Followers

Thursday, March 12, 2026

സക്കറിയയുടെ കഥയിൽ ജോൺ എഫ് കെന്നഡിയുടെ ഇടപെടൽ / എം.കെ.ഹരികുമാർ

  • സക്കറിയയുടെ 'ഒരു നസ്രാണി യുവാവും ഗൗളിശാസ്ത്രവും' എന്ന കഥയുടെ അറിയാപ്പൊരുളുകളിലേക്ക് നിരുപാധികമായ ഒരു വിമർശനവായന.
       
    'ഒരു നസ്രാണി യുവാവും ഗൗളിശാസ്ത്രവും' എന്ന കഥയിൽ കഥാകൃത്ത് സകല പ്രത്യയശാസ്ത്രങ്ങളെയും പരിഹസിക്കുകയാണ്. മനുഷ്യനെ ഈ ശാസ്ത്രങ്ങളൊക്കെ ശരിക്കും രക്ഷിക്കുകയാണോ അടിമയാക്കുകയാണോ എന്ന ചിന്ത ഒരു ഫലിതയുക്തിയിൽ കഥയിലുടനീളം വിവരിക്കുന്നുണ്ട്.'ഗൗളിശാസ്ത്രം മാത്തുക്കുട്ടിയെ അടിപ്പെടുത്തി' എന്നെഴുതുന്ന കഥാകൃത്ത് അസ്തിത്വവാതം, മാർക്സിസം, ദൈവശാസ്ത്രം ,സോഷ്യലിസം തുടങ്ങിയ ശാസ്ത്രങ്ങളെപ്പോലെ മാത്തുക്കുട്ടിയിൽ നിന്ന് ഗൗളിശാസ്ത്രം പൂർണ്ണവിശ്വാസവും ആശ്രിതത്വവും  പിടിച്ചുവാങ്ങിയെന്നാണ് എഴുതുന്നത്. ഒരാൾക്ക് വ്യക്തിപരമോ സാമൂഹ്യമോ ആയിട്ടുള്ള മോചനത്തിന് സർവ്വാത്മനാ പ്രത്യയശാസ്ത്രങ്ങളെ സ്വീകരിക്കണം. പിന്നെ അത് മനുഷ്യന്റെ കാര്യം നോക്കിക്കൊള്ളും. മനുഷ്യർക്ക് എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കാനാവില്ല. അവന് വേറെ പണിയുണ്ട്. അവനെ സഹജമായ വിമുഖതയും ഉത്ക്കണ്ഠയും കാർന്നു തിന്നും. അവൻ അതിൽ നിന്ന് രക്ഷനേടാൻ  സിനിമ കാണും, ക്രിക്കറ്റ് മത്സരം കാണും, ആരാധനാലയത്തിൽ പോകും. ഇങ്ങനെയുള്ള കാര്യങ്ങളിലും ഭയം നിഴലിക്കുന്നുണ്ട്. ഇതൊക്കെ അനുസരിച്ചില്ലെങ്കിൽ ശാസ്ത്രങ്ങൾ വന്ന് ഉപദ്രവിക്കുമോ എന്ന ഭയമുണ്ട്.പലരും ശാസ്ത്രതത്ത്വങ്ങളിൽ  വിശ്വസിച്ചതിന്റെ പേരിൽ വാക്കുതർക്കത്തിലും പിന്നീട് സംഘർഷത്തിലും ഏർപ്പെട്ട് മരണമടഞ്ഞിട്ടുണ്ട്. പ്രത്യയശാസ്ത്ര തർക്കങ്ങളുടെ ഭാഗമായി മരിക്കുന്നവർക്ക് സമൂഹത്തിൽ പ്രത്യേക സ്ഥാനം കിട്ടും.അതുകൊണ്ട് മരിക്കാനുള്ള ഭയം മാറിക്കിട്ടും. മരണത്തെ ജയിച്ചവർക്ക് പിന്നെ എന്തിനെയാണ് പേടിക്കാനുള്ളത്?

    എന്നാൽ നസ്രാണി യുവാവായ മാത്തുക്കുട്ടിക്ക് മരണത്തെ ജയിക്കാനറിയില്ല. ആ രീതിയിൽ വികസിച്ച ഒരു ചിന്താമണ്ഡലമോ, പ്രവർത്തനമോ, അവനില്ല .മാത്തുക്കുട്ടി തൻ്റെ പറമ്പിലും വീട്ടിലും ഒതുങ്ങി നിന്ന് ചിന്തിക്കുന്നവനാണ്. അവന് അധികപ്രസംഗമോ അതിരുവിട്ട ആവേശമോ ഇല്ല .ആപത്ശങ്കകൾ ഒഴിഞ്ഞു പോകണമെന്ന് ഏതൊരാളെയും പോലെ അവനും  ആഗ്രഹിച്ചു. യാദൃശ്ചികമായി വാങ്ങിയ 'ഗൗളിശാസ്ത്രം' എന്ന പുസ്തകം ആർത്തിയോടെയാണ് വായിച്ചത് .വായിച്ചു പഠിക്കുകയായിരുന്നു .അതിനോട്  ബഹുമാനം തോന്നുകയും ചെയ്തു. ഒരു ശാസ്ത്രമായി ചിട്ടപ്പെടുത്തിയ ഗൗളിശാസ്ത്രത്തെ ബഹുമാനത്തോടെ കാണാതെ അത് മുന്നോട്ട് വയ്ക്കുന്ന പരിപാടികളെ നിരീക്ഷിക്കാനാവില്ല. 'ഗൗളികൾ മാത്തുക്കുട്ടിയുടെ ജീവിതം തങ്ങളുടെ കൈയിലെടുത്തു' എന്ന വാക്യം മനുഷ്യൻ്റെ വിജയത്തെയാണോ  പരാജയത്തെയാണോ ഉന്നം വച്ചതെന്ന്  അറിയില്ല.എന്നാൽ മാത്തുക്കുട്ടിക്ക് അത് വിജയമായിരുന്നു. വളരെ ശാന്തമായ ,വൃക്ഷച്ചോലകളുള്ള , പക്ഷികളും ചെറിയ ജീവികളും പാർക്കുന്ന ഒരു തോട്ടത്തിൽ കഴിഞ്ഞിരുന്ന മാത്തുക്കുട്ടിയുടെ ജീവിതത്തിലേക്ക് ഗൗളികൾ ആർക്കും തികച്ചും അവിചാരിതമായാണ് പ്രവേശിച്ചത്. പെരുന്നാളിന്റെ ഭാഗമായി വിൽക്കാൻ കൊണ്ടുവന്ന പുസ്തകങ്ങളിൽ കണ്ണോടിച്ച മാത്തുക്കുട്ടിയെ പല്ലികൾ  സ്വാധീനിച്ചതാണോ എന്നറിയില്ല. കഥയുടെ യുക്തിയിൽ പല്ലികൾ മനഷ്യർക്ക് അപ്രാപ്യമായ ഏതോ രാസവിദ്യകൾ പ്രയോഗിക്കുന്നുണ്ടാവണം .സ്വാധീനിക്കാൻ കഴിയുന്ന മനസ്സുകളെ അവ കാത്തിരിക്കുന്നുണ്ടാവണം. മാത്തുക്കുട്ടി അതിന് പറ്റിയ മനസ്സാണെന്ന് പല്ലികൾ ദീർഘദർശനം ചെയ്തുകാണും. അതുകൊണ്ടാണ് മാത്തുക്കുട്ടിയെ ഗൗളിശാസ്ത്രം എന്ന പുസ്തകത്തിലൂടെ നടത്തിക്കൊണ്ടുവരാൻ ഗൗളികൾക്ക് സാധിച്ചത്.

    തങ്കമ്മയുടെ മണം 

    ഇത് നിങ്ങൾക്ക് വിശ്വാസം വരുന്നില്ലെങ്കിൽ ഗൗളിശാസ്ത്രം എന്ന പുസ്തകം വായിക്കുകയേ വേണ്ടൂ. എന്നാൽ മാത്തുക്കുട്ടിയുടെ കാഴ്ചപ്പാടിൽ ഗൗളികൾക്ക് പലതും മുൻകൂട്ടി കാണാൻ കഴിയും. അവ  ഭാവിയിലേക്കാണ് നോക്കുന്നത്. മനുഷ്യർക്ക് ഭാവി അജ്ഞാതമാണല്ലോ. താരതമ്യേന ബുദ്ധി കുറഞ്ഞവരും  ദീർഘദർശനം ചെയ്യാൻ കഴിവില്ലാത്തവരുമായ മനുഷ്യരെ എങ്ങനെ നിയന്ത്രിക്കണമെന്ന് അറിയാവുന്ന പല്ലികൾ ജീവിച്ചിരിക്കുന്നു. അവരാണ് മാത്തുക്കുട്ടിയെ വീഴ്ത്തിയത്. അവർ അവൻ്റെ ചലനങ്ങൾ വീക്ഷിക്കുകയായിരുന്നു. വലിയ ഒരു ഗൂഢാലോചനാ സിദ്ധാന്തമാണ് ഇവിടെ ചുരുൾ നിവരുന്നത്. അവനും ഭാര്യ തങ്കമ്മയും തമ്മിലുള്ള ബന്ധം താരതമ്യേന നല്ലതായിരുന്നു. തങ്കമ്മയുടെ പ്രത്യേകമായ ഒരു മണം അവൻ പഠിച്ചുവച്ചിരിക്കയാണ്. അവന് അവളെ കാമിക്കാൻ ആരുടെയും സമയം നോക്കണ്ടായിരുന്നു. അവൻ പൂർണ തൃപ്തിയോടെ ആ ഇടപഴകൽ ആസ്വദിച്ചു കഴിയുകയായിരുന്നു.

    മാത്തുക്കുട്ടിയുടെ ജീവിതത്തിലേക്ക് പല്ലികൾ വിപ്ലവം കൊണ്ടുവന്നിരിക്കുകയാണ്. അതുവരെ അവന് ശാസ്ത്രങ്ങളെ  എങ്ങനെ സമീപിക്കണമെന്ന് അറിയില്ലായിരുന്നു. ശാസ്ത്രങ്ങൾ നമ്മുടെ ബുദ്ധിയും ശ്രദ്ധയും ആവശ്യപ്പെടുന്നു. ജാഗ്രതയാണ് അത് നമ്മളിൽ നിന്ന് പിടിച്ചുവാങ്ങുന്നത്. അത് കഥാകൃത്ത് ഇങ്ങനെ നിരീക്ഷിക്കുന്നു: "മാത്തുക്കുട്ടിയുടെ പാവം പിടിച്ച ജീവിതം ഒരു പുതിയ വെളിച്ചത്തിൽ വ്യാഖ്യാനിക്കാനുള്ള തത്ത്വങ്ങളെ അവർ പി.ടി.ചാക്കോയുടെയും ജോൺ എഫ്.കെന്നഡിയുടെയും ഫോട്ടോകൾക്ക് പിന്നിലും രൂപായും സ്വർണവും വച്ചിരുന്ന അലമാരിക്ക് കീഴിലും കഴുക്കോലിന്റെ തുമ്പത്തും കപ്പ ചിക്കുന്ന പരമ്പിനുള്ളിലും തങ്കമ്മ സ്ത്രീധനം കൊണ്ടുവന്ന വീട്ടിപ്പെട്ടിക്കടിയിലും എല്ലാമിരുന്ന്  ഓരോന്നായി ചിലച്ചു വെളിപ്പെടുത്തി."

