടുതന്നെ സാഹസികമായി യുദ്ധത്തിലേർപ്പെടുന്ന വായനക്കാരന്‌, ഇതുപോലുള്ള ആവർത്തനങ്ങൾ കണ്ടു നിൽക്കാനാവില്ല. അയാൾ പ്രതികരിക്കുന്നു; പുസ്തകത്തെ നിരാകരിക്കുന്നതിലാണ്‌ അയാളുടെ ധിഷണ പ്രവർത്തിക്കുന്നത്‌. പല നോവലുകളും ഒരു വായനയ്ക്കു തന്നെ അധികമാണ്‌, രണ്ടാമത്‌ വായിക്കാൻ പ്രേരിപ്പിക്കില്ല. ചിലത്‌ എഴുതിക്കഴിഞ്ഞ്‌ മണിക്കൂറുകൾ കഴിയുമ്പോഴേക്ക്‌ പഴകിയ ഭക്ഷണം പോലെ ഉപയോഗശൂന്യമാവും. ലോകം മാറുന്നതിന്റെ വേഗം ഉൾക്കൊള്ളാത്ത എഴുത്തുകാർ, ഭൂതകാലത്തിലേക്ക്‌ തന്നെ നോക്കിയിരിക്കുന്നതിന്റെ ദുരന്തമാണിത്‌. ഭൂതകാലത്തെ അറിയാൻ ചരിത്രം പോലും ചിലപ്പോൾ ഉപകരിച്ചേക്കില്ല. ഭൂതകാലം കൈപ്പിടിയിലൊതുങ്ങുന്നതല്ല. അതിനെ അറിയാനുള്ള ഉപകരണങ്ങളുമില്ല. വ്യക്തിപരമായ വ്യാഖ്യാനമാണ്‌ ഉണ്ടാകുന്നത്‌. അത്‌ ചിലപ്പോൾ ശരിയാകാം; തെറ്റാകാം. അതിനുപോലും ആയുസ്സില്ല. കാരണം, ഇത്തരം വ്യാഖ്യാനങ്ങൾ മനുഷ്യനുള്ള കാലത്തോളം ഉണ്ടായിക്കൊണ്ടിരിക്കും. നീതിയെ, സത്യത്തെ വേർതിരിച്ചെടുക്കുക പ്രയാസമായതുപോലെ, ഭൂതകാലത്തെയും വേർതിരിക്കാൻ പ്രയാസമാണ്‌. അതുകൊണ്ട്‌ ഭൂതകാലത്തെപ്പറ്റിയുള്ള എഴുത്തുകാരുടെ വ്യാഖ്യാനങ്ങൾ ചിലപ്പോൾ അജ്ഞാനത്തിന്റെ അബദ്ധങ്ങളായിമാറും.


നമ്മുടെ നോവലുകൾ എപ്പോഴെങ്കിലും, ഈ കേരളത്തിൽ എന്ത്‌ നടന്നുവെന്ന്‌ ചിന്തിച്ചിട്ടുണ്ടോ? ജീവിതത്തെ സവർണ കാഴ്ചപ്പാടിൽ നോക്കിക്കാണുന്നതിൽ അവർണ, സവർണ എഴുത്തുകാർ ഒരുപോലെ ഏർപ്പെട്ടു. ഒരേയൊരു വ്യാഖ്യാനമേയുള്ളു, നമുക്ക്‌. അത്‌ നാടുവാഴിയുടെ മനഃശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്‌. ഇതിനെ എതിരിടാൻ ഒരു വായനക്കാരന്‌ കഴിയുന്നു വെങ്കിൽ , അയാൾക്ക്‌ ധൈഷണികമായ പക്വത ലഭിച്ചു എന്നാണർത്ഥം.
മറ്റൊന്ന്‌, വായനക്കാരൻ സ്വന്തം അഭിരുചിയോടുതന്നെ നിർദ്ദയമായി പെരുമാറുന്നു എന്നതാണ്‌. സാഹിത്യകൃതി പെട്ടെന്ന്‌ പഴകുന്നതുപോലെ, വായനക്കാരന്റെ രുചിയും ചീത്തയാകും. നിരന്തരം പരിപാലിക്കപ്പെടേണ്ട മേഖലയാണിത്‌. ചില എഴുത്തുകാർ, അല്ലെങ്കിൽ പ്രോഫസർമാർ വർഷങ്ങളായി ഒന്നും തന്നെ വായിച്ചില്ലെന്ന്‌ അഭിമാനപൂർവ്വം പറയുന്നതുകേട്ടിട്ടുണ്ട്‌. അവർക്ക്‌ നഷ്ടപ്പെട്ട കാലമാണ്‌, ജീവിതവും. കോട്ടയം ജില്ലയിലെ ഒരു കോളേജിലെ പ്രോഫസർ എന്നോട്‌ പറഞ്ഞത്‌ താൻ നാലു വർഷമായി ഒരു ആനുകാലികവും തുറന്നുനോക്കാറില്ലെന്നാണ്‌. . എന്നാൽ അദ്ദേഹം നിരന്തരം പുസ്തകങ്ങൾ എഴുതിക്കൊണ്ടിരിക്കുകയാണ്‌, ഇതുപോലുള്ള എഴുത്തുകാരെ അറിയാൻ വായനക്കാരന്‌ കഴിയണം.


