Followers

Tuesday, September 23, 2008

ചിരിച്ചില്ല.

ഇന്നലെ ഞാന്‍ ഒരു ചാമ്പയുടെ
ചില്ലയില്‍ അറിയാതെ ഒന്നു തൊട്ടു.
ഒരു പഴുത്ത ഇല താഴേക്ക്‌ വീണു.
മുകളിലെ പച്ച ഇലകളുടെ ചിരി കേള്‍ക്കാനായി
ഞാന്‍ കാതു കൊടുത്തു.
എന്നാല്‍ പച്ചിലകളൊന്നും ചിരിച്ചില്ല.
അവര്‍ വല്ലാതെ നിരാശരായിരുന്നു.