critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- സാഹിത്യമല്ലാത്തതായി ഈ ലോകത്ത് യാതൊന്നും തന്നെയില്ല .ഒരു പക്ഷിയുടെ കരച്ചിൽ പോലും സാഹിത്യമാണ്. ആ കരച്ചിലിലുള്ളത് ശബ്ദമാണ്. ശബ്ദം ഒരാഖ്യാനമാണ്. ആഖ്യാനം അർത്ഥത്തെയാണ് തേടുന്നത്. ആ ശബ്ദം കേൾക്കുന്ന ഓരോ വ്യക്തിക്കും കവിക്കും എഴുത്തുകാരനും അതിൻ്റെ നരേറ്റീവ് ഓരോന്നാണ്. അങ്ങനെയത് സാഹിത്യമായിത്തീരുന്നു. അതേസമയം അത് മൂന്നാം കണ്ണിന്റെ വിവരണവുമാണ്.-എം കെ ഹരികുമാർ / pho:9995312097 harikumarm961@yahoo.com
Followers
Friday, April 24, 2015
ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അക്ഷരജാലകത്തെക്കുറിച്ച്
പ്രവാചകാത്മാവിലെ ആവിഷ്കാരം
ആഴത്തിലും പരന്നതുമായ ഒരു വായനക്കാരൻ എന്നവകാശപ്പെടുന്നില്ല.എളിയ വായനയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു എഴുത്തുകാരനാണ് ശ്രീ എം.കെ.ഹരികുമാർ.ശ്രീ എം കൃഷ്ണൻനായരുടെ , കലാകൗമുദിയിലുണ്ടായിരുന്ന 'സാഹിത്യവാരഫലം' നല്ലൊരു അനുഭവമായിരുന്നു.പിന്നീട് അതേരൂപത്തിലുള്ള സാഹിത്യാവതരണം ശ്രീ എം.കെ.ഹരികുമാറിന്റെ 'അക്ഷരജാലക'ത്തിൽ ആസ്വദിക്കുവാൻ കഴിഞ്ഞു.പുതിയ കൃതികളെ പരിചയപ്പെടുത്തുന്നതിലും പുതിയ സാമൂഹ്യപ്രവണതകളെ പരാമർസിക്കുന്നതിന്നും അക്ഷരജാലകത്തിലൂടെ സാധിച്ചിട്ടുണ്ട്.സംസ്കാരത്തെക്കുറിച്ചുള്ള വിചിന്തനങ്ങളും താത്വികാപഗ്രഥനങ്ങളും ഉത്തര-ഉത്തരാധുനിക സമീപനങ്ങളും പ്രവാചകാത്മാവിൽ ആവിഷ്ക്കരിക്കുന്നതിൽ ഏറെ വിജയിച്ചിട്ടുണ്ടെന്നാണ് എന്റെ പൂർണ വിശ്വാസം.വികലമാക്കപ്പെട്ട മതധരണകളെയും വിരൂപമാക്കപ്പെട്ട മനുഷ്യമനസ്സുകളെയും യഥാർത്ഥ മതാനുഭവത്തിന്റെ നേർവഴിയിലേക്ക് നയിക്കുവാൻ ഈ ഉദ്യമങ്ങൾ ഏറെ ഉപകരിക്കപ്പെടുന്നുണ്ട്.
മനുഷ്യ നന്മയ്ക്കുതകുന്ന കൂടുതൽ കൃതികൾക്ക് ജന്മം നൽകുവാനുള്ള ഈശ്വരാനുഭവം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത
മലങ്കര ഓർത്തഡോക്സ് ചർച്ച്
നിരണം ഭദ്രാസനാധിപൻ
യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത
മലങ്കര ഓർത്തഡോക്സ് ചർച്ച്
നിരണം ഭദ്രാസനാധിപൻ
Subscribe to:
Posts (Atom)