അവനവന്റെ രുചി കെട്ടിക്കിടന്ന്‌ ചീത്തയാകും; ദുസ്സഹമാണിത്‌. പക്ഷേ, ഇത്‌ എങ്ങനെ തിരിച്ചറിയും? വായനയിലൂടെയാണ്‌ ഇത്‌ മനസ്സിലാക്കേണ്ടത്‌. വായന ഒരു തപസ്സാക്കി നിലനിർത്തണം. ആൾക്കൂട്ടത്തിലും, ജോലിസ്ഥലത്തും, യാത്രയിലും നാം പുസ്തകമെടുത്ത്‌ നിവർത്തണമെന്നല്ല പറയുന്നത്‌, അപ്പോഴെല്ലാം വായനക്കാരൻ എന്ന വ്യക്തി തന്റെ മനസ്സിലുള്ള പല ചിന്തകളുടെ സങ്കീർണമായ ആവിർഭാവം കാണാൻ ആഗ്രഹിക്കുന്നു. അയാൾ വായിച്ച പുസ്തകങ്ങളുമായി നടത്തിയ യുദ്ധങ്ങൾ, പ്രണയങ്ങൾ, എതിർപ്പുകൾ എല്ലാം മനസ്സിലിട്ടുകൊണ്ടാവും നടക്കുക. അയാളെ ജീവിപ്പിക്കുന്ന ഘടകമിതാണ്‌. സാധാരണമായ അസ്തിത്വത്തിന്‌ ഒരു പടികൂടി മുകളിലേക്ക്‌ ജീവിക്കാൻ ഇത്‌ പ്രേരിപ്പിക്കുന്നു. അല്ലെങ്കിൽ, അസ്തിത്വത്തിന്റെ പലതരം സംഘർഷങ്ങൾക്ക്‌ ലഘൂകരണം കൊടുക്കാൻ ഇതുമൂലം അവസരമുണ്ടാകുന്നു. എല്ലായിടത്തും അയാൾ വായനയിൽ നിന്ന്‌ ഭക്ഷണമുണ്ടാക്കുന്നു.
എഴുത്തുകാരന്റെ കലാപം വ്യവസ്ഥിതിയോടോ, സ്വന്തം കാലത്തോടോ ആകാം. എന്നാൽ അയാൾ മറ്റൊരു കൃതിയെ തള്ളിക്കളഞ്ഞുകൊണ്ട്‌  ഒന്നും തന്നെ ആലോചിക്കുന്നില്ല. അയാൾ തന്റെ കൃതിയുടെ മാത്രം നിർമ്മാതാവാണ്‌. വായനക്കാരനാകട്ടെ, സ്വന്തം കൃതി എഴുതാനല്ല ശ്രമിക്കുന്നത്‌. മറ്റുള്ളവരുടെ കൃതികൾ വായിച്ച്‌, സ്വന്തം രചനയെ കണ്ടെത്താനാണ്‌ ശ്രമം. അയാൾ സ്വന്തം നിലപാടുകൾ കൃതികളിലൂടെ തെളിച്ചെടുക്കുന്നു. അതേസമയം, താൻ തന്റെപോലും തടവറയിലല്ല എന്ന്‌ തെളിയിച്ചുകൊണ്ട്‌, സ്വയം തള്ളിപ്പറഞ്ഞ്‌ അപ്രതീക്ഷിതമായി മറ്റൊരു രുചിയിലെത്തുന്നു.


കുറ്റാന്വേഷണ നോവലുകൾ, പൈങ്കിളി നോവലുകൾ തുടങ്ങിയവ വായിച്ചു കൊണ്ടിരുന്നവർ, എവിടെ നിന്നെങ്കിലും പ്രസക്തമായ ഒരു ജ്ഞാനോദയം ലഭിക്കുകവഴി സ്വന്തം ഭൂതകാലത്തെ തന്നെ അട്ടിമറിച്ചുകൊണ്ട്‌ പുതിയ ഒരു യുഗത്തിൽ കാലുകുത്തുന്നു. വായനക്കാരന്‌ ഇന്നലകളെപ്പറ്റി ഒരു വേവലാതിയുമില്ല. എന്നാൽ എഴുത്തുകാരന്‌ തന്റെ ആദ്യകാലരചനകളെ എതിർക്കാനൊക്കില്ല . അയാൾ എന്ത്‌ എഴുതുന്നുവോ, അതിന്റെ അടിമയാണയാൾ. ഇത്‌ വല്ലാത്ത ഒരു കെണിയാണ്‌. വ്യക്തിപരമായി എഴുത്തുകാരൻ അയാളുടെ തന്നെ ഇരയാണ്‌, ചിലപ്പോൾ സ്വന്തം തടവറയിലുമാണ്‌. വായനക്കാരന്‌ ഇങ്ങനെയൊരു പ്രശ്നവുമില്ല. അയാൾ തന്റേതായ സ്വത്വം ഒരിടത്തും നിക്ഷേപിക്കുന്നില്ല. ഒന്ന്‌ സൃഷ്ടിച്ച്‌ അതിന്റെ ഇരയാകേണ്ട സാഹചര്യമില്ല. അയാൾ എപ്പോഴും തന്റെ തന്നെ പൂർവ്വവ്യാഖ്യാനങ്ങളെ അതിലംഘിക്കുന്നു. പുതിയ കൃതിക്ക്‌ വേണ്ടി, അയാൾ ശ്രദ്ധാലുവാണ്‌. കാരണം, അതായിരിക്കും, ചിലപ്പോൾ അയാളെ കൃത്യമായി നിർമ്മിക്കുന്നത്‌. കസന്ദ്സാക്കീസിന്റെ ക്രൈസ്റ്റ്‌ റീക്രൂസിഫൈഡ‍് (Christ recrucified )വായിച്ചതുകൊണ്ട്‌, വായനക്കാരൻ സ്വത്വമൊന്നും ഉണ്ടാക്കിവയ്ക്കുന്നില്ല. അതിന്റെ അടിമയാകേണ്ടതുമില്ല. അതിനേക്കാൾ വ്യത്യസ്തമായ മറ്റൊന്നായിരിക്കും അയാൾക്ക്‌ പ്രിയങ്കരം. അങ്ങനെയാണ്‌ ജീവിതം ജീവിക്കാനുള്ളതാണെന്ന സന്ദേശം നൽകുന്നത്‌.


വായനക്കാരന്റെ കർതൃത്വം

വായനക്കാരനും ഒരു സൃഷ്ടിയുണ്ട്‌. പക്ഷേ, അതിനു ചുവട്ടിൽ ഒരു ഒപ്പിട്ട്‌ അയാൾ താൻ സൃഷ്ടി കർത്താവാണെന്ന്‌ പ്രഖ്യാപിക്കുന്നില്ല. അയാൾ വായിച്ച കൃതികളിലെല്ലാം തന്റെ ഒപ്പ്‌ അയാൾ പതിക്കുന്നത്‌, അഭിരുചി എന്ന അനുഭവത്തിലൂടെയാണ്‌. വായിച്ച പുസ്തകം സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. എന്തായാലും അതിലെല്ലാം വായനക്കാരന്റെ കർത്തൃത്വത്തിന്റെ അടയാളങ്ങളുണ്ടാകും. അയാൾ ഒന്നിന്റെയും ഭാരം ചുമക്കുന്നില്ല. എഴുതാതിരിക്കുന്നതിലൂടെ വായനക്കാരൻ സ്വാതന്ത്ര്യത്തെയും സ്വത്വമില്ലെന്ന്‌ സ്ഥാപിക്കുന്നതിലൂടെ അഭിരുചിയെയും പ്രകടമാക്കുന്നു.


