Followers

Saturday, January 30, 2016

ശ്രീനാരായണായ

ഗാന്ധിഭവന്റെ സ്നേഹരാജ്യം മാസികയിൽ (ഫെബ്രുവരി 2016 )എന്റെ 'ശ്രീനാരായണായ' നോവലിനെക്കുറിച്ച് ബൃന്ദ എഴുതിയ കുറിപ്പ്:''അനന്തമായ ആഖ്യാനലോകങ്ങളിലൂടെ വിഹരിക്കുന്ന നോവൽ '

എം കെ ഹരികുമാറിന്റെ ലേഖനം /ഒക്ടാവിയോ പാസ്
rമുംബൈയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 'കൈരളിയുടെ കാക്ക'യിൽ വന്ന എന്റെ കോളം: വാക്കിന്റെ ദാർശനികത.
ഒക്ടാവിയോ പാസ്

Monday, January 11, 2016

ശ്രീനാരായണായയെക്കുറിച്ച്

ഇന്നലെ(10-1-2016) വീക്ഷണം വാരാന്ത്യത്തിൽ ഗോപിനാഥ് മഠത്തിൽ എന്റെ ശ്രീനാരായണായയെക്കുറിച്ച് എഴുതിയ ലേഖനം

Monday, January 4, 2016

ശ്രീനാരായണായയെക്കുറിച്ച്

എന്റെ ശ്രീനാരായണായയെക്കുറിച്ച് കവി പി കെ ഗോപി ഇന്നലെ ദേശാഭിമാനി വാരാന്ത്യത്തിൽ എഴുതിയ ആസ്വാദനം. ഏതൊരു  സംഭവവും   കഥയായി  രൂപാന്തരം പ്രാപിക്കുകയാണ്. മനുഷ്യൻ  ഒരു കാര്യം  , അതു  നടന്നതാകട്ടെ , നടക്കാത്തതാകട്ടെ  വിചാരിച്ചാലുടനെ കഥയായി  മാറും . നമ്മൾ  അതിലേക്ക്  സ്വന്തം  മനസുകൂടി  ചേർത്തുവച്ചാണ്  പരിശോധിക്കുന്നത് .അതു നമ്മുടെ  വിധിയാണ് .കവിതാസംഗീതിന്റെ  'ഇലിമ്പിപ്പൂക്കൾ ' നമുക്ക്  തരുന്നത്  കുറേ  ജീവിത ദൃശ്യങ്ങളും   ഒരുമയ്ക്ക്‌  വേണ്ടിയുള്ള   ആശയുമാണ് .കവിതയുടെ  ജീവിതപ്രേമവും  പൊയ്പ്പോയ  കാലത്തെക്കുറിച്ചുള്ള സഹതാപാർദ്രമായ  ചിന്തകളും ഇവിടെ തളിരിട്ട്  ഒരു  വസന്താഗമനത്തെക്കുറിച്ച്  സൂചനകൾ  തരുന്നു . ഈ കഥാകാരി  തന്റെ  നിഷ്കളങ്കതയുടെ  വീക്ഷണം  ഓരോ  വരിയിലും  നിറയ്ക്കുന്നു . കാലുഷ്യം, ദ്വേഷം  ഒരിടത്തുമില്ല .എല്ലാത്തിനെയും  പ്രസാദാത്മകമായി സമീപിക്കാനുള്ള  സിദ്ധി  പ്രധാനമാണ് . ഈ കഥകൾ  ഭാഷയിൽ   നിന്നോ  വായനയിൽ  നിന്നോ  ഉണ്ടായതല്ല ; മനസ്സിലെ  പോക്കുവെയിലിൽ  നിന്ന്   ഉതിർന്നുവീണതാണ് . ഒരു  കഥാകൃത്ത്  സ്വന്തം  മനസ്സിനെ  കാണിച്ചുതരുന്നത്   കഥാപാത്രങ്ങളിലൂടെ യാണ് . എല്ലാ  കഥാപാത്രങ്ങളെയും  സ്നേഹിക്കാൻ  എഴുത്തുകാരിക്ക്   കഴിയുന്നു .ആരെയും  കുറ്റപ്പെടുത്താതെ  പോരടിക്കാൻ  തുടങ്ങുന്ന  കഥാതന്തുക്കളെ കഥാകാരി രമ്യതയിൽ  ബന്ധിക്കുന്നു .ഇത്  ആശ്വാസകരമായ  ഒരു  അനുഭവമാണ് . കവിതയുടെ  ഈ പ്രഥമ  സമാഹാരത്തിനു  നല്ല  വായനക്കാർ  പ്രോത്സാഹനം  നൽകേണ്ടതാണ് .
എം. കെ. ഹരികുമാർ

കൂത്താട്ടുകുളം
11-1-2016

Sunday, January 3, 2016

ഒരേ ആത്മാവിൽ സ്നാനം/നോവൽ

എന്റെ പുതിയ നോവൽ പ്രഖ്യാപിക്കുന്നു.
ഒരേ ആത്മാവിൽ സ്നാനം'.
യേശു ക്രിസ്തുവിന്റെ ദർശനത്തിന്റെ അനുഭൂതി തേടുന്ന നോവൽ.
ഏപ്രിൽ മെയ് മാസങ്ങളിൽ റിലീസ് .പ്രസാധകനെ തീരുമാനിച്ചിട്ടില്ല.

എറണാകുളം മുളന്തുരുത്തി കേന്ദ്രമായി പ്രവർത്തിക്കുന്ന മനശ്രീ മിഷന്റെ അവാർഡ് എന്റെ ‘ശ്രീനാരായണായ’ യ്ക്ക് ലഭിച്ചു.
ഇന്നലെ 'മഞ്ഞ് സ്നേഹസാഗരം ' ഒത്തുചേരലിൽ അവാർഡ് സ്വീകരിച്ചു.
അവാർഡ് നല്കിയത് അതീഖ് റഹ് മാൻ ഫൈസി
മനശ്രീ ഡയറക്ടർ റഹിം ആപ്പാഞ്ചിറ സമീപം


കരോക്കെ ഗാനമേളയിലെ വിസ്മയമായ ഡോ. അബ്ദുൾ ഗഫൂറിനും മകൾ റുബിയ്യ മുഹമ്മദിനും എറണാകുളം മുളന്തുരുത്തി കേന്ദ്രമായി പ്രവർത്തിക്കുന്ന മനശ്രീ മിഷന്റെ അവാർഡ് എം . കെ. ഹരികുമാർ സമ്മാനിക്കുന്നു.മനശ്രീ ഡയറക്ടർ റഹിം ആപ്പാഞ്ചിറ സമീപം