    ഇവിടെ ശ്രദ്ധിക്കേണ്ടത് മാത്തുക്കുട്ടിയുടെ രാഷ്ട്രീയ ബോധമാണ്.പി.ടി.ചാക്കോ എന്ന നേതാവിൽ അദ്ദേഹം ഗാഢമായി വിശ്വസിച്ചിരുന്നു. മലയോര ക്രിസ്ത്യാനികളുടെ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ പി.ടി.ചാക്കോ ഒരു ഉറപ്പായിരുന്നു .ധാരാളം വിശ്വാസികൾ ചാക്കോയെ അവരുടെ വിമോചകനായി കണ്ടു. ആ നിലയ്ക്കാണ് മാത്തുക്കുട്ടി തന്റെ വീട്ടിൽ ചാക്കോയ്ക്ക് ഉചിതമായ  സ്ഥാനം നൽകിയത്. എന്നാൽ ജോൺ എഫ് കെന്നഡിയുടെ കാര്യം അതല്ല .കെന്നഡി നല്ലവനായ അമേരിക്കൻ പ്രസിഡണ്ടായിരുന്നു.
    മുപ്പത്തഞ്ചാമത്തെ പ്രസിഡൻ്റായിരുന്നു.1961 ൽ അധികാരത്തിലെത്തിയ അദ്ദേഹം 1963 ൽ വെടിയേറ്റ് മരിക്കുന്നതുവരെ ആ സ്ഥാനത്ത് തുടർന്നു.1947 മുതൽ തന്നെ കെന്നഡി സജീവരാഷ്ട്രീയത്തിലുണ്ട്. യു.എസ് ഹൗസ് ഓഫ് റെപ്രസെന്ററ്റീവ്സ്  അംഗം, യു.എസ് സെനറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പൗരാവകാശങ്ങൾക്ക് വേണ്ടി  നിലകൊണ്ടതാണ് കെന്നഡിയെ പ്രശസ്തനാക്കിയത്.പ്രസിഡണ്ടായിരിക്കെ മാനുഷികമായി ചിന്തിച്ച കെന്നഡിയെ മലയാളിയായ സക്കറിയയുടെ കഥാപാത്രം മാത്തുക്കുട്ടിക്ക് ഇഷ്ടമായതിൽ അത്ഭുതമില്ല. അമേരിക്കൻ പ്രസിഡൻ്റിനെയും എം.ജി.ആറിനെയും  സ്നേഹിക്കുന്നവരാണ് മലയാളികൾ. അമേരിക്കൻ പ്രസിഡൻ്റിനോട് മലയാളിക്ക് യാതൊരു വംശീയ വിദ്വേഷവുമില്ല. നല്ല കാര്യങ്ങൾ ചെയ്യുന്നവരെ സ്നേഹിക്കുകയാണ് മാത്തുക്കുട്ടി .അതുകൊണ്ട് അവൻ തന്റെ വീട്ടിൽ വിശിഷ്ടമായ സ്ഥാനമാണ് കെന്നഡിക്ക് നല്കിയത്. കെന്നഡിയുടെ ഫോട്ടോയിലേക്ക് നോക്കിയാൽ ജീവിതത്തിൻ്റെ കാലുഷ്യവും ധർമ്മസങ്കടങ്ങളും അലിഞ്ഞില്ലാതാകുമെന്ന് അവൻ കണക്കുകൂട്ടി.

    കെന്നഡി വെടിയേറ്റ് മരിച്ചതിൽ മാത്തുക്കുട്ടി ദുഖിക്കുന്നു. കെന്നഡിയിൽ നിന്ന് പ്രചോദനം വേണം ,മാത്തുക്കുട്ടിക്ക്. പല്ലി  ചിലയ്ക്കുന്നത് ജീവിതത്തിലെ പരാജയങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനാണെന്ന് ഗൗളിശാസ്ത്രം വ്യാഖ്യാനിച്ചു കണ്ടെത്താൻ താമസമുണ്ടായില്ല.പള്ളിയിൽ പോകാനിറങ്ങിയപ്പോൾ പല്ലി അതിൻ്റെ ഭവിഷ്യത്തുകൾ കണ്ടുപിടിച്ച് ചിലയ്ക്കുക മാത്രം ചെയ്തു .പല്ലിക്ക് വേറെന്ത് ചെയ്യാനൊക്കും? റബ്ബറിന് തുരിശടിക്കുന്ന കാര്യത്തെക്കുറിച്ച് ഓർത്തുകൊണ്ടാണ് മാത്തുക്കുട്ടി മുറ്റത്തേക്കിറങ്ങാൻ ഭാവിച്ചത് എന്നത് നേരാണ്. പക്ഷേ പല്ലി അതിൻ്റെ വരും വരായ്കകൾ ഗണിച്ചു. ഷർട്ടിന്റെ കൈ തെറുക്കുന്നതിനിടയിൽ കാലുതെറ്റി മുറ്റത്തേക്ക് വീണു. തുടർന്ന് കാലുതട്ടി തുരിശ് കലക്കി വച്ചിരുന്ന കുട്ടകം മറിഞ്ഞു. ശരീരം തുരിശുവെള്ളം കൊണ്ട് നനഞ്ഞു.പല്ലി യാത്ര തടയുകയായിരുന്നുവെന്ന് മാത്തുക്കുട്ടി തിരിച്ചറിഞ്ഞു .