പക്ഷേ, മലയാള സാഹിത്യത്തിൽ വായനക്കാരൻ ഒരു വ്യക്തിത്വമായി ഇനിയും ഉദയം ചെയ്തിട്ടില്ല. പലർക്കും ആരാണ്‌ വായനക്കാർ എന്നറിയില്ല. ചിലരുണ്ട്‌, ഏറ്റവും കൂടുതൽ പ്രശസ്തിയുള്ളത്‌ ഏത്‌ എഴുത്തുകാരനെന്ന്‌ നോക്കി, അയാളുടെ വായനക്കാരനാവും. ഇത്‌ ചീത്ത അഭിരുചിയുടെ തന്ത്രമാണ്‌. ഇതിനുപകരം, കാലം എന്തിനെ ഉയർത്തിക്കാട്ടിയാലും തന്റെ വായനയുടെ ചരിത്രത്തിലും സ്വാതന്ത്ര്യത്തിലും ചവിട്ടിനിന്ന്‌ പ്രായം പ്രഖ്യാപിക്കുന്നതിലാണ്‌ സൗന്ദര്യമുള്ളത്‌. വായനക്കാരന്‌ ഒരു സാമ്രാജ്യമുണ്ട്‌. പത്രാധിപന്മാർ അത്‌ അംഗീകരിക്കണം. ആഴ്ചപ്പതിപ്പുകളിലെ കത്തെഴുത്ത്‌ ശരിയായ വായനയുടെ ഫലമായിക്കൊള്ളണമെന്നില്ല. ചില വായനക്കാരെങ്കിലും, ആരുടെയെങ്കിലും സ്വാധീനത്തിനു വിധേയരായി കത്തുകളയയ്ക്കുന്നുണ്ടോയെന്ന്‌ നോക്കേണ്ടതുണ്ട്‌. ഇതിലുപരിയാണ്‌ നല്ല വായനക്കാരന്റെ ഇടപെടൽ. അയാൾക്ക്‌ ചില ചിന്തകളുണ്ട്‌. പവിത്രവും ധീരവുമായ ആശയങ്ങളും അറിവുകളുമുണ്ട്‌. തന്നെ വിശ്രമമില്ലാതെ പുനർനിർമ്മിക്കുന്ന ആ വ്യക്തിത്വത്തിന്റെ ഉള്ളുകളിലേക്ക്‌ കയറിച്ചെല്ലാൻ നമ്മുടെ സാംസ്കാരിക ലോകത്തിനു കഴിയണം. എന്നാൽ നാം ചെയ്തുകൊണ്ടിരിക്കുന്നതെന്താണ്‌? എഴുത്തുകാരെയും കവികളെയും മാത്രം തേടിക്കൊണ്ടിരിക്കുന്നു. അവരെ മാത്രം ശ്രദ്ധിച്ച്‌, അവരുടെ വാക്കുകളിലൂടെ മാത്രം ഒരു ലോകമുണ്ടാകുന്നു. വായനക്കാരന്റെ വാക്കുകളെ പൂർണമായി ഈ സാംസ്കാരിക ലോകം തല്ലിക്കെടുത്തിയിരിക്കുകയാണ്‌. അവനിന്ന്‌ തലയില്ലാത്ത ജീവിയാണ്‌. ഏകപക്ഷീയലോകം സൃഷ്ടിക്കുന്ന എഴുത്തുകാർക്കു മാത്രമോ അംഗീകാരം?


വായനക്കാരന്‌ ശബ്ദിക്കാൻ കഴിയുന്ന തരത്തിൽ, അവന്റെ അധികാരവും പദവിയും ഉയരേണ്ടതുണ്ട്‌. അവനെ സാഹിത്യലോകം ആദരവോടെ നോക്കണം. വായനക്കാരനാണ്‌ സാഹിത്യത്തെ നിലനിർത്തുന്നത്‌ പുസ്തകശാലകളുടെ അധിപൻ വായനക്കാരനാണ്‌. അവൻ എഴുത്തുകാരന്റെ ഭാരം ചുമക്കുന്നവനോ അടിമയോ അല്ല. അവനൊരു ജീവചരിത്രമുണ്ട്‌. ആത്മകഥയുണ്ട്‌. വായിച്ച പുസ്തകങ്ങൾ നൽകിയ ശിക്ഷണമാണ്‌, അവന്റെ ജീവിതത്തിനു ചരിത്രത്തിന്റെ മഹിമ നൽകുന്നത്‌. ഭാഷയും കഥാപാത്രങ്ങളും ചമൽക്കാരവും എഴുത്തുകാരുടെ ജീവിതവുമടങ്ങുന്ന സാഹിതീയമായ ആത്മകഥയ്ക്ക്‌ അവൻ അവകാശിയാണ്‌. അവൻ നോവലെഴുതിയില്ല എന്നതുകൊണ്ട്‌, അവനിലെ ആത്മകഥ അപ്രസക്തമാകുന്നില്ല. എഴുതാതിരിക്കുന്നതാണ്‌ വായനക്കാരന്‌ നിത്യജീവിതം നൽകുന്നത്‌. എഴുതുന്നതോടെ, ഒരു ലോകം മൂർത്തമായിതീരുകയും അതിനെ നിരാകരിക്കാൻ കഴിയാതാവുകയും ചെയ്യുന്നു. വായനക്കാരൻ ലോകത്തിന്റെ പ്രത്യക്ഷത സൃഷ്ടിച്ച്‌ വിരസതയുണ്ടാക്കുന്നില്ല. അപ്രത്യക്ഷതയിൽ അത്‌ സുന്ദരമായിരിക്കുകയും ചെയ്യുന്നു. അതോടൊപ്പം, ഏത്‌ നിമിഷവും നിരസിക്കാവുന്ന ഒരു ലോകത്തിന്റെ ഉടമയായിരിക്കാനും അയാൾക്ക്‌ കഴിയുന്നു.



