Followers

Saturday, July 19, 2008

ദിവസം ഒരു ഫോട്ടോ 28


ഒരു മൂന്നാര്‍ ദൃശ്യം
ഫോട്ടോ വിനോദ് pazhayannoor

വെറുതെ

ഒരു വര കണ്ടു.

അതിലേ പോയി.

ചെന്നപ്പോള്‍ അത്‌ വരയല്ല, വിരയാണ്‌.

ഞെട്ടി തിരിച്ചു പോന്നു.

രണ്ടു കണ്ണുകള്‍ കണ്ടു.

നേരെ വച്ചു പിടിച്ചു.

കണ്ടതോ ? രണ്ട്‌ പുലിക്കണ്ണുകള്‍

എന്ത്‌ വേണമെന്ന് അറിയാതെ നിന്നത്‌ മാത്രം

ഓര്‍മ്മയുണ്ട്‌.

ഒരു ഉടല്‍ കണ്ടു.

താമസിച്ചില്ല, മോഹം തുടങ്ങി.

എന്നാലോ,

ഉടലില്‍ കയറി ചെയ്തതെല്ലാം

വെറുതെ,

ഉടല്‍ എന്നെ തിരിച്ചറിയുന്നുപോലുമില്ല.