മാനിഫെസ്റ്റോ -14
ജലാത്മകത
എം.കെ.ഹരികുമാർ
വെള്ളം നിശ്ചലമാകുന്നതും ഒഴുകുന്നതും അതിന്റെ സ്വഭാവികമായ ഊർജ്ജത്തെ അനുസരിച്ചാണ്. എന്നാൽ ഈ ഊർജ്ജം അത് സ്വയം ഉപയോഗിക്കുന്നില്ല. അതിനു മറ്റേതെങ്കിലും ബാഹ്യഊർജ്ജം ഇടപെടണം. അതുകൊണ്ട് ഒഴുക്ക് അതിന്റെ ആന്തരികമായ സ്വഭാവമാണ്. ആ സ്വഭാവത്തിലൂടെ അത് എല്ലാ യാഥാസ്ഥിതികത്വത്തെയും പാരമ്പര്യത്തെയും എപ്പോഴും എതിർത്തുകൊണ്ടിരിക്കുന്നു. നിശ്ചലമായിരിക്കുമ്പോഴും അത് ഒഴുക്കിനെ ഒളിപ്പിക്കുന്നുണ്ട്. കാരണം ഒഴുകാനുള്ള എല്ലാ സാധ്യതയും അത് അന്തരികതയിൽ സൂക്ഷിക്കുന്നു. എന്നാൽ ഒഴുകാൻ സ്വയം ശ്രമിക്കുന്നില്ല.
ഇതിന്റെ അർത്ഥം, സ്വന്തം നിശ്ചലതയെ അത് എപ്പോഴും നിരാകരിക്കുന്നുണ്ടെന്നാണ്. നിരാകരിക്കുന്നില്ലെങ്കിൽ, അത് നിശ്ചലമാകാനായിരിക്കും ആഗ്രഹിക്കുന്നത്. അതായത്, വെള്ളത്തിന്റെ നിശ്ചലതയിൽ തന്നെ നിരാകരണമുണ്ട്. നിശ്ചലതയെ ഓരോ നിമിഷവും നിരാകരിക്കുന്നു.
ഒഴുക്ക് അതിന്റെ സ്വയം നവീകരണവും സ്വയം നിരാസവും പരിവർത്തനവുമാണ്. അനേകം സ്വയം നവീകരണങ്ങളും നിരാസങ്ങളും പരിവർത്തനങ്ങളും വെള്ളത്തിനുണ്ട്. അത് എല്ലാം വെള്ളത്തിന്റെ നിശ്ചലതയ്ക്കിടയിലും സദാ പുറപ്പെടാൻ സജ്ജമാണ്. ഒഴുകുമ്പോൾ വെള്ളത്തിനു ഗൃഹാതുരത്വമില്ല. കഴിഞ്ഞുപോയതിനെക്കുറിച്ചോർക്കാനായി ഒരു നിമിഷംപോലും മാറ്റിവയ്ക്കുന്നില്ല. ഒഴുക്കിന്റെ വേഗതയും വെള്ളത്തിന്റെ തീരുമാനമല്ല. ഒഴുക്കിന്റെ വേഗം ശക്തിയെ ആശ്രയിച്ചിരിക്കുന്നു. വേഗം കുറയുന്നതോ കൂടുന്നതോ, ഗൃഹാതുരത്വമോ ഓർമ്മയോ കൊണ്ടല്ല. പഴയകാലങ്ങളിൽ ജീവിച്ചിരിക്കാതെതന്നെ, പുതിയ കാലങ്ങളിൽ ജീവിക്കാമെന്നതാണ് വെള്ളത്തിന്റെ തത്വശാസ്ത്രം. ഇത് തത്വശാസ്ത്രം മാത്രമല്ല, വെള്ളത്തിന്റെ അതിജീവനമന്ത്രവുമാണ്. സ്വാതന്ത്ര്യത്തിന്റെയും ജലാത്മകതയുടെയും സദാചാരം പോലുമതാണ്. ജലാത്മകത എന്നത് ഭൂതകാലത്തിൽ ജീവിക്കാതിരിക്കലാണ്. അത് ഭാവിയെ പ്രാർത്ഥിച്ചു കഴിയുന്നു. വെള്ളത്തിനു അതായിതന്നെ ജീവിക്കാനുള്ള ആഗ്രഹമില്ല. കെട്ടിക്കിടക്കുന്നതോ, ഒഴുക്ക് തടയപ്പെട്ടതോ ആയ അവസ്ഥ വെള്ളത്തിന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗമല്ല. അതുകൊണ്ട്, ഒഴുകാത്ത അവസ്ഥയിലും വെള്ളം അതിനെ നിരാകരിക്കുന്നു.
ഒഴുകുമ്പോൾ ഒഴുക്കു മാത്രമേയുള്ളു. ഓർമ്മകളില്ല. ഒഴുകുകയാണെന്ന് അറിയാതിരിക്കുമ്പോഴും ഒഴുകുന്നു. ഒഴുക്ക് തന്നെയാണ് വെള്ളം. ഒഴുക്കിൽ നിന്ന് അതിനു സ്വയം മാറണമെന്നില്ല. അല്ലെങ്കിൽ സ്ഥിരമായി ഒരേ രീതിയിൽ ഒഴുകണമെന്ന് അത് ആഗ്രഹിക്കുന്നില്ല. അതിന്റെയർത്ഥം ഒഴുകുമ്പോഴും അത് സ്വയം നിരസിക്കുന്നു എന്നാണ് . ഒഴുക്കും സ്വയം നിരാസമാണ്. ഒഴുകികടക്കുന്നത് ഭാവിയിലേക്കാണ്. ഒഴുകാതിരിക്കുമ്പോഴോ, ഒഴുകുമ്പോഴോ അത് ഒന്നും സ്ഥാപിക്കാനോ പ്രതിഷ്ഠിക്കാനോ ശ്രമിക്കുന്നില്ല. അതിനു സ്വന്തം ഒഴുക്കിന്റെ സമസ്യകളും, അതിന്റെ ഒരിക്കലും അവസാനിക്കാത്ത രൂപപരമായ സാധ്യതകളുമാണ് ഉള്ളത്. ഇതും വെള്ളം ഓർമ്മയിൽ സൂക്ഷിക്കുന്നില്ല. നിർബാധവും നിരാസ്വദവുമായ ഒഴുക്കാണ് വെള്ളം വിഭാവനചെയ്യുന്നത്.
