Followers

Thursday, March 12, 2026

കടമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിൻ്റെ സ്വം വായന

 

പ്രസാധകക്കുറിപ്പ് 
 





'കടമ്മനിട്ടക്കവിതയിൽ നരേന്ദ്രപ്രസാദിന്റെ സ്വം വായന' എന്ന പുസ്തകം സാഹിത്യവിമർശനത്തിന്റെ പുതിയൊരു വായനയാണ്. വിമർശനത്തിന്റെ വിമർശനം എന്ന നിലയിൽ ഈ കൃതി കാലത്തിനുമുമ്പേ സഞ്ചരിക്കുകയാണ്. നമ്മുടെ ഭാഷയിൽ സംഭവിക്കുന്ന  വിമർശനാത്മക കലാചിന്തയുടെ ഒരു സജീവചർച്ചയായി ഇതിനെ നിരീക്ഷിക്കാവുന്നതാണ്. ഈ രംഗത്ത് സ്വന്തം സിദ്ധാന്തവും തത്വചിന്തയും കൊണ്ട് വേറിട്ട വായനക്കാരെ സൃഷ്ടിച്ച എം.കെ. ഹരികുമാർ  വിമർശകന്റെ ആത്മീയ ആകുലതകളും അന്തരംഗതത്വചിന്തയും സ്വതന്ത്രമായി ആവിഷ്കരിക്കുകയാണ്. കലാപരമായ അഭിവീക്ഷണത്തെ അനാവരണം ചെയ്യുന്ന കൃതിയാണിത്. അതേസമയം മലയാളസാഹിത്യചിന്തയെ ഒരു  ഇസത്തിൻ്റെ തടവറയിൽ കെട്ടിയിടാതെ മുന്നോട്ട് നയിക്കുകയാണ്. നൂതനവും കലാപരവുമായ ഭാഷയാണ് ഈ പുസ്തകത്തിൻ്റെ സവിശേഷത .നരേന്ദ്രപ്രസാദ് എന്ന വിമർശകനെ പുനർസന്ദർശനം നടത്തി വേറൊരു ലോകം കാണിച്ചു തരികയാണ്. ഈ കൃതി മലയാള വായനക്കാർക്ക് മുന്നിൽ സമർപ്പിക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് വളരെ അഭിമാനമുണ്ട്.
bodhi books
9061108334 
 


 


No comments: