critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Thursday, December 25, 2008
വിശേഷവാക്യങ്ങള്‍ -Aphorisms
ഭൂതകാലത്തിന്റെ അന്ധവിശ്വാസത്തെ തകര്‍ക്കുമ്പോഴാണ് യഥാര്‍ത്ഥ എഴുത്തുണ്ടാകുന്നത്.
എഴുത്തുകാരന് സ്വയം ഒരു മീഡിയയാകണം.
മരം ഒരേ സമയം ഒരു ക്ഷേത്രവും മൂര്‍ത്തിയുമാണ്.
ദ്രവിച്ച ഓലയെ തീ വിഴുങ്ങുന്നപോലെ തിന്മകള് വന്നു നിറയുമ്പോള്‍ നമുക്ക് മിച്ചമില്ല.
നമ്മുടെ തരിശു നിലങ്ങള്‍ നമ്മുടെ ശരീരത്തിനുള്ളില്‍ നിന്ന് തുടങ്ങുന്നു; ശരീരത്തിന് വെളിയിലേക്ക് സാവധാനം വ്യാപിക്കുന്നു
മരങ്ങള്‍ ഏകാഗ്രതയ്ക്ക് പുതിയ ഭാഷയുണ്ടാക്കുന്നു.
മരം എല്ലാ ജീവികള്‍ക്കും ഒരു ആത്മീയതയാണ്.
Subscribe to:
Posts (Atom)