മഹാവാണിജ്യ ദുർമ്മന്ത്രവാദത്തിന്റെ കാലത്ത് വായനക്കാരന്റെ അസ്തിത്വം/ എം.കെ.ഹരികുമാർ

Thursday, October 29, 2009

സൗന്ദര്യത്തിന്റെ വിചാര ശാസ്‌ത്രം














aathmayanagalude khasak/ m k harikumar


സൗന്ദര്യത്തിന്റെ വിചാര ശാസ്‌ത്രം -2


പ്രാകൃത മനുഷ്യരുടെ കലയെക്കുറിച്ചു് ചിന്തിക്കുന്നതിനിടയിൽ പുരാണങ്ങളുടെ യാഥാർത്ഥ്യത്തിൽ തഴച്ച അവരുടെ ഉപബോധത്തിന്റെ സൗന്ദര്യാന്വേഷണങ്ങളെ ലിയൊണാര്‍ഡ് ആദം (leonard adam : primitive art) തൊട്ടറിയുന്നുണ്ട്‌. വംശസ്‌മരണകളുടേയും വിശ്വാസങ്ങളുടേയും ഈടുവെയ്‌പ്പിൽകൂടി നിർഗമിച്ച ആസക്തി ധാരകളെ സാക്ഷാത്‌കരിക്കാനായി തെരെഞ്ഞെടുത്ത പ്രരൂപങ്ങളുടേയും ദൃശ്യ്യലിപികളുടേയും വിന്യാസം ഇവിടെ പ്രധാനമാണ്‌. ആ മനുഷ്യരെ സ്പർശിച്ച്‌ പറയുകയാണെങ്കിൽ , അഭിരാമമായ മോഹക്കാഴ്‌ച്ചയുടെ ചിരന്തനമായ പ്രാപ്‌തിക്കുവേണ്ടി നടത്തിയ പ്രാര്‍ത്ഥനയോളം വിശുദ്ധമായ ഒരന്തർസ്പർശനമായിരുന്നു കല. സൗന്ദര്യാന്വേഷണങ്ങളുടെ നിഗൂഢമായ ഇച്ഛകളും ഉന്നങ്ങളും സഫലമാകുന്നത്‌ ഇരുളിലാണ്ട നൃത്തമണ്ഡപത്തിൽ തിരിച്ചറിയുന്ന ഇഷ്‌ട നർത്തകികളിലൂടെയാണ്‌. അരങ്ങ്‌ ലഭിക്കാതെ പോയ ലാവണ്യ സന്ദർഭങ്ങൾ മനസ്സിൽ പുതിയൊരു പ്രതിബിംബം തേടിവന്നെത്തുമ്പോൾ സൃഷ്‌ടിയുടെ ഉൾവിളി രൂഢമാവുകയാണ്‌.


സൗന്ദര്യത്തിന്റെ ശാഠ്യം ആത്മാവിന്റെ വേദനാപൂർണ്ണമായ യാനത്തോളം കിനിഞ്ഞിറങ്ങുമ്പോഴാണ്‌. പ്രപഞ്ചത്തിൽ നിന്ന്തനിക്കൊരു വ്യവസ്‌ഥയുടെ തൂവൽ വേണമെന്ന ചിന്തയിൽ ഓരോ കലാകാരനും ആത്മപ്രവേശം നടത്തുന്നത്‌ . നിർമ്മാണപരമായ എല്ലാ വ്യവസ്ഥയുടേയും പിന്നിൽ നിയമവിമുക്തമായ നൈതികസമ്പത്ത്‌ അടങ്ങിയിരിപ്പുണ്ട്‌. കരകാണാതെ കരയിൽ യാത്ര ചെയ്യുന്ന തോണിക്കാരനെ ഇവിടെ ഓർക്കാം. യാത്രയുടെ ഓരോ വേളയിലും ആന്തരികമായ സാഫല്യങ്ങളില്ല. അജ്ഞാതമായ ഭാവിയുടെ ആ ദൃശ്യദർശനങ്ങൾ നിറഞ്ഞ ഐഹിക പ്രവർത്തനങ്ങളിൽ മുഴുകുമ്പോൾ അയാൾ തീർത്തും അനാഥനാണ്‌. തനിക്കു മാത്രം യോജിച്ച ഏതോ പ്രമാണത്തിന്റെ ഓരം പറ്റി ഭൂമിയുടെ സുഗന്ധ ദൃശ്യങ്ങൾ ചമയ്ക്കാനാണ്‌ ആ സാഹസികൾ ശ്രമിക്കുന്നത്‌.

കലാകാരനും പ്രപഞ്ചത്തിന്റെ അന്തമറ്റ ചോദനകളിൽ ഒരു തോണിക്കാരനാണ്‌.ക്രമത്തിൽ ഇലകൾ കൊഴിഞ്ഞെത്തിയ പുഷ്‌പത്തെപ്പോലെ ഭൂമിയുടെ ശാഖയിൽ അയാൾ പുഷ്‌പിച്ചിരിക്കുകയാണ്‌. വെളിപ്പെടാത്ത നേരുകൾക്കുവേണ്ടി സ്വാസ്‌ഥ്യത്തിന്റെ അധോനേരുകൾ നിർമ്മിക്കുന്ന പ്രക്രിയയാണ്‌ കലാകാരന്റേത്‌.
ഏറെ ബാഹ്യവത്‌കരിക്കാത്ത രൂപങ്ങളുടെ അധോരഹസ്യങ്ങൾ സൃഷ്‌ടിച്ച ആധിയിൽ നിന്നുള്ള വിടുതൽ ഓരോ പ്രവർത്തനത്തിലും രക്തത്തിന്റെ വാൽസല്യം ചേർക്കുന്നുണ്ട്‌. വാക്കുകളുടെ മേളനത്തിലും നിറങ്ങളുടെ കൂട്ടിലും പ്രകൃതിയുടെ ഒളിഞ്ഞിരിക്കുന്ന കാതലിനെ ആത്മാവിന്റെ സൗരലോകം കൊണ്ട്‌ ചെറുക്കുകയും അതോടൊപ്പം ചിത്തത്തിന്‌ വിമുക്തമാക്കാനാക്കാത്ത വ്യവസ്‌ഥയുടെ ഭാഗമാകുകയുമാണ്‌ കലാകാരൻ ചെയ്യുന്നത്‌. വഴങ്ങാത്ത വ്യവസ്‌ഥയുടെ പൊരുളുകളിൽ നിന്ന്‌ വാർന്നൊലിക്കുന്ന കണ്ണീരിന്റെ പ്രഭവം തേടി തന്നിൽതന്നെ വന്നു മുട്ടുന്നു. കൈനീട്ടിയാൽ ജലം കൈത്തലത്തിൽ നിറയുന്നു. വർഷപാതത്തിന്റെ സംഗീതം സിരകളിലാകെ പൂക്കുന്നു. വരാനിരിക്കുന്ന അറിവിനായി ധാതുവിൽ നിന്നും ഇരുമ്പിൽ നിന്നും ആയുസ്സിന്റെ കൽപ്പങ്ങളെ വളർത്തിയെടുക്കുന്നു. അറിവ്‌ ആനന്ദവും നൊമ്പരവുമാണ്‌. വസ്‌തുവിന്റെ ഉള്ളിലെത്താൻ മനസ്സുകൊണ്ടൊരു വ്യവസ്‌ഥ ചമയ്ക്കുമ്പോഴാണ്‌ സൗന്ദര്യത്തിന്റെ നിർമ്മാണ വേദന അനുഭവിക്കേണ്ടിവരുന്നത്‌`. ഇങ്ങനെ പ്രപഞ്ചത്തിന്റെ വസന്തർത്തുവിൽനിന്ന്‌ വ്യവസ്ഥക്കുള്ളിലേക്ക്‌ ക്രമരാഹിത്യത്തോടെ അരങ്ങേറുന്നു.


