Followers

Tuesday, December 23, 2008

വിശേഷവാക്യങ്ങള്‍ -Aphorisms


കവിതയിലെ വാക്കുകള്‍ക്ക്‌ വെളിയിലാണ്‌ യഥാര്‍ത്ഥ കവിത.


ഒരു പൂവ്‌ വീഴുന്നത്‌ ഒരു ചരിത്രമാണ്‌.


മനുഷ്യ ജീവിതം ഒരു കഥയല്ല, പുസ്തകവുമല്ല.


എഴുത്തുകാരുടെ കഥകളൊക്കെ വിശ്വസനീയമല്ലാതായിക്കഴിഞ്ഞിരിക്കുന്നു.


സാഹിത്യത്തിന്‍റെ യാഥാര്‍ത്ഥ്യം ഇന്ന് നൂറുമടങ്ങ്‌ ദുര്‍ബ്ബലമായി.


ഓര്‍മ്മകള്‍ പെരുകുമ്പോഴുണ്ടാകുന്ന വിരക്തിയാണ്‌ യഥാര്‍ത്ഥ നിശ്ശബ്‌ദത

വിശേഷവാക്യങ്ങള്‍ -Aphorisms


ഓരോ അനുഭവത്തിന്‍റെയും കോശത്തിലേക്ക്‌ നോക്കി , അതില്‍ ജീവിക്കുക എന്നതാണ്‌ എഴുത്തുകാരന്‍റെ വെല്ലുവിളി.

നമ്മുടെ യുക്തിയും വികാരവും അപൂര്‍വ്വമായ അറിവും എല്ലാം ഓരോ യാത്രയുടെ ഫലമാണ്‌. ആ യാത്രയാകട്ടെ സൌരയൂഥത്തെപ്പോലും തോല്‍പ്പിക്കുന്നതാണ്‌.

എല്ലാ വാക്കുകളുടെയും അര്‍ത്ഥം ഒന്നാണ്‌.

പ്രണയം ഒരു സൂക്ഷ്മ വിനിമയമല്ലാതായി. അത്‌ ചില സാധനങ്ങള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോഴുള്ള അമിത ശ്രദ്ധപോലെ സ്ഥൂലമാണ്‌.

ജീവിതം മറവിക്ക്‌ മേലുള്ള മറ്റൊരു മറവിയാണ്‌.

തേള്‍ വാലുമടക്കി കുത്തുന്നതിന്‌ മുമ്പുള്ള ഹിംസാത്മകമായ സല്ലാപമാണ്‌ പ്രണയം.

.

വിശേഷവാക്യങ്ങള്‍ -Aphorisms


ശരീരങ്ങള്‍ തമ്മിലുള്ള ബന്ധമേ ഇന്ന് മനുഷ്യര്‍ തമ്മിലുള്ളു.


ഉള്ളിന്‍റെ ലോകം എവിടെയോ വീണുപോയിരിക്കുന്നു.


പുതിയ കാലത്ത്‌ കവി എന്ന കേന്ദ്രമില്ല. വാക്കുകളെ ഉപയോഗപ്പെടുത്തുന്ന ആളേയുള്ളു.


മനുഷ്യ വ്യക്തി ഇല്ലാതായി.


അനുഭവങ്ങളുടെ സമാനതയാണ്‌ ഇന്നത്തെ ലോകത്തിന്‍റെ പ്രത്യേകത. ഇത്‌ സാഹിത്യത്തെ സുവിശേഷമല്ലാതാക്കി.


എല്ലാം മരിക്കുന്ന ഈ കാലത്ത്‌ സ്വയം പരിഹസിക്കുന്നതിലൂടെയേ ഒരു ബ്രേക്ക്‌ സാധ്യമാകൂ.


ആകാശം വെറുമൊരു തോന്നലല്ല ;
അതിലും ഒരാള്‍ക്ക്‌ പല വിതാനങ്ങളില്‍ ജീവിക്കാന്‍ കഴിയും. അതൊരു മൈത്രിയുടെ സങ്കല്‍പ്പമാണ്‌.

കാറ്റ്‌ കൊണ്ടുവരുന്നത്‌ സാരമായ അറിവുകളാണ്‌.