Followers

Thursday, March 12, 2026

സക്കറിയയുടെ കഥ: അസ്തിത്വപ്രതിസന്ധിയുടെ ആഖ്യാനം /എം.കെ.ഹരികുമാർ

  • കഥാരചനയിൽ ഒരാധുനികതയുണ്ട് ;അത് കഥാകൃത്ത് കണ്ടെത്തേണ്ടതാണ്. പൂർവ്വകാല കഥാകൃത്ത് കാരൂർ എഴുതിയ കഥകളിലെ യാഥാർഥ്യം സാമൂഹികമായ പ്രസക്തിയുള്ളതാണ്. ആ കാലത്തെ മനുഷ്യർ ദീനരോദനം അമർത്തിപ്പിടിച്ചതിൻ്റെ സൂചനകൾ കഥകളിൽ കാണാം. അന്ന് രേഖീയമായ ഒരു കഥാകഥനരീതി മതിയായിരുന്നു. ഒരു കഥയിൽ എല്ലാം സമ്പൂർണ്ണമായിരുന്നു. കൂടുതലൊന്നും ചോദിക്കാനോ പറയാനോ കഥാകൃത്ത് ശ്രമിക്കാറില്ല .അതിൻ്റെ ആവശ്യവുമില്ല. കഥപറയുന്നതോടെ അത് വായനക്കാരൻ വിശ്വസിക്കുന്നു. ആ കാര്യങ്ങളെക്കുറിച്ച് കഥാകൃത്തിന് പൂർണമായി ബോധ്യമുണ്ടായിരുന്നു. പൂർണമായ ബോധ്യമുള്ളതുകൊണ്ടാണ് അദ്ദേഹം അതെഴുതുന്നത് .അതാണ് ആ റിയലിസത്തിൻ്റെ ആകെത്തുക.  കഥ വായിക്കുകയാണെങ്കിലും വായനക്കാരൻ കേൾക്കുകയാണ്. കഥ വെറുമൊരു കഥയല്ലെന്നും അത് ലോകത്ത് എവിടെയെങ്കിലും സംഭവിച്ചതാണെന്നുമുള്ള ഒരു അധികവിശ്വാസം അവനെ പിന്തുണയ്ക്കാനെത്തും. അതുകൊണ്ട് കഥയുടെ ലോകം അതിൻ്റെ വായനയോടെ അവസാനിക്കുന്നു.

    ഒരു സംഭവത്തെക്കുറിച്ച് മാധ്യമങ്ങൾ നൽകുന്ന വിവരണമാണല്ലോ നാം വിശ്വസിക്കുന്നത്. എന്നാൽ അത് ഒരു ഭാഗം മാത്രമാണെന്നും അതിൻ്റെ പിന്നിൽ വേറെയും പലതും അന്വേഷിക്കാനുണ്ടെന്നും അല്ലെങ്കിൽ പറയാനുണ്ടെന്നുമുള്ള കാര്യം ആരും പൊതുവേ ശ്രദ്ധിക്കാറില്ല.വാർത്തകളിൽ നിറയുന്ന സംഭവത്തിൽ ഉൾപ്പെട്ട വ്യക്തികൾക്ക് ക്യാമറയിൽ പതിഞ്ഞ മുഖമേയുള്ളൂ . ക്യാമറയിലാണ് അവർ ജീവിക്കുന്നത്. അല്ലെങ്കിൽ ഒരു ലേഖകനോട് അവർ പറഞ്ഞ കാര്യങ്ങളിലാണ് ജീവിക്കുന്നത്. അതിനപ്പുറത്ത് അവർ എന്താണ്, അവരുടെ മനോവികാരങ്ങൾ എന്തെല്ലാമാണ്, അവരുടെ സ്വഭാവമെന്താണ്, അവർ പുറത്തുപറയുന്നതിനപ്പുറം അവരെ അലട്ടുന്ന വികാരങ്ങൾ എന്തൊക്കെയാണ്, അവർക്ക് മരണഭയമുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും ഒരു റിപ്പോർട്ടർക്ക് അന്വേഷിക്കേണ്ടതില്ല .അതൊന്നും അയാളുടെ പരിധിയിലല്ല. 