അത്‌ ലൗകികമായ പ്രതിജ്ഞാലംഘനങ്ങളും ഇച്ഛയുടെ ഗതിഭംഗം വന്ന വിരുന്നുകളും ചേർന്ന സംസാരമാകുന്നു. കലാകാരനും നൊമ്പരങ്ങളുടെ പേടകമാക്കുമ്പോഴും പ്രപഞ്ചത്തോടുള്ള സംഗീതാത്മകമായ മർമ്മരങ്ങളിൽ ആസക്തനാക്കുന്നത്‌ ഇതാണ്‌. സൗന്ദര്യാനുഭവത്തിന്റെ ആവിഷ്‌ക്കാരത്തിൽ ഉൾക്കൊണ്ടിരിക്കുന്ന ഏകാന്തമായ ഈ വ്യവസ്ഥാ ലംഘനങ്ങളെക്കുറിച്ച്‌ ലയണൽ ട്രില്ലിംഗ്‌ (lionel trilling: criticism and aesthetics) ഓർക്കുന്നു. റീഡിന്റെ നൈസർഗ്ഗിക സൗന്ദര്യ ദർ ശനത്തെ [enigma of natural beauty]സ്പർശിച്ചുകൊണ്ട്‌ സത്തയോളം ആഴ്‌ന്നിറങ്ങുന്ന നോവാണ്‌ സൗന്ദര്യമെന്ന്‌ ട്രില്ലിംഗ്‌ പറയുന്നു. വാക്കുകൾക്കും നിറങ്ങൾക്കും അതീതമായ , ഭാവസ്പർശിയായ ഉദാത്തതയുടെ വിളയാട്ടം പകരാനാവുന്നതല്ല.കലക്കു രഹസ്യം വന്നുചേരുന്നത്‌ അതിന്റെ സൗന്ദര്യഘടകങ്ങളുടെ അന്യോന്യ സ്പർശങ്ങളിൽകൂടിയാണ്‌`.

കലയുടെ രഹസ്യവും, കലാകാരന്റെ ഏകവചനവും ചേർന്ന്‌ പ്രപഞ്ചത്തിനു സ്വാസ്ഥ്യം കണ്ടെത്തുന്നു. സത്യത്തിൽ പ്രപഞ്ചത്തിലെ പുറം തിരിഞ്ഞ നൈതിക ക്രമത്തെ കലാസൃഷ്‌ടിയിലൂടെ മനുഷ്യൻ തന്റേതാക്കി മാറ്റുകയാണിവിടെ .ഏകാന്തത നിറഞ്ഞ പ്രവർത്തനമാണെങ്കിലും സൃഷ്‌ടിയുടെ ഓരോ വേളയിലും ആത്മാവും പ്രപഞ്ചവും പരസ്‌പരം വസ്‌ത്രമണിയിക്കുകയും വിരുന്നു നൽകുകയും ചെയ്യുന്നു.

ജീവിക്കാനുള്ള തൃഷ്‌ണയിൽ നിന്നാണ്‌ സ്വന്തം പ്രതിരൂപം തേടി മനുഷ്യൻ കലകളിലെത്തിച്ചേർന്നത്‌. എന്നാൽ സൗന്ദര്യത്തിന്റെ നോവ്‌ സൃഷ്‌ടിക്കപ്പുറത്ത്‌ ജീവിതത്തിന്റെ രൂപത്തിലും പ്രകടമാവുന്നുണ്ട്‌. സ്വയം ഏറ്റുവാങ്ങുന്ന അരുതായ്‌കകളുടെ അധോമുഖമായ പ്രയാണം ജീവിത രൂപമായി നിൽക്കുന്നു. ജീവിതം ഉൾവേദനകൾ പേറുമ്പോൾ മനുഷ്യന്‌ പ്രവാചകനാവാതെ വയ്യ. ഭാവിയിലേക്കും മനുഷ്യരിലേക്കും അവന്റെ മിഴികൾ ആഴ്‌ന്നിറങ്ങുന്നു. അതൊരു ദുഃഖമായി വീഴുന്നു. എന്നാൽ അതേ സമയം ,ജീവിതത്തിൽ പ്രതിഫലിപ്പിക്കാൻ കഴിയാതെ വരുന്ന അധോബിംബം(profile) ബാഹ്യമായ സൃഷ്‌ടികളുടെ ശാലകളിലേക്ക്‌ യാത്രയാകുന്നുണ്ട്‌. അങ്ങനെ കലാസൃഷ്‌ടിയുടെ വചസ്സ്‌ തെളിയുന്നു. വാക്കുകളെയും നിറങ്ങളെയും പ്രപഞ്ചവസ്തുക്കളേയും ഉള്ളിൽ പേറിക്കൊണ്ട്‌ നഷ്‌ടപ്പെട്ടുപോയ കണ്ണികൾ പെറുക്കിയെടുക്കാനും പ്രപഞ്ചത്തിന്‌ ദൃശ്യമായ ഐഹിക ശൃംഖല മെനെഞ്ഞെടുക്കാനും കലാകാരൻ ശ്രമിക്കുന്നു. ദുഃഖം ഉച്ഛരിക്കാനാവാതെ പോയ ഏതോ ഗാഢസന്ധിയിൽ ടാഗോർ പാടുന്നുണ്ട്‌ : അമ്മേ ,എന്റെ സങ്കടങ്ങളുടെ തുള്ളികൾ കൊണ്ട്‌ , മുത്തുമാലയണിയാം എന്ന്‌. കലയും, സൗന്ദര്യവും ആത്മാവിന്റെ ഏകമുനയിൽ വിശ്വത്തിലെ സാരവത്തായ സമാധിയായിത്തീരുന്നു. അത്‌ ഉള്ളിന്റെ വ്യതിരിക്തതകളെ കരുണ കൊണ്ട്‌ പ്രസാദിപ്പിക്കുന്നു. സൗന്ദര്യം മനുഷ്യനെ ആദ്ധ്യാത്മികമായി വിനമ്രനും ആതുരനും ആക്കുന്നത്‌ ഒരേ സമയത്താണ്‌. അതവന്റെ ജൈവസംയുക്തങ്ങളുടെ സാകല്യമായ പ്രമാണവും നിലവിളികളുമായിത്തീരുന്നു.