വെള്ളത്തിന്റെ രൂപം ആർക്കും നിശ്ചയിക്കാം. കുളത്തിനും ഗ്ലാസിനും അത് നിശ്ചയിക്കാം. അത് മുൻകൂട്ടി തയ്യാറാക്കാൻ വെള്ളം ഉദ്യമിക്കുന്നില്ല. അതിന്റെയർത്ഥം സ്വന്തം ആവാസവ്യവസ്ഥയെപ്പറ്റിയോ രൂപപരിണാമങ്ങളെപ്പറ്റിയോ വെള്ളത്തിനും ഉത്കണ്ഠയില്ല എന്നാണ്. ഇതാണ് സ്വയം നിരാകരണത്തിന്റെ കാതൽ. അതുകൊണ്ടു, വെള്ളത്തിനു സ്ഥിരമായ ജീവിതത്തത്വമില്ല. അത് എപ്പോഴും മാറാൻ നിൽക്കുകയാണ്. മാറ്റം തന്നെയാണത്. അസ്തിത്വത്തിനു സ്ഥിരരൂപമില്ല എന്നത് അതിനെ ദുഃഖിപ്പിക്കുന്നില്ല. വെള്ളം സ്വന്തം കൂടുപൊട്ടിച്ച് കുതറിയോടാൻ സന്നദ്ധമാണ്. എവിടേക്കാണ് അത് ഒഴുകുന്നത്. ചരിത്രത്തിലേക്കല്ല. ചരിത്രം അതിന്റെ സമീപത്തെങ്ങും വരുന്നില്ല. ചരിത്രത്തിൽ അവശേഷിക്കുന്നതുപോലെ വിഡ്ഡിത്തം എവിടെയും ഉണ്ടാകുകയില്ലെന്ന് അതിനറിയാം. ചരിത്രത്തിലെത്തുന്നതെല്ലാം നിശ്ശബ്ദമാവുകയേയുള്ളു. വെള്ളം ഏത് രൂപത്തിലെത്തിയാലും നിശ്ശബ്ദമായിരിക്കും. അതിനൊന്നും പറയാനുണ്ടായിരിക്കുകയില്ല. അത് ചരിത്രത്തിന്റെ ചരിത്രാത്മകതയെ പരിഹസിച്ചുകൊണ്ട് ഭാവിയെ നിർമ്മിച്ചുകൊണ്ടിരിക്കും.
ലക്ഷ്യം, അതുകൊണ്ടുതന്നെ ഏത് ദിശയിലേക്കുമാകാം. ഗ്ലാസിൽ നിന്ന് മറിഞ്ഞ് തറയിലേക്ക് വീഴുന്ന വെള്ളം എങ്ങനെയായിരിക്കും ഒഴുകുക. പ്രവചിക്കാൻ കഴിയില്ല. ജലാത്മകത എന്നത് ഈ പ്രവചനരാഹിത്യമാണ്. അതിനു നിശ്ചിത ലക്ഷ്യമില്ല. ലക്ഷ്യത്തിലെത്താനുള്ള നീക്കം തന്നെ ലക്ഷ്യമാണ്. എത്താനായി ഒരിടമില്ല. എവിടെയെത്തിയാലും അത് ലക്ഷ്യമായി മാറുന്നു.
വെള്ളത്തിനു അന്യമായതൊന്നുമില്ല. എല്ലാറ്റിനുംവേണ്ടി അത് ഉള്ളിൽ അസംഖ്യം അറകൾ നിർമ്മിച്ചുവച്ചിരിക്കയാണ്. വസ്തുക്കൾക്ക് യഥേഷ്ടം വസിക്കാം. അവർ തിരഞ്ഞെടുക്കുന്ന ആഴത്തിൽ, വേഗത്തിൽ, കാലത്തിൽ കഴിയാം. അതിനായി വെള്ളം അതിന്റെ ഉള്ള് വിപുലീകരിച്ചുകൊണ്ടിരിക്കും. എന്നാൽ വെള്ളത്തിന് അവയെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കാൻ കഴിയില്ല. വസ്തുക്കളെ അനാഥമാക്കിയ ശേഷം മറ്റൊരു അസ്തിത്വത്തിലേക്ക് അത് മാറാൻ നിമിഷങ്ങൾ മതി. വസ്തുക്കളെ നിരാകരിക്കുന്നതുപോലെ സ്വയം നിരാസവും സംഭവിക്കുന്നു.
ഓരോ നിമിഷവും വെള്ളം ഇങ്ങനെ പുതുതായി ജനിക്കുന്നു.
ഗ്ലാസിൽ നിന്ന് ഒഴുകി വലിയ കിണ്ണത്തിലേക്ക് നിറയുമ്പോൾ അതിനു ഗ്ലാസ് ഓരോർമ്മയല്ല. ഗ്ലാസിൽ കിടന്ന മുത്തുകൾ അതിന്റെ ബാധ്യതയല്ല; ഗ്ലാസിനെയും മുത്തുകളെയും, ഓർമ്മിക്കാതെ തന്നെ, അത് കിണ്ണത്തിൽ പുതിയൊരു സാധ്യതയായി അവതരിക്കുന്നു. ഇവിടെ അസ്തിത്വം മറ്റൊന്നാണ്. ഓരോ അസ്തിത്വത്തിൽ തന്നെ വെള്ളം അസംഖ്യം അസ്തിത്വങ്ങളുടെ സാധ്യതയെയും സൂക്ഷിക്കുന്നു. എന്നാൽ ഒന്നിനോടും മമതയില്ല. സ്വന്തം രൂപത്തെ എപ്പോൾ, എവിടെ വേണമെങ്കിലും നിരാകരിച്ച്, പുതിയതൊന്നായി മാറാമെന്നതാണ് ജലാത്മകതയുടെ മന്ത്രം. ഇവിടെ കിണ്ണത്തിൽ വെള്ളം പുതുതായി ജനിക്കുന്നു. അങ്ങനെ അത് പുതിയ ലോകവുമായി ചേരുന്നു.
സ്വയം ആയിരിക്കുക എന്നതാണ് ഏറ്റവും വലിയ അസന്തുഷ്ഠിയെന്ന് വെള്ളം തിരിച്ചറിയുന്നു. സ്വയം വീക്ഷിക്കുക, സ്വയം അനുഭവിക്കുക എന്നിവയെല്ലാം നരകങ്ങളാണ്. ജലം സ്വന്തം നരകത്തെ ബാഹ്യവത്കരിക്കുന്നതിനായാണ് തുളുമ്പുന്നത്. സ്വയം അഭിമുഖീകരിക്കുകയെന്ന ദുരിതം നിറഞ്ഞ പ്രശ്നമാണ് വെള്ളം നേരിടുന്നത്. ഗ്ലാസിലെ നിറഞ്ഞ വെള്ളം അതിന്റെ തന്നെ സ്വയം അഭിമുഖീകരണമാണ്. എന്നാൽ ആ അഭിമുഖീകരണത്തെ അത് തള്ളിക്കളയുന്നുമുണ്ട്. വെള്ളത്തിന്റെ ഒരു നിമിഷം പലതാണ്. പല വെള്ളങ്ങളുണ്ട് അതിൽ. അവിടെ തന്നെ പല അസ്തിത്വങ്ങളുണ്ട്. പല നിരാസങ്ങളുണ്ട്.
സ്വന്തം അവസ്ഥയോട് നിത്യമായി കലഹിക്കുമ്പോൾ വെള്ളം അതിന്റെ തന്നെ എതിർഭാഗത്തേക്കാണ് പോകുന്നത്. വെള്ളം വേറൊരു ഇടത്തേക്കുള്ള വെള്ളത്തിൽ ചേരുന്നതോടെ അതിന്റെ കലഹം ഒന്നായി മാറുന്നു. സ്വയം ജലമായിരിക്കാൻ ഇഷ്ടപ്പെടാത്ത അവസ്ഥയെ, എപ്പോഴും ഒഴുകാനുള്ള സാധ്യതകൊണ്ടാണ് ജലം തമാശയാക്കി മാറ്റുന്നത്. അങ്ങനെ സ്വന്തം നരകത്തെ ഒഴുക്കി കളയുന്നതിലൂടെ, നിശ്ചലമായ ജലാവസ്ഥ അസംബന്ധമായി മാറുന്നു.
സ്വയം തള്ളിക്കളഞ്ഞ് മറ്റനേകം രൂപാന്തരങ്ങളിലേക്ക് പോകാനാണ് അസംഖ്യം ജന്മവാസനകളുമായാണ് ജലം ജീവിക്കുന്നത്. ജലത്തിന്റെ അന്തരികമായ ഉള്ളടക്കമാണിത്.
മറ്റൊന്നായി മാറാനുള്ള ഉൾഭ്രാന്തമായ സഞ്ചാരമാണ് ഒഴുക്ക്. അപ്പോഴും ഒഴുക്കിന്റെ ഗതി, അത് സൃഷ്ടിക്കുന്ന ആകൃതികൾ എന്നിവയൊന്നും വെള്ളത്തിനും പൂർവ്വനിശ്ചയം നടത്താനാവില്ല. സ്ഥിരമായ ശരീരമില്ലാതിരിക്കുക എന്ന അവസ്ഥയിൽ ജലം, സ്ഥിരമായ ആശയ ഉള്ളടക്കമില്ലാതിരിക്കുകയും ചെയ്യുന്നു. ഇതാണ് ജലത്തിന്റെ മോചനം. തുടർ പ്രക്രിയകളിലൂടെ ലയിച്ചു ലയിച്ചു പോകുന്ന അവസ്ഥയാണത്. സ്വന്തം മൗലികവാദങ്ങളിൽ നിന്ന്, ചരിത്രത്തിൽ നിന്ന്, ഉറച്ചുപോയ ചിന്തകളിൽ നിന്ന് അപരിചിതവും അനാവൃതവുമായ ലോകങ്ങളിലേക്ക്, സ്വന്തം ആഗ്രഹങ്ങളില്ലാതെ കടന്നുപോകുകയാണ് ജലം. ഇത് നവാദ്വൈതമാണ്.
ഏത് അവസ്ഥയിലും, ജലം അതിന്റെ തന്നെ സ്വാഭാവികതകളിൽ നിന്ന് ,സാധ്യതകളിൽ നിന്ന് പിന്നോക്കം പോകുന്നില്ല. ലോകം എന്ന വിസ്മയമാണ് ജലത്തെ പ്രലോഭിപ്പിക്കുന്നത്. അപ്പോഴും ആ പ്രലോഭനത്തിന്റെ അടിമയാകുന്നില്ല. സ്വന്തം സങ്കുചിതത്വത്തെപ്പറ്റി അതിനു ഓർക്കാൻപോലും കഴിയില്ല. എല്ലായിടത്തും ജലം അതിന്റെ ഈ സ്വഭാവം നിലനിർത്തുന്നത്, ഭിന്നതകൾക്കപ്പുറത്തുള്ള ലോകം നമുക്കു ചുറ്റിനുമുണ്ടെന്നുള്ള അറിവു പകരുകയാണ്.
ഏതൊന്നായി നമ്മൾ നിലനിൽക്കാൻ വിധിക്കപ്പെട്ടുവോ, അതാകുന്നതിൽ നിന്ന് വിസമ്മതിച്ച് കൂടുതൽ വികസിതവും നിത്യപരിവർത്തനങ്ങൾക്ക് ഇടം നൽകുന്നതുമായ ലോകാവസ്ഥകളിലൂടെ, എണ്ണമറ്റ സാധ്യതകളായി പരിണമിക്കുന്നിടത്താണ് നവാദ്വൈതം. ജലത്തിനും ഈ സവിശേഷതയുണ്ട്.
വെള്ളം അനേകായിരം കൈകളാണ്. ആ കൈകൾ നമ്മുടെ ആദൃശ്യവും അപരിമേയവുമായ സ്ഥാവര പ്രതലങ്ങളിലേക്ക്
നീളുകയാണ്. ഈ ജീവിതത്തിന്റെ എത്രയോ ചെറിയ അംശമാണ് നാം കാണുന്നത്. അനേക കോടി ജീവമുകുളങ്ങൾ ഒന്നിൽതന്നെയുണ്ടായിരിക്കെ, നാം അറിയുന്നത് തീരെചെറിയ അംശം മാത്രം. നമ്മൾ കാണാത്ത ഇടങ്ങളിലേക്ക് ജലം അതിന്റെ രോമകൂപങ്ങൾക്കിടയിൽ അസംഖ്യം ജീവമുകുളങ്ങളെ സംഭരിച്ചുകൊണ്ട് മുന്നോട്ടു പോകുകയാണ്.
മുന്നോട്ട് എന്നത് ഭാവിയിലേക്കാണ്. അതിനു ഭാവി മാത്രമേയുള്ളു. പിന്നിൽ ഭൂതകാലമല്ല, മരണം തന്നെയാണ്. ജലം അതായിരിക്കുന്നത് അസ്വാതന്ത്ര്യമാണ് , മരണവുമാണ്. അതിനു വളരാൻ കഴിയാത്ത അവസ്ഥ.
എന്നാൽ നിശ്ചലതയിലും ജലം അതിന്റെ ബാഹ്യലോകവുമായുള്ള ബന്ധത്തിലൂടെ സ്വന്തം വാസസ്ഥലങ്ങളെ പലപ്പോഴായി ഉപേക്ഷിച്ചുകൊണ്ടിരിക്കുന്നു. പല കാലങ്ങളിലായി ജന്മഗൃഹങ്ങൾ വിട്ടുപോരാൻ ജലത്തിനേ കഴിയൂ. ഒരു പക്ഷേ, ഈ വിട്ടുപോരൽ അവസാനിക്കാത്ത പ്രവൃത്തിയാണ്.
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Friday, May 7, 2010
manifesto-13
മാനിഫെസ്റ്റോ -13
സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല-13
എം.കെ.ഹരികുമാർ
എല്ലാത്തിലും ഒരേ ചൈതന്യമാണുള്ളത്. ഒന്ന് മറ്റൊന്നിൽ നിന്ന് ഭിന്നമല്ല, എന്നതാണ് അദ്വൈതത്തിന്റെ കാതൽ. പ്രപഞ്ചാംശമാണ് എല്ലാറ്റിലുമുള്ളത്. എല്ലാം ദൈവമാണെന്ന് പറയാം. എല്ലാവരും ദൈവമാകുമ്പോൾ, പിന്നെ പ്രാർത്ഥനയോ ആരാധനയോ ക്ഷേത്രമോ ഒന്നും വേണമെന്നില്ല. ഇത് മനുഷ്യനെയെന്നല്ല, എല്ലാറ്റിനെയും അഹങ്കാരിയാക്കും. മനുഷ്യമനസ്സിൽ ഭൂരിപക്ഷം സമയവും തിന്മയാണുള്ളത്. ഒരു ജീവിയുടെപോലും നിലവിളി അവനു കേൾക്കാൻ കഴിയില്ല. അവൻ കേൾക്കുന്നു എന്ന് ബുദ്ധികൊണ്ട് ഭാവിക്കുകയാണ് ചെയ്യുന്നത്. യഥാർത്ഥ അദ്വൈതാനുഭൂതിയിൽ എത്താൻ കഴിയുന്നവർക്ക്, ഭേദചിന്ത ഇല്ലെന്ന് ബോധ്യപ്പെടും. പക്ഷേ, ദൈവമായിത്തീരാൻ കഴിഞ്ഞാൽ ,പിന്നെ, ജീവിതമെന്തിന്?