    പല്ലിയും സെക്സും 

    മറ്റൊരു സംഭവം നടന്നത് രാത്രിയിലാണ്. തങ്കമ്മയുടെ മണം ശ്വസിച്ചു, അതിൻ്റെ ഓർമ്മകളിൽ മുഴുകി തൻ്റെ ലൈംഗിക കാമനകൾക്ക് രൂപം നൽകാനുള്ള ആലോചനകളിലായിരുന്നു മാത്തുക്കുട്ടി.അത് തണുത്ത കാറ്റുള്ള രാത്രിയായിരുന്നു.തങ്കമ്മയുടെ ശരീരത്തിൽ മറച്ചുവച്ചിരിക്കുന്ന മറുകുകളെക്കുറിച്ചോർത്ത്, മറ്റെല്ലാം മറന്ന് ഒരു പൂർവ്വാപര വിമോചനത്തിലെന്നവണ്ണം രതിയിലേക്ക് ആഴ്ന്നുപോകാനാണ് അവൻ  മോഹിച്ചത് .പക്ഷേ പെട്ടെന്നാണ് പല്ലി ചിലച്ചത്. ആ പല്ലി ജോൺ ഓഫ് കെന്നഡിയുടെ ഫോട്ടോയുടെ പിറകിലിരുന്നാണ് ശബ്ദിച്ചതെന്ന് അവൻ തിരിച്ചറിഞ്ഞു. വലിയ ഒരു ഷോക്കായിരുന്നു അത് .തന്റെ ലൈംഗിക മോഹങ്ങൾ ദുരാഗ്രഹങ്ങളോ തിന്മകളോ എന്ന ശങ്കയിൽ അയാൾ പുകഞ്ഞു. തങ്കമ്മയെ സ്പർശിച്ചപ്പോൾ അവൾ തൽക്ഷണം അത് നിരസിച്ചതും കൂടിയായപ്പോൾ പല്ലി ആ ചിലയ്ക്കലിലൂടെ സൂചിപ്പിച്ചത് ഏതോ ദു:സൂചനയാണെന്ന് അവൻ ചിന്തിച്ചു. കെന്നഡിയുടെ ഫോട്ടോയ്ക്ക് പിറകിൽ എന്തിനാണ് ആ പല്ലി പതിയിരുന്നത്? താൻ ലൈംഗികമായി ഉണർത്തപ്പെടുന്ന നേരത്ത് പല്ലി  ഒളിഞ്ഞിരുന്ന് അത് കാണുകയായിരിക്കണം!. ഇക്കാര്യത്തിൽ പല്ലി എന്താവും  വിചാരിക്കുക? അമേരിക്കൻ പൗരാവകാശത്തിന് വേണ്ടി പോരാടിയ, ലോകനേതാവായിരുന്ന കെന്നഡി മരണാനന്തരവും സർവ്വശക്തനായി മാറില്ലെന്ന് ആരു കണ്ടു? മരണാനന്തരം ഉയർത്തപ്പെട്ടയാളാണ് കെന്നഡി. അദ്ദേഹം നല്ലൊരു വിശ്വാസിയായിരുന്നു. വിശ്വാസികൾക്ക്  ക്രിസ്തുമതം മരണാനന്തരജീവിതം വാഗ്ദാനം ചെയ്യുന്നുണ്ടല്ലോ. വെറും ജീവിതമല്ല; ദൈവത്തോടൊപ്പമുള്ള ജീവിതമാണത്. അങ്ങനെയെങ്കിൽ കെന്നഡി ജീവിച്ചിരുന്നതിനേക്കാൾ ശക്തനാണിപ്പോൾ .തൻ്റെ രാത്രികാല വികാരപ്രകടനങ്ങൾ കെന്നഡി  എങ്ങനെയാവും വീക്ഷിച്ചിട്ടുണ്ടാവുക എന്ന് മാത്തുക്കുട്ടി ചിന്തിച്ചിരിക്കണം. അവൻ്റെ ഭാര്യയുടെ മനസ്സിനെ പാപത്തിൽ നിന്ന് മുക്തമാക്കുവാൻ കെന്നഡി പ്രേരിപ്പിക്കുകയാണെങ്കിലോ?പല്ലി അതിൻ്റെ പ്രത്യക്ഷ സൂചന തന്നതാണെങ്കിലോ? ഭാവിയെക്കുറിച്ച് ധാരണയുള്ള പല്ലിയെ കെന്നഡി ഇക്കാര്യത്തിൽ കൂട്ടുപിടിച്ചതാണെങ്കിലോ? മരണാനന്തരം കെന്നഡി വെറുതെയിരിക്കുന്നില്ല; പ്രേഷിതപ്രവർത്തനവും അവകാശ സംരക്ഷണവും ദൗത്യമായി തിരഞ്ഞെടുത്തിട്ടുണ്ടാവണം . 
    അദ്ദേഹത്തിനു ജോലി കൂടിയിട്ടേയുള്ളൂ. മരണാനന്തരമുള്ള ആത്മാവ് കർത്താവിൻ്റെ താത്പര്യം സംരക്ഷിക്കുന്നതിനെ കുറ്റപ്പെടുത്താനാവില്ല. 

