Followers

Thursday, September 25, 2008

ആ കാതുകള്‍

ഒരുപാട്ട്‌ കേള്‍ക്കാന്‍
കാതുകള്‍
ഞാന്‍ വാടകയ്‌ക്ക്‌ എടുത്തു.
പാട്ട്‌ കഴിയുന്നതോടെ അത്‌ തിരിച്ച്‌ നല്‍കി
സ്വതന്ത്രനാകും.
അതാണ്‌ പതിവ്‌.
ഒരിക്കല്‍ ആ കാതുകള്‍
തിരിച്ചെടുക്കാന്‍ അവര്‍ മടിച്ചു.
ഞാന്‍ പാട്ടിന്‍റെ ചുമടുക്കാരനായി