Followers

Showing posts with label malayalam novel. Show all posts
Showing posts with label malayalam novel. Show all posts

Monday, January 4, 2016

ശ്രീനാരായണായയെക്കുറിച്ച്

എന്റെ ശ്രീനാരായണായയെക്കുറിച്ച് കവി പി കെ ഗോപി ഇന്നലെ ദേശാഭിമാനി വാരാന്ത്യത്തിൽ എഴുതിയ ആസ്വാദനം. 



ഏതൊരു  സംഭവവും   കഥയായി  രൂപാന്തരം പ്രാപിക്കുകയാണ്. മനുഷ്യൻ  ഒരു കാര്യം  , അതു  നടന്നതാകട്ടെ , നടക്കാത്തതാകട്ടെ  വിചാരിച്ചാലുടനെ കഥയായി  മാറും . നമ്മൾ  അതിലേക്ക്  സ്വന്തം  മനസുകൂടി  ചേർത്തുവച്ചാണ്  പരിശോധിക്കുന്നത് .അതു നമ്മുടെ  വിധിയാണ് .കവിതാസംഗീതിന്റെ  'ഇലിമ്പിപ്പൂക്കൾ ' നമുക്ക്  തരുന്നത്  കുറേ  ജീവിത ദൃശ്യങ്ങളും   ഒരുമയ്ക്ക്‌  വേണ്ടിയുള്ള   ആശയുമാണ് .കവിതയുടെ  ജീവിതപ്രേമവും  പൊയ്പ്പോയ  കാലത്തെക്കുറിച്ചുള്ള സഹതാപാർദ്രമായ  ചിന്തകളും ഇവിടെ തളിരിട്ട്  ഒരു  വസന്താഗമനത്തെക്കുറിച്ച്  സൂചനകൾ  തരുന്നു . ഈ കഥാകാരി  തന്റെ  നിഷ്കളങ്കതയുടെ  വീക്ഷണം  ഓരോ  വരിയിലും  നിറയ്ക്കുന്നു . കാലുഷ്യം, ദ്വേഷം  ഒരിടത്തുമില്ല .എല്ലാത്തിനെയും  പ്രസാദാത്മകമായി സമീപിക്കാനുള്ള  സിദ്ധി  പ്രധാനമാണ് . ഈ കഥകൾ  ഭാഷയിൽ   നിന്നോ  വായനയിൽ  നിന്നോ  ഉണ്ടായതല്ല ; മനസ്സിലെ  പോക്കുവെയിലിൽ  നിന്ന്   ഉതിർന്നുവീണതാണ് . ഒരു  കഥാകൃത്ത്  സ്വന്തം  മനസ്സിനെ  കാണിച്ചുതരുന്നത്   കഥാപാത്രങ്ങളിലൂടെ യാണ് . എല്ലാ  കഥാപാത്രങ്ങളെയും  സ്നേഹിക്കാൻ  എഴുത്തുകാരിക്ക്   കഴിയുന്നു .ആരെയും  കുറ്റപ്പെടുത്താതെ  പോരടിക്കാൻ  തുടങ്ങുന്ന  കഥാതന്തുക്കളെ കഥാകാരി രമ്യതയിൽ  ബന്ധിക്കുന്നു .ഇത്  ആശ്വാസകരമായ  ഒരു  അനുഭവമാണ് . കവിതയുടെ  ഈ പ്രഥമ  സമാഹാരത്തിനു  നല്ല  വായനക്കാർ  പ്രോത്സാഹനം  നൽകേണ്ടതാണ് .
എം. കെ. ഹരികുമാർ

കൂത്താട്ടുകുളം
11-1-2016