Followers

Friday, September 10, 2010

വെള്ളം തറയില്‍ പലതലകളായി / എം.കെ.ഹരികുമാര്‍

ഒരു ഗ്ളാസ്‌ വെള്ളം
തറയിലേക്ക്‌ മറിഞ്ഞൊഴുകി.
വെള്ളം തറയില്‍ പലതലകളായി നാമ്പെടുത്തു
ഫണങ്ങള്‍ മത്സരിച്ച്‌ തലപൊക്കി നീങ്ങി.
അല്ല, അവ അങ്ങനെ ഭാവിച്ചു.
ഉപരിതലത്തിലെ ചെറിയ കുഴികള്‍
വളരെ അഗാധമാണെന്ന് നടിച്ച്‌
വളഞ്ഞും പുളഞ്ഞും ഒഴുകി.
ഞാനും ഒരു ഫണമായി ,
ആ തലകളിലൊന്നായി
തറയിലെന്തോ വീണത്‌
പരതുകയാണെന്ന വ്യാജേന
ഇഴഞ്ഞും ഒഴുകിയും കളിച്ചു

2 comments:

എന്‍.ബി.സുരേഷ് said...

ദാലിയുടെ മെൽറ്റിംഗ് വാച്ചസിനെ ഓർമ്മിപ്പിക്കുന്നു.

grkaviyoor said...

സൃഷ്ടിയുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ ഒരു മുന്‍കരുതല്‍
വരന്‍ പോകുന്ന ജല യുദ്ധത്തിനെ ഓര്‍മ്മപെടുത്തുന്ന കവിത
ഇഷ്ടമായി സാര്‍
grkaviyoor@gmail.com