നവാദ്വൈതം സാഹിത്യചിന്തയിലാണ് മുഖ്യമായും പ്രായോഗികമാകുന്നത്. ഓരോ വസ്തുവും സ്വയം തള്ളിക്കളയാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്. അചേതന വസ്തുക്കളിൽപ്പോലും സ്വയം മാറാത്ത അവസ്ഥയുടെ ബന്ധനമുണ്ട്. ഓരോന്നും അതിന്റെ തടവറയിലാണ്. എന്നാൽ വസ്തുക്കളെ അവയുടെ പരിസരത്ത് നിന്ന് ഉയർത്തി, കൂടുതൽ വലിയ ലോകവുമായി സംവാദത്തിലേർപ്പെടുത്തേണ്ട ജോലിയാണ് മനുഷ്യന്റേത്. ഇതിലൂടെ ഓരോ വസ്തുവും, മുമ്പുണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായ സംഗീതം പൊഴിക്കാൻ തുടങ്ങും. വസ്തുക്കളുടെ ഓർക്കസ്ട്രയാണിത്. വസ്തുക്കൾ അവയിൽ തന്നെ പുതുതായി ജനിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഓർക്കസ്ട്രയാണിത്. വസ്തുക്കൾ സ്വയം നിരസിക്കുന്നതിലൂടെ പുതിയ പ്രവാഹത്തിൽ ചേരുകയാണ്. ഇത് വികസിക്കുന്ന ലോകവുമാണ്.
അദ്വൈതത്തിൽ ഓരോന്നിനും പ്രതിഷ്ഠിക്കാൻ ബ്രഹ്മമുണ്ട്. എല്ലാ വസ്തുവിലും ഭിന്നമായ വേറൊന്നുമില്ല. ഓരോന്നിലും ഉള്ളത്, പ്രപഞ്ചാത്മാവിന്റെ ഭാഗമായ ചൈതന്യമാണ് .രണ്ടും ഒന്നുതന്നെ. അതായത്, ഓരോ വസ്തുവിനും ഉള്ളിലും പുറത്തും പ്രതിഷ്ഠിക്കാനുള്ളത് ഈ ചൈതന്യത്തെയാണ്, ബ്രഹ്മത്തെയാണ്. അങ്ങനെ അവ സ്വയം നിരസിക്കാതെ, അവയുടെ തന്നെ മൗലികാവസ്ഥയിൽ ഇരിക്കാൻ ശഠിക്കുന്നു.
നവാദ്വൈതത്തിൽ സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല. സ്വയമായി എന്താണോ ,അതല്ലാതാകാനാണ് ശ്രമിക്കുന്നത്. മനുഷ്യനും വെള്ളവും എല്ലാം ഒഴുകുന്നതുപോലെ പുതിയ സാഹചര്യങ്ങളിലേക്ക് ചലിക്കുന്നു.ഉദാഹരണത്തിന് ,
പുലി എപ്പോഴും പുലിയായിരിക്കുന്നില്ല. അത് അതിനെവിട്ട് പോകാതെ ജീവിക്കാൻ കഴിയില്ല. പുലിയെ പലവട്ടം കാണുന്ന കവിക്ക്, പുലി പലതാണ്. പുറത്തുനിന്നുള്ള സ്പർശമോ പ്രതികരണമോ ഉണ്ടാകുമ്പോഴും വസ്തു മാറുന്നു. പുലിക്ക് പ്രതിഷ്ഠിക്കാൻ ഒന്നുമില്ല. അത് സ്വയമറിയുന്നുമില്ല. സ്വയമറിയുന്നത്, സ്വന്തം വികാരങ്ങളിലൂടെയാണ്. അങ്ങനെ സ്വയം മാറുന്നു. പുലി, ബ്രഹ്മത്തെയോ ദൈവാംശത്തെയോ പ്രതിഷ്ഠിക്കാൻ ശ്രമിക്കാതെ അരങ്ങ് ഒഴിയുന്നു. എന്നാൽ മനുഷ്യൻ പ്രവൃത്തിയിലൂടെ മറ്റൊന്നായി മാറുമ്പോൾ, വലിയ ലോകത്തേക്ക് കൂടിക്കലരുമ്പോൾ ,സ്വയം നിരസിച്ചും, ഭൂതകാലത്തിൽ കെട്ടിക്കിടക്കാതെ സ്വയം മാറിയും, ഭേദങ്ങളകലുന്നു . ഇതാണ് നവാദ്വൈതം. മനുഷ്യൻ സ്വയം നിരസിക്കുന്നതിലൂടെ പുറംലോകവുമായി ഭേദമില്ലാതെ വരും. സാത്മീകരണമാണ് മനുഷ്യന്റെ മുന്നിലുള്ള വഴി. സ്വയം നിരസിക്കുന്ന പ്രക്രിയയ്ക്ക് അവസാനമില്ല. അങ്ങനെ ജനനവും മരണവും ഒന്നാകുന്നു.

manifesto-12
മാനിഫെസ്റ്റോ-12
ഉത്തരങ്ങൾക്ക് വേണ്ടി
എം.കെ.ഹരികുമാർ
പരമ്പരാഗതമായ ആസ്വദനമോ രചനയോ ഇനി സാധ്യമാവില്ല. കാരണം ആസ്വാദനം എന്ന പ്രവർത്തനം തന്നെ അപ്രത്യക്ഷമായി. പതിറ്റാണ്ടുകളായി ഒരേതരം സിനിമയും നാടകവും കണ്ടുകൊണ്ട് കയ്യടിക്കുന്നവർ എന്താണ് ആസ്വദിക്കുന്നത്? കഥകൾ എല്ലാം ആവർത്തനമാണ്. രാജകുമാരിയെ ദരിദ്രകാമുകൻ പ്രേമിക്കുന്നതും തുടർന്ന് അയാൾ മരിക്കുന്നതും എത്ര പ്രാവശ്യം കണ്ട് ആസ്വദിക്കും. എന്നാൽ ആസ്വദിക്കുന്നു എന്ന് കള്ളം പറഞ്ഞുകൊണ്ട് ഇതെല്ലാം ഈ കാലഘട്ടത്തിലും സ്വീകാര്യമാവുകയാണ്. കലാസൃഷ്ടി വെറും ഡിസൈൻ മാത്രമായി. ചിത്രകലയും ശിൽപകലയും ഡിസൈനുകളാണ് ഉൽപാദിപ്പിക്കുന്നത്. ജീവിതവുമായി ബന്ധമില്ല. അല്ലെങ്കിൽ തന്നെ, ഈ കലാസ്വാദകർക്ക് ഏത് ജീവിതവുമായാണ് ബന്ധം? പ്രത്യക്ഷാനുഭവങ്ങൾക്കാണ് ഇവരെല്ലാം ജീവിതമെന്ന് പേരു നൽകുന്നത്. മാനങ്ങൾ ഇല്ലാത്ത അനുഭവങ്ങളുടെ തനിപ്പകർപ്പുണ്ടാക്കുകയാണ്, ഇവരുടെ ഏറ്റവും മികച്ച രചനകൾപോലും ചെയ്യുന്നത്.
