Followers

Friday, September 19, 2008

ജീവിതം ഒരു തര്‍ക്കമാണ്‌.

ഓരോ നിമിഷവും
പാഴായിപ്പോകുന്നത്‌ അറിയാതിരിക്കുന്നതാണ്‌ നല്ലത്‌.

ജീവിതം ജീവിച്ചു എന്ന്‌ തോന്നാന്‍
വേണ്ടി ജീവിക്കുന്നത്‌ ശരിക്കും
ഒരു കൌതുകമാണ്‌.

ജീവിക്കുന്നില്ല ഒരിക്കലും, ജീവിക്കാമെന്ന്‌
സങ്കല്‍പ്പിക്കുന്നത്പോലും ജീവിതമാണ്‌.
ഇത്‌ ജീവിതമാണോയെന്ന്‌ ചിന്തിച്ച്‌
വരുമ്പോഴേക്കും പലതും കൈവിട്ട്‌ പോകുകയാണ്‌ .

ജീവിതം ഒരു തര്‍ക്കമാണ്‌.
ഏതാണ്‌ ശരി ,ഏതാണ്‌ തെറ്റ് എന്ന പ്രശ്നം
അഴിച്ചെടുക്കാന്‍ ഒരുപാട്‌ സമയം കളയേണ്ടിവരുന്നു.