    പുതിയ രചനാരീതി 

    കഥയുടെ ഭൗതികസാഹചര്യമാണ് പൊതുവേ റിയലിസ്റ്റ് എഴുത്തുകാർ പരിഗണിക്കുന്നത് .റിയലിസം എന്നാൽ അത് വായിക്കുന്നവരുടേതുമാണ്. വായിക്കുന്നവർ കാണുന്ന, അല്ലെങ്കിൽ കാണാനാഗ്രഹിക്കുന്ന യാഥാർത്ഥ്യമാണത്. ഇതിനു വിരുദ്ധമായാണ് കഥയുടെ ആഖ്യാനത്തിൽ പുതിയ അനുഭവങ്ങളും ചിന്തകളും കടന്നുവരുന്നത്. സ്വപ്നങ്ങൾക്കും ആകുലതകൾക്കും പിറകെ പോകുന്ന മനുഷ്യരുണ്ട് .ചില എഴുത്തുകാർ ആകുലതകളാണ്,അലട്ടലുകളാണ് എഴുതുന്നത് ;ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളല്ല. ഭരണകൂടങ്ങൾക്കോ രാഷ്ട്രീയപാർട്ടികൾക്കോ പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ തലയിൽ കൊണ്ടെടുക്കുന്നവരുണ്ട്. പ്രമേയം ഉണ്ടാകുന്നതുപോലെ തന്നെ പ്രധാനമാണ് അതെങ്ങനെ വിവരിക്കാമെന്ന് ചോദ്യം. ഇക്കാര്യത്തിൽ സക്കറിയ പരീക്ഷണാത്മകമായി ഇടപെട്ടു. മലയാളകഥയെ ആധുനികവത്കരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. അദ്ദേഹം ഒരു പുതിയ രചനാരീതി പരിചയപ്പെടുത്തി. താൻ എഴുതാൻ പോകുന്ന കഥയെക്കുറിച്ച് തനിക്ക് കാര്യമായി വിവരമില്ലെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം എഴുതുന്നത് .കഥ പറയുന്നതിനൊപ്പം അത് അന്വേഷിക്കുകയും ചെയ്യുകയാണ്.

    ഈ ലോകജീവിതത്തിലെ സംഭവങ്ങളും അതിനോടുള്ള മനുഷ്യരുടെ പ്രതികരണങ്ങളും നിസ്സഹായമായ ഒരവസ്ഥയിലേക്കാണ് എത്തിച്ചേരുന്നതെന്ന് സക്കറിയയുടെ കഥകൾ ചൂണ്ടിക്കാണിക്കുന്നു. മനുഷ്യന്റെ പ്രവൃത്തിയ്ക്ക് യുക്തിയോ പ്രസക്തിയോ ഉണ്ടെന്ന് നാം അവകാശപ്പെടുമ്പോഴും അതിനടിയിൽ  ഈ ലോകത്തിലെ പരാജയപ്പെട്ട ,തെറ്റായി മനസിലാക്കി വഴിതെറ്റിയവരുടെ തേങ്ങൽ അലയടിക്കുന്നുണ്ടെന്ന് കഥാകൃത്ത് സൂചനതരുന്നുണ്ട്. 'ഒരു സുന്ദര സന്ധ്യയിൽ' എന്ന കഥ സക്കറിയ എഴുതുന്നത് 1969 ലാണ്. ഇപ്പോഴും അത് പുതുമയോടെ വായിക്കാം. നമ്മുടെ വികാരങ്ങളുടെയും വിചാരങ്ങളുടെയും സകല തന്ത്രികളും അതിൽ ഇഴുകിച്ചേരുന്നു.അല്ലെങ്കിൽ നമ്മളിൽ നിന്ന് അത് കൂടുതൽ പങ്കാളിത്തം ആവശ്യപ്പെടുന്നു. എ എന്ന എഴുത്തുകാരനെയും ബി എന്ന എഴുത്തുകാരനെയും പരിചയപ്പെടുത്തുകയും പിന്നീട് അവർ കണ്ടുമുട്ടുന്നതും അതിനു ശേഷം അവർ ചില കഥകൾ എഴുതാൻ പദ്ധതിയിടുന്നതും അതിനു വേണ്ടി ബി എന്ന എഴുത്തുകാരൻ്റെ വീട്ടിലെ  അടച്ചിട്ട മുറിയിൽ എത്തുന്നതും  കഥയെഴുതുന്നതും അതോടെ ബിയുടെ മാനസിക നില മാറി അയാൾ എ യെ  വെടിവച്ചതിൻ്റെ ഫലമായി ബി അയാളെ പൊക്കിയെടുത്ത് നദിയിലേക്ക് എറിയുന്നതുമാണ് കഥ.