ദുഃഖത്തിന്റെ ആശിർവാദവും യോഗിയുടെ കണ്ണീരും കലർന്നതാണ്‌ സൗന്ദര്യ ബോധം. പരിത്യക്തന്റെ വേപഥുവും രോഗിയുടെ മന്ദഹാസവും ചേർന്നതാണ്‌ സൗന്ദര്യാനുഭവം.

മൃത്യുവിന്റെ വാർത്ത കേൾക്കുക മാത്രമാണ്‌ സുഖകരമായ അനുഭവം എന്നു പറയുന്ന മൊണ്ടെയ്‌ന്റെ സൗന്ദര്യബോധവും ഇവിടെയുണ്ട്‌. ഒരാളുടെ മരണസമയത്തുണ്ടായിരുന്ന മുഖസ്പർശങ്ങളും വാക്കുകളും ഉച്ഛാരണങ്ങളും തന്നെ സുരതത്തോളം എത്തിക്കുന്നതായി മൊണ്ടെയ്‌ൻ അറിയിക്കുന്നു. ഇവിടെ നേര്‌ തീവ്രമായ ആഘാതവും ഉദ്ദീപനരക്ഷസ്സുമായിത്തീരുകയാണ്‌. വൃക്ഷത്തിൽ നിന്ന്‌ നനഞ്ഞ ഇല , പൂക്കളിൽ നിന്ന്‌ ജലകണം , ആകാശത്തിൽ നിന്ന്‌ തിളങ്ങുന്ന രശ്‌മി -സൗന്ദര്യക്കാഴ്‌ച്ചയുടെ ധാതുക്കൾ മനസ്സിന്റെ മുറ്റത്ത്‌ തന്നെയാണ്‌. ഇങ്ങനെ സൗന്ദര്യം ഹൃദയത്തിന്റെ ഏതോ അർദ്ധ സുഷുപ്‌തിയിൽ പ്രവചനാതീതമായ നീലിമ സൃഷ്‌ടിച്ചപ്പോഴാണ്‌ ഒ.വി.വിജയൻ ഖസാക്ക്‌ എഴുതിയത്‌.തന്റെ ഉൺമയുടെ എല്ലാ അവ്യക്‌തതകളും പ്രണയങ്ങളും ബോധത്തിന്റെ ഔന്നത്യത്തിൽ നിന്നുകൊണ്ട്‌ വിജയൻ പകർത്തി.

അതിൽ യുക്തിയുടെ സരളമായ ആന്ധ്യം പുഷ്‌പിച്ചിട്ടുണ്ടായിരുന്നു. വിവേകത്തിന്റെ നിർമ്മലമായ ദാസ്യം ഉച്ചാരണം ശീലിക്കുന്നുണ്ടായിരുന്നു. മൺമറഞ്ഞുപോയ സന്ധ്യകളും ആത്മാക്കളും രാത്രിയുടെ ഏതോ മുഹൂർത്തത്തിൽ വന്ന്‌ മനസ്സിനെ വിളിച്ചു. കൽപ്പവൃക്ഷത്തിന്റെ തൊണ്ടു കാണാനായി മനസ്സ്‌ കൺമിഴിച്ചു.ആകാശത്തിന്റെ നിറച്ചാർത്തുകളിലെവിടേയോ കത്തിനിന്ന്‌ മോഹാലസ്യവും നീലിമയും മനസ്സിൽ . ഭീതി പുരണ്ട സ്വപ്‌നങ്ങൾ , അവിടെ നിന്ന്‌ ഇറങ്ങാനാവാതെ നിദ്രയുടെ സ്ഫോടനങ്ങളിലേക്കും തളർച്ചയുടെ ആന്തരരാഗമാലികകളിലേക്കും പറന്നുചെല്ലേണ്ടതിനെ കുറിച്ചോര്‍ത്തു . സൗന്ദര്യദർശനത്തിന്റെ പ്രാപഞ്ചിക വിതാനങ്ങളുരുകി തെളിച്ച വിജയന്റെ അധോലോകം ബഹുമുഖമായ കലാസന്ദർഭത്തിൽ കിളിർക്കാനിടയായതിങ്ങനെയാണ്‌.

ഓരോ മനുഷ്യനും അതീവ രഹസ്യമായി സംഭരിക്കുന്ന ചരിത്ര സ്മൃതികളും പുരാവൃത്തങ്ങളുമുണ്ട്‌. ഏകാകിയായി ഭൂതസ്പർശങ്ങളിൽ വീണുഴലുമ്പോൾ ആത്മാവിന്റെ പ്രാചീനതയിലെവിടേയോ നട്ടുവളർത്തിയ പകൽക്കിനാവുകൾ നാമ്പെടുക്കുന്നു. അത്‌` പിന്നീട്‌` ജൈവതന്തുക്കളിൽ നിറയുന്നു. ഭൂതവസ്തുതയോടുള്ള പ്രമാണമായിതീരുന്നു. ഗതകാലത്തിന്റെ ശോകമുദ്രകളിലാണ്‌ ആത്മബിംബം .വീഴ്‌ച്ചകളില്ലാത്ത അശ്വമേധങ്ങൾ നടത്തേണ്ടത്‌ പോയ കിനാവുകളുടെ ഭൂമിയിലാണ്‌`.