    ഒരു വിശ്വാസിക്ക് ഇതൊന്നും ഒരു ഭാരമല്ല .കെന്നഡി ഇക്കാര്യമെല്ലാം അറിയുന്നുണ്ടായിരുന്നു എന്ന അറിവ് മാത്തുക്കുട്ടിയെ നീറ്റിപ്പുകച്ചു.കെന്നഡിയുടെ  പടത്തിലേക്ക് നോക്കിക്കൊണ്ട് കിടന്ന മാത്തുക്കുട്ടി ഇങ്ങനെ ഓർത്തു: "വെടിയുണ്ടയുടെ ദ്വാരം വീണ തല ഭാര്യയുടെ മടിയിൽ വച്ച് കാറിൽ കിടക്കുന്ന കെന്നഡിയെ അസ്വസ്ഥതയോടെ മാത്തുക്കുട്ടി ഓർത്തു.പിന്നെ കുറെ സമയം ചുമരിന്റെ വെളുപ്പിലേക്ക് തുറിച്ചുനോക്കി കിടന്നശേഷം ഒരു വല്ലാത്ത സങ്കടത്തോടെയും താനൊറ്റയ്ക്കാണെന്ന ഒരു പേടിയോടെയും മാത്തുക്കുട്ടി തങ്കമ്മയുടെ ഉറങ്ങുന്ന ശരീരത്തെ കെട്ടിപ്പിടിച്ച് കണ്ണടച്ചു." കെന്നഡിയെ മര്യാദയില്ലാത്ത ആരോ വെടിവെച്ചിട്ടതും അതിൻ്റെ കാരണമെന്താണെന്ന് പിടികിട്ടാത്തതും അദ്ദേഹത്തിൻ്റെ പടത്തിന്റെ മുമ്പിൽ വച്ച് താൻ വിവസ്ത്രനായി ഭാര്യയുമായി ക്രീഡകളിൽ ഏർപ്പെട്ടതും ഇപ്പോഴാണ് ഒരു ഇടിമുഴക്കം പോലെ മാത്തുക്കുട്ടി തിരിച്ചറിഞ്ഞത്. അതിൻ്റെ യഥാർത്ഥമായ നൊമ്പരം അവനറിഞ്ഞു. അതിൽ കെന്നഡി യോടുള്ള സഹതാപവും താൻ ചെയ്യുന്ന പ്രവൃത്തിയെക്കുറിച്ചുള്ള വ്യക്തതക്കുറവും മാത്തുക്കുട്ടിയെ ഈ ലോകത്തിൽ ഏറ്റവുമധികം ഒറ്റപ്പെടുത്തിയെന്നതാണ് നേര്. തൻ്റെ  അരികിൽ വിമുഖതയോടെ, ഉറങ്ങിക്കിടക്കുന്ന, അല്ലെങ്കിൽ ഉറക്കം നടിച്ചുകിടക്കുന്ന ഭാര്യയെ അവൻ ഒരു മനുഷ്യജീവിയായി പോലും പരിഗണിച്ചില്ല. പകരം സ്വന്തം വ്യഥകളിൽ ആണ്ടുപോവുകയാണ് ചെയ്തത്. തങ്കമ്മയെ തനിക്ക് നഷ്ടപ്പെട്ടതിന്റെ സൂചനയോ മുന്നൊരുക്കമോ ആണ് അതെന്ന് ആ ഘട്ടത്തിൽ മനസ്സിലായില്ല. 'ദൈവത്തിൻ്റെ പ്രവൃത്തികൾ ഈ ലോകത്ത് ചെയ്യാൻ കഴിയുന്നത് മനുഷ്യർക്ക് മാത്രമാണെന്ന് കെന്നഡി പ്രസംഗിച്ചിട്ടുള്ളത് ഓർക്കണം. അങ്ങനെയുള്ള അനേകം കാര്യങ്ങളിലുള്ള നീതിബോധവും ഉത്തരവാദിത്വവും നിഷ്പക്ഷതയുമാണ് കെന്നഡിയെ ഏവർക്കും പ്രിയങ്കരനാക്കിയത്. മനുഷ്യത്വത്തെക്കുറിച്ചുള്ള ഏറ്റവും ഉന്നതമായ ആശയങ്ങൾ കെന്നഡിയുടെ പ്രഭാഷണങ്ങളിൽ ധാരാളമുണ്ടായിരുന്നു. ആ  കെന്നഡിക്കാണ് യാതൊരു കാരണവുമില്ലാതെ വെടിയേറ്റത്. ഈ ലോകത്ത് തെറ്റ് ചെയ്യാത്തവരൊക്കെ ശിക്ഷിക്കപ്പെടുകയാണല്ലോ. യേശുവിന്റെ കഥ മാത്തുക്കുട്ടിക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇപ്പോൾ ഇതാ കെന്നഡിയും ആ അവസ്ഥ ഓർമ്മിപ്പിക്കുന്നു. നിഷ്കളങ്കരും സേവനതത്പരരുമായവരെ പീഡിപ്പിക്കുന്ന ഈ ലോകത്ത് താൻ അതിനെയെല്ലാം മറന്ന് ഭാര്യയോടൊത്ത് അവളുടെ പ്രിയങ്കരമായ മണം ആസ്വദിച്ച്, മറുകുകൾ തിരഞ്ഞു കിടക്കുന്നു!. അത് തെറ്റാണെന്നല്ലേ കെന്നഡി പല്ലിയെക്കൊണ്ട് പറയിപ്പിച്ചത്? ഈ ചിന്തയായിരിക്കണം മാത്തുക്കുട്ടിയെ കുഴപ്പിക്കുന്ന ഏകാന്തതയിലേക്ക് കുരുക്കിയിട്ടത്. 

