Followers

Thursday, September 11, 2008

എല്ലാ വാക്കുകളുടെയും

വാക്കുകള്‍ മനുഷ്യര്‍ക്ക്‌ ഭാരമാണ്‌.
എല്ലാ വാക്കുകളുടെയും
പ്രഭവകാലത്തെ മനസ്സുകളില്‍നിന്ന്‌
മനുഷ്യര്‍ താഴെ വീണിരിക്കുന്നു.
വാക്കുകളുയരാന്‍ തുടങ്ങുന്നതിന്‌ മുമ്പേ
തന്നെ ആളുകളത്‌ പേടിച്ച്‌
ഓടിയൊളിക്കുന്നു.

പറന്ന വഴിയിലൂടെ

ഒരു ശലഭവും സഞ്ചരിച്ച
വഴിയിലൂടെ പോകില്ല.
പോകാനാകില്ല ,അത്രതന്നെ.
എതോ ഒരു ശലഭം അത്‌ പറന്ന വഴിയിലൂടെ
പറക്കാന്‍ ശ്രമിച്ചു.
നൈമിഷികമായ ജ്ഞാനത്തിണ്റ്റെ
മദ ലഹരികള്‍ ശലഭത്തെപ്പോലും
വിറകൊള്ളിക്കുന്നു.
ജീവിക്കുന്നത്‌ ഈ ലഹരിയാണ്‌.
പ്രണയിക്കുന്നത്‌ ഈ ലഹരിയാണ്‌.