Followers

Tuesday, April 29, 2008

അവയുടെ ജോലിയോ?

കവികളുടെ ഏകാന്തത
ഫലിക്കാത്ത ചൊല്ലായിക്കഴിഞ്ഞു.
ഒരു വ്യക്തിക്ക്‌ കവിത
ഒന്നും നല്‍കുന്നില്ല;
കവിതക്കാവശ്യമായ വെള്ളവും വളവും
നല്‍കിയില്ലെങ്കില്‍.
എന്തിനാണ്‌
നാം ഒരു കാവ്യാംശത്തെ
ആകാശത്തിലും പൊയ്‌കയിലും പൂക്കളിലും
നിക്ഷേപിച്ചശേഷം സ്വസ്ഥമായി ഉറങ്ങുന്നത്‌?
എന്തു ന്യായം?
നമുക്ക്‌ വേണ്ടി കാവ്യാംശത്തെ
പിടിച്ചുകൊണ്ട്‌ നില്‍ക്കുന്നത്‌
അവയുടെ ജോലിയോ?
സ്വപ്നം കാണുന്നതിനും തെറിപറയുന്നതിനും
പ്രകൃതി പിഴകൊടുക്കേണ്ടിവരുന്നത്‌ കഷ്ടമാണ്‌.