Followers

Sunday, June 29, 2008

മനുഷ്യ മാംസത്തിന്‌

മനുഷ്യന്‍ എന്ന മാംസം
വെറും കാഴ്ചവസ്തുവാണെന്ന്
ചിലപ്പോഴെങ്കിലും തോന്നിപ്പോകും.
മനുഷ്യ മാംസത്തിന്‌ ചരിത്രപരമായ
ഭംഗി നഷ്ടപ്പെടുകയാണ്‌ ചെയ്‌തത്‌.
മനുഷ്യന്‍ സുന്ദരനാണോ?
ആകാന്‍ വഴിയില്ല.
ഒരു താഴ്വരയുടെയോ,
ചില പക്ഷികളുടെയോ ഭംഗി അവനില്ല.
അവന്‍ തണ്റ്റെ സ്വാര്‍ത്ഥതയുടെ
ആ പല്ലുകള്‍കാണിക്കുമ്പോഴെങ്കിലും
വികൃതജീവിയാണ്‌.
സമീപകാലത്തെങ്ങും
അവന്‌ ഒരു ഭംഗി കിട്ടാനുള്ള
സാധ്യത കാണുന്നില്ല.