    സ്വപ്നത്തിൽ ഒളിച്ചോട്ടം 

    ഇത് ഇവിടെ തീരുന്നില്ല .അവൻ ആ ഭയത്തിൽ വേവുകയും കെന്നഡിയെ  സ്വപ്നം കാണുകയും ചെയ്തു. നാം കണ്ടു പരിചയിച്ച കെന്നഡിയല്ല അത്. ഒരു വ്യാജയാഥാർത്ഥ്യം സൃഷ്ടിക്കപ്പെടുകയാണ്. മാത്തുക്കുട്ടിയുടെ റബ്ബർതോട്ടത്തിലൂടെ കെന്നഡി  നടന്നുവരികയാണ് .തലയിൽ ഒരു കെട്ടുണ്ടായിരുന്നു .കെന്നഡിയുടെ മരിച്ച മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു. കെന്നഡി മാത്തുക്കുട്ടിയുടെ പശുവിന്റെ അടുത്ത് ചെന്ന് അതിൻ്റെ അകിട്ടിൽ ചൊറിയുകയാണ്. കുത്തുന്ന സ്വഭാവം ഉണ്ടായിട്ടും പശു അനങ്ങിയില്ല. കെന്നഡി പാൽ കറന്നപ്പോൾ പശു സ്നേഹത്തോടെ അദ്ദേഹത്തെ നക്കുകയാണ് ചെയ്തത്. ഇത് കണ്ട് മാത്തുക്കുട്ടി അടുത്ത് ചെന്ന് കെന്നഡിയുടെ തലയിലെ കെട്ട് അഴിച്ചു കളഞ്ഞു .അപ്പോൾ കെന്നഡി  ഏതോ ജ്വരബാധയാലെന്നപോലെ അലറുകയും പശുവിൻ്റെ പുറത്ത് കയറി ഓടിച്ചു പോവുകയും ചെയ്തു.
    തങ്കമ്മയാകട്ടെ പൂർണ്ണ നഗ്നയായി അടുക്കളയിൽ നിന്ന് ഇറങ്ങി വന്ന്  കൂത്താടി പോകുന്ന പശുവിന് പിന്നാലെ ഓടി. കെന്നഡിയും പശുവും തങ്കമ്മയും ഓടുകയാണ് .അവരെ എന്തോ ബാധിച്ചിരിക്കുന്നു. അവർ ഓടിയകന്നു. അതോടെ സ്വപ്നത്തിൽ നിന്നുണർന്ന മാത്തുക്കുട്ടി അടുത്ത് തങ്കമ്മ കിടക്കുന്നത് കണ്ടു സമാധാനിച്ചു. അപ്പോഴും പല്ലി ചിലച്ചു .

    എന്താണ് ഈ സ്വപ്നത്തിന്റെ അർത്ഥം? സ്വപ്നം മനുഷ്യൻ്റെ മനസ്സിൽ അടിഞ്ഞു കൂടിയ ഭയത്തിൽ നിന്നുണ്ടാകുന്നതാണെന്ന് പൊതുവേ പറയാം. ജീവിതത്തിൽ അമർത്തിവച്ച ഭയം അതിൻ്റെ നൂറിരട്ടി ശക്തിയോടെ സ്വപ്നത്തിൽ വരാറുണ്ട്. നാം ചിന്തിക്കാത്ത മാനങ്ങൾ അതിലുണ്ടാവും. സ്വപ്നം മറ്റൊരു ക്രമമാണ്. മരിച്ചുപോയവർ, ചിലപ്പോൾ നമ്മോട് വന്നു സംസാരിക്കും.  അല്ലെങ്കിൽ അവർ നടന്നു പോകുന്നത് കാണും .മനസ്സിൻ്റെ അടിയിൽ കിടക്കുന്ന ദൃശ്യങ്ങൾ മറ്റൊരു ക്രമത്തിൽ സ്വപ്നത്തിൽ അവതരിക്കുന്നതാവാം.സ്വപ്നത്തിന് അസംബന്ധമില്ല; അപ്പോൾ ഭൗതിക യുക്തിയില്ലല്ലോ. വേറൊരു യുക്തിയാണ്. അതാകട്ടെ കണ്ടീഷൻ ചെയ്യപ്പെട്ട നമുക്ക് അപരിചിതമാണ്. ഇവിടെ കെന്നഡി തലയിൽ കെട്ടുമായി വന്ന് പശുവിന്റെ പാൽ കറക്കുകയാണ്. അത് മാത്തുക്കുട്ടിയുടെ സംശയമാണ്, തങ്കമ്മയുടെ ജാരനായി കെന്നഡി മാറുന്നു. അയാൾ അധികാരത്തോടെ പശുവിൻ്റെ പാൽ കറക്കുന്നത് അതുകൊണ്ടാണ്. പതിവായി വരാനുള്ളതുകൊണ്ടാണ് പശുവിന് അയാളെ നക്കാൻ തോന്നിയത്.മാത്തുക്കുട്ടിയുടെ മനസ്സിൽ തങ്കമ്മയുടെ നിസ്സഹകരണവും പല്ലിയുടെ ചിലയ്ക്കലും സംശയത്തിന്റെ നഖപ്പാടുകൾ വീഴ്ത്തിയിരിക്കുന്നു.ആ ആകുലതയിൽ നിന്നാണ് സ്വപ്നം പിറന്നത്. സ്വപ്നത്തിൽ കെന്നഡി ജാരനായി വന്ന് തങ്കമ്മയുമായി ഒളിച്ചോടുകയാണ്. ആ യാത്രയിൽ മാത്തുക്കുട്ടിക്ക് പ്രിയപ്പെട്ട പശുവിനെ അവർ കടത്തിക്കൊണ്ടുപോവുകയാണ്. തൻ്റെ പശുവിനെ ആരെങ്കിലും  കൊണ്ടുപോകുമോ എന്ന ഭയവും സ്വപ്നത്തിൽ പ്രതിഫലിക്കുന്നു.

