Followers

Sunday, December 21, 2008

വിശേഷവാക്യങ്ങള്‍- Aphorisms


പൂവ്‌ : കവിതയുടെ ഭാരം താങ്ങി മടുത്ത്‌ ഇന്‍റീരിയര്‍ ഡെക്കറേഷനുവേണ്ടി പ്ളാസ്റ്റിക്‌ രൂപം നേടി ആത്മഹത്യ ചെയ്യേണ്ടിവന്ന സൌന്ദര്യം.

ലോകത്ത്‌ ഒരു ജിവിക്കും മനക്ളേശമുണ്ടാകരുതെന്ന് പ്രാര്‍ത്ഥിക്കുന്ന പ്രക്രിയക്ക്‌ ആവശ്യമായ ഗുണമാണ്‌ തപസ്സ്‌.

പ്രണയത്തിലും രതിയിലും തനിക്കല്ല, ആണിനാണ്‌ നേട്ടമെന്ന് വിചാരിക്കുന്ന പെണ്ണിന്‌ സ്വന്തം ലൈംഗികതയുടെയോ അനുഭുതിയുടെയോ കേന്ദ്രമകാന്‍ കഴിയില്ല.

ചിത്രശലഭം: ജന്‍മാന്തരബന്ധങ്ങളെക്കുറിച്ചൊന്നും വേവലാതിപ്പെടാതെ തത്വമുക്തമായി ഒന്ന് പറക്കാമോയെന്ന് പരീക്ഷിക്കുന്ന ജീവി.

അസ്തിത്വം: ഭൂമിയില്‍ തന്നെയുള്ള മറ്റൊരു പ്ളാനറ്റാണത്‌.