• )ചാപ്ലിൻ മാനവരാശിയുടെ പ്രായശ്ചിത്തമാണ്. മനുഷ്യൻ ചെയ്ത തെറ്റുകൾക്കെല്ലാമുള്ള പ്രായച്ഛിത്തം.

    2) നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച നോവലിസ്റ്റിനെ ,കേരളം കണ്ട ഏറ്റവും വലിയ നോവലിസ്റ്റിനെ ,ഒരു വൻകിട ഇന്ത്യൻ നോവലിസ്റ്റിനെ വിലയിരുത്താൻ കിട്ടിയ അവസരം ഈ ലേഖനകർത്താക്കൾ കളഞ്ഞുകുളിച്ചു.

    3) അയാൾ അമ്മാവൻ്റെ അനന്തരവനാണ്, പരിചയക്കാരനാണ് ,നല്ലൊരു ഉദ്യോഗമുള്ളവനാണ് ,അതുകൊണ്ട് താൻ എഴുതുന്ന അവതാരിക അയാളെ പ്രശംസകൊണ്ട് പൊതിയണമെന്ന് ശഠിക്കുന്നവർക്ക് ഒരു ഇടത്തരം മനസ്സേയുള്ളൂ.

    4)വിജയം ഒരു പുതിയ നിർവചനം തേടുകയാണ്. തൻ്റെ അതിരുവിട്ട നിയമവും വിധികല്പനയുമാണ് ഒരാളെ വിജയത്തിൽ എത്തിക്കുന്നത്. അത് ഈ സമൂഹം ആരാധിക്കുന്ന പുതിയ നിയമമാണ്.

    5)ജോസ് പ്രകാശ് സാംസ്കാരിക നായകന്മാരെക്കാൾ ഭേദമാണ്. ഇല്ലാത്ത മൂല്യങ്ങൾ ഉണ്ടെന്ന് സ്ഥാപിക്കാൻ പ്രസംഗിക്കുകയോ എഴുതുകയോ ചെയ്തില്ല. ജനാധിപത്യമെന്നോ ആദിവാസി, ദളിത് എന്നോ പറഞ്ഞ് പൊങ്ങച്ചം കാണിച്ചില്ല

    6)അലഞ്ഞവർ അന്വേഷിച്ചവർ' സാഹിത്യം ആസ്വദിക്കാനറിയാത്ത എഴുത്തുകാരുടെയും വിമർശകരുടെയും പിടിയിൽ നിന്ന് രക്ഷപ്പെട്ട് 'അനുധാവന'ത്തിൽ എത്തിയത് ഓട്ടം നിർത്താനല്ല; ഫിനിഷിംഗ് പോയിൻ്റില്ലാതെ ഓടനാണ്.

    7)പ്രായമായി എന്നറിയിക്കാൻ അവർ വൃദ്ധന്മാരുടെ മുടി,താടി,വേഷം എന്നിവ പാരമ്പര്യത്തിൽ നിന്ന് കണ്ടെടുത്ത് ധരിക്കുന്നു. എന്തിനാണ് വാർദ്ധക്യത്തെ തേടിച്ചെന്ന് പിടികൂടി തലയിൽ കയറ്റിവയ്ക്കുന്നത് ?

    8)ദൈവമുണ്ടോ,ഈ ജന്മത്തിൻ്റെ ഉദ്ദേശം എന്താണ്, മരണശേഷം എന്താണ് സംഭവിക്കുന്നത്, മരണാനന്തര ലോകമുണ്ടോ തുടങ്ങിയ  ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാനാവുമോ എന്ന് ബുദ്ധനോട് ചോദിച്ചിട്ടുണ്ട് .

    9)എല്ലാ വരും അനുരഞ്ജനപ്പെട്ടു കഴിഞ്ഞു. മുതിർന്ന എഴുത്തുകാർ പോലും അറിയപ്പെടാൻ ആഗ്രഹിക്കുന്നത് ഏതെല്ലാം അവാർഡുകൾ കിട്ടി എന്നതിൻ്റെ അടിസ്ഥാനത്തിലാണ്! 

    10)സിനിമയിലെ കഥ ഒരു കഥയല്ല; അത് നാടകാനുഭവമാണ്.  സിനിമയുടെ കഥ ഒരാൾ എഴുതുന്നില്ല; അത് തിരക്കഥയ്ക്ക് വേണ്ടിയുള്ളതാണ് .തിരക്കഥ കലാരൂപമല്ല. 

    11)അതിഭാവുകത്വപരമായി, ക്ലീഷേ എഴുതി നിറയ്ക്കുന്നതിനെ അനുഭവവിവരണം എന്ന് കൊട്ടിഘോഷിച്ച് ,അത് താൻ വായിക്കുകയാണെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വരുന്നവരെ ഗൗരവത്തിലെടുക്കരുത്.