    ഗൗളികൾ നയിച്ചു

    അമേരിക്കൻ പ്രസിഡൻ്റായിരുന്ന കെന്നഡിക്ക് പാലായ്ക്കടുത്തുള്ള ഒരു കുടുംബത്തിൽ ഇങ്ങനെയൊക്കെ ഇടപെടാമെങ്കിൽ പല്ലി ചില സൂചനകൾ നൽകി എന്ന് പറഞ്ഞാൽ അത് വിശ്വസിക്കണമെന്നാണ് കഥാകൃത്ത് പറയുന്നത്. തങ്കമ്മ വിളമ്പിവച്ച ചോറ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ മുകളിൽ നിന്ന് ഒരു ചത്ത പാറ്റ ചോറിലേക്ക് വീണത് സ്വപ്നമല്ല, യാഥാർത്ഥ്യമാണ്.  പല്ലിയെക്കുറിച്ചുള്ള സംശയങ്ങൾ ദൃഢീകരിക്കാൻ ഇത് മാത്തുക്കുട്ടിയെ സഹായിച്ചു. മാത്തുക്കുട്ടിയെ ഗൗളികൾ ജീവിതത്തിന്റെ അറിയാത്ത മേഖലകളിലേക്ക് നയിച്ചു. വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള  സൂചനകൾ പല്ലിയിൽ നിന്നാണ് മാത്തുക്കുട്ടി പഠിച്ചതും അപഗ്രഥിച്ചതും. "മാത്തുക്കുട്ടി അവരുടെ ഉറച്ച അനുയായിയും ഭടനുമായി. കാലക്രമേണ ഗൗളി ചിലയ്ക്കാതെ മാത്തുക്കുട്ടി ഒരു കാര്യവും ചെയ്യില്ല എന്നു വന്നു."

    ഏതുകാര്യത്തിനും അവൻ പല്ലിയുടെ  അനുവാദത്തിനായി കാത്തു. തങ്കമ്മയുമായി ബന്ധപ്പെടാനും അവന് പല്ലിയുടെ അനുവാദം വേണമെന്നായി. ഇത് മാത്തുക്കുട്ടിയെ തങ്കമ്മയിൽ നിന്ന് അകറ്റി എന്നാണ് കഥ അവസാനിക്കുമ്പോൾ നാം അറിയുന്നത്. അനാവശ്യമായി പ്രത്യയശാസ്ത്രങ്ങളിലും തത്ത്വങ്ങളിലും ഇറങ്ങിച്ചെന്ന് അനുസരിക്കാനും കീഴടങ്ങാനും തീരുമാനിച്ചാൽ പിന്നീട് നമുക്ക് നഷ്ടമാകുന്നത് നമ്മെ തന്നെയായിരിക്കും.പല്ലികൾക്ക് അമിത പ്രാധാന്യം കൊടുത്ത മാത്തുക്കുട്ടി പിന്നീട് അവയുടെ ചിലയ്ക്കലിനനുസരിച്ച് സ്വന്തം ജീവിതത്തെ ക്രമീകരിച്ചു. ഇതിനിടയിൽ ഒറ്റപ്പെട്ട തങ്കമ്മ മറ്റൊരു യുവാവുമായി അടുക്കുകയും ഒഴിവുസമയങ്ങളിൽ സന്ധിക്കുകയും ചെയ്തു. ഒരു ദിവസം തൊമ്മച്ചൻ എന്ന വില്ലൻ വീട്ടിൽ വന്നപ്പോൾ മാത്തുക്കുട്ടിയില്ലായിരുന്നു. തങ്കമ്മ അയാളെ സ്വീകരിച്ചിരുത്തി വർത്തമാനം പറഞ്ഞു. തൊമ്മച്ചൻ അടുത്തു തന്നെയുള്ള റബർത്തോട്ട മുതലാളിയും ജീപ്പുടമയുമായിരുന്നു.
    ആ സമയം മാത്തുക്കുട്ടി വന്നപ്പോൾ പല്ലികൾ നാല് വശത്തുനിന്നും ചിലച്ചെങ്കിലും അതിനുള്ളിലെ ദു:സ്സൂചന വ്യക്തമായി അവന് മനസ്സിലായില്ല എന്നാണ് കഥാകൃത്ത് എഴുതിയിരിക്കുന്നത്. ഒരു പല്ലി മാത്രമാണ് ചിലച്ചതെങ്കിൽ അത് നല്ലൊരു അറിയിപ്പാകുമായിരുന്നു. എന്നാൽ കൂട്ടത്തോടെ ചിലച്ചപ്പോള്‍ ആശയക്കുഴപ്പമുണ്ടായി.
    "മാത്തുക്കുട്ടി വന്ന് തൊമ്മച്ചനോട് സംസാരിച്ച് നിന്നപ്പോൾ അവർ ഒരു ശബ്ദ കോലാഹലം തന്നെയുണ്ടാക്കി.  ബുദ്ധിജീവികളായിരുന്നെങ്കിലും അവർക്കുമുണ്ടായിരുന്നു അനുകമ്പ തുടങ്ങിയ മൃദുല വികാരങ്ങൾ. പക്ഷേ ഒന്നിച്ച്, ഒരേസമയത്ത് അനവധി ദിക്കുകളിൽ നിന്നും കോണുകളിൽ നിന്നുമുണ്ടായ ഈ പ്രവചനങ്ങളുടെ അർത്ഥമെന്തെന്ന് മാത്തുക്കുട്ടിക്ക് മനസ്സിലായില്ല. പ്രത്യയശാസ്ത്രങ്ങൾക്ക് ഒരു വക്താവേ പാടുള്ളൂ എന്നത് എത്ര ശരിയാണ്!. ഒരു വഴിയും ഒരു വക്താവും."