അവിടെ നിന്ന്‌ ശേഖരിക്കുന്ന നനവാർന്ന മണ്ണ്‌, പിന്നെ വിശ്രമ വേളകളിലാകെ ഉൻമേഷം പകരുന്നു. ഗതകാലത്തിന്റെ ശിരസ്സ്‌ ശയിക്കുന്ന തടത്തിൽ നിന്നുള്ള കഥകളാണ്‌ നരനെ ആതുര ഘട്ടത്തിൽ ആശ്വസിപ്പിക്കുന്നത്‌. സത്യത്തിൽ ചരിത്രസംഭവങ്ങളിൽ ആകൃഷ്‌ടരാകുന്നതും അതിൽനിന്നുള്ള പ്രലോഭനത്തിൽ മനുഷ്യന്റെ ചരിത്രം കുറിക്കാൻ പ്രേരണ ജനിക്കുന്നതും ഈ സാഹചര്യത്തിലാണ്‌. ചരിത്ര സന്ദർഭങ്ങളെ സ്പർശിച്ചുണരുന്ന കലാസൃഷ്‌ടികളും വൈയക്തികമായ ഉൾപീഡകളുടെ പ്രകടനങ്ങളായിതീരുന്നതിങ്ങനെയാണ്‌.

മലയാളത്തിൽ ചരിത്ര നോവലുകൾ സി.വി.യുടെ ചിന്തകൾ മുതലാണ്‌ ആരംഭിക്കുന്നത്‌. ആ നോവലുകൾക്ക്‌` ചിത്തത്തിന്റെ വായ്‌ത്തലയിൽ വീണ വാക്കുകളുടെ രക്തപ്പാടുകളുണ്ടായിരുന്നു.എന്നാൽ മനുഷ്യ മനസ്സാക്ഷിയുടെ ക്രമവും അക്രമവും ചാലിച്ചുള്ള ധാരയിൽ , ആത്മാവിൽ നിന്നുള്ള വംശക്കുറിപ്പുകളിൽ ശേഷം വന്ന എഴുത്തുകാർ വിമുഖത കാണിച്ചു. ഉറൂബും ബഷീറും വ്യക്തിയുടെ തുരുത്തുകൾ കാണാനാണ്‌ കൂടുതൽ ഇഷ്‌ടപ്പെട്ടത്‌. മഥിക്കുന്ന ഭൗതികവസ്തുക്കളും ലൗകികരഹസ്യങ്ങളും ഈ എഴുത്തുകാരെ ചില നേരങ്ങളിൽ വിഷമിപ്പിച്ചു. അതവരുടെ മനസ്സിന്റെ സഹജമായ സ്വഭാവനിഷ്‌ഠയോ ,വൈയക്തികമായൊരു നിർബന്ധമോ ആയിരുന്നു. നിമ്നോന്നതങ്ങളിലൂടെ സഞ്ചരിക്കാനുള്ള മനസ്സിന്റെ കഴിവിനെ അവർ പരീക്ഷിക്കുകയായിരുന്നു.എന്നാല്‍ അതിലും സജീവമായി ആത്മാവിന്‍‌റെ വ്യസനസന്നിഗ്‌ദ്ധമായ ദ്വീപുകളെ അടുത്തറിയാനും‌ ഭൗതികലോകത്തോടുള്ള പ്രജ്ഞാപരമായൊരു കലാപത്തില്‍ കൂടുതല്‍ വികാരത്തോടെ പങ്കെടുക്കാനും‌ ഉദ്യമിച്ചത് പുതിയ എഴുത്തുകാരാണ്‌. അവരുടെ നോവലുകളില്‍ ഹൃദയത്തിന്റെ നിഷ്‌ഠക്കൊത്ത്‌ പ്രപഞ്ച വസ്തുതകള്‍ മാറി. ദൃഢമായ ഖരവസ്തുക്കള്‍ മഞ്ഞു പോലെ സ്നിഗ്‌ദ്ധമായി. ആര്‍ദ്ര ചും‌ബനങ്ങള്‍ നടക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ലൗകിക ദുരന്തമായി . വൈകാരികമായ അവസ്ഥാഭേദം മനസ്സിന്‍‌റെ കപടവാദങ്ങളെ വേറൊരു വഴിക്കു നയിച്ചു. ഹൃദയത്തില്‍ സ്വന്തം വിഷമവൃത്തങ്ങള്‍ ചികഞ്ഞെടുക്കാന്‍ ശ്രമിച്ചപ്പോള്‍ വാക്കുകള്‍ക്കുണ്ടായ ഭാരം അവരെ പുതിയ കലയുടെ സൗന്ദര്യവേദനകളിലേക്ക്‌ ആനയിച്ചു.

വൈരുദ്ധ്യത്തിലേക്കും സത്യത്തിലേക്കും ഒരുപോലെ പരിഭാഷപ്പെടുത്താവുന്നവയാകണം വാക്കുകളെന്ന്` തോറോ നിഷ്‌ക്കർഷിച്ചത്‌` ഓർമ്മ വരുന്നു. വാക്കുകളിൽ നിന്ന്‌ മനസ്സിനെയോ, മനസ്സിൽ നിന്ന് വാക്കിനെയോ, വ്യതിചലിപ്പിക്കാൻ കഴിയാതെ വരുമ്പോൾ വൈരുദ്ധ്യവും സത്യവും ഇണചേരുകയാണ്‌. ശിലയുടെ കണ്ണീരും സംസാരവും ഇഴുകിചേർന്ന സ്വപ്‌നനിറമുള്ള പദശൃംഖലയാണ്‌ യാഥാർത്ത്യത്തിന്റെ ആത്മീയമായ ഭാഷ്യത്തിനായി വിജയൻ കണ്ടെത്തിയത്‌. മണ്ണിൽ വീണുകിടക്കുന്ന ഏതോ പുരാതന ശിൽപ്പത്തിലും തന്റെ വ്യഥയുടെ അവശിഷ്‌ടങ്ങൾ കണ്ട്‌ വിജയൻ പരിഭ്രമിച്ചു. വാക്കുകളിലും മനസ്സിന്റെ ദലങ്ങളിലും ഒരുപോലെ ഭൗതികവസ്തുക്കൾ അലിഞ്ഞുചേർന്നിരിക്കുന്നു. കല്ലിന്റെ കാഠിന്യവും ഇലയുടെ സ്നിഗ്‌ദ്ധതയും പദങ്ങൾക്കുണ്ട്‌.


