ക്രൂരമായ ഈ കാലത്തോട് മതവിമുക്തമായ സൗമ്യതയോടെ പ്രതികരിക്കുന്ന ഉന്നത വ്യക്തിത്വമുള്ള ഒരു പൂവ് |
സകല പ്രതിരോധവും ഭേദിച്ച് സ്വയം ഒരു പൊട്ടിത്തെറിക്ക് തയ്യാറെടുക്കുമ്പോൾ അല്പം സൗന്ദര്യം സുക്ഷിക്കുക എന്നത് ഏത് വിപ്ളവകാരിയുടെയും സ്വഭാവമാണെന്ന് ഈ നിഷ്കാമസ്വരൂപമായ വിത്തിനറിയാം |
ഓരോ സൂരനും സായം സന്ധ്യകളിൽ അതിന്റെ ജന്മഗേഹത്തിലേക്ക് പ്രയാണം ചെയ്യുന്നു. ഇന്നലെകളിലെ സൂര്യന്മാരെ ആരും തിരയുന്നില്ല. അവർ എവിടെപ്പോയി?ജൈവദുഃഖത്തിന്റെ പൊരുളിൽ വീണ് സൂര്യൻ സ്വയം എരിഞ്ഞ് തീരുന്നു. |
നമുക്കു മുന്നേ എത്തിച്ചേരുന്ന നമ്മുടെ വഴികൾ. എന്തിനാണ് യാത്രയെന്ന് അത് നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നു. എത്തിച്ചേരുമ്പോൾ നമ്മെ നിർദ്ദയം മറന്നു കളയുന്ന വഴികൾ. |
കൗണ്ടർ പറയാൻ അജു വർഗ്ഗിസ് ഇല്ലാതെ ഈ നായകൻ തന്റെ തിരക്കഥയിൽ വല്ലാതെ
ഒറ്റപ്പെടുന്നു‘ .; ഒന്നു ചിരിക്കാനോ ചിരിപ്പിക്കാനോ കഴിയുന്നില്ല
എന്നതാണ് ഇവന്റെ ദുരന്തം
|