ക്ലാസിക്കുകളെതന്നെ ആശ്രയിച്ചുകൊണ്ടിരിക്കുന്നതും ഗതികേടാണ്. നൃത്തവും സംഗീതവുമെല്ലാം ഒരിടത്ത് തന്നെ വട്ടം കറങ്ങുന്നു. പുതിയ ഭാവന ഒരിടത്തുമില്ല. അനുഷ്ഠാനകലകളായ മുടിയേറ്റും തെയ്യവുംപോലെ ഒരുതരത്തിലും വികസിക്കാത്ത കലയായി കവിതയും അധഃപതിച്ചു. കവിതയിലൂടെ പറയുന്നതൊന്നും നമ്മുടെ ബോധമണ്ഡലത്തെ വികസിപ്പിക്കുന്നില്ല. പലരും നിസ്സാരകാര്യങ്ങൾ കവിതയാക്കി എഴുതുന്നു. കവിത മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ആശയമായി തരംതാഴുകയാണ്, പലപ്പോഴും. കവിതയിലോ കഥയിലോ പഠിക്കാനൊന്നും ബാക്കിയില്ല. അതെല്ലാം നല്ല വായനക്കാർ പണ്ടേ പഠിച്ചു കഴിഞ്ഞ കാര്യങ്ങളാണ്. എന്നാൽ, കവിതയിൽ ഇനിയും ചിലത് അവശേഷിക്കുന്നു എന്ന് ആരെങ്കിലും ശഠിക്കുകയോ എഴുതുകയോ ചെയ്താൽ, മിക്കപ്പോഴും അത് മുൻകാല കവിതകളിൽ കേട്ട ചിന്തകളുടെ ആവർത്തനം അനുഭവിക്കാനുള്ള താത്പര്യം കൊണ്ടാണ്. ചില ആസ്വാദകർക്ക്, മുൻകാല കവിതകളിൽ ആവിഷ്കൃതമായ ആശയങ്ങൾ, പിൽക്കാലത്ത് മറ്റാരിലൂടെ കേൾക്കുന്നതും കൗതുകകരമാവാം.
സാഹിത്യം തട്ടിപ്പാണെന്ന് നിരൂപകനായ ബെൻ ജെഫേറി(Ben Jeffery)പറഞ്ഞത് ഇങ്ങനെയാണ്. ''Literature is a deeply confused business, based on a kind of basic fraudulance" അപഗ്രഥനാത്മകം, ഭാവനാത്മകം എന്ന് പറഞ്ഞ് അവതരിപ്പിക്കപ്പെടുന്നതും, പണ്ട് പലരും പറഞ്ഞ കാര്യങ്ങളാണ്. ''You hide from life, you make it up, your claims to deeper mining are a charade. you lie, you are a stupied"എന്നും ബെൻ ജെഫേരി എഴുതുന്നുണ്ട്.
ഗ്രീക്ക് പരിഭാഷകയായ കാരൻ എമ്മിറിച്ച് (karen emmirich ]) പറയുന്നത് മിഴികളെ അറിഞ്ഞുകൊണ്ടുതന്നെ നമ്മൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചാണ്. കാരണം ഒന്നിലും യഥാർത്ഥമായ ജീവിതത്തെ കാണാനാകുന്നില്ല. അർത്ഥരാഹിത്യം ഒരു വശത്തുണ്ട്. അതേസമയം ജീവിതത്തിലെ ചെറിയ പ്രവൃത്തികളെ അർത്ഥരഹിതമെന്ന് പറഞ്ഞ് തള്ളാനാവുന്നില്ല. ഇതിനിടയിലെ സംഘർഷം വളരുകയാണ്. വ്യാജമാണ് എല്ലാനിർമ്മിതികളും. എന്നാൽ അത് നിർമ്മിക്കാതിരിക്കാനാവില്ല. ''Tension between overwhelming meaninglessness and small daily acts of meaning'' അർത്ഥരാഹിത്യത്തോടുള്ള പ്രതികരണം ഇതാണെന്ന് എമ്മിറിച്ച് ഓർമ്മിപ്പിക്കുന്നു. ''We continue to make them imperfect as they are''. ഒരിക്കലും യഥാർത്ഥമായ ബന്ധം ഉണ്ടാകുന്നില്ല. ഇത് സാഹിത്യകൃതിയെ ഉത്തരം കണ്ടെത്താനുള്ള പ്രശ്നമാക്കി മാറ്റുകയാണ്.വാക്കുകളും അവയുടെ യഥാർത്ഥബന്ധത്തെ കണ്ടെത്തുന്നില്ല. ''No connection is ever really true" എന്ന് എമ്മിറിച്ച് എഴുതുന്നു.
അതുകൊണ്ട്, വളരെ യോജിച്ചതും അർത്ഥപൂർണ്ണവുമായ സംയോജനങ്ങളിലൂടെ നാം നിർമ്മിച്ചെടുക്കുന്ന ഭാഷ, ഒടുവിൽ അർത്ഥരഹിതമായി തീരുന്നു. അല്ലെങ്കിൽ ആ ഭാഷ അതിന്റെ അർത്ഥത്തെ കുടഞ്ഞുകളഞ്ഞ്, സ്വയം നിരസിച്ച് അതിനേക്കാൾ വലിയ ശൂന്യതയിൽ ഇല്ലാതാകുന്നു. അതായത്, കവിതയിലേയോ കഥയിലേയോ ഭാഷ സുഘടിതമായിരിക്കുമ്പോൾ തന്നെ, വ്യാജ നിർമ്മിതിയുമാണ്. ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് തോന്നിപ്പിക്കുന്ന, വ്യാജഭാഷയുമാണത് . ഈ വ്യാജഭാഷയിൽ നിന്ന് നാം എത്തേണ്ടത്, അതിന്റെ പ്രത്യക്ഷത്തിലുള്ള മൗലികവാദങ്ങൾക്കപ്പുറത്തേക്കാണ്.
സാഹിത്യത്തിനുവേണ്ടി മാത്രമായി സാഹിത്യനിരൂപണവും ഇനിയുണ്ടാകില്ല. സാഹിത്യത്തിന്റെ ശാസ്ത്രീയതയും തത്വചിന്തയും സാഹിത്യത്തിനു പുറത്തേക്ക് പോകേണ്ടതുണ്ട്. ഫോട്ടോഗ്രാഫുകളെക്കുറിച്ചോ വർത്തമാന പത്രത്തെക്കുറിച്ചോ ഒരാൾക്ക് എഴുതാൻ കഴിയും. നോവലിനെയോ കവിതയെയോ, സാഹിത്യകൃതികളിലെ വിവിധ ആശയങ്ങളെയോ വിലയിരുത്തുന്നതിനേക്കാൾ വിപുലമായ ആശയലോകം ഫോട്ടോഗ്രാഫുകളോ വർത്തമാനപത്രമോ നമുക്കു തരുന്നുണ്ട്. പിന്നെ എന്തിനു ഒരു നോവലിൽ മാത്രമായി ഒതുങ്ങണം?
പത്രങ്ങൾ ശരിക്കും നവീനവും ഉത്തര-ഉത്തരാധുനികവു (Post-Post modernism) ലോകത്തെ പ്രതിനിധാനം ചെയ്യുന്നു. പത്രം വായിക്കുന്ന ഒരാൾ സ്വയമറിയാതെ ഒരു വ്യവസ്ഥയാകുന്നു. അയാൾ ഒന്നിന്റെയും ഉള്ളടക്കത്തെ ആഴത്തിൽ നോക്കുന്നില്ല. അയാൾ പല കാലങ്ങളിലൂടെ, പല മനുഷ്യരിലൂടെ, പല വസ്തുക്കളിലൂടെ ഒരേ സമയം സഞ്ചരിച്ച് ഏറ്റവും സമീപത്തുള്ള നിമിഷത്തിലെത്തുന്നു.