വാക്കുകൾക്ക്‌ എത്ര നാളാണ്‌ മനസ്സിൽ കഴിയാൻ നിയോഗമുള്ളത്‌! പദങ്ങളുടെ ആവനാഴിയിൽ തന്റെ ഉൺമ ഊറിതെളിയുന്നു. വിജയന്റെ സ്മൃതിതലങ്ങളിൽ സൃഷ്‌ടിയുടെ സൗന്ദര്യ വ്യസനങ്ങൾ പ്രത്യക്ഷമാകുന്നതിങ്ങനെയാണ്‌. മനസ്സിലേക്കുള്ള യാത്രയിൽ കാഴ്‌ചകൾക്കപ്പുറത്ത്‌ പദങ്ങൾ നടന്നടുക്കുന്നു. ശരീരം അനുനിമിഷം പ്രവൃത്തികളിലേർപ്പെടുന്നതുപോലെ പദങ്ങളുടെ പാദരക്ഷകൾ ആത്മാവിന്റെ കൂട്ടിലേക്ക്‌` ആതുരതയോടെ യാത്ര ചെയ്യുന്നു. "ഖസാക്കിന്റെ ഇതിഹാസത്തിൽ" വിജയൻ പ്രവാസത്തിന്റെ നൊമ്പരമാവിഷ്‌ക്കരിക്കാനാണ്‌ തുനിഞ്ഞത്‌. ഇനിയൊരിക്കലും വിളിച്ചുവരുത്താനാകാത്ത ദുഃഖഭാവങ്ങൾ കാതുകളിൽ ചിലമ്പൊച്ചയുണർത്തി മറയുന്നു. കാമുകന്റെ വക്ഷസ്സു തലോടി കന്യക അടുത്തുതന്നെയുണ്ട്‌. ദൈവത്തിന്റെ പുഞ്ചിരി ഇവിടെ , ഇവിടെ മാത്രമാണ്‌. എങ്കിലും ഇച്ഛാഭംഗത്തിന്റെ ഇലച്ചാർത്തുകൾ കാണുന്നു.

സൗന്ദര്യം വിഷാദമാണ്‌ .അത്‌ കൻമദത്തിന്റെ പ്രഭവമെങ്കിലും മനസ്സിന്റെ മാന്ത്രിക ലഹരിയിൽ പുനരാവിഷ്‌ക്കരിക്കപ്പെടാതെ എല്ലാം മയങ്ങട്ടെ. കൂടലങ്കരിക്കുന്ന കിളിയെപ്പോലെയാണ്‌ വാക്കുകൾ.അവയുടെ അനന്തമായ സ്നേഹസ്പർശങ്ങൾ തരുണവേനലുകൾക്കായി കൂട്‌ സംരക്ഷിക്കുന്നു. ദൈവത്തിനുള്ള പ്രവർത്തനങ്ങളിൽ ഏറ്റവും മഹത്തായത്‌ സ്നേഹമാണെന്ന്‌ ഓർത്തുകൊണ്ടുതന്നെ പദങ്ങളും അവയുടെ ആത്മഭാവങ്ങൾക്കായി മഞ്ഞിൻ തൂവലുകളുള്ള കൂട്ടിലേക്ക്‌,യാത്രയാവുന്നു. അത്രയും വിജയന്റെ ദുഃഖപൂർണ്ണമായ മനസ്സിന്‌ ശാന്തിയരുളി.

ഏതോ സ്തബ്ധമായ ഉൾബോധത്തിലേക്ക്‌ ജാഗ്രതയില്ലാതെ പ്രവേശിക്കുമ്പോഴാണ്‌ സ്മൃതിയുടെ പേടകം തകർന്നത്‌` .ഘോരസ്മൃതിയുടെ വ്യഥിതമായ ഭൂതകാലവും പേറി ,പ്രാവുകളെല്ലാം കൂടണയുന്നതും നോക്കി, മനസ്സ്‌ സായംകാലങ്ങളിൽ അലഞ്ഞുനടക്കുന്നു. ആത്മാവിന്റെ മുറ്റത്തെ മുല്ല ഇന്നും പുഷ്‌പിച്ചു.

അവൾ ദുഃഖിതയാണെങ്കിലും ഇലകളിൽ പച്ചപ്പുണ്ട്‌. കടലിലേക്കു പോയ മുക്കുവനെതേടി കാലങ്ങളുടെ ഉള്ളിലിരുന്ന്‌ വ്രണിതയായ മിഥുനം വിതുമ്പുന്നു. നഷ്‌ടപ്പെട്ട സ്മൃതി തേടി യാത്ര തുടരാം. ബുച്ചർ അറിയിക്കുന്നതുപോലെ കല എത്ര പിന്നീടാണ്‌ മനുഷ്യന്റെ ഉപയോഗത്തിലെത്തുന്നത്‌.

സൃഷ്‌ടിയും, സൗന്ദര്യവും പ്രാഥമികമായി , ഒരായുസ്സിന്റെ രക്ഷയാണെന്നോർമ്മിക്കുക. ആൽഡ്‌സ്‌ ഹക്‌സ്‌ലി വെളിപ്പെടുത്തുന്നതിലും , കാതലായ അംശം സ്മൃതിയിൽ അവശേഷിച്ചുപോയ ഉൺമയെക്കുറിച്ചാണ്‌. തന്റെ നാമവും, ഓർമ്മകളും എല്ലാം എനിക്കെന്നോ ഉണ്ടായിരുന്ന ഭാവത്തിൽ നിന്നാണെന്ന്‌ ആ മനസ്സ്‌ സൂചിപ്പിക്കുന്നുണ്ട്‌. ഭൂതത്തിൽ നിന്ന്‌ മിഴി നേടിയ അസ്തിത വിജയന്റെ കലാസാഹചര്യങ്ങളിൽ ഭാവപൂർണ്ണമായൊരു അനുധ്യാനത്തിന്‌ പദങ്ങൾ പാകുന്നുണ്ട്‌.

home