    ഇത് ഒരു വികലമായ ചുരുക്കെഴുത്തായി കണ്ടാൽ മതി. കഥ  വായിക്കുമ്പോൾ എഴുത്തിൻ്റെ  ബ്രില്ല്യൻസ് അനുഭവിക്കും. അതിൻ്റെ അവിശ്വസനീയമായ ആഖ്യാനത്തിൽ വായനക്കാരൻ പൊട്ടിച്ചിരിക്കുകയോ സങ്കടപ്പെടുകയോ സാധാരണ സംഭവങ്ങളിൽ പോലും ഉൾച്ചേർന്നിരിക്കുന്ന പ്രഹേളികയെ മുഖാമുഖം കാണുകയും ചെയ്യും. കഥ പറയുന്നതിലാണ് സക്കറിയ കഥയുടെ നിഗൂഢത കഥയും ഒളിപ്പിക്കുന്നത്.നാനാതരത്തിലുള്ള  ചിന്തകൾ വന്നുചേരുകയാണ്. തൻ്റെ ആധിപിടിച്ച കഥാപാത്രങ്ങളുടെ മനോവിചാരങ്ങളെ കഥാകൃത്ത് തന്നെ ചിലപ്പോൾ പരിഹസിക്കുന്നു; ചിലപ്പോൾ അവരോട് അനുതാപം കാണിക്കുന്നു. അവർ വിധിയുടെ ക്രൂരവിനോദത്തിന് ഇരയാകുന്ന പാവകളാണെന്നു തോന്നുന്ന തരത്തിൽ അവരെ കഥാകൃത്ത് ജീവിതത്തിന്റെ നഗ്നതയിൽ നിർത്തുന്നു. അവർ രണ്ട് എഴുത്തുകാരായതിനാൽ അവർ ഏകാകികളും തലതിരിഞ്ഞവരും ദുഃഖിതരുമാണെന്ന് അറിയിക്കുന്നു. അവരെ പുറമെ നിന്ന് ഒരു റിപ്പോർട്ടറോ, ടിവി ക്യാമറമാനോ, കാരൂരിനെ പോലെ ഒരു കഥാകൃത്തോ  കാണുന്നതിൽ നിന്ന് വ്യതിചലിച്ച് വേറൊരു ലോകം സൃഷ്ടിക്കുന്നു. ഇതാണ് രചനയുടെ അതിസമ്പനമായ പശ്ചാത്തലമായി മാറുന്നത്. ഈ രണ്ടു കഥാപാത്രങ്ങളെ പരിചയപ്പെടുന്നത് തന്നെ കഥയായി മാറുന്നു. കഥാകൃത്ത് എന്ന നിലയിലുള്ള ഉത്ക്കണ്ഠ ഇവിടെ പങ്കുവെയ്ക്കുന്നു.അവരിലേക്ക് നോക്കിയിരിക്കുന്ന രണ്ട് കണ്ണുകളാണ് കഥാകൃത്ത്. അത് പക്ഷേ ലോകത്ത് എവിടെയുമുള്ള നോട്ടക്കാർക്ക് സമാനമല്ല .

