Followers

Thursday, March 12, 2015

അതൊന അർത്തൊ:മനസ്സിനുള്ളിലെ ശൂന്യത



ജലഛായ ഒരു വഴിത്തിരിവ്: കെ.എസ്.സേതുമാധവൻ


എന്റെ 'ജലഛായ' സാമ്പ്രദായിക നോവലല്ല. അത് എന്റേതായ ഒരു പരീക്ഷണമാണ്. ചിലപ്പോൾ യാഥാസ്ഥിക വായനക്കാരെ അത് പ്രകോപിപ്പിച്ചേക്കാം. പ്രമുഖ ചലച്ചിത്ര സംവിധായകനായ ശ്രീ കെ.എസ്. സേതുമാധവൻ 'ജലഛായ' വായിച്ചിട്ട് എനിക്കയച്ച കത്ത് ഇതിലേക്ക് വെളിച്ചം വിതറുന്നു.
പ്രിയ ഹരികുമാർ
'ജലഛായ' വായിക്കുമ്പോൾ ഓർത്തുപോയി, കുറച്ചു വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം. തമിഴ് സാഹിത്യകാരൻ ശ്രീ ജയകാന്തനു സാഹിത്യ അക്കാദമിയുടെ സമ്മാനം ലഭിച്ചതിനു ഒരു അനുമോദന ചടങ്ങ്. ശ്രീ എം. ഗോവിന്ദൻ അദ്ധ്യക്ഷനായിരുന്നു.അനുമോദിക്കുവാൻ തമിഴ് , മലയാളം, കന്നഡ, തെലുഗു സാഹിത്യകാരന്മാർ.മലയാളത്തിൽ നിന്ന് വന്നത് പ്രശസ്തനായ മുതിർന്ന സാഹിത്യകാരൻ. വാനോളം പുകഴ്ത്തി ഓരോരുത്തരും സംസാരിച്ചു.നമ്മുടെ സാഹിത്യകാരൻ സംസാരിച്ചതിൽ ഒരു ചെറിയ കല്ലുകടി:''ഞങ്ങൾ എഴുതിയത് 'ജീവരക്തം' കൊണ്ടാണ്. ഇന്ന് എഴുതുന്നവർ 'ആർത്തവരക്തം' കൊണ്ടാണ്'' എന്ന് അദ്ദേഹം അമർഷത്തോടെ പറഞ്ഞു.
ശ്രീ എം .ഗോവിന്ദൻ തന്റെ പ്രസംഗത്തിൽ അതിനു ഉചിതമായ ഒരു മറുപടി പറഞ്ഞു:''താങ്കൾ എഴുതുമ്പോഴും അന്നത്തെ പ്രശസ്തർ അന്നത്തെ നവാഗതരെ പുച്ഛത്തോടെ മാത്രമേ കണ്ടിരുന്നുള്ളു.ചരിത്രം ആവർത്തിക്കുന്നു''.
ഈ സംഭവമാണ് ഞാനോർത്തത്. താങ്കൾക്കും അതു തന്നെ സംഭവിക്കും. മലയാളസാഹിത്യത്തിനു ഒരു പുതിയ വഴിത്തിരിവാകും 'ജലഛായ'
കെ.എസ്.സേതുമാധവൻ
Like ·
·