    ഈ കഥയിൽ കഥാകൃത്ത് ഒരു പ്രത്യേക ഗുണപാഠമോ വാദഗതിയോ ഉന്നയിക്കുന്നില്ല .എന്നാൽ എല്ലാ വ്യവസ്ഥാപിതമായ ഘടനകളെയും എതിർക്കുകയും കശക്കുകയുമാണ്  ചെയ്യുന്നത്. പരിഹസിക്കുകയും ആഴത്തിൽ തുന്നിച്ചേർക്കപ്പെട്ട അസംബന്ധത്തിന്റെ അടുക്കുകൾ ഒന്നൊന്നായി വേർപെടുത്തിക്കാണിക്കുകയുമാണ് .മനുഷ്യൻ ഒരു യുക്തിവാദിയാണെങ്കിലും യുക്തിയില്ലാത്തവനുമാണ്. പലപ്പോഴും അബദ്ധധാരണകളാണ് അവന്റെ ജീവിതത്തെ നിയന്ത്രിക്കുന്നത്. പല കോണുകളിലും കഥയെ കഥാകൃത്ത് സമീപിക്കുന്നത് തനിക്ക് ഒരു പക്ഷവുമില്ല എന്ന് തെളിയിക്കാനാണ്. ജീവിതത്തെ എങ്ങനെയാണ് സമീപിക്കേണ്ടത്? ഒരു കോണിലൂടെ സമീപിച്ചാൽ കിട്ടുന്ന ഉത്തരം കൊണ്ട് തൃപ്തിപ്പെടാനാവുമോ?മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ അവർക്ക് പ്രിയപ്പെട്ടതായിരിക്കുമല്ലോ. ഇവിടെ മാത്തുക്കുട്ടിയുടെ കാഴ്ചപ്പാടാണ് വായനക്കാർ ആദ്യം സ്വീകരിക്കുക. കഥാകൃത്ത് മാത്തുക്കുട്ടിയുടെ പക്ഷത്ത് നിന്നാണ് വിവരിക്കുന്നത് .എന്നാൽ പല പ്രത്യയശാസ്ത്രങ്ങളുടെ കാഴ്ചപ്പാടിൽ നോക്കിയാൽ പലതായിരിക്കും ഉത്തരം. നിയതമായ ഒരർത്ഥമില്ലാത്തതുകൊണ്ട് മനുഷ്യൻ ഏതെങ്കിലുമൊരു സാധൂകരണത്തിലെത്തി സമാധാനിക്കുകയാണ്. അവൻ്റെ  യാഥാർത്ഥ്യങ്ങൾക്ക് നിയതമായ അർത്ഥമോ ആകൃതിയോ പര്യവസാനമോ ഇല്ല. അത് ഒരേ  കോണിൽ നിന്നോ പല കോണുകളിൽ നിന്നോ ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നത് .പല്ലികൾ എന്നും ചിലച്ചിട്ടുണ്ട്, നാളെയും ചിലയ്ക്കും.  പള്ളികളോട് ചിലയ്ക്കരുതെന്ന് പറയാൻ ഇന്ത്യൻ പാർലമെൻറിനു പോലും അവകാശമില്ല. പല്ലി ചിലയ്ക്കുന്നതിന്റെ പൊരുൾ തിരഞ്ഞ്  പല്ലുകളെ തന്നെ പ്രതിസന്ധിയിലാക്കുന്ന മനുഷ്യരെയോർത്ത് വെറുതെ ചിലയ്ക്കാനേ പല്ലികൾക്ക് കഴിയൂ .

  • To:  me · Thu, 12 Mar at 11:25 pm

    Message Body

    സക്കറിയയുടെ കഥയിൽ ജോൺ എഫ് കെന്നഡിയുടെ ഇടപെടൽ 

    എം.കെ.ഹരികുമാർ 

    സക്കറിയയുടെ 'ഒരു നസ്രാണി യുവാവും ഗൗളിശാസ്ത്രവും' എന്ന കഥയുടെ അറിയാപ്പൊരുളുകളിലേക്ക് നിരുപാധികമായ ഒരു വിമർശനവായന.
       
  • No comments: