Followers

Friday, September 10, 2010

ഒരിക്കല്‍ നമുക്ക്‌ /എം. കെ.ഹരികുമാർ

ചില സമയത്ത്‌ നമ്മള്‍
ആരോടും ഒന്നും പറയരുത്‌.
ആര്‍ക്കും ഒന്നും മനസ്സിലാകില്ല.
ഒന്നിലും മനസ്സിലാക്കാന്‍ ഒന്നുമില്ല
എന്ന് തോന്നിപ്പിച്ചുകൊണ്ട്‌ ചില മൗനങ്ങൾ
ജീവിതത്തെ വല്ലാതെ അപഹസിക്കും!
ഒരിക്കല്‍ നമുക്ക്‌ എല്ലാ അര്‍ത്ഥങ്ങളും
ഉണ്ടാകുന്നു.
അതേപോലെ ഒരിക്കല്‍ എല്ലാ സൂചനകളും
നഷ്ടമാകുന്നു.
ഒന്നുകില്‍ നമ്മള്‍ ഒരു യാഥാര്‍ത്ഥ്യമേയല്ല.
മറ്റുള്ളവരാണ്‌ നമ്മളെ
നിര്‍വ്വചിക്കുന്നത്‌ ,
ഉണ്ടെന്ന് ഭാവിക്കുന്നത്‌,
ഇല്ലാതാക്കുന്നത്‌.

3 comments:

എന്‍.ബി.സുരേഷ് said...

വികാരങ്ങളെ കാൾ ചിന്തകൾ, ബുദ്ധിപരമായ കവിത. എൻ.പ്രഭാകരന, കല്പറ്റ, തുടങ്ങിയവരെപ്പോലെ?

grkaviyoor said...

ഇതാണ് സാര്‍ നമ്മുടെ ഋഷി മുനികള്‍ നമ്മോടു പറഞ്ഞു പോയകാര്യങ്ങള്‍. താങ്കള്‍ പുതിയതായ ഒന്നുമേ പറഞ്ഞതല്ലിത്
എഴുതികൊണ്ടേ ഇരിക്കു ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും ഉണ്ടാകട്ടെ

pradi said...

I wander
Through each line
0f chartered pages
of Fudal Weeklies
(as in the MK sir posts)
Opening, reading, closing
all music items pages
(the present trend)
and feeling the last
Lines of this poem.