Followers

Saturday, December 20, 2008

വിശേഷവാക്യങ്ങള്‍- Aphorisms


മനുഷ്യന്‍ തന്നേക്കാള്‍ വലിയതും അഗാധവുമായ അനേകം ലോകങ്ങളെ സ്വീകരിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.

ഏെറെക്കാലം നം പിന്തുടര്‍ന്ന വലിയ വിസ്മയങ്ങള്‍ , ഒരു നിമിഷം കരിക്കട്ട പോലെ വെള്ളത്തില്‍ നനഞ്ഞ്‌ കിടക്കുന്നത്‌ കാണേണ്ടിവരും .

സിനിമയിലെ പ്രണയ ഗാന രംഗങ്ങളില്‍ , പ്രണയം പ്രണയിക്കുന്നവരേക്കാള്‍ വലിയ പ്രതിച്ഛായ നേടുകമാത്രമാണ്‌ ചെയ്യുന്നത്‌.

ഇന്ന് കവിത ഒരു പൊതുജനാഭിപ്രായമായി , സാമ്പ്രദായിക പൊതു ധാരണയായി അധ:പ്പതിച്ചിരിക്കുന്നു.


കവിത ഒരു തനിയാവര്‍ത്തനമാണ്‌; അനുഷ്‌ഠാനകലയാണ്‌.

ബോധാബോധങ്ങളില്‍നിന്ന് അശരണരായി താഴേക്ക്‌ വീണുകൊണ്ടിരിക്കുന്ന നിസ്വരായ
ചിന്തകളുടെ കരച്ചില്‍ പോലെ വേദനജനകമാണ്‌ മഴ.

വിശേഷ വാക്യങ്ങള്‍ -Aphorisms


ടെലിവിഷനിലും സിനിമയിലും മാധ്യമങ്ങളിലുമൊക്കെ വ്യാമോഹങ്ങള്‍ മാത്രമേയുള്ളു.

എഴുത്തുകാരന്‌ ഇന്ന് ഒരു റോളൂം ഇല്ല. അയാള്‍ സൃഷ്ടിച്ചെടുക്കുന്ന അവാര്‍ഡിന്‍റെ ഒരു പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയിലാണ്‌ അയാളുടെ ലോകത്തിന്‍റെ അതിരുകളുള്ളത്‌.

രാഷ്ട്രീയക്കാരുടെ അരാഷ്ട്രീയവാദമാണ്‌ ഇന്നത്തെ വലിയ പ്രതിസന്ധി.

അന്തരിക്ഷത്തില്‍ പലവിധ ആസക്തികളും ആഗ്രഹങ്ങളും ഓടിയലയുന്നുണ്ട്‌. ഒന്നും തൊട്ട്‌ നോക്കാന്‍ കഴിയില്ല.


സകല പ്രണയങ്ങളും മീനിന്‍റെ ചെതുമ്പല്‍പോലെ കൊഴിഞ്ഞു വീഴും .

രതി ഒരു വികാരമല്ല. ഒരു നാടകമാണ്‌.