Followers

Wednesday, July 13, 2016

സൂക്ഷ്മസൗന്ദര്യങ്ങൾ തേടി /എം കെ ഹരികുമാർ

ക്രൂരമായ ഈ കാലത്തോട് മതവിമുക്തമായ സൗമ്യതയോടെ പ്രതികരിക്കുന്ന ഉന്നത വ്യക്തിത്വമുള്ള ഒരു പൂവ്

സകല പ്രതിരോധവും ഭേദിച്ച് സ്വയം ഒരു പൊട്ടിത്തെറിക്ക് തയ്യാറെടുക്കുമ്പോൾ അല്പം സൗന്ദര്യം സുക്ഷിക്കുക എന്നത് ഏത് വിപ്ളവകാരിയുടെയും സ്വഭാവമാണെന്ന് ഈ നിഷ്കാമസ്വരൂപമായ വിത്തിനറിയാം
ഓരോ സൂരനും സായം സന്ധ്യകളിൽ അതിന്റെ ജന്മഗേഹത്തിലേക്ക് പ്രയാണം ചെയ്യുന്നു. ഇന്നലെകളിലെ സൂര്യന്മാരെ ആരും തിരയുന്നില്ല. അവർ എവിടെപ്പോയി?ജൈവദുഃഖത്തിന്റെ പൊരുളിൽ വീണ്‌ സൂര്യൻ സ്വയം എരിഞ്ഞ് തീരുന്നു.
ആർത്തലച്ചു വരുന്ന അഹന്തയുടെ ബഹളങ്ങളിൽ നിന്നെല്ലാം ഇങ്ങനെ അകന്നു മാറി ഒറ്റയ്ക്ക് നടക്കുക
എന്നുള്ളത് ഒരാനന്ദമാണ്‌ .സമീപത്തുള്ള ലോകങ്ങളിൽ തർക്കങ്ങൾ സത്യവുമായി കൂടിക്കുഴഞ്ഞ് എങ്ങുമെത്താതിരിക്കുമ്പ്പോൾ ഈ അട്ട എല്ലാത്തിനെയും കണ്ണുമടച്ച് വിശ്വസിച്ചുകൊണ്ട് ,എല്ലാ എതിർപ്രസ്താവനകൾക്കും കുറുകെ ഒരു മന്ദയാത്രയുടെ നിരാസ്പദമായ സ്വയം സംപൂർണത കണ്ടെത്തുന്നു

നമുക്കു മുന്നേ എത്തിച്ചേരുന്ന നമ്മുടെ വഴികൾ. എന്തിനാണ്‌ യാത്രയെന്ന് അത് നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നു. എത്തിച്ചേരുമ്പോൾ നമ്മെ നിർദ്ദയം മറന്നു കളയുന്ന വഴികൾ.



കൗണ്ടർ പറയാൻ അജു വർഗ്ഗിസ് ഇല്ലാതെ ഈ നായകൻ തന്റെ തിരക്കഥയിൽ വല്ലാതെ ഒറ്റപ്പെടുന്നു‘ .; ഒന്നു ചിരിക്കാനോ ചിരിപ്പിക്കാനോ കഴിയുന്നില്ല എന്നതാണ്‌ ഇവന്റെ ദുരന്തം

പുസ്തകം എന്നെ വായിക്കൂ എന്നു പറഞ്ഞ് ആരുടെയും കാലിൽ വീഴുന്നില്ല; അതിന്റെ വായനക്കാരനെ തേടി അത് എത്ര വർഷം വേണമെങ്കിലും കാത്തു കിടക്കും.അതിനു ഏകാന്തയാണ്‌ വേണ്ടത്; ഒരു പക്ഷിക്കരച്ചിൽ പോലും ഇല്ലാത്ത അഗാധമായ ഏകാന്തത

No comments: