വരാപ്പുഴ: സാഹിത്യരചനയും വായനയും തൻ്റെ പ്രാണനും തീവ്രമായ അഭിനവേശവുമാന്നെന്നു എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.
വിമർശകനും കോളമിസ്റ്റുമായ എം.കെ.ഹരികുമാർ സാഹിത്യ രചനയുടെ അമ്പതാം വർഷത്തിലേക്കു പ്രവേശിക്കുന്നതിൻ്റെ ഭാഗമായി വരാപ്പുഴ അക്ഷരജ്യോതി ലൈബ്രറി നൽകിയ സമാദരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
എൻ്റെ ആദ്യ പുസ്തകമായ 'ആത്മായനങ്ങളുടെ ഖസാക്ക്' പ്രസിദ്ധീകരിക്കാൻ വേണ്ടി വന്ന മൂവായിരം രൂപ വീട്ടിൽ സ്ഥലം വിറ്റ വകയിൽ കിട്ടിയ തുകയിൽ നിന്നു കടം മേടിച്ചതായിരുന്നു. അത്രമാത്രം തീവ്രമായ അഭിനിവേശമാണ് എഴുത്തിനോടുണ്ടായിരുന്നത്.നൂറു വർഷം മുമ്പുള്ള നവോത്ഥാന ആശയങ്ങൾ തന്നെ ഇപ്പോഴും പറയേണ്ടി വരുന്നത് ഒരു പുതിയ ആധുനികതയിലേക്ക് നാം ഇനിയും കടന്നു ചെന്നിട്ടില്ല എന്നാണ് കാണിക്കുന്നത്- ഹരികുമാർ പറഞ്ഞു .ലൈബ്രറി പ്രസിഡൻ്റ് സി.വി. ജോളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.കെ.ഹരികുമാറിനെ കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാൻ സേവ്യർ പുല്പാട്ട് പൊന്നാട അണിയിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് വിനു ചുള്ളിക്കാട് ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി യേശുദാസ് വരാപ്പുഴ ആമുഖപ്രസംഗം നടത്തി.
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/-. A literary blog focused strictly on ideas, books, and art centers on critical discourse, deep reading, and creative analysis. ഞാൻ എന്നെയാണ് വായിക്കുന്നത്:എന്നെയാണ് എഴുതുന്നത് . എം കെ ഹരികുമാർ /
Followers
Showing posts with label mkharikumar. Show all posts
Showing posts with label mkharikumar. Show all posts
Thursday, October 22, 2026
സാഹിത്യരചന പ്രാണനും തീവ്രമായ അഭിനിവേശവും :എം.കെ.ഹരികുമാർ
Tuesday, June 6, 2017
Friday, April 29, 2011
Subscribe to:
Posts (Atom)





