Followers

Wednesday, March 19, 2008

ഉത്തര‌- ഉത്തരാധുനികത 19 mar



വെയില്‍
ഒരു വിതാനമാണ്‌.
ഇന്നലെത്തെ മഴയുടെ
കരിയിലകള്‍ ചീഞ്ഞ്‌ ചീര്‍ത്ത
പൊന്തക്കാടുകളിന്‍ നിന്നാണ്‌
അത് ഒരു വിധം തലനീട്ടി
ഓടിയെത്തിയത്.
വന്ന ഉടനെ
അത് ഫുള്‍ വോള്‍ട്ടേജില്‍തന്നെ
കത്തി.

ഇനിയും മഴയുടെ ചാഞ്ഞുള്ള
പറക്കലില്‍ തന്റെ ചിറകുകള്‍
ഒടിയുമോയെന്ന് അതിന്‌
ആശങ്കകളുണ്ടായിരുന്നു.
കിട്ടിയ സമയം അത് ശരിക്കും കൊത്തി -
പകലിന്‌ ഒരു അക്യുപംക്‌ച്‌ര്‍
ചികില്‍സ തന്നെ നടത്തി.
ജീവിക്കാനും വിരിയാനും
എന്തു കൊതിയാണ്‌ ഈ വെയിലിന്‌!.

ആധുനികതയെ ഭയന്ന്
ഉത്തരാധുനികതയെ ഭയന്ന്‌
വെയില്‍ സ്വയം വെളിവാക്കിയില്ലെങ്കിലും
ഒരു റ്റി വി ചാനലിന്റെ റിയാലിറ്റി ഷോയ്‌ക്ക്
എസ്. എം എസ് അയച്ച് വെയില്‍ താന്‍ ജീവിച്ചതിന്‌ തെളിവ്‌ കണ്ടെത്തി.