Followers

Thursday, March 19, 2009

പ്രേമം




പ്രേമം ഒരു ദീര്‍ഘ ജീവിതമല്ല.
ഒരു നിമിഷത്തെ ജീവിതമുണ്ടെങ്കില്‍
പ്രേമം സഫലമായി.
പ്രേമത്തിനു നിരാശപ്പെടാന്‍ ഒന്നുമില്ല.
കാരണം, ഒരു സ്പര്‍ശം,
ഒരു നോട്ടം , ഒരു വാക്ക്‌, ഒരു ചിരി,
ഒരു നര്‍മ്മം , ഒരു തെറി,
ഒരു മൌനം ...
ഇതിലേതെങ്കിലും ഒന്ന് ധാരാളമാണ്‌,
പ്രേമം കൊണ്ട്‌
ഒരു ജീവിതം നിറഞ്ഞു
എന്ന് ഉറപ്പിക്കാന്‍ ഇത്‌ മതി.