critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/-. A literary blog focused strictly on ideas, books, and art centers on critical discourse, deep reading, and creative analysis. ഞാൻ എന്നെയാണ് വായിക്കുന്നത്:എന്നെയാണ് എഴുതുന്നത് . എം കെ ഹരികുമാർ /
Followers
Sunday, May 27, 2018
Saturday, February 9, 2013
Wednesday, October 24, 2012
Friday, August 17, 2012
Friday, January 13, 2012
Wednesday, March 9, 2011
Saturday, October 9, 2010
Saturday, October 2, 2010
Wednesday, August 4, 2010
p k gopi writes- book review
NAVADWAITHAM- VIJAYANTE NOVELUKALILUTE
k gopi writes

വായന:
എഴുത്തിനേക്കാൾ ഗൗരവമേറിയ അന്വേഷണപഥങ്ങളിലെവിടെയോ വച്ച്, കടലിൽ നിന്ന് ശംഖനാദം കണ്ടെത്തുംപോലെ, അന്ധകാരങ്ങളിൽ നിന്ന് കാലത്തിന്റെ കൃഷ്ണമണികൾ കണ്ടുപിടിക്കും പോലെ, അപൂർവ്വചാതുര്യമാർന്ന ഒരു സർഗ്ഗപ്രക്രിയയാണ് നിരൂപണം.
നിരൂപണത്തിന്റെ മേഘാകാശങ്ങളിൽ ഒരു നക്ഷത്രപ്പൊട്ടിന്റെ സുവർണ്ണരശ്മിയെങ്കിലും പ്രതൃക്ഷപ്പെടുമ്പോൾ വായനക്കാരനായി ഞാൻ സ്വപ്നാടനത്തിൽ നിന്ന് ഞെട്ടിയുണർന്നു. ആ ഉണർച്ചയുടെ ഉച്ചവെയിൽ, യാത്രയുടെ ഏതിരുട്ടിലും അസ്തമിക്കാതെ എന്നിൽ തെളിഞ്ഞു നിൽക്കുന്നു. കാണാത്ത ലോകങ്ങളുടെ വിചാരവശ്യമായ വ്യാകരണനിർവ്വചനങ്ങളിൽ ഞാൻ സ്വയം പുതുക്കിപ്പണിയുന്നു. വായിച്ചുപേക്ഷിച്ച കാലത്തിന്റെ നാൾവഴിത്താളുകളിൽ പടർന്നു കിടക്കുന്ന പ്രാണഞ്ഞരമ്പുകൾ വീണ്ടും പിടയ്ക്കുന്നതറിഞ്ഞ് വിസ്മയിക്കുന്നു.
നടന്ന വഴിയിലെ പച്ചപ്പുല്ലിന്റെ ഉത്ഥാനകഥയിൽ പരിവർത്തനത്തിന്റെ മഹാവാക്യങ്ങൾ രേഖപ്പെടുത്തി വച്ചതു കാണാതെ പോയതിൽ ഖേദിക്കുന്നു. വായിച്ചിട്ടും വായിക്കാതെ പോയ രഹസ്യബിന്ദുക്കൾ ചേർത്തുവച്ചപ്പോൾ വലിയ നേർരേഖകളുണ്ടാകുന്നത് ആദരവോടെ തിരിച്ചറിയുന്നു. ആ നേർരേഖകൾ എന്റെ നടപ്പുവഴിയിലെ ദിശാസൂചനകളാണ്. അകത്തേക്കും പുറത്തേക്കുമുള്ള അടയാത്ത വാതിലുകളാണ്. അനാദിയും അനന്തവും തമ്മിൽ സംവേദനം നടത്തുന്ന മാസ്മര നാളിയാണ്.
ഖസാക്കിന്റെ ഇതിഹാസത്തിലെ ഓരോ അദ്ധ്യായവും വാചകവും വാക്കും... ചിലതെല്ലാം ആവർത്തന വായനയിൽ മനസ്സിൽ പതിഞ്ഞു കിടക്കുന്നു. എഴുതുമ്പോഴോ പ്രസംഗിക്കുമ്പോഴോ തൂലികയിലും നാവിലും അവ ഓടിക്കയറുന്നു. ഓരോ പ്രാവശ്യം പറയുമ്പോഴും ഓരോ വെളിപാടിന്റെ തളിരിലയും തലനീട്ടിക്കൊണ്ടിരിക്കുന്നു. ചരിത്രവും ദർശനവും നാട്ടുവഴക്കവും പുരാവൃത്തവും വിശ്വാസവും സ്വപ്നവും അയഥാർത്ഥവും അരൂപദൃശ്യവുമെല്ലാം ചേർന്ന് ഭാഷയുടെ കാണാപ്പുറങ്ങളിലേക്ക് ആത്മാവിന്റെ ചിറകുകൾ വീശിപ്പറന്ന ഒറ്റപ്പക്ഷിയായിരുന്നു ഒ.വി.വിജയൻ. ശാന്തനായി എഴുന്നേറ്റ് മൗനിച്ചു നടന്നു പോകുന്ന അയാൾ ആരാണ് എന്നു ചോദിച്ചാൽ ഒ.വി.വിജയൻ എന്നു മാത്രമാണ് ഉത്തരം.
പ്രശാന്തത്തയുടെ ആ ഉത്തരം പിന്തുടർന്ന്, സംഘർഷകലുഷമായ ചരിത്രഭൂപടത്തിലെ പാദമുദ്രകളത്രയും വായിച്ച്, കഥയും കഥയ്ക്കപ്പുറമുള്ള കാൽപനികപ്രകൃതിയും പിന്നിട്ട്, ആദി ബീജസ്പന്ദനങ്ങളുടെ സൂക്ഷ്മനാദമേഖലയിലെ സർഗ്ഗാത്മകതയുടെ സംഗീതം കേൾപ്പിച്ചു തരുന്ന ഒരു പുസ്ത
കം ഞാൻ വായിച്ചു. ഏകരൂപാത്മകമായ സത്യത്തിന്റെ ബഹുമുഖപ്രതീതിയെ തിരിച്ചറിയാൻ ശ്രമിക്കുന്ന ,പരിശ്രമശാലിയായ ഒരു ചെറുപ്പക്കാരന്റെ ഉപനിഷദ്പഠനം പോലെ സമഗ്രതയാർന്ന ഒരു പുസ്തകം. ഒരേ സമയം സാഹിത്യവിമർശനവും ദാർശനിക സമസ്യയും കാലോചിതമായ വിചാരവൃഗ്രതയോടെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന 'നവാദ്വൈതം' എന്ന പഠനഗ്രന്ഥം ഒ.വി.വിജയന്റെ കൃതികൾക്കു മേൽ ഇതുവരെയുണ്ടായിട്ടുള്ള വായനകളിൽ മികച്ചതാണെന്ന് എനിക്കനുഭവപ്പെടുന്നു.കൃതിയെ തൊടുമ്പോൾ തിരിച്ചറിയുന്ന നാഡിമിടിപ്പ് നവാദ്വൈതം തൊട്ടാലും വ്യക്തമായി അനുഭവപ്പെടുന്നു. ഒരു പക്ഷെ, കൂടുതൽ മിഴിവോടെ...ഉണർവ്വോടെ മഹത്തായ ഒരു ദേശത്തിന്റെ പ്രാക്തനസുദർശനങ്ങൾ തിരമാലകളായി, ഹരിതതീരങ്ങളെ തഴുകി കടന്നു പോകുന്നത് ഞാൻ വായിച്ചറിയുന്നു. വാക്കുകളുടെ ചേരുവയിൽ ലയിച്ചുകിടക്കുന്ന ധാതുലവണങ്ങളുടെ സുഗന്ധരേണുക്കൾ എത്ര ശ്രദ്ധയോടെയാണ് 'നവാദ്വൈത'ത്തിൽ ചൂണ്ടിക്കാണിക്കുന്നത്. വിജയന്റെ ഭാഷാചേതനയുടെ അടരകങ്ങളിൽ കുടിപാർക്കുകയും ചിലപ്പോൾ സ്വയം ചിറകുമുളച്ച് ഓജസ്സോടെ സ്വതന്ത്രമായി പറന്നുയരുകയും ചെയ്യുന്നുണ്ട്, നിരൂപകൻ. ഭാഷയ്ക്കുള്ളിൽ അനുഭൂതിയുടെ അദ്വൈതധ്വനി അലിയിച്ചു ചേർത്ത അത്ഭുതം വിജയൻ കാണിച്ചുവെങ്കിൽ, നിരൂപണത്തിൽ നവാദ്വൈതത്തിന്റെ ആധുനികസ്വരം കടഞ്ഞെടുത്താവിഷ്കരിക്കാൻ പരിശ്രമിച്ചിരിക്കുന്നു, ഹരികുമാർ. ആത്മീയവും ഭൗതികവുമായ മുൻവിധികളില്ലാതെ "മതിൽക്കെട്ടുകൾ പൊളിച്ച് പുതിയ ആശയ സംയോജനങ്ങൾ സാധ്യമാക്കേണ്ട കാലത്തിന്റെ" ശക്തമായ തൂലിക ഹരികുമാറിന് സ്വായത്തമായിരിക്കുന്നു.
നാവുകളും വാക്കുകളുമില്ലാതെ ആരോ എന്നോടു സംസാരിക്കുന്നു. 'നവാദ്വൈതം' വായിച്ചുകഴിഞ്ഞാലും അതിന്റെ ധ്വനികളിലൂടെ നിരൂപകവായനയുടെ വാത്മീകിപ്പക്ഷികൾ അനുധാവനം ചെയ്യുന്നു. അപൂർവ്വദർശനങ്ങളുടെ പൊരുളാകാശം ചിറകുകളാൽ അളന്നളന്ന് കാണിച്ചു തരുന്നു. അനുഭവകോശങ്ങളുടെ ഭ്രമണപഥത്തിൽ ജനിമൃതികളുടെ ചിരിയും കരച്ചിലും ഉയരുന്നത് എന്നിൽ നിന്നു തന്നെയെന്ന് സ്വയം പറയേണ്ടി വരുന്നു. "ലോകത്തിലെ വൈരുദ്ധ്യങ്ങളെല്ലാം ആത്മാവിന്റെ അതീത കാഴ്ചകൊണ്ട് പരിഹരിക്കുന്ന അപൂർവ്വദർശനമാണ്" വിജയനിൽ എം.കെ.ഹരികുമാർ കണ്ടെത്തിയത് എന്നു വ്യക്തം. "ഉള്ളിലെ വിവേകങ്ങളുടെ സത്തകൾ കൂടിച്ചേർന്ന് ഉണർവ്വിന്റെ ഗാഥയായി തീരുന്നതാണ് ഭാഷയായി പരിണമിക്കുന്നത്" എന്ന് ഹരികുമാർ എഴുതുമ്പോൾ സർവ്വകലാശാലകൾക്ക് തരാൻ കഴിയാത്തതെ
ന്തോ അതാണ് സാഹിത്യതത്വമെന്നറിയുന്നു. പ്രശസ്തിയിലെത്തിയവർക്ക് അന്ധരായ അനുയായികളെ എവിടെയും കണ്ടുമുട്ടാം. അവർ ഇഷ്ടകൃതിയെ വിലയിരുത്തുമ്പോൾ നിഴലുകളാണ് അവശേഷിക്കുക.പക്ഷെ, "ഇന്ത്യൻ മിത്തോളജിയുടെയും വിശ്വാസങ്ങളുടെയും ഖനിയിൽ നിന്ന് തന്റേതായ നിലയിൽ ഊർജ്ജം നേടിയ എഴുത്തുകാരനെ" അവതരിപ്പിക്കാൻ അപൂർവ്വസിദ്ധി ആവശ്യമാണ്. ആ സിദ്ധിവൈഭവം ഹരികുമാറിന്റെ കൈ മുതലാണ്. വിജയന്റെ ഭാഷയിലെ വൈകാരികതയുടെ അതിസൂക്ഷ്മവേഗങ്ങളെ മാനുഷികമായ ശക്തിദൗർബ്ബല്യങ്ങളിൽ തുലാഭാരം ചെയ്യിക്കാൻ ഹരികുമാറിനു കഴിയുന്നു. ആധുനികരുടെയും അത്യന്താധുനികരുടെയും തട്ടകങ്ങൾക്കപ്പുറത്തേക്ക് പടർന്നു കയറി, ജീവിതത്തിന്റെ ആന്തരാനുഭവങ്ങളെ മാതൃചുംബനംപോലെ ഹൃദ്യമാക്കാൻ കഴിയുന്നുവേന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രത്യക്ഷത്തിൽ ലളിതം. പുനർവായനയിൽ ഗഹനം. കെട്ടുപിണഞ്ഞ വേരുകൾക്കിടയിൽ കാക്കകൊത്തിയിട്ട പാഴ്വിത്തിനെ അന്വേഷിച്ച് വ്യർത്ഥബോധത്തോടെ തിരിച്ചു വരുന്ന വായനക്കാരനാകാൻ ഞാനിഷ്ടപ്പെടുന്നില്ല. ആകാശത്തിൽ നിന്ന് ഭൂമിയിലേക്കു പടരുന്ന വേരുകളിലെല്ലാം അപഗ്രഥനത്തിന്റെ മുത്തുകൾ കോർക്കുന്ന സംഗീതമധുരമായ ഒരു ഭാഷാവിദ്യ നവാദ്വൈതത്തിൽ ഹരികുമാർ പരീക്ഷിക്കുന്നു.
ഒ.വി.വിജയനു മാത്രം സങ്കൽപിക്കാവുന്ന വാങ്മയഘടനയുടെ ലയനസാന്ദ്രത ഹരികുമാറിലും ദർശിക്കാം. ഒരു പക്ഷെ, പരസ്പരം സംഭവിക്കാവുന്ന വിചാരപ്പൊരുത്തങ്ങൾ എഴുത്തുകാരനെയും വായനക്കാരനെയും ഒറ്റ ബിന്ദുവിൽ അടുപ്പിച്ചേക്കാം. ഇവിടെ എഴുത്തുകാരനും നിരൂപകനും ആസ്വാദകനും ഉള്ളിലെ രാസപ്രവർത്തനങ്ങളിൽ ഒറ്റമൂലകമായി സ്ഫുടം ചെയ്യപ്പെടുന്നു. "ഖസാക്കിലെ പല മനുഷ്യരും വിജയന് ലഭിച്ചതു ഒരു പ്രത്യേക രാസപ്രവർത്തനം മൂലമാണ്. രാസപ്രവർത്തനം നടന്നതാകട്ടെ അദ്ദേഹത്തിന്റെ മനസ്സിലും" എന്ന് ഹരികുമാർ കണ്ടെത്തുന്നു. "കർമ്മപഥങ്ങളുടെ സ്നേഹരഹിതമായ കഥയിലൂടെ ബഹുരൂപങ്ങളുടെ ശതഗുണങ്ങളെ ഒരു നിമിഷത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്ന" എഴുത്തിന്റെ വാസ്തവത്തെ നവാദ്വൈതം തൊട്ടറിയുന്നു. അതിന്റെ സാമൂഹികമായ പ്രതിധ്വനി ഹരികുമാർ ആവിഷ്കരിക്കുന്നത് ഇങ്ങനെയാണ്: "പ്രത്യയശാസ്ത്രങ്ങളുടെ അവസാനത്തെ ബിന്ദുവിൽ നിന്നാണ് മനുഷ്യന്റെ സ്വാതന്ത്ര്യത്തെ അനുഭവിക്കാൻ കഴിയുന്നത്". സ്വപ്നത്തെയും ഓർമ്മയെയും കൂട്ടിക്കുഴച്ച്, ചുറ്റുമുള്ള അറിയാത്ത പൊരുളുകളെക്കുറിച്ച് ഇത്രമേൽ സുന്ദരമായ വ്യാഖ്യാനങ്ങൾ നടത്താനാവുമെന്ന് ഇതിഹാസകാരനും നിരൂപകനും ഒരേ സാമർത്ഥ്യത്തോടെ തെളിയിക്കുന്നു.
ഏതൊരു മനുഷ്യന്റെയും അന്തരാത്മാവിൽ അഴിഞ്ഞു കിടക്കുന്ന സന്ദേഹങ്ങളെ സംഘർഷഭരിതമായ ആധുനികലോകവുമായി ബന്ധിപ്പിച്ച്, വംശീയസ്വത്വങ്ങളുടെ വാലറ്റം വരെ നീണ്ടു ചെല്ലുന്ന അന്വേഷണ പരമ്പര സൃഷ്ടിക്കുകയാണ് നവാദ്വൈതത്തിലുടനീളം. അതിനെ ആസ്വാദനമെന്നോ, പഠനമെന്നോ, നിർവ്വചനമെന്നോ അല്ല പറയേണ്ടത്. ഖസാക്കിന്റെ ഗ്രാമഭൂമിയിൽ നിന്ന് പ്രവാചകന്റെ വഴിയിലൂടെ ഇറങ്ങി നടന്ന അലൗകികമായ ഒരവധൂതയാത്ര... ദുഃഖച്ചുമടുകളെ സ്വപ്നവാഹനമാക്കി, ഏകാന്തഘനാകാശത്തെ തന്നിലേക്കടുപ്പിച്ച്, അവസാനിക്കാത്ത ധർമ്മപുരാണങ്ങൾ തേടി അസ്ഥിവാരത്തിലേക്ക് ഒരദ്വൈതയാത്ര... ഒരു പക്ഷേ, എം.കെ.ഹരികുമാറിനു മാത്രം കഴിയുന്ന ദർശന സമൃദ്ധമായ ഒരു തീർത്ഥയാത്ര. തലമുറകൾ കടന്ന് ആദിമമായ പ്രലോഭനങ്ങളും പ്രത്യാഘതങ്ങളും മണത്തറിഞ്ഞ് മനസ്സിന്റെ തീവ്രാഭിലാഷങ്ങൾ കടഞ്ഞു കണ്ടെത്തുന്ന അറിവിന്റെ ഗുരുസാഗര യാത്ര. മധുരം ഗായതി എന്നുച്ചരിച്ച് വ്യത്യസ്ത സ്ഥലരാശികളിൽ മനുഷ്യസത്തയെ സംയോജിപ്പിക്കുന്ന നവമായ കാഴ്ച.
Tuesday, July 13, 2010
Tuesday, April 13, 2010
Sunday, April 4, 2010
Thursday, December 24, 2009
മനുഷ്യാംബരാന്തങ്ങൾ
by moncy joseph.
ഭാഷയുടെ പേരിലാണ് എം.കെ.ഹരികുമാർ ഏറെയും വിമർശിക്കപ്പെട്ടിട്ടുള്ളത്. ഹരികുമാറിന്റെ ആദ്യപുസ്തകമായ 'ആത്മായനങ്ങളുടെ ഖസാക്ക്' തന്നെ ഇങ്ങനെ ചില പ്രശ്നങ്ങളുണ്ടാക്കി. മനസ്സിലാവുന്നില്ല.
മനസ്സിലാവുന്നില്ലെന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നവർക്കും ശ്രദ്ധിച്ച് വായിച്ചാൽ ആ പുസ്തകത്തിന്റെ വ്യത്യസ്തവീക്ഷണം തിരിച്ചറിയാനാവും. സത്യം പറഞ്ഞാൽ ഭാഷയെച്ചൊല്ലിയുള്ള ഈ വിവാദം വളരെ പഴയ ഒന്നാണ്. എന്നാണ്. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഏറെ പുതിയതും സ്വന്തം അനുഭവങ്ങളോടും അന്വേഷണങ്ങളോടും ചേർത്തുവച്ചു അറിയേണ്ടതുമാണ്. ഒരു പക്ഷെ എല്ലാവരും തലയിലേറ്റുന്ന പതിവുഭാഷയുടെ രീതിയിൽ നിന്ന് അൽപമൊന്ന് വഴിമാറി നടക്കാൻ എഴുത്തുകാരൻ മോഹിച്ചുപോയെന്നിരിക്കും മനസ്സിലെ വ്യത്യസ്തമായ കത്തലുകൾ അതിനനുസരണമായ ഭാഷ കണ്ടെത്തുകയാണ്. ആ പുതിയ ഭാഷയിൽ ഹൃദയത്തിന്റെ ആവേശങ്ങളുടെ ഉയർച്ചയിൽ എഴുത്തുകാരൻ കുറച്ചൊന്ന് ഭൂമിച്ചെന്നു വരാം അപ്പോഴേക്കും തെറ്റുപറ്റുന്നുണ്ടോ എന്നു നോക്കിയിരിക്കുന്ന റഫറിമാർക്ക് ബഹളംവയ്ക്കാൻ കാരണമായിക്കഴിയും.
മലയാളത്തിലെ ആധുനിക എഴുത്തുകാരെല്ലാം തന്നെ ഉള്ളടക്കത്തിന്റെയും ഭാഷയുടെയും പേരിൽ ഇങ്ങനെ വലി
യ വിവാദം ക്ഷണിച്ചുവരുത്തിയവരാണ്. പിന്നെ അതു കെട്ടടങ്ങുകയും അതിൽ അസാധാരണമായി യാതൊന്നുമില്ലെന്ന് വായനക്കാരൻ അംഗീകരിക്കുകയും ചെയ്യും.പുതിയ ചലനങ്ങളെ ഉൾക്കൊള്ളാൻ പലപ്പോഴും വായനക്കാരൻ ഉയർച്ച നേടിയിട്ടുള്ളവനാണ്. എന്നാൽ വായനക്കാരന്റെ പേരിൽ സംസാരിക്കാത്ത നിരൂപകനാണ്. സങ്കടം. കെ.പി.അപ്പന്റെയും ആഷാമേനോന്റെയും ഭാഷയെ സംബന്ധിച്ചും ആദ്യകാലത്ത് ഇതേപോലെ കടുത്തവിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഇപ്പോൾ സാഹിത്യവിമർശനത്തിലെ പുതിയ കഥാപാത്രം, എം.കെ.ഹരികുമാറാണ്. വ്യത്യസ്തമായി നടക്കാൻ വെമ്പുന്ന ഒരാവേശം ഹരികുമാറിൽ നിറയുന്നുണ്ട്. ഹരികുമാറിന്റെ പുതിയ പുസ്തകമായ 'മനുഷ്യാംബരാന്തങ്ങളി'ലും ഇത് വ്യക്തമാണ്.
ചില പുതിയ വായനക്കാർ പോലും ഹരികുമാറിന്റെ ഭാഷ സഹിക്കാനും വയ്യ എന്ന് പരാതി പറഞ്ഞ് കേട്ടിട്ടുണ്ട്.
വാക്കുകൾ കുപ്പിച്ചില്ലുകൾ പോലെ ശരീരത്ത് കുത്തിക്കയറുന്നതുപോലെ ഹരികുമാർ ഉദ്ദേശിക്കുന്നതെന്തെന്ന് അറിയാൻ ആ ഭാഷ തന്നെ തടസ്സമാണെന്ന് ചിലേടത്തൊക്കെ ഇത് ശരിയാണുതാനും ഒരുപാട് ബിംബങ്ങൾ കുത്തി നിറച്ച നീണ്ട വാക്യങ്ങൾ വായനക്കാരനെ കുഴയ്ക്കുക തന്നെ ചെയ്യുന്നു.
പക്ഷെ ഹരികുമാറിന് ഹൃദയത്തിന്റെ പുതിയ ആവേശങ്ങൾ പിടിച്ചെടുത്തുകൊണ്ട് സഫലമായി എഴുതാൻ കഴിയുമെന്ന് ഈ പുസ്തകത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ വ്യക്തമാക്കുന്നു.
'കുരിശിന്റെ പ്രാചീനതയിൽ നിന്ന് മനുഷ്യാർത്ഥങ്ങൾ' എന്ന ലേഖനം ഹൃദ്യമാണ്. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' വിമർശിക്കുകയാണ് ഹരികുമാർ. ഇവിടെ ഭാഷ അനാവശ്യമായി സങ്കീർണ്ണതയിലും ബിംബങ്ങളുടെ ധൂർത്തിലും കഴിയുന്നു.സ്വന്തം നിരീക്ഷണങ്ങൾ കരുത്തോടെ പറയാൻ കഴിയുന്നുണ്ട് താനും. ഹരികുമാറിന്റെ ഈ നിരീക്ഷണം ശ്രദ്ധേയമാണ് .ചരിത്രവസ്തുതകളിൽ നിന്ന് ആഖ്യാനം അകന്നുപോകുന്നില്ല. ചരിത്രത്തിന്റെ സൂക്ഷ്മമായ ആത്മാവുകളിൽ കാതുചേർക്കുകയാണ് .ആത്മാവുകളുടെ അനുസ്യൂതി എല്ലാത്തിലും പ്രധാനമായി തീരുന്നു. ചരിത്രസംഭവങ്ങളല്ല,ആത്മാവുകളുടെ അനുസ്യൂതിയാണെന്ന ദർശനത്തിലേക്കാണ് നോവലിസ്റ്റ് നീങ്ങുന്നത്!
ഇത്തരമൊരു വായന ഹരികുമാറിന് എപ്പോഴും അനുഗ്രഹമാവുന്നില്ല. ചിലപ്പോഴും അവ്യക്തതകളില്‍ കുഴഞ്ഞുമറിഞ്ഞ് ഒരു പർവതാരോഹകനെപ്പോലെ ക്ഷീണിച്ച് ഹരികുമാർ മല കയറുന്നു. മലയുടെ മുകളിൽ നിന്ന് താഴ്വരയിലെ മഞ്ഞും വെയിലും നോക്കി കിതയ്ക്കുന്നു.
എങ്കിലും ഹരികുമാറിൽ എനിക്കു പ്രതീക്ഷയുണ്ട്. പതിവു ഭാഷയിൽ നിന്നു വിട്ടുപോരുന്ന ഈ ഭാഷയിൽ സ്വകാര്യമായ പ്രാർത്ഥനയും ശരീരത്തിന്റെ നിലവിളിയും നിലാവും ഉണ്ട്. മനുഷ്യവംശത്തിന്റെ മഹായാത്രകൾക്കുമേൽ ഏകാകിയായി ചെവിയോർക്കുന്ന സ്വകാര്യതയുണ്ട്. എല്ലാ പുസ്തങ്ങളെയും സ്നേഹിക്കുന്ന മനസ്സുണ്ട്. പ്രപഞ്ച ദൃശ്യങ്ങൾക്കു നടുവിൽ ഏകാകിയായി നിന്ന് ഒരാൾ സംസാരിക്കുന്നത് മനുഷ്യാബരാന്തങ്ങളിൽ കേൾക്കാം. പക്ഷേ പടിഞ്ഞാറൻ പുസ്തകങ്ങളിൽ നിന്ന് ഇങ്ങനെ കെട്ടുകണക്കിന് ഉദ്ധരിക്കാതെതന്നെ നന്നായി എഴുതാവുന്നതേയുള്ളു. ഭാഷയിൽ സ്വയംമറന്ന് രമിക്കുകയും ചെയ്യുന്നു. ഹരികുമാർ ഈ രമിക്കലിൽ, ചിലപ്പോൾ വ്യക്തത കൈമോശം വരുന്നു. വാക്കുകളുടെ അനേകം ശബ്ദങ്ങൾ വായിക്കുന്നവന്റെ ഏകാഗ്രത തകർത്തുകളയുന്നു.