manifesto-11
മാനിഫെസ്റ്റോ -11
വഴികൾ
എം.കെ.ഹരികുമാർ
അചേതനത്വത്തെപ്പറ്റിയുള്ള തീവ്രമായ ഉത്കണ്ഠ നമ്മുടെ ശരീരത്തിൽ അവയവംപോലെ വളരുകയാണ്. അതിൽനിന്ന് നമുക്ക് മോചനമില്ല. പുതിയ കാലത്തെ മനുഷ്യരിൽ, അവിശ്വാസവും, സന്ദേഹവും ഭയവും ആശങ്കയും ശരീരത്തിന്റെ ഭാഗമാണ്. അവർ എവിടെയായിരുന്നാലും അതുണ്ട്. മാത്രമല്ല, അവരുടെ മാനസിക പ്രവൃത്തികൾക്കനുസരിച്ച്, ശരീരം ഇതിനോടെല്ലാം പ്രതികരിക്കുകയും ചെയ്യുന്നു. ആർത്തിയും തീക്ഷ്ണമായ പിടിച്ചെടുക്കൽ മനോഭാവവും ശരീരത്തിനു താങ്ങാനാവുന്നില്ല എന്നതാണ് വാസ്തവം. ശരീരം ഇന്ന് മനസ്സിന്റെ നിയമരഹിതമായ ചംക്രമണംകൊണ്ട് പൊറുതിമുട്ടുകയാണ്. ശരീരത്തിലെ മാലിന്യം പുറത്തുപോയാൽ, പിന്നെ ശരീരമില്ല എന്ന അവസ്ഥ വരുന്നു. മാലിന്യംകൊണ്ടാണ് നാം ഓരോ പരിസരവും ഉണ്ടാക്കുന്നതെന്നത് രഹസ്യമല്ല. ശരീരത്തിനു താങ്ങാവുന്നതിലേറെ മനസ്സിൽ കൊണ്ടുനടക്കുന്ന മനുഷ്യർ, യഥാർത്ഥത്തിൽ നക്ഷത്രങ്ങളാണെന്ന് ആരറിയുന്നു?
നമ്മുടെ സഞ്ചാരങ്ങൾ ആരെങ്കിലും അളക്കുന്നുണ്ടോ? ആയുസ്സിൽ നാം സഞ്ചരിക്കുന്നത് കാലുകൾകൊണ്ട് മാത്രമല്ല; മനസ്സുകൊണ്ടുകൂടിയാണ്. കാലുകളുടെ സഞ്ചാരത്തിന്, യന്ത്രങ്ങളുടെ കണ്ടുപിടിത്തം വേഗം കൂട്ടിയിട്ടുണ്ട്. പക്ഷേ, അതിനേക്കാൾ എത്രയോ മടങ്ങ് നാം മനസ്സുകൊണ്ട് സഞ്ചരിക്കുന്നു. പ്രത്യേക ക്ഷീരപഥങ്ങൾ ഉണ്ടായിരിക്കാം; പക്ഷേ, അത് യാത്രകൾക്കൊത്ത് രൂപപ്പെടുന്നതും യാത്രകളോടെ അവസാനിക്കുന്നതുമാണ്. നമ്മുടെ യാത്രകൾ ശലഭങ്ങൾ ചിറകുവീശി പറക്കുന്നതുപോലെയാണ്. വഴികൾ ഉണ്ടാകുമ്പോൾതന്നെ മാഞ്ഞുപോകുന്നു. അല്ലെങ്കിൽ ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്നു. വഴി നമുക്കൊരു ലക്ഷ്യമല്ല. വഴിക്ക് സ്ഥായിഭാവമില്ല. വഴികൾ ഉണ്ടാകുന്നതുതന്നെ വഴിക്കു വേണ്ടിയല്ല. ലക്ഷ്യമാകട്ടെ, നിമിഷാർദ്ധങ്ങൾകൊണ്ട് മാറിമറിയുന്നു. ലക്ഷ്യത്തിലെത്തുന്നത് തന്നെ ലക്ഷ്യത്തിൽ തങ്ങാനല്ല. ലക്ഷ്യത്തിൽനിന്ന് മടങ്ങുമ്പോഴും മറ്റൊരു വഴി നിർമ്മിക്കപ്പെടുന്നു. വാസ്തവത്തിൽ വഴികൾ ഉണ്ടായിരിക്കുന്നു എന്നതു തന്നെ നൈമിഷികമായ ഒരാവശ്യത്തിന്റെ ഭാഗമാണ്. അതിനപ്പുറം യാഥാർത്ഥ്യമില്ല. വഴികൾ നിലനിൽക്കുന്നില്ല. യാത്ര ചെയ്യുമ്പോഴെ വഴിയുള്ളു. യാത്രയിൽ വഴിയില്ല, യാത്രതന്നെയാണ് വഴിയായിത്തീരുന്നത്. ഇതാണ് വഴിയുടെ മിഥ്യ. വഴികളെത്രയോ നാം താണ്ടുന്നു. ആകാശത്തിലൂടെ നക്ഷത്രങ്ങൾ അതിവേഗത്തിൽ ഓടിക്കളിക്കുന്നതിനു സമാനമായി നമ്മുടെ മനസ്സും ഓടുന്നു. എത്രയോ വഴികളിൽ നാം അലയുന്നു. ഒടുവിലോ എല്ലാ വഴികളും ഇല്ലാതാവുകയും, അല്ലെങ്കിൽ വഴികളെപ്പറ്റിയുള്ള ചിന്തയ്ക്കു തന്നെ പ്രസക്തിയില്ലാത്ത വിധം അവ മാഞ്ഞുപോവുകയും ചെയ്യുന്നു. വഴികളുടെ അഭാവം അഥവാ, യാത്രകളുടെ അവസാനം എന്നതു മാത്രമായിത്തീരുന്നു ഫലം. ഇതു നവാദ്വൈതമാണ്.
നമ്മുടെ യുക്തിയും വികാരവും അപൂർവ്വമായ അറിവും എല്ലാം ഓരോ യാത്രയുടെ ഫലമാണ്. ആ യാത്രയാകട്ടെ സൗരയൂഥത്തെപ്പോലും തോൽപിക്കുന്നതാണ്. സൗരയൂഥങ്ങൾ അങ്ങനെതന്നെയുണ്ട്. അവയിലെ സഞ്ചാരികൾ അനശ്വരരാണ്. അവർ അവരുടെ സഞ്ചാരത്തെ ശാശ്വതവൽക്കരിച്ചിരിക്കുന്നു . അവർ ഒരേ സമയം വഴിയും യാത്രയുമാണ്. മാത്രമല്ല, അവരുടെ യാത്രകൾ, ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. ലക്ഷ്യമോ മാർഗമോ ഏതെന്ന ചിന്തയോ വ്യത്യാസമോ പോലുമില്ലാതെ യാത്ര അവർക്ക് അനുഷ്ഠാനമാണ്. യാത്രകളിലൂടെ അവർ തുടങ്ങിയിടത്തുതന്നെ വരികയും അന്ത്യമില്ലെന്നും അന്ത്യയാത്രയില്ലെന്നും ബോധ്യപ്പെടുകയും ചെയ്യുന്നു. വഴിയില്ലെങ്കിൽ യാത്രയില്ലെന്നും യാത്രയില്ലെങ്കിൽ വഴിയില്ലെന്നും അവർ സ്ഫുടീകരിക്കുകയാണ്.
