എന്റെ ശ്രീനാരായണായയെക്കുറിച്ച് കവി പി കെ ഗോപി ഇന്നലെ ദേശാഭിമാനി വാരാന്ത്യത്തിൽ എഴുതിയ ആസ്വാദനം.
ഏതൊരു സംഭവവും കഥയായി രൂപാന്തരം പ്രാപിക്കുകയാണ്. മനുഷ്യൻ ഒരു കാര്യം , അതു നടന്നതാകട്ടെ , നടക്കാത്തതാകട്ടെ വിചാരിച്ചാലുടനെ കഥയായി മാറും . നമ്മൾ അതിലേക്ക് സ്വന്തം മനസുകൂടി ചേർത്തുവച്ചാണ് പരിശോധിക്കുന്നത് .അതു നമ്മുടെ വിധിയാണ് .കവിതാസംഗീതിന്റെ 'ഇലിമ്പിപ്പൂക്കൾ ' നമുക്ക് തരുന്നത് കുറേ ജീവിത ദൃശ്യങ്ങളും ഒരുമയ്ക്ക് വേണ്ടിയുള്ള ആശയുമാണ് .കവിതയുടെ ജീവിതപ്രേമവും പൊയ്പ്പോയ കാലത്തെക്കുറിച്ചുള്ള സഹതാപാർദ്രമായ ചിന്തകളും ഇവിടെ തളിരിട്ട് ഒരു വസന്താഗമനത്തെക്കുറിച്ച് സൂചനകൾ തരുന്നു . ഈ കഥാകാരി തന്റെ നിഷ്കളങ്കതയുടെ വീക്ഷണം ഓരോ വരിയിലും നിറയ്ക്കുന്നു . കാലുഷ്യം, ദ്വേഷം ഒരിടത്തുമില്ല .എല്ലാത്തിനെയും പ്രസാദാത്മകമായി സമീപിക്കാനുള്ള സിദ്ധി പ്രധാനമാണ് . ഈ കഥകൾ ഭാഷയിൽ നിന്നോ വായനയിൽ നിന്നോ ഉണ്ടായതല്ല ; മനസ്സിലെ പോക്കുവെയിലിൽ നിന്ന് ഉതിർന്നുവീണതാണ് . ഒരു കഥാകൃത്ത് സ്വന്തം മനസ്സിനെ കാണിച്ചുതരുന്നത് കഥാപാത്രങ്ങളിലൂടെ യാണ് . എല്ലാ കഥാപാത്രങ്ങളെയും സ്നേഹിക്കാൻ എഴുത്തുകാരിക്ക് കഴിയുന്നു .ആരെയും കുറ്റപ്പെടുത്താതെ പോരടിക്കാൻ തുടങ്ങുന്ന കഥാതന്തുക്കളെ കഥാകാരി രമ്യതയിൽ ബന്ധിക്കുന്നു .ഇത് ആശ്വാസകരമായ ഒരു അനുഭവമാണ് . കവിതയുടെ ഈ പ്രഥമ സമാഹാരത്തിനു നല്ല വായനക്കാർ പ്രോത്സാഹനം നൽകേണ്ടതാണ് .
എം. കെ. ഹരികുമാർ
കൂത്താട്ടുകുളം
11-1-2016

No comments:
Post a Comment