critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Tuesday, December 7, 2010
മഹാകവി അക്കിത്തം എഴുതിയ കത്ത്
അക്കിത്തം
കുമരനല്ലൂർ
പാലക്കാട്
പ്രിയ സുഹൃത്തേ
എന്റെ വാർദ്ധക്യ സഹജ വ്യസനങ്ങളാൽ മറുപടി എഴുതിയില്ല.
ക്ഷമിക്കണം. പുസ്തകം-‘എന്റെ മാനിഫെസ്റ്റോ’- മനോഹരം.അടുത്ത കാലത്തൊന്നും ഇത്തരം ഒരു ചിന്താപ്രകാശം മനസ്സിലേക്കു കടന്നുവന്നതായി ഓർമ്മയില്ല. എന്നാലിന്നലെ വായിച്ചത് ഇന്നോർമ്മയില്ലാത്തതാണ് എന്റെ മുഖ്യവ്യസനം. അതിനാൽ ശ്രീ അച്ച്യുതനുണ്ണി മാസ്റ്ററുടെ ഒരു കഷണം വാചകം ഉദ്ധരിക്കുന്നു: ക്ഷമിക്കണം.“നിരന്തരം പുതിയ അർത്ഥങ്ങൾ അന്വേഷിച്ച് അനന്തതയിലേക്ക് യാത്ര ചെയ്യാൻ ഈ പുസ്തകം പ്രേരിപ്പിക്കുന്നു”
മംഗളം നേരുന്നു. കുടുംബത്തിനും.
സ്വന്തം
അക്കിത്തം
Subscribe to:
Post Comments (Atom)
No comments:
Post a Comment