വഴിയാണ് യാത്ര. യാത്രയാണ് വഴി. എന്നാൽ വേഗത്തെ അവർ യാത്രയ്ക്കും വഴിക്കും അപ്പുറമുള്ള, മറ്റൊരു മാനമാക്കുന്നു. വേഗം അവരുടെ ലക്ഷ്യത്തെയും ഭാഷയേയും കാലത്തെയും സമന്വയിപ്പിച്ചുകൊണ്ട്, യാഥാർത്ഥ്യത്തിന്റെ വ്യത്യസ്തവും നൂതനവുമായ മാനമായിത്തീരുന്നു. യാത്രകളെ അതിന്റെ സത്തയിൽ ഉറപ്പിച്ചു നിർത്തുന്നത് വേഗമാണ്. വേഗമില്ലെങ്കിൽ യാത്രയില്ല. അതിവേഗയാത്രകളിലൂടെ നക്ഷത്രങ്ങളും ഗ്രഹങ്ങളും യാത്രകളെ ഉള്ളടക്കങ്ങളിൽനിന്നും ലക്ഷ്യങ്ങളിൽ നിന്നും മോചിപ്പിച്ച് അതീതവും ബഹുലോകസ്പർശിയും ഇന്ദ്രിയാതീതവുമാക്കുന്നു. നക്ഷത്രയാത്ര സർവലോകങ്ങളെയും കടന്നുപോകുന്നു. അതുകൊണ്ടുതന്നെ, അവരുടെ യാത്രകൾ ആവർത്തിക്കാതെ തരമില്ല. ഏതോ കേന്ദ്രത്തെ ചൂഴുന്നുണ്ടെങ്കിലും, അത് സകല കാലത്തെയും ശബ്ദത്തെയും ലോകത്തെയും മറികടന്നുകൊണ്ടുള്ള സനാതനമായ ആവർത്തനമാണ്. അതിൽനിന്ന് വ്യതിചലിച്ചാൽ പിന്നെ യാത്രയില്ല; നിശ്ചലതയുടെ യാത്രയേയുള്ളു, നാശത്തിന്റെ യാത്രയേയുള്ളു.
മനുഷ്യന്റെ യാത്രയും ഒരുരീതിയിൽ ഇതുപോലെയാണ്. യാത്രയിൽ നിന്ന് വ്യതിചലിച്ചാൽ നിശ്ചലതയിലേക്ക് വീഴും. അത് മരണമാണ്. വേഗത്തിൽ, മനുഷ്യൻ ഗ്രഹങ്ങളിൽനിന്നും നക്ഷത്രങ്ങളിൽനിന്നും വേറിട്ടാണ് നീങ്ങുന്നത്. നിശ്ചിത പഥമില്ലാത്തതുകൊണ്ട്, നമ്മുടെ യാത്രകൾക്ക് വേഗം കൂടും. ചിലപ്പോൾ പ്രകാശത്തേക്കാൾ എത്രയോ ഇരട്ടിവേഗത്തിൽ നാം മനസ്സുകൊണ്ട് സഞ്ചരിക്കുന്നു! വഴികളില്ലാത്ത യാത്രകൾ നമുക്കേയുള്ളു. ബാഹ്യമായി കാണാവുന്ന യാത്രകളുമല്ല. മനസ്സിന്റെയും ബുദ്ധിയുടെയും വികാരത്തിന്റെയും യാത്രകൾക്കു പുറമേ, അതീന്ദ്രിയമായ യാത്രകളുമുണ്ട്.
നമ്മുടെ യാത്രകൾ സംഗമിക്കുകയും നിവരുകയും മടങ്ങുകയും ചെയ്യുന്നതാകയാൽ അതിന് രൂപമില്ല. പ്രത്യേക ലക്ഷ്യത്തിലേക്കല്ല; അനേകം ലക്ഷ്യങ്ങളിലേക്കുള്ള പുറപ്പാടാണ്. എവിടെനിന്ന് പുറപ്പെട്ട്, എവിടെയെത്തുമെന്ന് പറയാനാവില്ല. എവിടെയെങ്കിലും എത്തണമെന്നാഗ്രഹിച്ചാൽപ്പോലും അവിടെത്തന്നെ നിൽക്കാനാവില്ല. പ്രേമത്തിലോ, ഭക്തിയിലോ അതുമായി ബന്ധപ്പെട്ട വസ്തുക്കളിലോ എത്തുന്നവർ, അവിടെനിന്ന് വീണ്ടും നൂറുനൂറ് കേന്ദ്രങ്ങളിലേക്ക് പോയിവന്നുകൊണ്ടിരിക്കാം. അവനവനിലേക്ക് തിരിച്ചെത്തുമ്പോൾതന്നെ, അത് അന്തിമലക്ഷ്യത്തിലോ, വഴിത്താവളത്തിലോ എത്തിയ ശേഷം അതേ വേഗത്തിൽ തിരിച്ചുവന്ന് വീണ്ടും എവിടേക്കോ പോയ്ക്കൊണ്ടിരിക്കും.

manifesto-10
മാനിഫെസ്റ്റോ 10
സാഹിത്യത്തിന്റെ മറഞ്ഞിരിക്കൽ -
എം.കെ.ഹരികുമാർ
വാക്കുകൾ കൂടാതെ സാഹിത്യത്തിൽ ആവിഷ്കാരം സാധ്യമല്ലാതിരിക്കെ വാഗാർത്ഥങ്ങളെ പിൻതള്ളിപ്പോകുന്ന
ഒരു പ്രജ്ഞയുടെ ശക്തി സാഹിതിയുടെ ഏതോ അപരിമേയതലത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. വാക്കുകൾ അവയുടെ നിശ്ചിതമായ സമ്പാദ്യവുമായി പിൻവാങ്ങിപ്പോകുമ്പോഴും പ്രജ്ഞ അടങ്ങുന്നില്ല. അത് ആത്മാവിന്റെ, ലൗകികമല്ലാത്ത തുറസ്സുകൾ തേടുകയാണ് ചെയ്യുന്നത്. വാക്കുകൾ പറയുന്നത് മൂർത്തമായ കാര്യങ്ങളാണ്. യുക്തിയുടെ വിശേഷങ്ങളാണവ. ജീവിതത്തിന്റെ ദൃശ്യാംശങ്ങളാണ്, ഭൗതികമായ വിതാനങ്ങളാണ് പലപ്പോഴും വാക്കുകളുടെ നെടുങ്കൻ മാംസപേശികൾ പൊക്കിയെടുത്തുകൊണ്ടുവരുന്നത്. എന്നാൽ സർഗാത്മകമായ മനസ്സ് അശാന്തമാണ്. അത് ഓരോ കാഴ്ചയുടെയും, ദൃശ്യത്തിന്റെയും ഫ്രെയിമിനു പശ്ചാത്തലമായി നിൽക്കുന്ന ജീവിതത്തിന്റെ കടൽ കാണുന്നു.
ഈ കടൽ മൂർത്തമായതിനെ മാത്രം തേടുന്ന മനസ്സിന് അദൃശ്യമാണ്. കലയുടെ അദൃശ്യത ഇവിടെയാണുള്ളത്. ഇത് മറ്റൊരു വിചിന്തന മേഖലയാണ് . ദൈവത്തെക്കുറിച്ച്, മരണത്തെക്കുറിച്ച്, ദുഃഖത്തെക്കുറിച്ച്, ഭൂമിയെക്കുറിച്ച്, ജനനത്തെക്കുറിച്ച് എല്ലാമുള്ള അസംഖ്യം അലട്ടലുകൾ മനസ്സിൽ രൂപപ്പെടുന്നതിനനുസരിച്ച് ജീവിതം ഓരോ നിമിഷവും മാറി മറയുന്നു. ജീവിതത്തിന്റെ ഓരോ നിമിഷവും പ്രഹേളികയാവുന്നു. ഒന്നും തീർച്ചപ്പെടുത്തി പറയാൻ പറ്റാത്ത അവസ്ഥ. എല്ലാം നമുക്ക് മുൻകൂട്ടി അറിയാമെങ്കിൽ, നമ്മുടെ ജീവിതത്തിന്റെ എല്ലാ ഭാവിയും അത് വിരസമാക്കും. അതുകൊണ്ട് അറിയാത്തതാണ് സാഹിത്യത്തിനു പ്രമേയമാകുന്നത്.