ആ വിമർശനം നിലനിൽക്കെ തന്നെ ഈ പുസ്തകത്തിന്റെ മറ്റൊരാഹ്ലാദം ഞാൻ മറക്കുന്നില്ല .മനസ്സിന്റെ രഹസ്യങ്ങളിലൂടെ ഒരുപാട് കാഴ്ചകൾ കണ്ടു നടക്കുന്ന ആഹ്ലാദം. മനസ്സിനുള്ളിൽ തന്നെ പ്രകൃതിയുടെ ഒരായിരം ദൃശ്യങ്ങൾ.
പുസ്തകനിരൂപണം
മനുഷ്യാംബരാന്തങ്ങൾ
എം.കെ.ഹരികുമാർ
മനസ്സിന്റെ രഹസ്യ തടങ്ങളിലൂടെ
മോൻസി ജോസഫ്
[1990]
Thursday, October 29, 2009
ഖസാക്കിലേക്ക് തുറക്കുന്ന ആത്മജാലകങ്ങൾ

പരിഷ്കൃതിയുടേതുമായിരുന്നു.'
ഖസാക്കിന്റേത് നഗ്ന സൗന്ദര്യമാണ്. ഉടുപുടവകളഴിഞ്ഞ നഗ്നതയിലൂടെ സത്യസന്ധമായ പ്രയാണം. പ്രകൃതിയുടേയും, കഥാപാത്രങ്ങളുടേയും അന്തരീക്ഷത്തിന്റേയും സമയത്തിന്റേയും നഗ്നതയിലേക്കാണ് വിജയൻ പ്രയാണം നടത്തുന്നത്. അത് ,എന്നാൽ നിരാസക്തമായ അന്വേഷണമാണ്. ഖസാക്കിലെ ജീവിതത്തിന്റെ കൊച്ചുകൗതുകങ്ങൾ മുതൽ മഹാദുരന്തങ്ങൾ വരെ വിജയൻ അഭിദർശിച്ചു. അതിലൂടെ ഖസാക്കിന്റെ മനസ്സും ഖസാക്കിന്റെ വിങ്ങിനിൽക്കുന്ന കാലവും അവിടെ ധ്വനിക്കുന്ന മനുഷ്യജീവിതത്തിന്റെ വിചിത്രസംഗീതവും വിജയൻ ആവിഷ്ക്കരിച്ചു. ഭാഷയും ചിന്തയും ദാഹവും ഒന്നായി . രവി എന്ന മനുഷ്യജീവന്റെ മഹാപ്രസ്ഥാനവേളയിലെ വഴിയമ്പലമായ ഖസാക്ക് ,അവസാനിക്കാത്ത ആകുലതയും പ്രഹേളികാഭാവവും സൃഷ്ടിക്കുകയും എന്നാൽ ജീവസ്പന്ദങ്ങളുടെ സ്വപ്നസമയത്തെ നമുക്ക് നൽകുകയും ചെയ്യുന്നു. അങ്ങിനെ ഖസാക്കിന്റെ ആ ഘടനക്ക് രണ്ട് മുഖ്യതലങ്ങൾ കൈവരുന്നു.
ഒന്ന് , നിര്‍മ്മമതയുടേയും അനാസക്തിയുടേയും ആവര്‍ത്തനങ്ങളുടേയും തളം കെട്ടിനിൽക്കുന്ന കാലത്തിന്റേയുമാണ്. രണ്ടാമത്തേത് ,പെയ്യുന്ന മഴയും കുട്ടികളും ഹരിതാഭമായ പ്രകൃതിയും ദിശാസൂചന നൽകുന്ന ,പിന്നെയും തളിർത്തുലയേണ്ട ഒരു ജീവിതത്തിന്റേയാണ്. എന്നാൽ കുഞ്ഞുങ്ങളിലൂടെ പ്രസാദിക്കുന്ന ജീവിതത്തെ വിജയൻ പൊലിപ്പിച്ചെടുക്കുന്നില്ല. അങ്ങനെ ഉച്ചമയക്കത്തിന്റെ ആലസ്യവും മുനിഞ്ഞുനിൽക്കുന്ന കാലവർഷത്തിന്റെ ഇരുൾ സമയങ്ങളും ഖസാക്കിനു നൽകുന്ന വിഷാദസാന്ദ്രതയുടെ ചരാചരപ്രകൃതിയെ അന്വോഷിച്ചുപോകുന്ന പ്രാണിയായ ഒരു മനുഷ്യൻ, ഖസാക്കിലൂടെ ,നമ്മുടെ പരിസരങ്ങളിലൂടെസഞ്ചരിച്ചുകൊണ്ടിരിക്കുന്നു.അത് ഒ.വി.വിജയനാണ്.
ഖസാക്കിന്റെ വായനയിലും പഠനത്തിലും യുക്തിയുടെ അംശമല്ല ഏറിയകൂറും ഉപയോഗിക്കപ്പെട്ടത്. ഖസാക്ക് സൃഷ്ടിച്ച യാഥാർത്ഥ്യത്തെ അതിജീവിക്കുന്ന ഭാവധ്വനികളെ ,ഇംപ്രഷണിസ്റ്റ് ശൈലിയിൽ സമീപിക്കുവാനാണ് ശ്രമങ്ങൾ പലതും നടന്നിട്ടുള്ളത്. വായനക്കാരെ നിശ്ശബ്ദരാക്കുന്ന, സ്വപ്നാടനം ചെയ്യിക്കുന്ന വശ്യമോഹനത ഖസാക്കിലെ ഭാഷക്കും കാഴ്ച്ചകൾക്കുമുണ്ട്.അതിൽ വീണുപോകയായിരുന്നു, നമ്മുടെ വായനാസമൂഹം .എന്നാൽ ഖസാക്കിന്റെ കവിത ,അതിന്റെ ഭാഷയിലൊ പ്രകൃതിയിലൊ രവിയിലൊ മാത്രം നിലകൊള്ളുന്ന ഒന്നല്ല. ഖസാക്കിൽ ചരിത്ര രചനയുണ്ട്. പുരാവൃത്തങ്ങളുടെ നികുംഭിലകൾ ഖസാക്കിൽ പലയിടത്തുമുണ്ട്. ഒറ്റപ്പെട്ട ഘോഷങ്ങളുയർത്തുന്ന രാഷ്ട്രീയപ്രക്രിയ ഉണ്ട്. മതാത്മകമായ ജീവിതന്തരീക്ഷമുണ്ട്. ഖസാക്കിലെ സാമൂഹ്യാന്തരീക്ഷം ശിൽപഭദ്രമല്ല. ലൈംഗികതയുടെ ദാഹവും ശമനവും അവിടെയുണ്ട്. ഇംപ്രഷണിസ്റ്റ് സ്വഭാവം പൊതുവിൽ ദർശിക്കാമെങ്കിലും വിഭിന്നങ്ങളായ ഒട്ടനവധി ജാലകങ്ങളിലൂടെ ഖസാക്കിനെ നോക്കികാണാനുള്ള ശ്രമമാണ് ശ്രി.എം.കെ.ഹരികുമാർ ആത്മായനങ്ങളുടെ ഖസാക്കിൽ നടത്തുന്നത്.മുഖ്യമായും ചരിത്രം ,മതം, നരവംശശാസ്ത്രം ,കാലം, മൃതി, പ്രകൃതി എന്നിങ്ങനെ അനേകം ജാലകങ്ങൾ ഖസാക്കിലേക്ക് തുറക്കപെടുന്നതായി ഹരികുമാർ വയിക്കുന്നു.
-1983 -1989--കാലഘട്ടം. വായനയുടെ ആവേശവും ഭ്രാന്തും ശരമാരിപോലെ തീക്ഷ്ണങ്ങളായ പദാവലികളുമായി എം.കെ. ഹരികുമാർ കടന്നുവന്നത് ഞാനോർക്കുന്നു. മലയാളത്തിൽ സാഹിത്യനിരൂപണത്തിന് നവമായൊരു ഉണർവ്വും ഊർജ്ജവും കൈവന്ന കാലഘട്ടമാണത്. നിരൂപണം എന്നത് സാഹിത്യത്തെ സംബന്ധിക്കുന്ന നിരവധി പ്രസ്താവമോ, വ്യാഖ്യാനമോ അല്ലെന്നും അത് സർഗ്ഗാവിഷ്ക്കാരം തന്നെയാണെന്നും പ്രചരിതമായ നാളുകൾ .കെ.പി.അപ്പനും രാജകൃഷ്ണനും ആഷാമേനോനും,നരേന്ദ്രപ്രസാദും സാഹിത്യനിരൂപണത്തിന്റെ വ്യവസ്ഥാപിത സങ്കൽപ്പങ്ങളെ മാറ്റിമറിച്ച നാളുകൾ. നവീനകഥയും നവീനകവിതയും വിശദമായ ചർച്ചകള്‍ക്ക് വിധേയമായ നാളുകൾ. നിരൂപണകലയെ പുതിയൊരു വെളിച്ചത്തിൽ സർഗ്ഗാത്മകമായി അഭിദർശിച്ച സമയമാണിത്. നിരൂപണ ഭാഷ തന്നെ സർഗ്ഗാത്മകമായി പുനഃസൃഷ്ടിക്കപ്പെട്ടു. ഇതിന്റെ തുടർച്ചയായിട്ടോ ഈ നിരൂപണാന്തരീക്ഷത്തോടു പ്രതികരണമായിട്ടോ ആണ് ഹരികുമാർ എ.ഏ രംഗത്തേക്ക് പ്രവേശിക്കുന്നത്. സംക്രമണം മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ട (1983) 'വർത്തമാനത്തിന്റെ ബോധവിചാരണ' എന്ന ആദ്യലേഖനം മുതൽ- തന്നെ ഹരികുമാറിന്റെ വ്യത്യസ്തമായ ഭാഷാപ്രയോഗരീതിയും നമുക്കു കാണാൻ കഴിയും. യഥാർത്ഥത്തിൽ നവീന നിരൂപണം ആവിഷ്ക്കരിച്ച ഭാഷാതലവും ചിന്താതലവുമല്ല ഹരികുമാർ ഉപയോഗിച്ചതു്. അതു നൽകിയ വെളിച്ചത്തിൽ നിന്നുകൊണ്ട് ,പുതിയൊരു കുതിപ്പു നടത്തുകയാണ്. ആകുലമായ ഒരു യുവമനസ്സിന്റെ വിചാരോർജ്ജം അതിലുണ്ടായിരുന്നു. തികച്ചും ഭ്രാന്തമോ, വിഭ്രാന്തമോ ആയ രീതിയായിരുന്നു അത് . ആ വിധമുള്ള ഒരു മനസ്സിലേക്ക് ഖസാക്കുപോലുള്ള രചന ആഴ്ന്നു വരുമ്പോൾ നടക്കുന്ന ഒരു പ്രതികരണ പ്രവർത്തനമാണ് 'ആത്മായനങ്ങളുടെ ഖസാക്ക്'.ഇംപ്രഷണിസത്തിന്റെ സൗന്ദര്യാനുധാവനങ്ങളുടെ ഭൂമികയിൽ.ഖസാക്കിന്റെ ദർശനലോകത്തെ യുക്തിക്കതീതമായ ചില മനോഘടനകളിൽ നിന്നുകൊണ്ട് അഭിദർശിക്കുവാനാണ് ഹരികുമാർ ശ്രമിക്കുന്നത്. അത്` വിഭ്രാന്തിയുടെ കൂടി ഉപലബ്ധിയാണ്. എന്നാൽ ഖസാക്കിലെ മൗനത്തിന്റെ അർത്ഥ സംഗീതത്തലങ്ങൾ അത് തിരിച്ചറിയാൻ ശ്രമിക്കുന്നു. കല വർത്തമാന കാലത്തെ താൽക്കാലികപ്രതിഭാസമല്ല .അത് കാൽപ്പനികമോ യാഥാതഥ്യമോ അതിയാഥാതഥ്യമോ മിസ്റ്റിസിസമോ അല്ല .ഇതിനെയെല്ലാം അപ്രസക്തമാക്കുന്ന സജീവവും പുരാതനവുമായ നിശ്ശബ്ദതയാണ് എന്ന് ഹരികുമാർ പറയുന്നു. ഈ നിശ്ശബ്ദതയുടെ രാഗഭേദങ്ങളെ ഖസാക്കിൽ നിന്നു കേൾക്കാൻ ഹരികുമാർ ശ്രമിക്കുന്നു.
സർറിയലിസ്റ്റ് ഘടനയുള്ള ബിംബങ്ങൾ വരെ നിരൂപണകലയിൽ ഉപയോഗിക്കുന്ന വിചിത്രമായ ഒരു സമീപനം ഈ പുസ്തകത്തിനുണ്ട്. ഭാഷയുടെ വയലിൽ ചിന്തയുടെ വിത്തുകൾ വീശിയെറിയുകയാണ് ഹരികുമാർ. ഒരു വലിയ പ്രവാഹംപോലെ ഒഴുകി വരുന്ന ഭാഷ സൃഷ്ടിക്കുന്ന അർത്ഥവിനിമയങ്ങൾ തികച്ചും മൂർത്തവുമല്ല. ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് യുക്തിസഹമായ ഒരു പഠനം ആവശ്യമുള്ളവർ ഈ പുസ്തകം കയ്യിലെടുക്കരുത്. ഖസാക്കിന്റെ ദര്‍ശനപരപ്പുകളിലേക്ക് ,സ്വതന്ത്രമായ ഒരു അന്വേഷണയാത്രയാണ് ഈ പുസ്തകം ലക്ഷ്യമാക്കുന്നത്. അത് ആത്മായനമാണ്. ഖസാക്കിൽ ആത്മായനം ഉള്ളതുപോലെ , ഈ പുസ്തകത്തിലും ആത്മായനത്തിന്റെ വിചാരനിലാവുകളാണുള്ളത്. ഒരേ സമയം സത്യത്തിന്റേയും സ്വപ്നത്തിന്റേയും ഘടനയാണ് ഖസാക്കിനുള്ളത്. ഒരു റിയലിസ്റ്റിക് നോവലിന്റെ കഥനത്തുടർച്ച അതിനുണ്ട്. എന്നാൽ കഥനത്തിന്റെ ഇടവേളകളിലേക്ക് മഞ്ഞോ, കാലവർഷമോ പോലെ അശാന്തമായ പ്രേരണകളും ചോദനകളും പലായനങ്ങളും ചരിത്രസ്മൃതികളും പെയ്തിറങ്ങുന്നു. യാഥാർത്ഥ്യവും അതീതയാഥാർത്ഥ്യങ്ങളും ഖസാക്കിൽ സാന്ദ്രമായി ഇടകലരുന്നു. ഈ അതീത യാഥാർത്ഥ്യങ്ങളിലേക്കാണ് ഹരിയുടെ അന്വേഷണംമുഖ്യമായും നീങ്ങുന്നത്. പൊതുവിൽ പറഞ്ഞാൽ ഖസാക്കിന്റെ അതീതവായനയും അമൂർത്തവായനയും ഈ പുസ്തകത്തിലുണ്ട്. രചന യഥാർത്ഥമാണെങ്കിൽ അത് ഭൂമിയോ മിത്തോ ദൈവശസ്ത്രമോ പോലെ അനേകം കാലങ്ങളിലെ മനഃപരമ്പരകളുടെ സ്മൃതികളെ മുഴുവൻ ആവാഹിക്കുന്ന വിസ്മൃതിയാവണം ,കലയാവണം -ഹരികുമാർ എഴുതുന്നു. ഈ വിസ്തൃതിയിലേക്കുള്ള ആത്മാടനമാണ് ഹരികുമാർ നടത്തുന്നത്.
രാത്രിയിലൂടെ മൂളിപ്പോകുന്ന ആ ലൗകികസ്വരങ്ങൾ ഖസാക്കിലുണ്ട്. ആകാശത്തിലേക്ക് കൈകൾ വിടർത്തി നിൽക്കുമ്പോൾ കൈകൾക്കിടയിലൂടെ മേഘങ്ങൾ ഒഴുകിപ്പോകുന്നു. ദുഃഖംപോലെയും സാന്ത്വനം പോലേയുംഇരുട്ട്. മരിച്ചവരുടെ ഓർമ്മകൾപോലെ തുമ്പികൾ. ഇരുളുന്ന ചുകപ്പിൽ നഷ്ടപ്പെടുന്ന കരിമ്പനകൾ .കനത്തു ശ്വസിക്കുന്ന പാതിര. രാത്രിയുടെ തുറവകൾ. പനന്തത്തയുടെ ധനുസ്സുകൾ ,ദൂരെ മിന്നി മിന്നി ഈരച്ചൂട്ടുകൾ-ഖസാക്കിലെ പ്രകൃതിയിലേക്ക്` ഇങ്ങനെ എത്രയോ കിളിവാതിലുകളാണ് തുറക്കപ്പെടുന്നത്. കഥയും അതിന്റെ പശ്ച്ചാത്തലമായ ദേശവും എത്രയും അടുപ്പത്തോടെ നിലകൊള്ളുന്ന കഥ കഥനഭൂമിയാകുന്ന ,കഥനഭൂമി കഥയാകുന്ന ജൈവപ്രക്രിയ പുതിയ കാലത്തെ പല നോവലുകളിലുമുണ്ട്. ഗർസിയാ മർക്കോസിന്റെ രചനകളിൽ ദേശസ്മൃതികളും കഥയുമായി ഒന്നാകുന്നതിന്റെ സാന്ദ്രമായ കാഴ്ച്ച നമുക്കു കാണാം. ഈ ഉദ്ഗ്രഥനം ഖസാക്കിലുമുണ്ട്. ഈ പ്രകൃതിയിൽ കഥന ഭൂമിയുടെ ചരിത്രവും പുരാവൃത്തങ്ങളും കൂടി കടന്നുവന്ന് ആഖ്യാനത്തിന് ഇതിഹാസഭംഗി നൽകുന്നു. ഖസാക്കിൽ ചരിത്രവും സ്മൃതിപരമ്പരകളും കഥയുടെ കാലത്തിലെങ്ങും വിങ്ങിനിൽക്കുകയാണ്.
ഖസാക്കിനെ 'ദാർശനികപ്പൈങ്കിളി' എന്ന്` വിളിക്കുന്ന ചീത്ത വാക്കുകളും മലയാളത്തിലെ ഖസാക്ക് സാഹിത്യവിചാരത്തിൽ വന്നിട്ടുണ്ട്. തികച്ചും നീതിരഹിതവും ക്രൂരവുമായ പുലഭ്യമാണത് അടിച്ചേൽപ്പിക്കപ്പെടുന്ന ദാർശനികത ഖസാക്കിനില്ല. ദുഃഖാകുലമെങ്കിലും ജൈവപരമായ ഘടനയാണ് ഖസാക്കിനുള്ളത്. യഥാർത്ഥത്തിൽ എല്ലാ ദേശങ്ങളിലുമുള്ള കാറ്റ്, മഴ, സസ്യജാലങ്ങൾ, രാത്രി, ഭൂമിയിൽ പടർന്നുനിൽക്കുന്ന നിശ്ശബ്ദത എന്നിങ്ങനെയുള്ള സാധാരണങ്ങളായ രൂപങ്ങളിലൂടേയാണ് വിജയൻ ഖസാക്കിന് ദാർശനികതയുടെ മിഴിവ് നൽകുന്നത്. മനുഷ്യജന്മത്തിന്റേയോ ചരാചരജന്മങ്ങളുടേയോ ചില കാലസംബന്ധമായ യുക്തിഹീനതകൾ സത്യമായതുകൊണ്ടാണ് ,ഒരു പക്ഷേ ഭാരതീയം എന്നു വിളിക്കാവുന്ന ചാക്രികത -പുനർജനി ധ്വനികൾ ഖസാക്കിൽ വീണുകിടക്കുന്നത്. യഥാർത്ഥത്തിൽ ഹൈന്ദവമായ ആദ്ധ്യാത്മിക സന്ദേഹങ്ങൾ ഖസാക്കിന്റെ ലക്ഷ്യമോ മാർഗ്ഗമോ അല്ല. ഖസാക്കിനെ ദുർവിചാരം ചെയ്യാൻ പഴുതുകൾ അന്വേഷിച്ചു നടക്കുന്നവർക്ക് കിട്ടിയ ചില പഴുതുകളാണവ അവയെല്ലാം കേട്ട് വിജയൻ ചിരിച്ചു. ഗ്രാമ്യഭാഷയുടേയും ശുദ്ധമലയാളത്തിന്റേയും മിശ്രണമാണ് ഖസാക്കിൽ തൊണ്ണൂറ്റൊൻപതു ശതമാനവും ഉപയോഗിച്ചിരിക്കുന്നത്. എങ്കിലുംഖസാക്കിന്റെ മഹത്വത്തിൽ ഒരു വൈറസ് നുഴഞ്ഞു കയറിയെന്നാണ് എൻഎസ്.മാധവന്റെ കണ്ടുപിടുത്തം. കാരണം ഖഗം,നിയോഗം ഊഹാപോഹം എന്നിങ്ങനെ സംസ്കൃതപദങ്ങൾ അതിലുണ്ടത്രെ. 'പച്ചപ്പനന്തത്തേ എന്നു'അപ്പുക്കിളിയെ വിളിക്കുന്ന മാധവൻനായർ തന്നെയാണ് കിളിയെ ഖഗം എന്നു വിളിക്കുന്നത്. മാധവൻനായർ ഒരു സംസ്കൃതപണ്ഡിതനല്ല. വിളിക്കുന്നത്` ഖഗം എന്നുമല്ല. 'കം' എന്നാണ്. കിളിയുടെ പൊട്ടത്തത്തെ ലോകത്തിനുമേൽ ഉയർത്തുന്ന നർമ്മത്തിന്റെ വിളിയാണ് ഖകമേ എന്ന് സംബോധനയിൽ പ്രകടമാകുന്നത്. അത് മനസ്സിലാക്കുന്നതിന് കഴിയാത്ത ഒരാളല്ല മാധവൻ. പിന്നെന്തേ ഇത്തരം വാദങ്ങൾ ഉയർത്തുന്നത് എന്ന ചോദ്യത്തിന് ഞാൻ മറുപടിയൊന്നും കാണുന്നില്ല. ദുഖകരമാണത്. ഖസാക്കിന്റെ ഇത്തരം ദുർബ്ബലവും സാധാരണവുമായ വായനകൾക്കുള്ള മറുപടി പോലെ 'ആത്മായനങ്ങലുടെ ഖസാക്കിലെ' അമൂർത്തമായ ബോധവർണ്ണങ്ങൾ നിലകൊള്ളുന്നു. ഹരികുമാർ പറയുന്നു കവിക്കച്ച ചുറ്റിയ രവിയുടെ അലസമായ യാത്രക്കിടയിൽ മരങ്ങളും പാറകളും കുറ്റിച്ചെടികളും ഓർമ്മകളിലവശേഷിച്ചതായി വിജയൻ എഴുതുന്നുണ്ട്. അവ ദിവ്യരൂപങ്ങളുടെ ആന്തരസത്യവാങ്ങ്മൂലങ്ങളായി മൻസ്സിനെ നയിക്കുകയാണ്. ഓരോ വസ്തുവും കുറേ ഓർമ്മകളുമായി ലയിച്ച് സമഗ്രമായ ജൈവാനുഭവമായി ഉയർന്നു വരികയാണിവിടെ ,പ്രകൃതിയുടെ വത്സലപ്രവാഹത്തിലൂടെ ജൈവസംഗീതം പോലെ പരന്നൊഴുകുന്ന ബോധമായി രവി നിൽക്കുന്നു. വസ്തുക്കളും ഓർമ്മകളും മനുഷ്യരും പ്രകൃതിയും ലയിക്കുന്ന ജൈവസത്ത ,ഖസാക്കിന്റെ വിശുദ്ധമായ അനുഭവമേഖലയാണ്. സംസ്കൃതീകരണം പോലുള്ള തെറ്റായ വാദങ്ങൾ ആ അനുഭവമേഖലയെ ഇല്ലായ്മ ചെയ്യാനാണെന്ന് വിചാരിക്കുന്നത് എത്രയോ അപകടകരമാണ്.വിമർശിക്കപ്പെടേണ്ട കൃതിയല്ല ഖസാക്ക് എന്ന് പറയുകയല്ല ഇവിടെ ചെയ്യുന്നത്. യഥാർത്ഥത്തിൽ ഖസാക്കിന്റെ ഏറ്റവും നല്ല വിമർശകൻ വിജയൻ തന്നെയാണെന്നാണ് പിൽക്കാലത്തെ അദ്ദേഹത്തിന്റെ ചില പരാമർശങ്ങൾ വ്യക്തമാക്കുന്നത്. ഖസാക്കിന്റെ അനുഭവ സത്തകൾ സത്യമായിരിക്കെ തന്നെ അതിൽ നിന്ന് വിടുതൽ നേടി പോകുവാൻ വിജയൻ ശ്രമിച്ചു. ധർമ്മപുരാണത്തിൽ എത്രയോ വ്യത്യസ്തമായ ഭാഷയും ക്രൂരഭാവനയും വിജയൻ ഉപയോഗിച്ചു. ഖസാക്ക്` പോലുള്ള ഒരു ഘടന ധർമ്മപുരാണത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടില്ല. രചനാസംബന്ധമായ തന്റെ ശിൽപഘടനകളെ ആകെ പുതുക്കി വരുംകാലയാഥാർത്ഥ്യത്തിന്റെ നഗ്നതയിലേക്ക് നീണ്ട ക്രൂരഭാവനയായിരുന്നു അത്.ധർമ്മപുരാണത്തിലെ യാഥാർത്ഥ്യത്തിന്റെ സമകാലീനതയിൽ വിസ്മയിച്ച്` ആകൃതിയെ ഖസാക്കിനുമേൽ പ്രതിഷ്ഠിക്കാനുള്ള ശ്രമവും നടന്നു. അത്തരമൊരു താരതമ്യം പ്രസക്തമല്ല. ഭാവനയുടെ രണ്ടു തരം പ്രവാഹങ്ങളാണത്. തികച്ചും വ്യത്യസ്തമായ സമയത്തിലും അനുഭവത്തിലും നിന്ന് എഴുതിയവ ഇത്തരം താരതമ്യം പോലും ഖസാക്കിന്റെ വിപുലമായ ഭാവമേഖലയെ താഴ്ത്തിക്കെട്ടുവാൻ വെറുതെ ഉപയോഗിക്കപ്പെട്ടതാണ്. ഖസാക്ക് തന്നെ ഇനിയും ഇത്തരം താരതമ്യങ്ങൾ വിശേഷിച്ചും പ്രസക്തമല്ല. മലയാളത്തിലെ നവീന നിരൂപകർ ചില ഒറ്റപ്പെട്ട ലേഖനങ്ങളിലൂടെ ഖസാക്കിനെ തേടുകയേ ചെയ്തിട്ടുള്ളു. അത് മലയാള സാഹിത്യത്തിൽ സൃഷ്ടിച്ച വിദ്യുത് പ്രവാഹത്തെ സമഗ്രമായി നോക്കിക്കാണാനുള്ള ഉത്തരവാദിത്തം അവരിൽ പലരും ഏറ്റെടുത്തില്ല. വിജയന്റെ എഴുത്തനുഭവങ്ങൾ അത്തരം സമഗ്ര പഠനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ഈയൊരു സത്യത്തിലേക്ക് കൂടിയാണ് ആത്മായനങ്ങൾ വഴി ഹരികുമാർ പ്രവേശിക്കുന്നത്.ഖസാക്ക് ഒരർത്ഥത്തിൽ നാഗരികതയേയും പരിഷ്ക്കൃതിയേയും നിഷേധിക്കുന്നുണ്ട്. അവയൊന്നും തന്നെ ജീവിതത്തിന്റെ അന്വേഷണപാതകളിൽ വലിയ ഉത്തരങ്ങൾ തരുന്നില്ല എന്ന ബോധം വിജയൻ പുലർത്തുന്നുണ്ട്. അതിനാലാണ് ഈ അന്വേഷണത്തിന് കിളിർത്തു വരുന്ന പുൽനാമ്പുകൾ പോലുള്ള ഒരു ഗ്രാമവ്യവസ്ഥയെ വിജയൻ തിരഞ്ഞെടുക്കുന്നത്. പ്രാകൃതവും നൈസർഗ്ഗികമായ ചില തലങ്ങളിൽ നിന്നുകൊണ്ട് ജീവിതത്തെ നോക്കിക്കാണാനുള്ള ശ്രമം ഖസാക്കിലൂടെ നടത്തുന്നു. ആദിമമായ ചില ഭൂവിശുദ്ധികളിലേക്ക് തല ചായ്ച്ച് അലസമായി കിടന്ന് ജീവിതത്തെ നോക്കി കൺചിമ്മാനുള്ള അനാസക്തമായ പ്രവൃത്തിയാണ് രവി പലപ്പോഴും നടത്തുന്നത്.അതിനിടയിൽ ഖസാക്കിന്റെ ദുരന്തങ്ങളും ദുരന്തങ്ങളുടെ ച്ഛായയിൽ വിതുമ്പുന്ന ഖസാക്കിലെ മനുഷ്യരും രവിയിലേക്ക് നടന്നുവരുന്നു. അത് അയാളുടെ സന്ദേഹങ്ങളെ സ്വാധീനിക്കുകയും ദുഃഖതപ്തമായ സമയ സന്ധികൾ അയാൾക്ക് സമ്മാനിക്കുകയും ചെയ്യുന്നു. കുരിശു ചുമക്കുന്നവന്റെ നിർമ്മമമായ സഹനം പോലെ രവി അവ തന്റെ നെഞ്ചിലേറ്റുന്നു. ഖസാക്കിന്റെ പ്രാകൃതമായ ഗ്രാമഘടന ചരിത്രത്തിന്റെ സാവധാനത്തിലുള്ള പാദചലനങ്ങൾ കേൾപ്പിക്കുന്നെന്ന് ഹരികുമാർ പറയുന്നു. ഗ്രാമം, ദൃശ്യം,പ്രകൃതി എന്ന നിലയിൽ ഗ്രാമംമാറിപ്പോകുന്നു. ഗ്രാമത്തിന്റെ പശ്ച്ചാത്തലത്തിൽ കാലത്തിന്റെ ഗംഗാതടം എന്നോർക്കാൻ കഴിയണമെങ്കിൽ അതിന് വിജയന്റെ സർഗ്ഗാത്മകബോധം തന്നെ വേണം. എന്നും ഹരികുമാർ പറയുന്നു. ഖസാക്കിന്റെ രചനാകാലത്ത് തന്നെയാണ് മനുഷ്യൻ ചന്ദ്രനിലിറങ്ങിയത് എന്ന് പറയപ്പെടുന്നതും .കേരളത്തിൽ അപ്പോഴും ഗ്രാമപ്രകൃതിയുടെ അറിവും നാട്ടറിവും വിശുദ്ധമായ അജ്ഞതകളും നിലനിന്നിരുന്നു. നമ്മുടെ ചലച്ചിത്ര സ്ക്രീനിൽ പ്രേംനസീറും സത്യനും മറ്റും കഴുത്തു വെട്ടിച്ചും ,തുള്ളിക്കുഴഞ്ഞും മരംചുറ്റിപ്രേമം നടിച്ചുകൊണ്ടിരുന്നു. വളരെ പ്രാഥമികമായ കലാസ്വാദനതലം മുതൽ ഉന്നതമായ നാട്യവും (കഥകളി, കൂടിയാട്ടം) അതിഗഹനമായ സംഗീതവും(എം.ഡി.ആർ) ആധുനികത ഉൾപ്പെടെയുള്ള സാഹിത്യ ചിന്താബഹുലവും കേരളത്തിലുണ്ടായിരുന്നു. രണ്ടു കമ്മ്യൂണിസ്റ്റ് ഭരണങ്ങൾ പൊലിഞ്ഞുപോയ കേരളത്തിൽ നക്സൽബാരി സന്ദേശവും പുത്തൻ വിപ്ളവ വസന്തത്തിന്റെ ഇടിമുഴക്കങ്ങളും ഖസാക്കിന്റെ രചനകാലത്തിന് സമാനമായി ഉണ്ടായി. എന്നാൽഖസക്ക് രാഷ്ട്രീയമായ ധ്വനികൾ ഉള്ള രചനയാണെങ്കിലും അത് സമകാലിക സാംസ്ക്കാരികതയെ ഒഴിവാക്കിക്കൊണ്ട് പുരാവൃത്തത്തിന്റേയും ഒട്ടനവധി അറിവില്ലായ്മകളുടേയും പിതൃഭൂമിയായി ,ഖസാക്കിലൂടെ വിജയന്റെ ഭൗതികരൂപത്തിന് സമാനമായ ഒരാൾ അലഞ്ഞു. തന്റെ മനസ്സിലൂടെയും ഖസാക്കിലൂടെയും ഉള്ള അശാന്തമായ അലച്ചിൽ, ഖസാക്കിന് യാത്രയുടേയും പ്രവാസത്തിന്റേയും ഗുപ്ത ഭംഗികൾ നൽകി ഗ്രാമം പ്രകൃതി, കലാസമസ്യകൾ ,യാത്ര, പ്രവാസം, ഏകാന്തത , സ്മൃതിപരമ്പരകൾ , ലൈംഗികതയുടെ കാപട്യമില്ലാത്ത ശുദ്ധമായ അനുഷ്ഠാനങ്ങൾ ,അറിയാതെ ഉള്ളിലേക്ക് പടരുന്ന ഭയസംക്രമണങ്ങൾ ,മഴ, വർത്തമാനകാലം മാത്രമുള്ള അപ്പുക്കിളി , കൽപ്പകവൃക്ഷത്തിന്റെ കരിക്കിൻ തൊണ്ടുകൾ ,കാറ്റ്, പന, ഖസാക്കിന്റെ ഷെയ്ഖ് തമ്പുരാൻ ,മൈമൂന, ദൈവപ്പെരുമാൾ ,കുട്ടാടൻ പൂശാരി ,വാറ്റ് ചാരായം -ഖസാക്കിന്റെ എല്ലാ ജാലകങ്ങളിലേക്കും വീശിയെത്തുകയാണ്` ഹരികുമാർ.
ഖസാക്കിന്റെ ഇതിഹാസമെന്ന കലാസൃഷ്ടി യാഥാസ്ഥിതികർക്ക് ഉള്ളടക്കവും മാധ്യമവുമായി പിളർന്ന് മുറിവ് ആസ്വദിക്കാനുള്ള ഒന്നല്ല എന്ന് ബി.രാജീവൻ. ഈ കലാസൃഷ്ടിയുടെ സൂക്ഷമശരീരം വിചിന്തനം ചെയ്യപ്പെടുന്നതിന് അതിനാൽ മറ്റ് രീതികൾ ആവശ്യമായി വരുന്നു. അതിലെ ജൈവസംസ്കൃതിയുടെ ആരവം കേൾക്കുന്നതിന് വിചിത്രയായൊരു ധ്യാന തലം സ്വീകരിക്കുകയാണ് ഹരികുമാർ. പ്രേതകഥകളും വിശ്വാസഭംഗങ്ങളും വേരുപിടിച്ച ഖസാക്കിലെ മണ്ണ് ആദ്ധ്യാത്മികമായ പുരാവൃത്തത്തിന്റെ ഭൂപ്രദേശങ്ങളെ മുഴുവൻ ആവാഹിക്കുന്നു. പ്രാർത്ഥനയുടെ കണ്ണുകളും യുക്തിയുടെ വാരിയെല്ലുകളും വിശ്വാസത്തിന്റെ കൈകാലുകളും അവിശ്വാസത്തിന്റെ ശ്രദ്ധയുമുള്ള -ഖസാക്കിന്റെ ദിവ്യശരീരം ബോധങ്ങളിലൂടെ പുനരാവിഷ്ക്കരിക്കപ്പെടുന്നു.
ഖസാക്കിലെ ചരാചര പ്രകൃതിയോട് രവി സാന്ദ്രമായൊരു അടുപ്പം സാധിക്കുന്നുണ്ട്. അവിടത്തെ മരങ്ങളോടും പെയ്യുന്ന മഴയോടും കുഞ്ഞുങ്ങളോടും വലിയവരോടുമെല്ലാം . വിശുദ്ധമായ കാരുണ്യത്തിന്റെ നഗ്നത ആ മനസ്സിനുണ്ട്. സ്ത്രീയിലേക്കുള്ള അയാളുടെ നേർത്ത ആസക്തി പോലും ഈ കാരുണ്യത്തിന്റെ മനസ്സിൽ നിന്ന് രൂപപ്പെടുന്നതാണ്. ശുദ്ധമായ ,കലർപ്പില്ലാത്ത ആനന്ദം അവിടെ അയാൾ ആഗ്രഹിച്ചു. യഥാർത്ഥത്തിൽ അതിലെല്ലാം അയാളുടെ സ്വയം പങ്കുവെക്കലും മനസ്സിന്റെ നഗ്നതയുമുണ്ട്. ഖസാക്കിന്റെ അന്തർദ്ധാരകളിൽ അലൗകികമായ കരുണയുടെ അലകൾ നെയ്തു ചേർക്കാനുള്ള ഉദ്യമത്തെ ഹരികുമാർ പിൻതുടരുന്നുണ്ട്. അഹങ്ങളെല്ലാമൊഴിഞ്ഞ ഒരു ജീവൻ പരിസരപ്രകൃതിയിലേക്ക് സ്വയം നിവേദിക്കുന്ന അനുഭവമാണ് രവിയിൽ കാണുക.
സ്വന്തം ജീവിതം അയാൾ ഭൂമിക്ക് ദാനമായി നൽകുന്നു. 'ഈശ്വരാ ഒന്നുമറിയരുത് .ജന്മത്തിൽ നിന്ന് ജന്മത്തിലേക്ക് തല ചായ്ക്കുക എന്നതിൽ ഇഹലോകത്തിൽ നിന്നു വിടുതൽ മാത്രമല്ല ഉള്ളത്. ഇഹലോകത്തിലെ മറ്റ് ജന്മങ്ങളിലേക്കും തല ചായ്ച്ച് ശമിക്കാനുള്ള ആഗ്രഹം അവിടെയുണ്ട്. ഈയൊരു തലം ഹരികുമാർ വിശദീകരിക്കുന്നുണ്ട്. ഖസാക്കിന്റെ സമ്മിശ്രമായ ആത്മബോധങ്ങളിൽനിന്ന് കൊണ്ട് തിരക്കിയപ്പോൾ വിജയന് അനേകം മനുഷ്യരുടെ അന്തഃക്ഷോഭങ്ങളും അറിയാൻ കഴിഞ്ഞു. ഖസാക്കിന്റെ ബാഹ്യപ്രകൃതിക്കപ്പുറം ,അതിന്റെ ഉടലിലേക്ക് ഓരോ നരനും പദാർത്ഥവും അടുത്തടുത്ത് പ്രവേശിക്കുകയാണെന്ന് നാമറിയുന്നു. എന്ന് ഹരി പറയുന്നു.ഖസാക്ക്` എത്തിപ്പിടിക്കുന്ന ദാർശനികമായ ഉന്നതികളെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.
എൻ.എസ്.മാധവൻ ഉൾപ്പെടെയുള്ള ,തികഞ്ഞ ധൈഷണിക ശേഷി പുലർത്തുന്ന എഴുത്തുകാർ ബാലിശങ്ങളായ വാദങ്ങൾ ഉന്നയിച്ചുകൊണ്ട് ഖസാക്കിനെ വിമർശിക്കുവാൻ ശ്രമിക്കുന്ന ഈ വേളയിൽ ഖസാക്കിനെ സൗന്ദര്യത്തിന്റേയും ചിന്തയുടേയും വ്യത്യസ്തമായ ചില ഉന്നതികളിൽ നിന്ന് നോക്കിക്കാണാനുള്ള മൗലികമായ ശ്രമം രണ്ട് ദശ്ശാബ്ദങ്ങൾക്കു മുമ്പ് തന്നെ നടന്നു എന്നത് ശ്രദ്ധേയമാണ്. ഖസാക്കിലേക്ക് തുറക്കുന്ന ആത്മജാലകങ്ങളെ ഹരികുമാർ അവതരിപ്പിക്കുകയായിരുന്നു. നിശ്ച്ചയമായും ഈ പുസ്തകം സരളമായ ആഖ്യാനമല്ല . പലപ്പോഴും ഭ്രാന്തമായ പദങ്ങളുടെ ശക്തമായ കാറ്റ് വന്നലയ്ക്കുന്നുണ്ട്. എന്നാൽ നമ്മുടെ സാധാരണത്വങ്ങളുടെ നേര് യുക്തികളിൽ നിന്ന് ഖസാക്കിനെ വായിക്കാൻ കഴിയില്ലെന്ന തോന്നലിൽ നിന്നാണ് ഈ പുസ്തകം പിറക്കുന്നത്. സാഹിത്യത്തെ വിസ്മയം നിറഞ്ഞ കണ്ണുകൊണ്ടും തീചൂടിൽ നിലകൊള്ളുന്ന മനസ്സുകൊണ്ടു സമീപിച്ച ഇരുപത്തിയൊന്നുകാരന്റെ ആവേശം ഈ പുസ്തകത്തിലുണ്ടുതാനും. എന്നാൽ ദുർഗ്രഹത അമൂർത്തത ,ശിഥിലയുക്തികൾ എന്നീ വാദങ്ങൾ ഇതിനെതിരെ ഉയർന്നു. ഉന്നതമായ എഴുത്ത് ,നിശ്ച്ചയമായും അജ്ഞാതസ്ഥലികളിൽ നിന്നുള്ള ഹൃദയസന്ദേശങ്ങള്‍ നമുക്ക് നൽകും എന്ന് ഉറച്ച് വിശ്വസിച്ച ഒരു ചെറുപ്പക്കാരന്റെ പ്രതികരണമാണത്. ഒ.വി.വിജയൻ തന്നെ ഈ ശ്രമത്തെ സൗമനസ്യത്തോടെ സ്വീകരിച്ചു എന്നാണ് ഞാൻമനസ്സിലാക്കിയിട്ടുള്ളത്. മാറ്റങ്ങൾ കണ്ടുപിടിക്കുന്ന ഡിറ്റക്ടീവല്ല സാഹിത്യവിമർശകൻ എന്ന് ഈ പുസ്തകം ഇക്കാലത്ത് നമ്മോട് വിളിച്ചുപറയുന്നു. ആവാസത്തിന്റെ നൻമതിൻമകളൂം ക്രൂരഫലിതങ്ങളും ഉടൽ സംഗീതവും ശബ്ദരഹിതമായ ഇടവേളകളും ഖസാക്കിലൂടെ നോക്കിക്കാണാനുള്ള ശ്രമം
ഇവിടെയുണ്ട് .
നിത്യമായ ധ്വനിക്കുന്ന സംഗീതംപോലെയുള്ള അശാന്തതയിലേക്ക് വാക്കും കാഴ്ച്ചയും ബുദ്ധിയും നൈസർഗ്ഗികമായി ചേർന്നു നിൽക്കുന്ന ഖസാക്ക് അനുഭവങ്ങളിലൂടെയുള്ള ആത്മയാനമായി ഈ പുസ്തകം മാറിനിൽക്കുന്നു. ജീവിതത്തിന്റെ അതീതശ്രുതികളും സൗന്ദര്യാധിഷ്ഠിതമായ അയുക്തികളും അന്വേഷിക്കേണ്ടതില്ലെന്ന് വിചാരിക്കുന്നവർ, പരിസരങ്ങളിലെ സൂക്ഷ്മ സംഗീതം അപ്രസക്തമാണെന്ന് വിചാരിക്കുന്നവർ ഈ പുസ്തകത്തെ ഒഴിവാക്കുക. പശുക്കൾ വരെ സൂക്ഷ്മമായ സംഗീതം കേട്ടാൽ ഒന്ന് ധ്യാനിച്ചു നിൽക്കും. ഒരു കശാപ്പുമൃഗത്തെപോലെ ഖസാക്കിനെ കാണുന്ന മലയാളത്തിലെ ധൈഷണിക മൂർത്തികളേ നിങ്ങളും ഈ പുസ്തകത്തെ ശകലീകരിക്കുക. കാരണം ഇതിനൊരു പശുത്വം ഉണ്ട്. അത് പാട്ട് കേൾക്കും .ജീവിതത്തിലേക്ക് വരുന്ന എല്ലാ സൂക്ഷ്മ സംഗീതത്തേയും കൊല്ലാൻ ശ്രമിക്കുന്നവരെ ,ഈ പുസ്തകത്തോട് കരുണ കാണിക്കാതിരിക്കുക.
ആത്മഹവ്യത്തിലെ പൊരുളും പൊരുത്തക്കേടും -വി.ഏ. ശിവദാസ്

വി.ഏ. ശിവദാസ്
ഉല്പത്തി പുസ്തകത്തിലെ ഉണര്‍വ്വ് വാക്യങ്ങളിലും ചരിത്ര ഖനികളിലെ നീതിസാരങ്ങളിലും മൗനം പ്രകോപനം സൃഷ്ടിക്കുന്നുവെന്നറിയുന്നത് കലാകാരനാണെങ്കിലും അതിന്റെ ജീവനാംശം വിമര്ശകന് ലഭിക്കേണ്ടതാണ്. അതറിയുന്ന അനുവാചകന് തട്ടിത്തെറിപ്പിക്കുന്ന സൂത്രവാക്യങ്ങള്‍ക്കും ഒരു തരം താക്കീതിന്റെ സ്വഭാവമുണ്ട്. ഒരു കൃതിയെ സമീപിക്കാന്‍ രാഷ്ട്രീയത്തിന്റേയും, പ്രത്യയശാസ്ത്രത്തിന്റേയും പിന്‍ബലം വേണമെന്ന ന്യായവിധി ഇനിയുമൊരു പെരുമാറ്റച്ചട്ടത്തിന് വഴിയൊരുക്കാതെ പോയി. രാഷ്ട്രീയ കാലാവസ്ഥ പ്രതികൂലമല്ലെന്നറിഞ്ഞിട്ടും നിരൂപകന് രാജ്യഭാരം വിധിച്ചിട്ടില്ലെന്ന് അറിവായതും അങ്ങിനെയാണ്. ഈ പരിതോവസ്ഥകളില്‍ നിന്ന് കാവ്യകല രക്ഷപ്പെട്ടില്ലെങ്കിലും കഥാലോകം കുതറി മാറി കുതിച്ചോടുന്നതില്‍ ഉല്‍ക്കണ്ഠാകുലനാണ് നിരൂപകന്. സൗന്ദര്യ നിരീക്ഷണം ശിക്ഷണത്തിലൂടെ രൂപപ്പെടുത്തണമെന്ന് അനുശാസിക്കുമ്പോള്‍ അനുവാചകന്റെ ലാവണ്യാനുഭൂതികളായിരിക്കും തകിടം മറിയുക. നോവലിനെക്കുറിച്ച് പറഞ്ഞുവെച്ചിടത്തെല്ലാം വിമര്‍ശകന്റെ പണിക്കുറവിനേയും പരിചയക്കുറവിനേയും അക്ഷമയോടെ നോക്കിക്കണ്ടവര്‍ ആധുനിക കഥാലോകത്തെ ഗൗരവത്തോടെ കാണാതെ പോയതും കഥാകാരന്മാര് മാപ്പാക്കിയിട്ടുണ്ടെന്ന് എണ്‍പതുകളുടെ ബാക്കിപത്രം വ്യക്തമാക്കുന്നു.
, സി.വി.രാമന്‍പിള്ളയേയും ഉറൂബിനേയും കുറിച്ചു പറഞ്ഞുവെച്ചപ്പോഴും ആനന്ദ്, സേതു, വിജയന്. എം.ടി. കാക്കനാടന് എന്നിവരെപ്പറ്റി പറഞ്ഞുതുടങ്ങിയപ്പോഴും കാലം തെറ്റിവന്ന ന്യൂനമര്‍ദ്ദങ്ങളുടെ വേലിയേറ്റമാണനുഭവപ്പെട്ടത്. വിമര്‍ശനവും പഠനവും ആരിലും ഇഷ്ടമുണ്ടാക്കരുതെന്ന നിയമാവലിയില്‍ കടിച്ചുതൂങ്ങിയവരൊക്കെയും രചനാപരമായ കൗതുകങ്ങള്‍ കാണിച്ചു പിന്‍വാങ്ങിക്കഴിഞ്ഞു. അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തക്ക പാരിതോഷം ലഭിച്ചെങ്കിലും ചരിത്രത്താളുകള്‍ക്കതൊരു പാഠഭാഗം പോലുമാകുന്നില്ല.
ഈ സങ്കീര്‍ണ്ണതകളില്‍ നിന്നും ഉല്‍ഭവം കൊണ്ട വിമര്‍ശന പദ്ധതി പ്രചാരവേലക്കുള്ളതല്ലെന്നറിഞ്ഞ എഴുത്തുകാരന് വേറിട്ട നിലകളും രാജവീഥികളും കമാനങ്ങളും സൃഷ്ടിച്ചു. ക്ഷോഭത്തിന്റെ നീര്‍ച്ചാലുകളില്‍ നിന്നും പ്രതിഷേധത്തിന്റെ അര്‍ത്ഥവത്തായ വാങ്മയങ്ങള്‍ മലയാളത്തിന് സ്വീയമായത് സമീപകാലങ്ങളിലാണ്. അതിന്റെ സ്വരസന്ധികള്‍ ഉന്നം വെക്കുന്നതെവിടേക്കെന്ന് കണ്ടെത്താനുള്ള ഒരുക്കം വിമര്ശകന് തന്റെ ദൗത്യമായി കണ്ടു. ആസുരമായ കാലമുയര്‍ത്തുന്ന കലാപങ്ങളും സംഘര്‍ഷങ്ങളും അലട്ടുമ്പോഴും സ്വത്വം നഷ്ടപ്പെടാതിരിക്കാനുള്ള തീവ്രശ്രമം അവരുടെ ഭാഗത്തുനിന്നുണ്ടായി. കോണിപ്പടികള്‍ കയറി നൂലേണിയില്‍ ഇറങ്ങേണ്ടിവരുന്ന വൈരുദ്ധ്യം അവരുടെ ചിന്തകളില്‍ പ്രതിഫലിക്കാതിരുന്നില്ല. കണ്ടെത്തലുകളേക്കാള്‍ കൗതുകകരമായി തോന്നിയത് കണ്ടതിനെ കരുതലോടെ അപഗ്രഥിക്കുക എന്നതായിരുന്നു. പീഡിതമായ മനസ്സ് അവരെ കുറ്റപത്രമൊരുക്കാനാണ് പ്രേരിപ്പിച്ചത്. സമൂഹത്തിലെ അതാര്യമായ ഉര്‍വ്വരതകള്‍ ലംഘിക്കപ്പെടേണ്ടെതെന്ന വീണ്ടുവിചാരം കഥാപാത്രത്തിനൊപ്പം കഥാകാരനേയും വിചാരണയിലേക്കാനയിച്ചു. തൊണ്ണൂറുകളിലും ജീവന്റെ തുടിപ്പും പച്ചപ്പും നീര്‍ച്ചോലയും തേടുന്നവര്‍ക്ക് ഇന്ദ്രിയങ്ങളെ അടക്കാനാവാത്ത വിധം ആസക്തി ജനിപ്പിക്കാന്‍ പോരുന്നതാണ് ഖസാക്കും, അവിടുത്തെ ജനങ്ങളും.
വിജയന് കുറിച്ചുവെച്ച ഖസാക്കിന്റെ ഇതിഹാസത്തില്‍ നിന്നും വ്യതിരിക്തമായ ജീവിതാനുഭവം അനുവാചകനും വിമര്‍ശകനും വീതിച്ചെടുക്കാവുന്നതാണ്. ആ വീതാംശത്തിന്റെ നുരപ്പാടുകളില്‍ ആലാപനത്തിന്റേതായ മന്ദ്രശ്രുതിമീട്ടുകയാണ് "ആത്മായനങ്ങളുടെ ഖസാക്ക്" വീരചരിതങ്ങള്‍ക്ക് അടിക്കുറിപ്പും അനുബന്ധവും പ്രചണ്ഡമായ കാലസൃഷ്ടിയെങ്കില്‍ ഇവിടെ ആര്‍ദ്രമായ കാലത്തിന്റെ സാന്ദ്രമായ ഉജ്ജീവനം പരുവപ്പെടുത്തുകയാണ് വിമര്‍ശകനായ എം.കെ.ഹരികുമാര്‍.
വിവേചനത്തിന്റെ സന്ദിഗ്ദ്ധതകളില്‍ നിന്നും ആകസ്മികമായ വിസ്ഫോടനങ്ങളിലേക്ക് മനുഷ്യമനസ്സ് എത്തിപ്പെടുന്ന ചില മുഹൂര്‍ത്തങ്ങളുണ്ട്. അത് തിരിച്ചറിവിന്റേയും വീണ്ടു വിചാരത്തിന്റേയും ഉണ്മകളായി മാറുമെന്നറിയുന്ന നൈമിഷിക ചിന്തകള്‍ അയാളില്‍ വിഭ്രാന്തി സൃഷ്ടിച്ചെന്നു വരാം. അതെല്ലാം ഹരികുമാര്‍ "മനുഷ്യാംബരാന്തങ്ങളില്‍" പറഞ്ഞുവെച്ചതു പോലെ നവീനനായ കലാപകാരിയുടെ പ്രയോഗപരമായ സൗന്ദര്യശാസ്ത്രമെന്നു തന്നെ പേരു ചൊല്ലി വിളിക്കാം. ഈയൊരു മുറവിളിയുടെ മറവില്‍ നിന്നു വേണം "ആത്മായനങ്ങളുടെ ഖസാക്കിനെ അപഗ്രഥിക്കേണ്ടത് .
"ഖസാക്കിന്റെ ഇതിഹാസമെന്ന "നോവലിന് എണ്‍പതുകളിലുണ്ടാവുന്ന പഠനമാണ് "ആത്മായനങ്ങളുടെ ഖസാക്ക്". അയനങ്ങളില്‍ നിന്നും അന്വേഷണത്തിലേക്കുള്ള പുറപ്പാട്` ഒരു തീക്ഷ്ണ സംഗമമായി പരിണമിക്കുന്നുവെന്നതാണ് ഈ പഠനം നല്കുന്ന പാഠഭേദം. ഖസാക്കിന്റെ ഇതിഹാസം കൈയ്യിലെടുക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നത് ആ നോവലിന്റെ സൗന്ദര്യ സാധ്യതകളാണ് എന്ന് ഏതൊരു സഹൃദയനേയും പോലെ പ്രഖ്യാപിക്കുന്ന ഗ്രന്ഥകാരന് തല്‍ക്കാലത്തേക്കെങ്കിലും കൈയ്യിലെടുക്കുന്നത് നോവലിസ്റ്റിന്റെ ഹൃദയമാണ്. കലയെ പറ്റിയുള്ള ഏതൊരു സങ്കല്‍പ്പങ്ങള്‍ക്കും വിരുദ്ധചേരി സൃഷ്ടിക്കാന്‍ പോന്ന സര്‍ഗ്ഗാത്മക പ്രവൃത്തിക്കു തുടക്കം കുറിച്ചതും , വരട്ടു തത്വവാദങ്ങള്‍ക്ക് എന്നെന്നേക്കുമായി തടമിട്ടതും ഖസാക്കല്ലാതെ മറ്റൊരു നോവലല്ല. ഇത്തിരി പോരുന്ന നാടിനും ഭാഷക്കും മേലെ പടര്‍ന്നുകയറിയ അന്ധതമസ്സിലേക്ക് നോവലിസ്റ്റ് പായിച്ച നേര്‍ത്തൊരു കിരണം മാത്രമാണിത്. അതിന്റെ പ്രകാശം പിന്നീടു പരന്നത് കൂരിരുള്‍പ്പാറകളിലേക്കായിരുന്നെന്നും ജൈവപ്രകൃതി നന്നേ അറിഞ്ഞു. അതിന്റെ നിമ്നോന്നതങ്ങളിലൂടെ വിമര്ശകന് നടത്തുന്ന അഭിവീക്ഷണം സൈദ്ധാന്തിക ഉള്‍വിളികളായി ചിലപ്പോഴൊക്കെ പരിണമിച്ചു. ഖസാക്കിന്റെ ഇതിഹാസത്തിനു ലഭിച്ച ബഹുമതികളായിരുന്നു അതെല്ലാം. അത്തരത്തിലൊരു പുരസ്ക്കാരത്തിനൊപ്പം അണിയിക്കുന്ന പൊന്നാടയാണ് "ആത്മായനങ്ങളുടെ ഖസാക്ക്"
വ്യാപകമായ തെരച്ചിലിന്റേയും അനാദിയായ അന്വേഷണത്തിന്റേയും നൈതികമായ പരിപ്രേക്ഷ്യത്തിന്റേയും ഇതളുകള്‍ ഒന്നൊന്നായി വിരിയുകയാണിവിടെ. വഴിയമ്പലം തേടുന്നതു മുതല്‍ കഥാന്തരം വരെ ഖസാക്ക് നീളുന്നുവെങ്കില്‍ ഈ വിമര്‍ശനപഠനം സമാപിക്കുന്നത് സപ്തസ്വരങ്ങളുടെ വിഷാദത്തിലും, മന്ദ്രത്തില്‍ നിന്നും ഉച്ചസ്ഥായിയിലേക്കെന്നതുപോലെ നീങ്ങുന്ന ഈ നാദപ്രപഞ്ചത്തിലെ താളവും ,ലയവും , ശ്രുതിപ്പിഴയും വകതരുന്നുണ്ട്. നോവലിലെ ഗ്രാമ്യതയുടേയും, നിഷ്ക്കളങ്കരായ മനുഷ്യരുടേയും, ഇടത്താവളങ്ങള്‍ കണ്ടെത്തുന്ന നിരൂപകന് അവരുടെ വൈയക്തിക ജീവിതത്തിന്റെ പൊരുത്തക്കേടുകളില്‍ ജിജ്ഞാസുവായിതീരുന്നതാണ് അപശ്രുതി വരുത്തിതീര്‍ക്കുന്നതും.
ഖസാക്കിലെ മനുഷ്യരുടെ കാലത്തെ തേടി വിജയന് അനിശ്ചയങ്ങളുടെ ആഗമനങ്ങളിലും ദുരൂഹമായ മൊഴികളിലും ആസക്തനായി. പഠിപ്പു നിര്‍ത്തിയ ചാത്തനിലൂടെ ,പേരയ്ക്കാടനിലൂടെ അവരെ അനുഗമിച്ചു വന്ന അച്ഛനമ്മമാരിലൂടെ , കുപ്പുവച്ചന്റെ വിരക്തമായ വിശ്രമങ്ങളിലൂടെ , കുഞ്ഞാമിനയുടെ കഥയിലൂടെ , മൈമൂനയുടെ നിശ്ശബ്ദ ഹൃദയത്തിലൂടെ വിജയന് ആത്മാവിന്റെ , ഖസാക്കിന്റെ പ്രാക്തനമായ പല്ലവികളും അസ്പഷ്ടമായ ചോദനകളും തേടുകയായിരുന്നു എന്നു പറഞ്ഞതിനു തൊട്ടു പിന്നാലെ "രൂപകങ്ങളിലൂടെ ഖസാക്കിലെ സന്തതികള്‍ വെവ്വേറെ വഴികളില്‍ സഞ്ചരിച്ചു. മാധവന് നായര്‍ പാടത്തേക്കും മൊല്ലാക്ക നടുപ്പറമ്പിലേക്കും പോയി" എന്നിങ്ങനെ കുറിക്കുന്നു. ഇവിടെ ഗ്രന്ഥകാരന് അന്വേഷണത്തില്‍ നിന്നും വ്യതിചലിച്ച് ഖസാക്കിലെ കഥാപാത്രങ്ങളെ അരസികമായി ചിത്രക്കൂട്ടിലേക്കാണ് നീക്കുന്നത്. ഘടനാപരവും അതിലേറെ ബൗദ്ധികവുമായ ശൈലിയും, ഭാവനയും, ചേര്‍ത്ത് മുന കൂര്‍പ്പിക്കുന്ന ഗ്രന്ഥകാരന് നോവലിന്റെ പിന്നാമ്പുറങ്ങളിലൂടെ ക്ഷണ നേരത്തേക്കെങ്കിലും സഞ്ചരിക്കുമ്പോള്‍ സ്ഥലകാലങ്ങളും പരിസര ബോധവും നഷ്ടപ്പെട്ട് തപ്പിതടയലോളമെത്തുന്നു
ഏകാദ്ധ്യാപക വിദ്യാലയത്തില്‍ പരിശോധനക്കെത്തുന്ന ഇന്‍സ്പെക്ടറും
കൊഴണശേരിയില്‍ നിന്നെത്തുന്ന സഖാക്കളും രവിയുടെ കാമുകി പത്മയും
പഠനത്തിന്റെ നാലതിരുകളില്‍ എത്താതെ പോകുന്നുണ്ട്. നോവലിലെ തന്നെ ചില
ദശാസന്ധികളെന്ന് ഗണിക്കാവുന്ന സന്ദര്‍ഭങ്ങളെ
ഉപരോധിക്കുന്നതെന്തിനെന്നറിയുന്നില്ല ഹരികുമാര്‍ നീക്കുന്ന കരുക്കള്‍
രവിയെ നിസ്സംഗമായ പശ്ചാത്തലത്തിലേക്കാണ് പുന:പ്രതിഷ്ഠിക്കുന്നത്.
രവിയെ ഗ്രസിച്ചിരിക്കുന്നത് നിര്‍വ്വികാരതയാണ്. (രതിയുടെ തട്ടകത്തില്‍
മാത്രം അതുണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ) അതാവട്ടെ അമ്മയുടെ
മരണത്തോടെയാണ് ആരംഭിക്കുന്നതും. "കണ്ണുകള്‍ ചിമ്മി അമ്മ കട്ടിലില്‍
വിശ്രമിച്ചു. അമ്മയെ ചുമന്നുകൊണ്ടുപോകുമ്പോള്‍ ആരോ തന്നെ പിടിച്ചുമാറ്റി.
കാണണമെന്നുണ്ടായിരുന്നു. സമ്മതിക്കില്ലെങ്കില്‍ വേണ്ട" എന്ന നിലപാടും ,
ചാന്തുമ്മയുടെ മകന് പിന്നാലെ ചാന്തുമുത്തു മരിച്ചു എന്ന്
മാധവന്‍നായര്‍ വന്നു പറയുമ്പോള്‍ "വിശ്രമിക്ക്യാ...................ചായ
കുടിച്ചിട്ടു പൂവ്വാം മാധവന് നായരേ....
''
'എന്നതും രവിക്കെതിരെ കനപ്പെട്ട
ആരോപണങ്ങളുണ്ടായിരിക്കുന്നു. "ജോലിയില്‍ താത്പ്പര്യമില്ലായ്മ
,ദുര്‍ന്നടപ്പ്, സ്ക്കൂളില്‍ കുട്ടികളില്ല , കള്ളഹാജരാണ് , മാത്രമല്ല
രവി വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുന്നു. നൈസാമലിയെന്ന
കമ്മ്യൂണിസ്റ്റ് നേതാവിന്റെ സഹായത്തോടെ ഖസാക്കില്‍
സ്റ്റഡിക്ലാസ്സെടുക്കുന്നു" ഇതെല്ലാം ശിപായി വന്നു പറഞ്ഞത്
മാധവന്‍നായര്‍ അവതരിപ്പിക്കുന്നതുപോലും രവി വേദനിക്കുമെന്നോര്‍ത്താണ്.
എന്നിട്ട് അയാളുടെ ഉപദേശവും " ഒന്നു പോയി ഇന്‍സ്പെക്ടറെ കാണുന്നതും
നല്ലതാണ്". "വേണ്ട" എന്ന രവിയുടെ പ്രതികരണവും നീണ്ട അന്വേഷണത്തിനു ശേഷം
പത്മ രവിയെ കണ്ടെത്തുമ്പോഴും ബോധാനന്ദന്റെ ആശ്രമത്തിലെ സ്വാമിനി രവിയെ
അന്വേഷിച്ചതായും അറിയിക്കുമ്പോഴും തണുത്തുറഞ്ഞ മനസ്സിന്റെ സാന്ദ്രമായ
അനാസക്തി ദൃശ്യമാകുന്നു. ഇക്കാര്യങ്ങള്‍ പറയാനെന്നതിലേറെ ഒളിപ്പിച്ചു
വെക്കാനുള്ള രഹസ്യ നീക്കമാണ് ഹരികുമാറിന്റെ ഭാഗത്തു നിന്നുണ്ടായത്.
തന്റെ വിശ്വാസങ്ങള്‍ ലംഘിക്കപ്പെടരുതെന്ന തീരുമാനം പോലുണ്ട് ഗ്രന്ഥ
ത്തിന്റെ അകത്തളമാകെയും. അതദ്ദേഹത്തിന്റെ വരമൊഴിയില്‍ തെളിയുന്നുമുണ്ട്.
നോവലിസ്റ്റിനെ കാണണമെങ്കില്‍ പ്രപഞ്ചത്തിന്റെ ആന്തര സത്യ
സന്ദര്‍ഭങ്ങളിലേക്ക് ചുഴിഞ്ഞു നോക്കണമെന്ന(പേജ്`
മുപ്പത്തിയാറ്)ഹരികുമാറിന്റെ നിഗമനം ഒരു പ്രായശ്ചിത്തത്തിന്റെ പടിപ്പുര
മുറ്റത്തേക്കുള്ള പിന്‍വാങ്ങലാണ്.
വിജയന് ലൗകികതയുടെ ഇലപ്പുറങ്ങളില്‍ നിന്നു ദിവ്യരൂപങ്ങളുടെ
വ്യോമതലങ്ങളിലേക്ക് മനസ്സ് മാറ്റുന്നുണ്ട് എന്ന് വിശ്ദമാക്കുമ്പോഴും
ഗ്രന്ഥകാരന് നടന്നുനീങ്ങുന്നത് ആത്മീയമായ വിലക്കുകളിലേക്കാണ്. ,
വിലയിരുത്തലിലേക്കല്ല. മാധവന് നായരോടൊപ്പം കോടച്ചിയെ പ്രാപിക്കുമ്പോഴും
കുപ്പുവച്ചന് രവിയെ കേശിനിക്ക് പരിചയപ്പെടുത്തുമ്പോഴും മൈമൂനയും,
ചാന്തുമ്മയും ഊട്ടുപുരക്കകത്ത് കടക്കുമ്പോഴും സുരതത്തിന്റെ മന്ദ്രസ്ഥായി
ഖസാക്കിനെയാകെ കിടിലം കൊള്ളിക്കുന്നുണ്ട്. ലക്കുകേടിന്റേയും
ആത്മനിന്ദയുടേയും അതിലേറെ പ്രതികാരത്തിന്റേയും അതിനപ്പുറം
അന്യതാബോധത്തിന്റേയും നിറക്കൂട്ടിലാണ് രവിയെ നോവലിസ്റ്റ്
ചാരിനിര്‍ത്തിയിരിക്കുന്നതെന്ന കാര്യം ആത്മായന കര്‍ത്താവ് സൗകര്യം പോലെ
വിസ്മരിക്കുന്നുണ്ട്.
രവിയെ ഉത്തുംഗമായ ഏതോ സ്ഥാനത്ത് പ്രതിഷ്ഠിക്കാനായുന്നെങ്കിലും ഉപരോധങ്ങള്‍ ഒന്നൊന്നായി വന്നു ഭവിക്കുന്നതിന്റെ വൈകാരിക തീക്ഷ്ണത ഹരികുമാറിനേയും അനുഗമിക്കുന്നു.
ഒറ്റപ്പെടലിന്റെ നീരൊഴുക്കില്‍ നിന്നു പെറുക്കിയേടുത്ത വജ്രക്കല്ലുകളുടെ
ഹിമകാന്തിയാണ് തന്റെ അനാഥത്വമെന്ന് വിജയന് അറിയാമായിരുന്നുവെന്ന്
സ്ഥാപിക്കാന്‍ തത്രപ്പെടുമ്പോഴും (പേജ്- അന്‍പത്`) 'ഇരുണ്ട പ്രവാസമെന്ന'
അദ്ധ്യായത്തില്‍ " കാലത്തേയും സ്ഥലത്തേയും ആത്മായനങ്ങളുടെ ഇരുണ്ട പ്രവാസങ്ങളിലൂടെ നയിക്കുകയും വചനങ്ങളുടെ സിരകളില്‍ നിന്ന്
വിട്ടുനില്‍ക്കുന്ന മൗനങ്ങളിലൂടെ ഭീതിയിലേക്കും ശാന്തതയിലേക്കും
വളര്‍ത്തുകയും ചെയ്തുകൊണ്ട് വിജയന് പ്രവര്‍ത്തനത്തിന്റെ ബാഹ്യമായ
ഇന്ദ്രിയങ്ങളിലേക്ക് കടന്നു ചെല്ലുന്നു എന്നു കണ്ടെത്തുമ്പോഴും
പിന്നൊരവസരത്തില്‍ മനസ്സിന്റെ ഇരുണ്ട പ്രവാസത്തിന്റേയും
അഭയാന്വേഷണങ്ങളുടേയും ജൈവ സംയുക്തങ്ങളെ പുറത്തെടുക്കുകയാണ്. " എന്ന്
പ്രസ്താവിക്കുമ്പോഴും ചിന്താപരമായ ശൈഥില്യമായും ആത്മീയ
സങ്കീര്‍ണ്ണതകളെക്കുറിച്ചുള്ള വില പേശലായും ഗണിക്കേണ്ടി വരുന്നു.
തന്റെ ദര്‍ശനത്തിന്റെ ഈടുവയ്പ്പുകളെ പറ്റി പറഞ്ഞുപോവുന്നതിനിടയില്‍ 'നവാദ്വൈത
ദര്‍ശനത്തെ' പ്രതിഷ്ഠിക്കാനൊരുമ്പെടുന്ന ഹരികുമാര്‍ മനസ്സിന്റേയും ഖര
വസ്തുവിന്റേയും അധോതലങ്ങളെ വിപുലമായ ഒരു സമയ ചുറ്റളവില്‍ വെച്ച്
ഏകോപിപ്പിക്കുന്ന കലാതന്ത്രമാണ് വിജയന്റേത് എന്ന് കണ്ടെത്തുന്നു. ഇതൊരു
ദാര്‍ശനിക വെളിപാടാണെങ്കില്‍ പറഞ്ഞതൊക്കെയും പതിരായെന്നും വരാം
അപ്പുക്കിളിയും മാധവന് നായരും ആബിദയും രീതിയുടെ സരളതയും ആര്‍ദ്രമായ മോഹഭംഗങ്ങളും കൊണ്ട് താളം സൃഷ്ടിക്കുന്നുണ്ട് എന്ന സൂചന സപ്തസ്വരങ്ങളുടെ വിഷാദം എന്ന പാഠഭാഗത്തിലെത്തുമ്പോള്‍ വിമര്‍ശന ചൈതന്യത്താല്‍ ശ്രേയസ്ക്കരമാകുന്നു. ഒപ്പം അപശ്രുതിയിലേക്കും , അറിവിന്റെ സപ്തസ്വരങ്ങളുടെ വിഷാദം ജൈവബിന്ദുക്കളുടെ സമാധിയുടെ മൗനത്തിലെത്തിച്ചേരുകയാണ് എന്നത്` സാന്ദ്രമായ സംഗീതത്തെ മാത്രമല്ല ചിലപ്പോള്‍ സംഗീതജ്ഞരേയും ചൊടിപ്പിച്ചെന്നു വരാം,
വിജയന്റെ കലാപരിതഃസ്ഥിതിയുടെ ആത്മീയമായ ഉത്ഥാനങ്ങള്‍ ഇവിടെ സാക്ഷാത്കരിക്കപ്പെടുകയാണ് എന്നു പറഞ്ഞ്` ഗ്രന്ഥത്തെ പൂര്‍ണ്ണതയിലേക്കാനയിക്കുമ്പോള്‍ അനുവാചകന് ഒരിക്കല്‍ക്കൂടി ' ഖസാക്കിന്റെ ഇതിഹാസ'ത്തിന്റെ താളുകളിലേക്ക് തിരിയുന്നു. ഒരിരുപതുകാരന്‍ തന്റെ വായനയുടേയും അന്വേഷണത്തിന്റേയും തീനാളങ്ങള്‍ മലയാളത്തിലെ മികച്ച നോവലിലേക്കു പായിക്കുമ്പോള്‍ സാഹിത്യ ചരിത്രത്തില്‍ അതിന്` വളരെയേറെ പ്രാമുഖ്യം ലഭിക്കേണ്ടതാണ്്. ആത്മായനങ്ങളുടെ ഖസാക്ക് ആദ്യപതിപ്പിറങ്ങുമ്പോള്‍ എം. എ. വിദ്യാര്‍ത്ഥിയായിരുന്ന ഹരികുമാര്‍ പത്തു വര്‍ഷം പിന്നിട്ട്` പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കുമ്പോള്‍ ഒരു പത്രപ്രവര്‍ത്തകനായി മാറിയിരിക്കുന്നു. ഇവിടെ സംഭവിച്ചിരിക്കുന്ന രാസമാറ്റം ശൈലീപരമായേക്കും, ബൗദ്ധികമാവാതിരിക്കട്ടെ. മലയാള സാഹിത്യത്തില്‍ ഒരു നോവലിനെ മാത്രം അടിസ്ഥാനമാക്കിയുണ്ടായ പ്രഥമഗ്രന്ഥമാണിതെന്ന അവകാശവാദം ഇവിടെ ചോദ്യം ചെയ്യപ്പെട്ടില്ലെന്നതും സാഹിത്യ ചരിത്രത്തെത്തന്നെ വഴിത്തിരിവിലാക്കുന്നുണ്ട്.
Monday, October 6, 2008
കവിത/five poems by m k harikumar
An earthworm
An earthworm that ponders,
what life after all is,
needs to be given the freedom
to put across its opinion.
Is it what our poets doing?
Or, how could they speak on this line
When they themselves find their lives
Steeped in perpetual misery.
As they stay sunken shoulder deep
In their own world of beauty,
Incomprehensible for them too,
How will they settle the problems of others?
I am one among those poets,
who imagine that misinterpreting
the freedom of the earthworm is poetry’.
Our poets’ sense of freedom,
Anyway, has gone stale already.
The first letter called “Λ” (*meaning ‘don’t know’)
It is a great thing to be
The first letter* and meaning negative!
For, everybody needs a ‘no’
As a sign to feign or deny
Simply saying no and nop!
But we must realize one thing:
‘No’ is fed up.
Playing accomplice to any rogue
and plotting for all his obscene no’s,
no now feels enough is enough.
Scheming with indecency
Has its own limits, you see!
So ‘no’ doesn’t like to be
pimping anymore, nor is it ready
to play accomplice to any.
Rather, no wishes to be alone
And feign ignorance
By saying ‘no’, nop’.
*The first letter of the Malayalam alphabet, equivalent to its English counterpart, ‘Λ’ is now taken to mean ‘don’t know’ or ‘no idea’. Being a first letter of a language and meaning a negative response are juxtaposed here to make an interesting aside.
Line bridge looks for a job
A line bridge!
Interesting to think of it,
But it’s really hard crossing it.
The bridge doesn’t know anything
But it gives all who come by
real tough testing times.
For, it is believed
that people who cross it
Happens to get a rare relief.
However, the line bridge is now
In a dilemma.
The reason is simple.
That nobody crosses it now.
After all, a line bridge too needs a prey.
And if the prey has got a human frame,
it would rejoice and be much pleased.
The line bridge now remains
Beckoning all to cross it by.
But, no one bothers to make a try.
But a line bridge needs a vocation, too.
A moment
A moment:
That’s the only truth.
It’s there in this moment,
But, not in the following one.
The one at hand makes us think
That life is real closer.
But the one that follows
goes without showing us
Any sign of acquaintance.
Every moment is changing
But we cannot cope.
We aren’t chameleons.
If only we could bottle-up
this moment, we’d be free.
Still, man changes
under the slightest cover of a leaf.
Such chameleons are malayalees*.
How much have I changed myself!
Where do I have time these days
To think of my near and dear ones?
I am just an oblivious blogger!!!
Birds
Tearing the day-sky apart
The birds took flight.
A never-ending flight!
Is it the inner spirits
which stay muted in everyone,
that they are trying to re-generate
Out of some non-traceable force?
They could not raise their heads,
Due to the fever of that passion,
Instead they just held them out.
And the feathers of melancholy
They shed out in their flight,
Kept traveling along with them
like scorch-marks of time.
Flying and flying and flying
What did they communicate?
May these feathers they shower
not get disfigured
in this mortal world of existence.
What needs to be up
For yet another flight?
The sky?
The feathers?
Or the mind?
trans: jayaprakash panicker
Monday, August 4, 2008
poem by m k harikumar
Myself
1
I am not language;
only the first alphabets of a
primitive script;
In their bid to split me into
alphabets and words
the schools stacked my head,
mind and body with multiple
phrases converting me
into a mannequin.
But I turned into a lone
suicide squad separating
myself from languages;
I moved on with sharpened passions
among the doomed establishments;
still I didn’t become a materialist
2
I am a sentence with words missing,
always yearning for meanings
When dissolved in letters, an voice
reminds me about my real self
However in my fright
I could not but destroy
meanings
3
When butterflies flew around
I too joined them as flying verses
The butterflies which were also
equally scared of meanings
were in a frantic plight
for a way out
and I too became a butterfly
4
There is now darkness of the night
The anonymous voice of the darkness
The orgasmic delights of darkness
The primitive legacy of darkness
The whispers of the dead in darkness
The varied tunes of those who never
settle down in a single body;
The nutmeg trees in the courtyard
recited some prayer
The flooding verses of moonshine
reverberating in the unknown
transparency of primitive hymns
The flower trees slept without
chanting Upanishads
I went nude in my soul
like a virgin glowing in
a hundred modes of love
5
I am a spiritual fasting not
bothered to encroach poetry
and spell its doom
The body never preserves anything;
even the mind has no such habits
I am rummaging my memory
in search of a lady bird
which never arrows down
the soul of words
I painted the chola murals in their
forehead;
I carved the insignia of the swords
on the chests of the chera soldiers
I broke mud pots of Harappa and mohan jo Daro
on their belly
6
I am grief engraved in a primitive script
My religion is that of a maggot
My love is that of the birds disturbed
By the by the chant of leaves
My legacy is not that of artists
7
I am snow flames of love
as well as love of snow flames
The primitive
plateaus of her forehead
are the skyscape of her mind
The sterile winter of the college
The antique eyes, navel pits
The scent of plantain leaves
The bhagavat geetha
glistening in the closed
eyes of my mate
the acumen of the wind
The Buddhist statue emerging
from Marxism
The face of Budha and
the voyage of the bereaved
glisten in
moonlit night
The explicit human vastness
of kathakali in eye lines
the hunter’s aim
from the horizontal
mark on the forehead
Wars that were never fought
in the annoyed nipples
yearning to turn
and not to turn in to a human soul
in the soil saturated in décor
And this is my love
7
I am the fire that set out from
Yagasaala
The fire that pierce deep into
Yearning hearts
bodies in love
and the soul of
the depressed
8
I am in deep meditation
to acquire wisdom from wind
love from light
and humanity from soil
My static meditation extends
through years
The islands of thoughts
which I preserve amidst the
convulsions for humanity
and stomach
for me meditation is an endless
ritual
Saturday, July 26, 2008
m k harikumar poem
The poets were debating on the sequence of death;
Who died first whether the poet or the poem?
He stood there listening to the wailings
of both the poets and their verses
Inside there were chairs
with swollen belly,
tables that have gone crazy,
sensual shadows
and junk of books,
even as the sales and discussions
went on an on
Then he got scared of death
He was not ready to
become a corpse
Instantly he felt the urgency
of poetic metaphors
to break away from the confines
of the bookshop
In a trance he recalled the days when
snake charmers, poets and teachers
were suffering for want of lovers
It flashed back how the poetic talent
in his molecules began to blow apart
since ages
And how love was orphaned
denied of the right to survival and fortunes
The poet in him was born by chronicling
the erosion of culture and meanness of the past
He tried his best to see that the carcass
of his desires did not turn into poetic imageries
Meanwhile even his corpse
was on the look out for a safe haven
outside the world of verses
to avoid molestation,
and to escape from
the lusty glare of the poets
The trees and insects resorted
to futile rituals to possess
the life of poets
but got back nothing but grief
He couldn’t resist the temptation to
hold on to his moral right for existence
outside the realm of history.
The debate of the poets went on unabated
As the book of night remained wide open
they began unwrapping
the cartons of lust and liquor





