    യുക്തിയും യുക്തിഭംഗവും ചേരുമ്പോൾ 

    സക്കറിയയുടെ ഉദ്വേഗങ്ങളും അറിവുകളും ആകുലതകളുമാണ് അദ്ദേഹം എഴുതുന്നത്. അദ്ദേഹം തന്റെ കഥാപാത്രങ്ങളെ ദയനീയമായി നോക്കുന്നു. ഒരു സ്വപ്നത്തിലെന്നപോലെ അവരെ പിന്തുടരുന്നു. ജർമ്മൻ കവി ദോർസ്  ഗൂൺബീൻ(Durs Grunbein)
    എഴുതിയ Exaltations in Sleep എന്ന കവിതയിൽ ഇങ്ങനെ വായിക്കാം:
    Extreme ,in sleep we struggle with our dreams,
    like Din Quixote ,until the body finds its rest."
    സെർവാന്തസിൻ്റെ 'ഡോൺ 'ക്വിക്സോട്ട്' എന്ന നോവലിലെ അതേ പേരുള്ള കഥാപാത്രം സാങ്കല്പിക ശത്രുക്കളെ സൃഷ്ടിച്ച് യുദ്ധം ചെയ്യുന്ന സ്വഭാവക്കാരനാണ് .അയാൾ ആവശ്യമില്ലാതെ പലതിനെയും ശത്രു വാക്കുന്നു. എല്ലാ യുദ്ധങ്ങളിലും പരാജയപ്പെടുന്നു. ഈ കഥാപാത്രങ്ങളുടെ ലോകം ഭാഗികമായി ക്വിക്സോട്ടിൻ്റേതിനു സമാനമാണ്. അവർ സ്വപ്നത്തിലെന്ന പോലെ പലതും പിന്തുടരുന്നു. ഇതിനിടയിൽ കഥയുടെ ലോകം സാങ്കല്പികം മാത്രമല്ലെന്നും അത് നമ്മുടെ ഓരോരുത്തരുടെയും ഭൂതവർത്തമാനഭാവികളെ ബാധിക്കുന്നതാണെന്നും കഥാകൃത്ത് വെളിപാട് പോലെ എഴുതുന്നു. "പക്ഷേ ഒന്നു പറയട്ടെ, പുച്ഛവും ശിരസ്സും ഇല്ലാത്ത കഥാവസ്തുവെന്തെന്ന് എത്ര ആലോചിച്ചാലും മനസ്സിലാക്കാൻ സാധിക്കാത്ത ഒരു കഥ സൃഷ്ടിക്കുന്നതിനേക്കാൾ എത്രയോ സംതൃപ്തിദായകമാണ് ഭൂതവർത്തമാനഭാവികാലങ്ങളും ആദിമധ്യാന്തങ്ങളും ഉള്ള ഒരു നല്ല കഥ അല്പം തളർച്ചയും കാലതാമസവും വക വച്ചിരുന്ന് ശ്രവിക്കുന്നത് .തന്നെയല്ല, കാലതാമസം വരുന്നതിലത്ഭുതപ്പെടാനുണ്ടോ? കാരണം ഈ ലോകത്തിലെ ഒരു സംഭവം ,എന്നു പറഞ്ഞാൽ അതെത്ര നിസ്സാരവുമായിക്കൊള്ളട്ടെ ,വിശകലനം എത്രയോ ദുഷ്കരമായതും, ഏതെല്ലാം നിഗൂഢശക്തികളൊന്നിച്ച് വർത്തിക്കുന്നതിൻ്റെ -ഗ്രഹങ്ങളും നക്ഷത്രങ്ങളും കൈരേഖകളും  മുഖലക്ഷണങ്ങളും ഗൗളികളും കിളികളും വെടിവഴിപാടുകളും ഒന്നായിച്ചേർന്ന് പ്രവർത്തിക്കുന്നതിന്റെ -ദൃശ്യഫലവും പൂർവജന്മാധിഷ്ഠിതമായ  കർമ്മഫലത്തിന്റെയും അണു വാനരസ്വഭാവശക്തികളുടെയും ഏകകാലാസ്ഥാനമായ ഏകതാനകേന്ദ്രവും ആയ ഒരു പ്രതിഭാസത്തെപ്പറ്റിയാണ് നാം സംസാരിക്കുന്നോർക്കണം."

    ജീവിതത്തിലെ ഒരു പ്രവൃത്തിക്ക്, ഒരു നോട്ടത്തിന് ,സ്പർശത്തിന് ഇങ്ങനെ പലവിധത്തിലുള്ള അർത്ഥങ്ങളും മാനങ്ങളുമുണ്ടെന്നത് കഥാകൃത്തെന്ന നിലയിൽ സക്കറിയയെ കുഴയ്ക്കുകയാണ് .യുക്തിയും യുക്തിഭംഗവും ഇണചേരുന്നതിൻ്റെ യുക്തിയാണ് സ്വപ്നത്തിനുള്ള തെങ്കിൽ ജീവിതത്തെ അതിൽ നിന്നു വേർതിരിച്ചെടുക്കാനാവുന്നില്ല. തൻ്റെ  കഥാപാത്രങ്ങൾ എന്തിനാണ് വ്യഥയനുഭവിക്കുന്നതെന്ന വിചാരം   അദ്ദേഹത്തെ അസ്വസ്ഥനാക്കുകയാണ്. അതേസമയം ഏതോ നിയോഗത്താൽ ജീവിതത്തിൽ ആസക്തരാവുകയും വഴക്കടിക്കുകയും ചെയ്യന്ന മനുഷ്യരുടെ നിസ്സാരത ,അല്പത്വം ,അസംബന്ധം കഥയിലുടനീളം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്താണ് ഇതിന്റെയൊക്കെ അർത്ഥമെന്നു നാം ആലോചിക്കാതിരിക്കില്ല. പ്രധാനമായി തോന്നിയ ഒരു കാര്യം ഇതാണ്: ഈ കഥാപാത്രങ്ങളേക്കാൾ കൂടിയ വ്യഥ അവരുടെ പേരിൽ കഥാകൃത്ത് അനുഭവിക്കുകയാണ്. അതെന്തിനു വേണ്ടിയാണ് ?അവിടെയും യുക്തിയും യുക്തിഭംഗവും ചേർന്നു കളിക്കുന്നു. കഥാപാത്രങ്ങളുടെ മനസ്സിനുള്ളിലൂടെ വീശിയടിക്കുന്ന കാറ്റ് എത്ര ശക്തിയുള്ളതാണെന്ന് കഥാകൃത്താണ് വിശദീകരിക്കുന്നത്. അവരെ കഥാകൃത്ത് വലുതായി കാണുകയാണ് ,ജീവിതത്തേക്കാൾ . അവർ ജീവിതത്തിൽ സ്വയം നഷ്ടപ്പെടുകയായിരുന്നു. ഉദാഹരണത്തിന് സാഹിത്യകാരൻ ബി   നേരിടുന്ന പ്രശ്നങ്ങൾ കഥാകൃത്ത് ഇങ്ങനെ വിശദീകരിക്കുന്നു: "എഴുത്തുകാരൻ ബി ക്ക് ചില സുന്ദരസന്ധ്യകളിൽ പാതവിളക്കുകളെരിയുന്ന ഏകാന്തവും അനന്തവുമായ പാതകളിൽക്കൂടെ  ജീവിതത്തെയും സാഹിത്യത്തെയും ദൈവത്തിൻ്റെ അർത്ഥത്തെയും പ്രപഞ്ചത്തിന്റെ സത്യത്തെയും സ്നേഹത്തിന്റെ വ്യാപ്തിയെയും ധനത്തിന്റെ പ്രാപ്തിയെയും സംബന്ധിച്ച പ്രശ്നങ്ങളിൽ ധ്യാനനിമഗ്നനായി കുനിഞ്ഞശിരസും പിറകിൽ അഥവാ നെഞ്ചിൽ വിലങ്ങനെ കെട്ടിയ കൈകളുമായി നടന്നു നടന്നു പോവുന്ന ഒരു പതിവുണ്ടായിരുന്നു."

    എഴുത്തിൽ സത്യത്തിനാണ് പരമപ്രാധാന്യമെന്ന് സക്കറിയ വിശദീകരിക്കുന്നു .സത്യത്തെ കുറെക്കൂടി വലുതായി കാണിക്കുന്നത് വായനക്കാർക്ക് അതിൻ്റെ ആഴം ബോധ്യമാവാനാണ്. ഒരു എഴുത്തുകാരന്റെ മനസ്സിൽ, പ്രത്യക്ഷത്തിൽ അകാരണമായി കടൽ പോലെ ഏതോ വ്യഥ തള്ളിക്കയറി വരുന്നുണ്ട് .അതിൻ്റെ മർദ്ദത്തിൽ വീണുപോവുകയാണ് ചെയ്യുക. അതിൽ നിന്ന് രക്ഷനേടണമെങ്കിൽ വികാരത്തിനു മുകളിൽ ജ്ഞാനവും പ്രായോഗികബുദ്ധിയും വേണം.  എന്നാൽ പ്രായോഗിക ബുദ്ധിയില്ലാത്തവർ മറ്റൊരോ ചലിപ്പിക്കുന്ന പാവയെ പോലെ, സ്വയം നിയന്ത്രണമില്ലാതെ വികാരങ്ങളുടെ ഒഴുക്കിൽപ്പെട്ടുപോകും. 