ഇതിൽ അറിഞ്ഞവയുടെ വലിയൊരു അസംസ്കൃതശേഖരമുണ്ട്. നാം മനസ്സിലാക്കാത്ത എന്തോ നാം അനുഭവിച്ച യാഥാർത്ഥ്യങ്ങളിലുണ്ട് എന്നതാണ് എഴുത്തിലെ വാസ്തവികത. ഗ്രഹിക്കാൻ പറ്റാതെ പോയ ഈ അംശങ്ങൾ വിശദീകരിക്കാനും നമുക്ക് വാക്കുകൾ വേണം. അതും നിശ്ചിതമായ അർത്ഥങ്ങളുള്ളത്. ഇത് സംഘർഷത്തിന്റെ നിമിഷമാണ്. ആവിഷ്കാരം സങ്കീർണ്ണവും ദുഷ്കരവുമാകുന്നു. ആവിഷ്കാരത്തിനു ഭൗതികമായ നിബന്ധനകൾ പാടില്ലെന്ന് ഉന്നതമായ എഴുത്തുകാർ വാദിക്കാൻ കാരണമിതാണ്.
എവിടെയെല്ലാമോ ചിതറിക്കിടക്കുന്ന ചില ചിത്രശകലങ്ങൾ കൂട്ടിയോജിപ്പിച്ചുകൊണ്ടുവരുമ്പോൾ അത് ചിലപ്പോൾ പൂർണ്ണമായ ചിത്രം നൽകാതെ പോകാം. അത് അളവുകളുടെയും തൂക്കങ്ങളുടെയും ലോകത്ത് യുക്തിയോടെ ആവേശഭരിതനായി കഴിയുന്ന ഒരാൾക്ക് അലോസരം സൃഷ്ടിക്കാം. അയാൾക്ക് ചിരപരിചിതമല്ലാത്തതെല്ലാം അസാന്മാർഗികമായി തോന്നാം. അയാൾ കലയിൽ നിന്ന് പ്രതീക്ഷിക്കുന്നത് താണതരം വിനോദമോ നേരമ്പോക്കോ, കൂട്ടംകൂടിയിരുന്ന് ആസ്വദിക്കാൻ ഉപകരിക്കുന്ന ജീവിതനാടകമോ ആകാം. ഓരോ മനുഷ്യനും ഒറ്റയ്ക്ക് ജീവിക്കുന്നു. ജീവിതത്തെ കാണുന്നു, പേടിക്കുന്നു, പ്രേമിക്കുന്നു, മരിക്കുന്നു എന്നത് പകൽപോലെ സത്യമാണെങ്കിലും ആ സത്യത്തെ അംഗീകരിക്കാൻ അയാളുടെ ദുശ്ശാഠ്യമുള്ള ഭാഷ സമ്മതിക്കുകയില്ല. അയാളുടെ ഭാഷ, എല്ലാ അനവസരത്തിലും വിളിച്ചുപറയുംഒന്നും മൂടി വയ്ക്കാനറിയില്ലെന്ന് . മാത്രമല്ല, മൂടിവയ്ക്കപ്പെട്ടവയെക്കുറിച്ചുള്ള പരിസരബോധവുമുണ്ടാകില്ല. ഇത്തരം വായനക്കാർ സാഹിത്യാസ്വാദനത്തെ, നേരമ്പോക്കു സിനിമയുടെ കൂട്ടായ ആസ്വാദനത്തിന്റെ പിടിവാശിയിലേക്കും ഉപരിപ്ലവമായ എതിർപ്പിലേക്കും അധഃപതിപ്പിക്കുന്നു.
സിനിമ പലർക്ക് ഒരേസമയം കാണാം. ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിലും സാഹിത്യം ഒറ്റയ്ക്ക് അറിയുന്നു, അത് കൂട്ടായി വായിക്കുമ്പോൾ സ്വകാര്യലോകത്തിന്റെ സമൃദ്ധി നഷ്ടമാകും.
എഴുത്ത് വികാരപ്രകടനങ്ങളുടെയും ദൈനംദിന ജോലികളുടെയും മൂർത്തത്തയിൽനിന്ന്, ജീവിതത്തിൽ മറഞ്ഞിരിക്കുന്ന നിത്യയാഥാർത്ഥ്യങ്ങൾ അന്വേഷിച്ചു പുറപ്പെടുന്നു. അറിയപ്പെടാത്തത്, ഇനിയും മനസ്സിലാക്കാനാകാത്തത് കണ്ടെത്താനുണ്ടെന്ന് തിരിച്ചറിയുന്ന നിമിഷമാണ് എഴുത്തിന്റെ പ്രാണൻ
പ്രവർത്തിച്ചുതുടങ്ങുന്നത് . സ്ഥിതിവിവരക്കണക്കോ, കാൽപനികമായ അവതരണമോ സാഹിത്യത്തിനു പുതിയ ദിശാബോധം നൽകില്ല. അതാണ് കോഹൻ പറഞ്ഞത്, ആത്മാവിനു പൂർണ്ണമായി സ്നാനം ചെയ്യാൻ പാകത്തിൽ അഗാധമായ, അജ്ഞേയമായ ലോകത്തിനു നന്ദി പറയണമെന്ന്.
നാം വളരെ അറിഞ്ഞുവെന്ന് തോന്നുന്ന ജീവിതാംശത്തെത്തന്നെ പല മട്ടിൽ വിലയിരുത്താനുണ്ട്. ഓരോന്നും ഓരോ ജീവിത വാസ്തുശിൽപ മാതൃകകൂടിയാണ്. നമ്മുടെ ശരീരത്തിനു വെളിയിലുള്ള അന്തരീക്ഷത്തിൽപ്പോലും നമ്മെ അഭിമുഖീകരിച്ചു നിൽക്കുന്ന നിരവധി യാഥാർത്ഥ്യങ്ങളുണ്ട്. സാഹിത്യത്തിന്റെ അദൃശ്യത ഇവിടെയുണ്ട്. ഏത് മുഹൂർത്തവും എഴുത്തിനു പ്രേരകമായിത്തീരാം. അതോരോന്നും അനുഭവത്തിലേക്കുള്ള തുറക്കലാണ്. വ്യാവഹാരിക ജീവിതത്തിൽ അപ്രകാശിതമായ ഭാവങ്ങൾ സാഹിത്യത്തിൽ കേന്ദ്രസ്ഥിതമായിത്തീരുന്നു. അതുകൊണ്ട് ബാല്യകാലത്തും യൗവനകാലത്തും താൻ നേരിട്ടുകണ്ട ഗ്രാമീണവും സ്ത്രൈണവുമായ അനുഭവധാരകൾ മാത്രമേ സാഹിത്യത്തിനു പ്രമേയമായി സ്വീകരിക്കാവൂ എന്ന് ധരിച്ചുവച്ചിട്ടുള്ള വായനക്കാർ കലയുടെ നാശത്തിനു വേണ്ടിയാണ് വാദിക്കുന്നത്.

Subscribe to:
Posts (Atom)