    കഥാപാത്രങ്ങളുടെ മുന്നിൽ നിസ്സഹായനായി 

    താൻ സൃഷ്ടിച്ച കഥാപാത്രങ്ങളെ ഒരു ജാലകത്തിലൂടെ നോക്കി കാണേണ്ട ചുറ്റുപാടിലാണ് കഥാകൃത്ത് .ഇത് ഒരു വായനക്കാരൻ്റെ സത്യവാങ്മൂലമാണ്.  ആ കഥാപാത്രങ്ങളുടെ മനോഗതി എളുപ്പത്തിൽ അറിയാവുന്നുന്നത് അവരെ സൃഷ്ടിച്ചയാൾക്കായിരിക്കുമല്ലോ.
    എന്നാൽ അത് അത്രയ്ക്കൊന്നും തനിക്ക് അറിയില്ലെന്നാണ് കഥാകൃത്തിൻ്റെ കാഴ്ചപ്പാട്.ഇവിടെ കഥാകൃത്ത് തന്നിൽ നിന്നു അന്യവത്ക്കരിക്കുകയാണ്. തൻ്റെ കഥ തന്നിൽ നിന്നു ദുരൂഹമായി തെന്നിമാറിപ്പോകുന്നതിൻ്റെ ശൂന്യതയിലാണ് അദ്ദേഹം. ഇതാണ് കഥാകൃത്തിൻ്റെ അസ്തിത്വപ്രതിസന്ധി. എന്തെങ്കിലും അറിയാമെങ്കിൽ തന്നെ അത് എഴുതി കൊണ്ടിരിക്കുന്നതിനിടയിൽ മാറിമറിയുകയും ചെയ്യും. ഒരിക്കൽ സക്കറിയ ഇങ്ങനെ പറഞ്ഞു: "അതുകൊണ്ട് എഴുത്തുകാരന്റെ ചുമതല നമ്മുടെ വായനക്കാരെ ചതിക്കാതിരിക്കുക എന്നതായിരിക്കണം. മതങ്ങളോടും ദൈവങ്ങളോടുമുള്ള അന്ധമായ ആരാധന, വർഗീയതയോടുള്ള കീഴടങ്ങൽ ,രാഷ്ട്രീയത്തിന്റെ ഏറ്റവും മൂഢമായ വിചാരങ്ങളോടുള്ള കീഴടങ്ങൽ ,മൂഢമല്ലെങ്കിലും എല്ലാത്തരം രാഷ്ട്രീയത്തോടുമുള്ള കീഴടങ്ങൽ, സ്വേച്ഛാധിപത്യപ്രവണതയോടുള്ള കീഴടങ്ങൽ ഇതൊക്കെ ഒരു എഴുത്തുകാരന് കൊള്ളാമെന്ന് ഞാൻ വിശ്വസിക്കുന്നില്ല." പക്ഷേ ഇതൊക്കെ ആദർശമോ തീരുമാനമോ ആയി നിൽക്കുമ്പോഴും കഥയിലെ സത്യം വളരെ ദുർഗ്രഹമായി വിവിധ വ്യാഖ്യാനങ്ങളായി ചിതറിപ്പോകുന്നു .കഥാരചന തൻ്റെ വികലമായ ഒരു അനുകരണമാണെന്ന, വ്യാജമായ ഒരു നിർമ്മിതയാണെന്ന സ്വയം വിമർശനവും കഥയിലുണ്ട്. പ്രകൃതിയെ കഥയിൽ വിവരിക്കുന്നത് അത് മറ്റെവിടെയെങ്കിലും വരാനിടയുള്ള വർണന പോലെയാണ്. പ്രകൃതി ഇങ്ങനെയൊക്കെയാണ് കഥയിൽ പ്രത്യക്ഷപ്പെടാറുള്ളതെന്ന ധ്വനി അതിലുണ്ട്. അതുകൊണ്ട് താൻ പ്രകൃതിവർണന ഇവിടെ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പിൻവാങ്ങുന്നു. 

    കഥാപാത്രങ്ങളുടെ വിധിയെക്കുറിച്ച് പ്രതിപാദിക്കാനുള്ള പാണ്ഡിത്യമോ വിവരമോ തനിക്കില്ലെന്ന് കഥാകൃത്ത് പറയുന്നിടത്താണ് സക്കറിയുടെ കഥയുടെ സൗന്ദര്യം. അദ്ദേഹം അജ്ഞേയമായ ഒരു ലോകത്തെ മനുഷ്യരെ അറിയാനാണ് നോക്കുന്നത്. അതൊരു ഊരാക്കുടുക്കാണ്. അതാകട്ടെ പിടിതരാതെ ഒഴിഞ്ഞുമാറുകയാണ് .ഓരോ വസ്തുവും ദൃശ്യവും അനുഭവവും അതിൻ്റെ യഥാർത്ഥമായ തലം, അങ്ങനെയൊന്നുണ്ടെങ്കിൽ ,മറച്ചുവച്ചാണ് നമ്മുടെ മുന്നിൽ വരുന്നത്.നാം സംവദിക്കുന്നതോടെ അത് ഏടാകൂടമായി മാറുന്നു. തൊട്ടടുത്തുള്ള യാളെ പോലും മനസ്സിലാക്കാനാവാത്ത വിധം വളരെ ദുർഗ്രഹമായ ജീവിതസാഹചര്യത്തിലാണ് മനുഷ്യൻ  ജീവിക്കുന്നതെന്ന തോന്നൽ ആ കഥാപാത്രങ്ങളിൽ നിന്നു നമ്മളിലേക്ക് സംക്രമിക്കുന്നു.അതിനെ എങ്ങനെ പിടികൂടണമെന്ന കുഴപ്പിക്കുന്ന ചോദ്യമുയരുകയാണ്. അതിനുവേണ്ടിയുള്ള യുദ്ധതന്ത്രമാണ് ആഖ്യാനമായിത്തീരുന്നത് .

  • To:  me · Thu, 12 Mar at 11:27 pm

    Message Body

    എന്താണ് സാഹിത്യം ,കല -15 
    എം.കെ.ഹരികുമാർ 

    സക്കറിയയുടെ കഥ: അസ്തിത്വപ്രതിസന്ധിയുടെ ആഖ്യാനം 

    കഥാരചനയിൽ ഒരാധുനികതയുണ്ട് ;അത് കഥാകൃത്ത് കണ്ടെത്തേണ്ടതാണ്. പൂർവ്വകാല കഥാകൃത്ത് കാരൂർ എഴുതിയ കഥകളിലെ യാഥാർഥ്യം സാമൂഹികമായ പ്രസക്തിയുള്ളതാണ്. ആ കാലത്തെ മനുഷ്യർ ദീനരോദനം അമർത്തിപ്പിടിച്ചതിൻ്റെ സൂചനകൾ കഥകളിൽ കാണാം. അന്ന് രേഖീയമായ ഒരു കഥാകഥനരീതി മതിയായിരുന്നു. ഒരു കഥയിൽ എല്ലാം സമ്പൂർണ്ണമായിരുന്നു. കൂടുതലൊന്നും ചോദിക്കാനോ പറയാനോ കഥാകൃത്ത് ശ്രമിക്കാറില്ല .അതിൻ്റെ ആവശ്യവുമില്ല. കഥപറയുന്നതോടെ അത് വായനക്കാരൻ വിശ്വസിക്കുന്നു. ആ കാര്യങ്ങളെക്കുറിച്ച് കഥാകൃത്തിന് പൂർണമായി ബോധ്യമുണ്ടായിരുന്നു. പൂർണമായ ബോധ്യമുള്ളതുകൊണ്ടാണ് അദ്ദേഹം അതെഴുതുന്നത് .അതാണ് ആ റിയലിസത്തിൻ്റെ ആകെത്തുക.  കഥ വായിക്കുകയാണെങ്കിലും വായനക്കാരൻ കേൾക്കുകയാണ്. കഥ വെറുമൊരു കഥയല്ലെന്നും അത് ലോകത്ത് എവിടെയെങ്കിലും സംഭവിച്ചതാണെന്നുമുള്ള ഒരു അധികവിശ്വാസം അവനെ പിന്തുണയ്ക്കാനെത്തും. അതുകൊണ്ട് കഥയുടെ ലോകം അതിൻ്റെ വായനയോടെ അവസാനിക്കുന്നു.

  • No comments: