Followers

Monday, April 7, 2025

അക്ഷരജാലകം /എം.കെ.ഹരികുമാർ (april 7, 2025)

 





മനുഷ്യൻ അനശ്വരനാകുന്നത് 


സമകാല റഷ്യയിലെ പ്രമുഖ സാഹിത്യകാരനായ മിഖയേൽ ഷിഷ്കിൻ നോവലിനെക്കുറിച്ചും  കഥയെക്കുറിച്ചും കുറേക്കൂടി ആധുനികമായ, വർത്തമാന പ്രസക്തിയുള്ള ,സർഗാത്മകമായ വീക്ഷണമാണ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ 'മെദെനേർ' എന്ന നോവൽ റഷ്യയിൽ ഗൗരവമായി ചർച്ച ചെയ്യപ്പെട്ടു.നോവൽ ഏകശിലാഖണ്ഡമാണെന്ന സങ്കല്പത്തെ  നിരാകരിക്കുന്ന അദ്ദേഹത്തിനു പ്രമേയത്തെക്കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത് .മികച്ച നോവലുകളെല്ലാം ഒരിടത്ത് സന്ധിക്കുന്നുണ്ട് .അത് മരണത്തെയും സ്നേഹത്തെയും കുറിച്ചാണ് പറയുന്നത്. നോവൽ എന്ന കലയ്ക്ക് 'പ്രമേയം' തന്നെ ആവശ്യമില്ലെന്നും ഷിഷ്കിൻ വാദിക്കുന്നു. ടോൾസ്റ്റോയിയുടെ പ്രമേയമായിരുന്നോ നെപ്പോളിയൻ്റെ യുദ്ധങ്ങൾ ? അല്ലെങ്കിൽ വർലാം ഷലാമോവിൻ്റെ പ്രമേയമായിരുന്നോ സ്റ്റാലിൻ്റെ ജയിലുകൾ ? ചരിത്രം വായിക്കാനല്ല നോവൽ കൈയിലെടുക്കുന്നത്. അതിനു ചരിത്രഗ്രന്ഥങ്ങൾ തന്നെയുണ്ടല്ലോ. യുദ്ധത്തിൽ മനുഷ്യാവസ്ഥയ്ക്ക് എന്തു  സംഭവിക്കുന്നു എന്നാണ് ഈ നോവലിസ്റ്റകൾ തിരഞ്ഞത്.അത് യുദ്ധത്തിൻ്റെ വിവരണമോ പ്രമേയമോ അല്ല. ഷിഷ്കിൻ പറയുന്നു:'മനുഷ്യജീവിതത്തിനു ഒരു 'പ്രമേയ'മില്ല. നിങ്ങൾ എഴുതുന്ന നോവൽ നിങ്ങളുടെ തലച്ചോറിൽ പതിഞ്ഞ ബിംബങ്ങൾ മാത്രമല്ല, അതുവരെ ജീവിച്ചതിന്റെ പ്രതിബിംബങ്ങളും ചേർന്നതാണ്‌. കാലം ചെല്ലുമ്പോൾ ജീവിതം എന്തൊക്കെയോ ആയിത്തീരുന്നു. അങ്ങനെ നിങ്ങളുടെ എഴുത്തും മറ്റെന്തോ ആയിത്തീരുന്നു. ഇത് നിങ്ങൾ തന്നെ എഴുതുന്നതാണ്; നിങ്ങളുടെയുള്ളിലെ മറ്റൊരാൾ.'

വാക്കുകൊണ്ടു ഉയിർക്കാം 

ആരും സ്നേഹിക്കാനാല്ലാത്ത കഥാപാത്രങ്ങളോടു സ്നേഹം കാണിച്ച എഴുത്തുകാരുടെ പാരമ്പര്യമാണ് റഷ്യക്കുള്ളത്. 'ഇവാൻ ഇല്ലിച്ചിൻ്റെ  മരണ'ത്തിൽ ടോൾസ്റ്റോയ് അത് കാണിച്ചിട്ടുണ്ട്. 'കരമസോവ്  സഹോദരന്മാരി'ൽ ദസ്തയെവ്സ്കി അത് എഴുതിയിട്ടുണ്ട്. കഥാപാത്രങ്ങളോടു സ്നേഹം നശിക്കുന്നില്ല, അവരെ ആരും സ്നേഹിക്കാൻ ഇല്ലാത്തപ്പോഴും .വാക്കുകളിലാണ് ആ സ്നേഹം.'എഴുതപ്പെടുന്ന ഒരു വാക്ക് ലോകത്തെ സൃഷ്ടിക്കാനുള്ള വിശുദ്ധമായ മാർഗം മാത്രമല്ല, മരണത്തെ മറികടക്കാനുള്ള ഒരേയൊരു മാർഗമാണ്.' 'മെദെനേർ' എന്ന നോവലിൽ അദ്ദേഹം ബൈബിളിൽ നിന്നു (അപ്പോക്രിഫ)ഉദ്ധരിക്കുന്ന ഒരു വാക്യം ഇതാണ്:'വാക്കുകൊണ്ടു ലോകം സൃഷ്ടിക്കപ്പെടും. വാക്കുകൊണ്ടു തന്നെ നാം ഉയിർത്തെഴുന്നേൽക്കപ്പെടും.' സ്നേഹത്തിലൂടെയും വാക്കുകളിലൂടെയുമുള്ള ഉയിർത്തെഴുന്നേൽപ്പാണ് തൻ്റെ നോവൽ എന്നു അദ്ദേഹം പറയുന്നു. വെറും വാക്കുകൾ മാത്രമായാൽ പോരാ .കടലാസിൽ അച്ചടിച്ചാലും വാക്കുകൾ കാണാനാവും. എന്നാൽ അതിനു ജീവിതമുണ്ടാവണം .അത് മരണം കടന്നുവരാത്ത ലോകമാകണം. ഹെരോദ രാജാവിനെയോ അദ്ദേഹത്തിൻ്റെ അനുയായികളെയോ ഭയക്കാതെ കഴിയാവുന്ന ലോകമായിരിക്കണമത്.'

ഈ വീക്ഷണം പാടിപ്പതിഞ്ഞതല്ല; നവീനമാണ്. സാഹിത്യത്തിൻ്റെ ലോകം ജീവിതത്തിലെ യാഥാർത്ഥ്യത്തിൽ നിന്നു വിഭിന്നമാണ്. അത് നമ്മെ സ്വാതന്ത്ര്യത്തിലേക്ക് ഉയർത്തിവിടുകയാണ് .അത് വിചാരിക്കാനും ശ്വസിക്കാനും സ്വാതന്ത്ര്യമുള്ള ഒരു ലോകമായിരിക്കണം. നിത്യേന നാം പേടിക്കുന്നു. ജീവിതം അസ്ഥിരപ്പെടുത്താൻ വരുന്ന ശക്തികൾ എപ്പോഴും മുന്നിലൂടെ കടന്നുപോകുന്നു. മനുഷ്യൻ, മഹത്തായ ആ പദത്തിൻ്റെ ഭംഗി നഷ്ടപ്പെടുത്തിയ മനുഷ്യക്കോലങ്ങൾ എല്ലാം തകർക്കാനായി, വീണ്ടുവിചാരമില്ലാതെ സമീപത്തുകൂടെ പാഞ്ഞുപോകുന്നു. അവരുടെ കൈയിലുള്ള ആയുധമോ കളിപ്പാട്ടമോ അലക്ഷ്യമായി വലിച്ചെറിഞ്ഞാലും മതി നമ്മുടെ ജീവിതം പ്രതിസന്ധിയിലാകാൻ. ഈ വിലക്കുകളും ആകുലതകളുമില്ലാത്ത ലോകത്തേക്ക് നടന്നുപോകാനാണ് വാക്കുകൾ സ്നേഹമായി അവതരിക്കേണ്ടത് .പതിതരെയെല്ലാം അവിടെ വിമോചിപ്പിക്കാനാവും. വാക്കുകൾ മൃതിയിൽ നിന്നുയർന്നു പറക്കുകയാണ് ഇവിടെ. വാക്കുകൾ മാലാഖമാരായി വരികയാണ് .

ഗദ്യത്തെ കൊല്ലുന്നത് 

തന്റെ സാഹിത്യവീക്ഷണത്തിനു പ്രമുക്തി ലഭിക്കുന്ന തരത്തിലാണ് നോവലിലെ കഥാപാത്രചിത്രീകരണം നിർവ്വഹിച്ചിരിക്കുന്നതെന്നു നോവലിസ്റ്റ് വിവരിക്കുന്നുണ്ട് .ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ഒരാളാണ് നോവലിലെ മുഖ്യകഥാപാത്രം.തൻ്റെ തടവറയുടെ ഭിത്തിയിൽ ഒരു സ്പൂൺ ഉപയോഗിച്ചു ചിരണ്ടി അയാൾ ഉണ്ടാക്കുന്ന ഒരു  ബോട്ടിൻ്റെ പടമുണ്ട്. അയാൾ ആ ബോട്ടിലിരുന്നു തടവറയ്ക്കു പുറത്തേക്ക് സഞ്ചരിക്കുന്നതായി സങ്കല്പിക്കുന്നു. ഇതുപോലെയാണ് എഴുത്തുകാരനും .അയാൾ തൻ്റെ ഏകാന്തതയുടെ തടവറയിലിരുന്ന്  താനൊരു ബോട്ടിൽ സഞ്ചരിക്കുകയാണെന്നു വിചാരിക്കുന്നു.തന്റെ കഥാപാത്രങ്ങളെയും വായനക്കാരെയും അതിൽ നിറച്ച് ഒരു ദിക്കിലേക്ക് തുഴഞ്ഞുപോകുന്നു .അവിടെ അവരെ കാത്തിരിക്കുന്നവരുണ്ട്, സ്നേഹിക്കുന്നവരുണ്ട്.

എഴുതുമ്പോൾ സങ്കൽപ്പിക്കുന്നത് നമ്മെ സ്നേഹിക്കുന്നവരും കാത്തിരിക്കുന്നവരും ഉണ്ടെന്നു തന്നെയാണ്. അവരെയാണല്ലോ ആത്യന്തികമായി ലക്ഷ്യംവയ്ക്കുന്നത്. എന്നാൽ അവർ ആരൊക്കെയാണെന്നു കൃത്യമായി അറിയില്ല. എഴുതുമ്പോൾ നാം കൈക്കൊള്ളുന്ന ആവേശവും സ്വാതന്ത്ര്യവും അതേപോലെതന്നെ ഉൾക്കൊള്ളാൻ ശേഷിയുള്ളവരുണ്ട്.  അവർ ഏറെക്കുറെ ഒരേപോലെ ചിന്തിക്കുന്നവരാണ്. അവർക്ക് ഒരു മനസുണ്ട് .വായിക്കാനുള്ള ബുദ്ധിയോ വിദ്യാഭ്യാസമോ അല്ല പ്രധാനം, മനസാണ്. സാഹിത്യത്തിൽ ഈ മനസ്സ് ഒരു ഉരകല്ലാണ്. അത് അഭിരുചിയുടെ സമുദ്രാന്തർഭാഗത്തേക്ക് പോകുവാനുള്ള വിസയാണ്. പ്രത്യക്ഷരാഷ്ട്രീയത്തിൽ നിന്നു, വർത്തമാനപത്രങ്ങളിലെ രാഷ്ട്രീയചിന്തകളിൽ നിന്നു അകന്നു നിൽക്കുകയാണ് നോവലിസ്റ്റ് .വാർത്താമാധ്യമങ്ങളിലെ രാഷ്ട്രീയം മരണത്തിന്റെ രൂപകമാണെന്നു ഷിഷ്കിൻ തീർത്തു പറയുന്നു .കലയും സാഹിത്യവും നോഹയുടെ പെട്ടകത്തിനു സമാനമാണ്. കാലത്തിനോട് എതിരിടാൻ ഇത് ആവശ്യമാണ്. അതുകൊണ്ട് ഈ പെട്ടകത്തിൽ ഏറ്റവും ആവശ്യമുള്ളത് മാത്രമാണ് ഉൾക്കൊള്ളിക്കുന്നത് .നോഹയുടെ പെട്ടകത്തിൽ ഓരോ ജീവിവർഗത്തിന്റെയും രണ്ടെണ്ണം വീതമാണല്ലോ പ്രവേശിപ്പിച്ചത് ,പ്രത്യുൽപ്പാദനം തുടരാൻ .

രാഷ്ട്രീയം യഥാർത്ഥത്തിൽ ഗദ്യത്തെ കൊല്ലുകയാണ് ചെയ്യുന്നതെന്നു ഷിഷ്കിൻ അഭിപ്രായപ്പെടുന്നുണ്ട്. അത് ഗദ്യത്തെ രോഗത്തിലേക്കു തള്ളിവിടുന്നു. സമകാലിക രാഷ്ട്രീയത്തെക്കുറിച്ചുള്ള ഷിഷ്കിന്റെ നിരീക്ഷണം അതുല്യവും വിവരങ്ങൾ കൈമാറാൻ ശേഷിയുള്ളതുമാണ്.

'രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ റഷ്യ ഒരു പരിഷ്കൃത ജനസമൂഹമാകുകയാണെന്നു ഞാൻ ആശ്വസിച്ചു.സാഹിത്യത്തെ സർക്കാർ പിന്തുണിച്ചിരുന്നു ,സ്വിസ് സർക്കാർ വിദേശരാജ്യങ്ങളിൽ വസിക്കുന്ന സ്വിസ് പരിഭാഷകന്മാരായ എഴുത്തുകാർക്ക് ധനസഹായം ചെയ്യുന്നതിനു സമാനമായി. റഷ്യൻ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പരിഭാഷകൾക്കു റഷ്യൻ സ്ഥാപനമായ 'പെരെവോദ' ഗ്രാൻഡ് നൽകിയിരുന്നു .എന്നാൽ രാജ്യം മറ്റൊരു ദിശയിലാണ് പൊയ്ക്കൊണ്ടിരിക്കുന്നതെന്നു വ്യക്തമായിരുന്നു.ഭൂതകാലത്തിലേക്കാണ് അത് സഞ്ചരിച്ചത് .ഒരു ജനാധിപത്യപൂമുഖത്തിനു പിന്നിലായി റഷ്യ കുറ്റകൃത്യങ്ങൾ നിറഞ്ഞ ഒരു  ഏകാധിപത്യയുഗത്തിലേക്ക് രൂപാന്തരപ്പെടുകയായിരുന്നു. പാശ്ചാത്യ ലോകം റഷ്യയിൽ നിന്നു കേട്ടത് വലതുപക്ഷത്തിന്റെ ശബ്ദങ്ങളായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നു കാണാനോ കാണാൻ ആഗ്രഹിക്കാനോ അവർക്കായില്ല. പ്രത്യേകിച്ചും ഓർക്കേണ്ട വസ്തുത അധികാരികൾ  എഴുത്തുകാരായ ഞങ്ങളെ ഭരണകൂടത്തിന്റെ 'മനുഷ്യമുഖ'മായി ഉപയോഗിക്കുകയായിരുന്നു എന്നതാണ്. അതിനായി അവർ ഞങ്ങളെ ലോകത്തിന്റെ പ്രമുഖ പുസ്തകോത്സവങ്ങളിലേക്ക് അയച്ചു. ഭരണാധികാരിയെ പരമാവധി വിമർശിക്കൂ എന്നു അവർ ഉപദേശിച്ചുകൊണ്ടിരുന്നു. എങ്കിൽ മാത്രമേ നമുക്ക് ഒരു യഥാർത്ഥ ജനാധിപത്യമുണ്ടെന്നു സ്ഥാപിക്കാനാവുകയുള്ളൂ' - ഷിഷ്കിൻ അറിയിക്കുന്നു.

സ്വർഗമില്ല 

റഷ്യൻ ബുക്കർ പ്രൈസ് (2000)റഷ്യൻ നാഷണൽ ബെസ്റ്റ് സെല്ലർ അവാർഡ്, ബിഗ് ബുക്ക് പ്രൈസ് തുടങ്ങിയ വലിയ പുരകാരങ്ങൾ ലഭിച്ച ഷിഷ്കിൻ നവനോവൽ സാഹിത്യത്തിൻ്റെ വക്താവാണ്. റഷ്യൻ ഭാഷയ്ക്കു പുറമേ ഇംഗ്ലീഷും ജർമ്മനും വശമുള്ള ഷിഷ്കിൻ വാഷിംഗ്ടൺ ആൻഡ് ലീ യൂണിവേഴ്സിറ്റിയിൽ ഗസ്റ്റ് പ്രൊഫസറായിരുന്നു. റഷ്യൻ അനുഭവങ്ങളിൽനിന്നുണ്ടായ അതിജീവനം എന്നു വിശേഷപ്പിക്കാവുന്ന കൃതിയാണ് മെദെനെർ. റഷ്യയിൽ നിന്നു കടുത്ത ദുരിതങ്ങൾ അനുഭവിച്ച ശേഷം സ്വിറ്റ്സർലണ്ടിലെ ഒരു അഭയാർത്ഥി കേന്ദ്രത്തിലെത്തുന്ന അവർ തങ്ങൾ നേരിട്ട പീഡനങ്ങൾ വിവരിക്കുന്നു. അവർ പറയുന്നത് കേട്ട് വ്യാഖ്യാനിക്കുകയാണ് പ്രധാന  കഥാപാത്രം ചെയ്യുന്നത്. ഇരുപതാം  നൂറ്റാണ്ടിലെ റഷ്യൻ വിപ്ലവം മുതൽ സോവിയറ്റ് യൂണിയൻ്റെ ശിഥിലീകരണം വരെ നോവൽ ചർച്ച ചെയ്യുന്നു. അനേകം കഥകൾ ആഖ്യാനം ചെയ്യപ്പെടുകയാണ് .ഓരോരുത്തരും അനുഭവകഥകൾ പറയാൻ നിർബന്ധിക്കപ്പെടുന്നു. മികച്ച കഥകൾ പറയുന്നവർക്കാണ് പ്രവേശനം. ഈ കഥകൾക്കിടയിൽ പ്രധാന കഥാപാത്രം തന്റെ മകനെഴുതുന്ന കഥകൾ കൂടി ഇതൾവിരിയുന്നു. ഇതിനിടയിൽ ഒരു റഷ്യൻ ഗായകന്റെ ഡയറിക്കുറിപ്പുകളും ചർച്ചയാകുന്നു. നോവലിൽ ഒരിടത്ത് ഇങ്ങനെ എഴുതിയിരിക്കുന്നു: ആരോ പറഞ്ഞു, ഒരു നരകമുണ്ടെങ്കിൽ ഒരു സ്വർഗ്ഗമുണ്ടാകാൻ കഴിയില്ലെന്ന് .  അതുപോലെ ,എവിടെയെങ്കിലും യാതനയവശേഷിക്കുന്നുണ്ടെങ്കിൽ സ്വർഗ്ഗത്തിലായിരിക്കുക അസാധ്യമാണെന്ന്. അസംബന്ധം. യാതനയെക്കുറിച്ച് അറിയുമ്പോൾ മാത്രമാണ് ജീവിതത്തിൻ്റെ ശരിയായ സന്തോഷം മനസ്സിലാക്കാനാവുകയുള്ളൂ.' ജീവിതത്തിനു യാതൊരു ഗ്യാരണ്ടിയും ഇല്ലായിരിക്കും. എന്നാൽ മരണത്തിനു മുമ്പ് ഏത് മാനസികാവസ്ഥയിൽ തുടരണമെന്നും ഏത് പാട്ട് പാടണമെന്നും അതിൽ നിന്നു എങ്ങനെ സന്തോഷം നേടണമെന്നും തീരുമാനിക്കുന്നത് നമ്മളാണ്. വിരുദ്ധരും അപകടകാരികളും മുൻവിധിക്കാരും തിന്മ തിരയുന്നവരും നശിപ്പിക്കുന്നവരും എവിടെയോ കണ്ടേക്കാം. അവർ വേഷപ്രച്ഛന്നരായി അരികിലൂടെ കടന്നു പോകുന്നുണ്ടാവാം. അപ്പോഴും നമുക്ക് കിട്ടിയ നിമിഷങ്ങളെ സ്വന്തമാക്കി അനുഭവിക്കാനാവും .ആ നിമിഷങ്ങളെ വരാനിരിക്കുന്ന ഭയത്തിനു വിട്ടുകൊടുക്കേണ്ടതില്ല .

നന്മയുടെ ഉറവകൾ 

മനുഷ്യനു പൂർണതയില്ല. സമ്പൂർണ്ണ നന്മയിൽ എത്താൻ സാധ്യമല്ല .എന്നാൽ വെട്ടി മാറ്റിയ ഒരു വലിയ മരത്തിൻ്റെ കുറ്റിയിൽ നിന്നു സാവധാനം ഊറിവരുന്ന കറപോലെ ജീവിതത്തിലെ നന്മയുടെ ചെറിയ ഉറവകൾ സാന്ദർഭികമായി പ്രത്യക്ഷപ്പെട്ടേക്കാം .വൈകാരികക്ഷമതയില്ലാത്ത ഒരാൾക്ക് പോലും ചിലപ്പോൾ മറ്റൊരാൾക്ക് ഒരു ഉപകാരം ചെയ്യാനാകും. ഉള്ളിൽ നരകമാണെങ്കിലും ചിലപ്പോൾ ദാനം ചെയ്യുവാനും  പ്രാർത്ഥിക്കുവാനും സാധിക്കും. ക്രൂരതയാണ് മനസ്സിലെങ്കിലും ആർക്കെങ്കിലും മരണാനന്തര ശുശ്രൂഷ ചെയ്യാനോ ഭക്ഷണം വാങ്ങി കൊടുക്കാനോ നല്ല വാക്ക് പറയാനോ ജീവിതത്തിൽ ഒരിക്കലെങ്കിലും കഴിഞ്ഞേക്കാം. ഇത്രയെങ്കിലും മനുഷ്യൻ എന്ന പദത്തിൽ കാണുക. അതുകൊണ്ട് നന്മയുടെ ചെറുതുണ്ടുകൾ പലരില്‍ നിന്നു പെറുക്കി കൂട്ടുന്നതാണ് മനുഷ്യത്വത്തിലേക്കുള്ള ലക്ഷ്യവും മാർഗവും. 

അമെരിക്കൻ കവി എച്ച്‌.ഡബ്ളിയൂ. ലോംഗ്ഫെലോ(1807-1882) എഴുതിയ 'ദ് ആരോ ആൻഡ് ദ് സോംഗ്' എന്ന കവിത ഇങ്ങനെയാണ് :

'ഞാൻ ആകാശത്തിലേക്ക് 
ഒരമ്പ് എയ്തു
അത് എവിടെയോ പതിച്ചു. 
എവിടെയെന്നറിയില്ല
അത് വേഗത്തിൽ പറന്നു
ആ പറക്കലിൻ്റെ കാഴ്ച തുടരാനായില്ല 

ഞാൻ അന്തരീക്ഷത്തിലേക്ക് നോക്കി
ഒരു പാട്ടുപാടി 
അതും എവിടെയോ മാഞ്ഞുപോയി.
എത്ര സൂക്ഷ്മമായ കാഴ്ചശക്തിയുള്ളവർക്കും
ഒരു പാട്ടിൻ്റെ സഞ്ചാരത്തെ കാണാനാവുകയില്ല .

വർഷങ്ങൾക്ക് ശേഷം,
ഒരു ഓക്കുമരത്തിൽ
ഞാൻ പണ്ട് അയച്ച ആ അമ്പു കണ്ടെത്തി.
അത് ഭദ്രമായിരുന്നു.
ആ ഗാനം ,വർഷങ്ങൾക്കു ശേഷം,
ആദ്യവസാനം, ഞാൻ ഒരു സുഹൃത്തിൻ്റെ 
ഹൃദയത്തിൽ കണ്ടെത്തി.'

നമ്മൾ തൊടുത്തുവിടുന്നതൊന്നും  നശിക്കുന്നില്ല. നമ്മൾ ചെയ്യുന്ന പ്രവൃത്തികളുടെ നന്മകൾ എവിടെയോ ശേഖരിക്കപ്പെടുന്നു. അതിനർത്ഥമുണ്ട്. അത് നാം അറിയണമെന്നില്ല .അത് എവിടെയോ അതിൻ്റെ അലകൾ ഉണർത്തിക്കൊണ്ടിരിക്കും. അതിൽ നിന്നു പ്രചോദനം നേടാൻ പലരും ഉണ്ടാകും .അങ്ങനെയാണ് മനുഷ്യൻ അനശ്വരനാകുന്നത് .

രജതരേഖകൾ 

1)നാടകത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്  യാഥാർത്ഥ്യമാവുകയാണെന്നു തോന്നുന്നു .കെപിഎസിയുടെ പ്ളാറ്റിനം ജൂബിലി ,തോപ്പിൽ ഭാസിയുടെ നൂറാം ജന്മദിനം എന്നീ പ്രത്യേകതകൾ പരിഗണിച്ച് കോട്ടയം  പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ കെപിഎസ് മേനോൻ ഹാളിൽ ഫെബ്രുവരിയിൽ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി','ഒളിവിലെ ഓർമ്മകൾ','ഉമ്മാച്ചു' എന്നീ നാടകങ്ങൾ അവതരിപ്പിച്ചു .കോട്ടയത്ത് ഒരു നാടകനവോത്ഥാനമാണ് സംഭവിച്ചിരിക്കുന്നതെന്നു പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചെറിയ ലൈബ്രറി വാർത്താപത്രിക (ഫെബ്രുവരി)യിൽ എഴുതിയ ലേഖനത്തിൽ അഭിപ്രായപ്പെടുന്നു .200 നാടകങ്ങൾ സംവിധാനം ചെയ്തവരെ പോലും കേരളീയസമൂഹം ആദരവോടെ കാണാത്ത വർത്തമാനകാല സാഹചര്യം കണക്കിലെടുക്കുമ്പോൾ ഈ പ്രവർത്തനത്തിനു പ്രസക്തിയുണ്ട്.

2)യുദ്ധവെറി പിടിച്ച സായിപ്പിനെ ചൂണ്ടി ദേശമംഗലം രാമകൃഷ്ണൻ പാടുന്നു:
'വാല്മീകിയാവുക വേട്ടക്കാരാ
നിന്നെ നീ തന്നെ 
പിറകോട്ട് പിടിച്ചു വലിക്കുക .
ആരുമീ പാപത്തിനു 
പങ്കാളിയാവില്ല നിഷാദരേ
ബുദ്ധനാണു നീയും
ബുദ്ധനാണു ഞാനും 
ബുദ്ധരാണു സർവ്വരും:
ഓം ബുദ്ധമദ: ബുദ്ധമിദം 
ബുദ്ധാൽ ബുദ്ധ മുദച്യതേ 
ബുദ്ധസ്യ ബുദ്ധമാദായ
ബുദ്ധമേവാവശിഷ്യതേ."
(പ്രസാധകൻ ,ഏപ്രിൽ) 

എന്നാൽ കവിക്കു നല്ല ബോധമുണ്ട് ,ഒരു കവിത കൊണ്ടൊന്നും ഇക്കൂട്ടരെ ചെറുക്കാനാവില്ലെന്ന് .വേണമെങ്കിൽ കവിതയെ തന്നെ അവർ നശിപ്പിക്കും. 

3)റഷ്യൻ കമ്മ്യൂണിസ്റ്റ് ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിൻ്റെ പുസ്തകപ്രേമത്തെയും അറിയപ്പെടാത്ത ചിന്തകളെയും പരിചയപ്പെടുത്തുന്ന 'സ്റ്റാലിൻസ് ലൈബ്രറി - ആൻഡ് ഹിസ് ബുക്സ്' എന്ന പുസ്തകത്തെപ്പറ്റിയാണ് വൈക്കം മുരളി എഴുതുന്നത് (ഏകാധിപതിയുടെ പുസ്തകശേഖരം, പ്രഭാതരശ്മി,ഏപ്രിൽ).ദീർഘകാലം റഷ്യയിൽ താമസിച്ച് പഠനം നടത്തിയ ബ്രിട്ടീഷ് ചരിത്രകാരനായ ജിയോഫ്രെ റോബർട്സ് എഴുതിയ ഈ പുസ്തകത്തിൽ വിക്ടർ യുഗോയുടെ ഗ്രന്ഥശാല ചുട്ടുകരിച്ചതിനോടു സ്റ്റാലിൻ വേദനയോടെ പ്രതികരിക്കുന്ന ഭാഗം ഇതാണ് :'പുസ്തകങ്ങളാണ് നിങ്ങളുടെ വിമോചകനെന്നുള്ള കാര്യം മറന്നുവോ? നോക്കൂ ,പുസ്തകങ്ങൾ അങ്ങുയരത്തിൽ വരെ അടുക്കിവെച്ചിരിക്കുന്നു. അത് തട്ടുകളുടെ വിന്യാസത്തെയും യുദ്ധത്തെയും ദാരിദ്ര്യത്തെയും തകർത്തുകളയുന്നു.പിന്നീടത് സംസാരിക്കുന്നു.' അറിയപ്പെടാത്ത ഒരു സ്റ്റാലിനെ ഈ ലേഖനത്തിൽ കാണാം. 

4)കൽപ്പറ്റ നാരായണൻ ഒരു ആശയത്തെക്കുറിച്ച് ചിന്തിച്ച് അത് കവിതയുടെ രൂപത്തിലേക്ക് മാറ്റുകയാണ് പലപ്പോഴും ചെയ്യുന്നത്. സ്വാഭാവികമായ കവിത അതിലുണ്ടാവില്ല. 'ഡൈനസോറുകൾ ഇല്ലാതായിട്ടില്ല'(മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഏപ്രിൽ 6) എന്ന കവിതയിലെ വരികൾ ഇതിനു തെളിവാണ്.ദിനോസറുകൾ പുതിയ രൂപത്തിൽ ഇപ്പോൾ ജീവിക്കുന്നു എന്നാണ് അദ്ദേഹം സ്ഥാപിക്കുന്നത് .മാൾ ,പഞ്ചനക്ഷത്ര ഹോട്ടലുകൾ, വലിയ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവ അതാണത്രേ സൂചിപ്പിക്കുന്നത്.

'ഇടമില്ലാത്തവരുടെ ഇടം 
ഇത്രമേൽ ചുരുങ്ങിയത് 
അതിൻ്റെ ഇടം 
അത്രമേൽ വർദ്ധിച്ചതിനാലാണ് .
അത് മാളായി മാറി 
പട്ടാപ്പകൽ പുറത്തിറങ്ങി 
ചില്ലറ വ്യാപാരശാലകളെ 
ചവച്ചു തിന്നുന്നത് കാണുന്നില്ലേ?'

ഇതൊക്കെ ഏത് ചെറുകിട കച്ചവടക്കാരനും അറിയാവുന്ന കാര്യമാണ്. കവി പറയേണ്ടതില്ല. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ അല്ല എഴുതേണ്ടത്. നിശ്ചയമില്ലാത്തതാ ണ് അന്വേഷിക്കേണ്ടത്. കവിത ജീവതത്ത്വപരമായ രഹസ്യങ്ങൾ തേടാനുള്ള കലയാണ്. കല്പറ്റയുടെ കവിതകളിൽ അത് കാണാനില്ല. 

5)മറ്റു സ്ത്രീകളെ സഹായിക്കാത്ത സ്ത്രീകൾക്ക് നരകത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കുമെന്നു പറഞ്ഞത് മുൻ അമെരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മതേലിൻ ആൾബ്രൈറ്റാണ്. 

6)അമെരിക്കയിലെ വിഖ്യാത ചലച്ചിത്ര സംവിധായകനും കോമേഡിയനുമായ വൂഡി അല്ലൻ പറഞ്ഞു: 'എൻ്റെ ജീവിതത്തിലെ ഒരു ദുഃഖം ഇതാണ്: എനിക്കു മറ്റൊരാളായിരിക്കാൻ കഴിയുന്നില്ല.'

7)ഷാജി വെങ്കടത്ത് എഴുതിയ 'ദ്  സോള്‍ ഓഫ് സോയിൽ'(ഗ്രാൻഡ്ബുക്സ് ,കോട്ടയം)എന്ന നോവൽ 1924 ലെ വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി ഒരു കർഷകകുടുംബത്തിൻ്റെ കഥ പറയുകയാണ് .മണ്ണിനോടും  പ്രകൃതിയോടും അതിക്രമം മതിയാക്കൂ എന്നാണ് ഈ കൃതി വിളിച്ചു പറയുന്നത് .ഹൃദയത്തോടു സംവദിക്കുന്ന കൃതിയാണിത്. ഭാവിയിൽ വിശ്വസിക്കുന്നവർക്ക് ഇത് വായിക്കാം. മണ്ണിൻ്റെ മനസ് കാണണം. സി. എബ്രഹാം ഇട്ടിച്ചെറിയ ആമുഖം എഴുതിയിരിക്കുന്നു.

8)തമിഴ് ഭാഷാപണ്ഡിതനും വിമർശകനുമായ തമിഴവൻ എഴുതിയ 'ഷംപാല'(ഫെബിയൻ ബുക്സ്) മലയാളത്തിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നു .ഡോ.ത.വിഷ്ണുകുമാരനും സുരേഷ് നൂറനാടും ചേർന്നാണ് പരിഭാഷപ്പെടുത്തിയത്. ഹിറ്റ്ലർ എന്ന ഫാസിസ്റ്റ് കഥാപാത്രത്തിലൂടെ  അടിച്ചമർത്തപ്പെട്ടവരെ ഒന്നൊന്നായി കാണിച്ചുതരുന്നു. എഴുത്തുകാരന്റെ ചിന്തയെയും ആവിഷ്കാരത്വരയെയും  നശിപ്പിക്കാനാവില്ലെന്നു നോവൽ പ്രഖ്യാപിക്കുന്നു. എഴുത്തുകാരൻ മനസിൽ പേറുന്ന ഭാരം ഈ കൃതി അനുഭവിപ്പിക്കുന്നു .

9)നിഷ വിനോദ് എഴുതിയ കവിതകളുടെ സമാഹാരമാണ് 'നിയോബി'(മലയാള സാഹിത്യ അക്കാദമി). യുദ്ധത്തിൽ മക്കൾ നഷ്ടപ്പെട്ട് സങ്കടശിലയായി മാറിയ, ഗ്രീക്ക് സാഹിത്യത്തിലെ അമ്മ നിയോബിയെ ഓർക്കുന്ന ഒരു കവിതയുണ്ട് ഇതിൽ .കവിതയിലൂടെ ചിന്തിക്കാൻ അറിയാവുന്ന കവിയെ ഈ രചനകളിൽ കാണാം.

'കടലിനെ പോലാരുണ്ട് ?
സർവതും നെഞ്ചിലേറ്റുന്നോൾ.
നുണയല്ല അമ്മമാരുണ്ട് 
കടലേ നിന്നെപ്പോലെ.'

'എച്ചിൽ പാത്രം പെറുക്കി 
പെറുക്കിയായ പെണ്ണ്.'

തുടങ്ങിയ വരികൾ യാഥാർത്ഥ്യത്തെ നിശിതമായി കാണാൻ കഴിവുണ്ടെന്നു തെളിയിക്കുന്നു.

അക്ഷരജാലകം /എം കെ.ഹരികുമാർ(march 31, 2025)

 


 

മഹാഭാരതദർശനം 


സാഹിത്യരചയിതാക്കൾക്ക് പൊതുവേ സംവേദനക്ഷമത നഷ്ടപ്പെട്ട ഒരു കാലമാണിത്. അതുകൊണ്ടാണ് മനുഷ്യഹൃദയങ്ങളെ സ്പർശിക്കാത്ത വിഷയങ്ങൾ തിരഞ്ഞെടുക്കാൻ പലരെയും പ്രേരിപ്പിക്കുന്നത്.

ഒരാൾ എഴുതാൻ വേണ്ടി എഴുതരുത്; നമ്മെ മഥിക്കുന്ന പ്രശ്നങ്ങളാണ് നമ്മുടെ സത്യം. അതാണ് എഴുതേണ്ടത്. എന്നാൽ പത്രവാർത്തകളുടെയും പലരുടെയും  വർത്തമാനങ്ങളിലൂടെയും സുപരിചിതമായ ഒരു വിഷയത്തെ പരിചയപ്പെടുത്താൻ വേണ്ടി എഴുതുന്നത് വ്യർത്ഥമാണ്. ഒരു സാഹിത്യസൃഷ്ടി  കലാനുഭവത്തിൽ നിന്നു പിൻവാങ്ങിയാൽ പിന്നെ ഒന്നും ബാക്കിയുണ്ടാവില്ല.സംവേദനക്ഷമതയ്ക്ക് ക്ഷയം സംഭവിച്ചതുകൊണ്ട് വൈകാരിക സത്യസന്ധ്യത നഷ്ടപ്പെട്ടിരിക്കയാണ്.  മനുഷ്യൻ്റെ ജീവിതത്തെ അനുഭവിക്കാൻ കഴിയാത്തതാണ് ദുരന്തം. വൈക്കം മുഹമ്മദ് ബഷീറിനു വലിയൊരു സിദ്ധിയുണ്ടായിരുന്നു. ഒരിടത്തിരുന്ന് ലോകജീവിതത്തെ ദീർഘദർശനം  ചെയ്യുന്ന സിദ്ധിയാണത്. 

വൈകാരികമായി അതീതബുദ്ധിയാണിത്. അതീന്ദ്രിയസിദ്ധി എന്നു  വിളിക്കാവുന്നതാണ് .ഒരു സാധാരണക്കാരനെ ബഷീർ അനുഭവിക്കുന്നു. എഴുതുമ്പോൾ ആ സാധാരണക്കാരന്റെ ഹൃദയത്തിലേക്ക് ബഷീർ താമസംമാറ്റുന്നു. അവിടെയുള്ള സംഘർഷങ്ങളും സന്ദേഹങ്ങളും ആകുലതകളും നേരിൽ കണ്ടു ബോധ്യപ്പെടുന്നു. ആ മനുഷ്യവേദനകൾ എഴുത്തുകാരൻ്റേതായി മാറുന്നു. ഇതാണ് സംവേദനക്ഷമതയുടെ കാതൽ. ഒരു വ്യക്തിയുടെ എന്നപോലെ ഒരു സമൂഹത്തിന്റെയും ആന്തരികചലനങ്ങൾ അറിയാനുള്ള ജ്ഞാനസംവിധാനം വേണം. ഇപ്പോൾ ഇതാണ് നഷ്ടമായിരിക്കുന്നത്.  ഇപ്പോൾ എഴുത്തുകാരനു തന്റെ കുടുംബത്തെക്കുറിച്ചോ ഷോപ്പിംഗിനെക്കുറിച്ചോ, അടുത്തുകണ്ട സിനിമകളെക്കുറിച്ചോ മാത്രമാണ്  അറിയാവുന്നത്. ആഴത്തിലുള്ള അനുഭവങ്ങളുടെ സ്വാംശീകരണം സംഭവിക്കുന്നില്ല .കഴിഞ്ഞ പ്രളയത്തെക്കുറിച്ച് ഒരു മുതിർന്ന കഥാകൃത്ത് ഒരു കഥയെഴുതി .എന്നാൽ പ്രളയത്തിലെ മനുഷ്യാനുഭവങ്ങളോ ദുരിതങ്ങളോ ഒറ്റപ്പെടലോ ഒന്നും അദ്ദേഹത്തിൻ്റെ കഥയിൽ കണ്ടില്ല. അദ്ദേഹം എഴുതിയത് ഒരു വലിയ തറവാട്ടുകാരുടെ പുരയിടത്തിനടുത്ത് കെട്ടിയിട്ടിരുന്ന ഒരു ഇരുട്ടകുത്തി വെള്ളത്തിൽ ഒഴുകിപ്പോയതിനെക്കുറിച്ചാണ്.ആ ഇരുട്ടുകുത്തിയിൽ ഒരാൾ തൻ്റെ ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോയതാണത്രേ .ഇരുട്ടുകുത്തി തിരിച്ചുകിട്ടുന്നതോടെ കഥ അവസാനിക്കുന്നു.

ഇതുപോലെ വളരെ ഉപരിതത്തിലുള്ള  വിവരങ്ങൾ കൊണ്ട് മലയാളകഥ വളരാനാകാതെ തപ്പിത്തടയുകയാണ്. സക്കറിയയുടെ 'നസ്രാണി യുവാവും ഗൗളിശാസ്ത്രവും', ഒ.വി.വിജയൻ്റെ  അരിമ്പാറ, വി. പി.ശിവകുമാറിൻ്റെ  'പന്ത്രണ്ടാം മണിക്കൂർ', യു.പി.  ജയരാജിന്റെ 'ബിഹാർ' തുടങ്ങിയ കഥകൾ കൊണ്ടുവരുന്ന വൈകാരിക താണ്ഡവം ഇപ്പോൾ എവിടെയും കാണാനില്ല.


മഹാപണ്ഡിതനും വിമർശകനും തത്ത്വചിന്തകനുമായ കൃഷ്ണചൈതന്യ 'സംസ്കൃതത്തിലെ സാഹിത്യതത്ത്വചിന്ത' എന്ന ഗ്രന്ഥത്തിൽ മഹാഭാരതത്തിന്റെ ചില സന്ദർഭങ്ങൾ വ്യാഖ്യാനിക്കുന്നുണ്ട്. മഹാഭാരതം ഒരു കവി സൃഷ്ടിച്ച പുരാണമാണെന്നു പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ചർച്ച അത്ഭുതകരമായ സാരസ്വതമായിത്തീരുന്നു.

ഇത്രയും ഗാഢവും അർത്ഥസാന്ദ്രവുമായ ആലോചനകൾ നമ്മുടെ സാഹിത്യവിചിന്തനത്തിലില്ല എന്നു പറയാവുന്നതാണ്.ഇത് സംവേദനക്ഷമതയുടെ ഒരു ആരോഹണമാണ്. പ്രബുദ്ധത എങ്ങനെയാണ് സംവേദനക്ഷമമാകുന്നതെന്നു കൃഷ്ണചൈതന്യ എഴുതുന്നതു ശ്രദ്ധിച്ചാൽ മനസിലാകും. വ്യാസൻ്റെ രചന അബോധസർഗക്രിയയിൽ നിന്നു
സർഗാത്മകത്തിലേക്കുള്ള പരിവർത്തമാനമാണെന്നു അദ്ദേഹം അഭിപ്രായപ്പെടുന്നു.

വ്യാസൻ പ്രകൃതിയെ കണ്ടെത്തുകയായിരുന്നു. വ്യാസനു  പ്രകൃതി അസ്തിത്വത്തിൽ നിന്നുള്ള അപഭ്രംശമായിരുന്നില്ല. മറിച്ച്,അത് ദൈവത്തിൻ്റെ പദ്ധതിയുടെ ഭാഗമാണെന്നു അറിയിക്കുന്നു. അത് നിറവേറ്റാൻ മനുഷ്യൻ ഒരു ഉപകരണമാകുമ്പോൾ അവൻ ആത്മസാക്ഷാത്കാരത്തിലേക്കുയരുന്നു.
പ്രകൃതിയിൽ നമ്മുടെ യാത്രകൾ അലിഞ്ഞുചേരുന്നു. അത് പരിവർത്തനത്തിൻ്റെ സന്ദർഭമൊരുക്കുന്നു. അതറിയുന്ന മനുഷ്യചേതന സ്വന്തം വ്യാപ്തിയുടെ മണ്ഡലം തിരിച്ചറിയുന്നു.

സംവേദനപരമായ ഒരു വികാസമാണ് ഇവിടെ കാണാനാവുന്നത്. ലോകവും മനുഷ്യചേതനയും ദൈവവും  തമ്മിലുള്ള ഒരു സിംഫണിയായി ആ ആഖ്യാനം രൂപാന്തരപ്പെടുന്നു. ഐന്ദ്രിയമായ അറിവുകളെ പ്രാപഞ്ചികമായ ഒരു സിംഫണിയുടെ ഭാഗമാക്കുകയാണ് വ്യാസൻ ചെയ്തത്.

കൃഷ്ണചൈതന്യ എഴുതുന്നു:'തൻ്റെ ബന്ധുവും മന്ത്രിയുമായ ഉദ്ധവനെ  കൃഷ്ണൻ ഉപദേശിക്കുന്നു: നിയന്ത്രിതമായ മനസ്സോടും ഇന്ദ്രിയങ്ങളോടും കൂടി ഈ ലോകത്തെ കാട്ടുവാൻ അങ്ങയുടെ ഹൃദയത്തിലും അങ്ങയെ സർവ്വേശ്വരനായ എന്നിലും കാണുക. സ്വപ്രയത്നംകൊണ്ടാണ് വിവേകികൾ ആത്രക്കർഷം നേടുന്നത്. ആത്മാവാണ് സർവ്വോത്തമഗുരു.'

ലോകത്തെ ഹൃദയത്തിൽ കാണുവാനാണ് കൃഷ്ണൻ ഉപദേശിക്കുന്നത്. അത് വിവേകിയുടെ ദൗത്യമാണ്. പ്രകൃതിപുരാണം കഥനവൈഭവം അതിനാവശ്യമാണ്. അദ്ദേഹം തുടർന്ന് കൃഷ്ണന്റെ ഭാഷണം ഉദ്ധരിക്കുന്നു: 'പ്രകൃതിയുടെ ഈ പ്രതിഭാസങ്ങളിൽ നിന്നു പഠിക്കുക... ലോകസൗഖ്യത്തിനു വേണ്ടി ധാതുക്കൾക്കും മറ്റു വസ്തുക്കൾക്കും പ്രഭവമായി നിൽക്കുന്ന ഈ പർവതങ്ങളിൽ നിന്നു നീ നിനക്ക് വേണ്ടിയല്ല ,അന്യനു വേണ്ടിയാണ് ജീവിക്കുന്നതെന്നു പഠിക്കുക.അനന്തവും സർവ്വസ്പർശിയും എന്നാൽ സ്വയം അസ്പഷ്ടവുമായ ആകാശമാണ് യോഗിക്കുള്ള ഉപമേയം.നിർമ്മലവും  പരിശുദ്ധവും പരിപൂതവും സുഖപ്രദവും ക്ളമാപഹാരകവുമായ ജലത്തെപ്പോലെയാകണം. അശുദ്ധ പദാർത്ഥങ്ങളെല്ലാം എരിച്ചു ചാമ്പലാക്കുന്ന തീ പോലെ വിജ്ഞാനം കൊണ്ടുദീപ്തമാകണം. അഗാധവും  അപാരവുമായ സമുദ്രം പോലെ തന്നിൽ വന്നുചേരുന്ന വസ്തുക്കൾ കൊണ്ട് വൃദ്ധിപ്പെടുകയോ തന്നിൽ നിന്നു നിർഗമിക്കുന്നവകൊണ്ട് ക്ഷയപ്പെടുകയോ ചെയ്യാതിരിക്കണം. നന്മകളിൽ നിന്നും തിന്മകളിൽ നിന്നും എല്ലാം കുറേശ്ശെയെടുത്ത് തേനീച്ച തേനുണ്ടാക്കുന്നതുപോലെ ഉത്തമാംശം  സംഗ്രഹിക്കുക.'

സ്വാംശീകരണം എന്നത് ഒരു തുടർപ്രക്രിയയാകണമെന്നാണ് സാരം. പ്രകൃതിപ്രതിഭാസങ്ങളിൽ നിന്നു നാം അനശ്വരമായ, മഹത്തായ ജീവിതാദർശം ഉൾക്കൊള്ളേണ്ടതുണ്ട്. അഗ്നി ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. അഗ്നി ഒരിക്കലും മലിനമാകുന്നില്ല. ജലം എല്ലാറ്റിനെയും നിലനിർത്തുകയാണ്. വ്യാസൻ തന്റെ ചുറ്റുപാടിനെ, ലോകത്തെ ,പ്രപഞ്ചത്തെ എങ്ങനെയാണ് സമ്മോഹനവും നിത്യപ്രസക്തവുമായ ഒരു സംവേദനവ്യൂഹമാക്കി പരിവർത്തിപ്പിക്കുന്നതെന്നാണ് കൃഷ്ണചൈതന്യ വിശദമാക്കുന്നത്. 

ഒരു കവി അല്ലെങ്കിൽ എഴുത്തുകാരൻ തന്റെ നിമിഷങ്ങളെ, അനുധ്യാനങ്ങളെ വ്യാമിശ്രമായ ,നിരന്തരം വികസിക്കുന്ന ഒരു സംവേദനാത്മകവ്യൂഹമാക്കുകയാണ് വേണ്ടത് .ഓരോ വസ്തുവിനോടും സുവേദനം ചെയ്യാനാകണം.

15


അതിഥികമായി ലക്ഷ്യമാക്കുന്നത് ഒന്നാണ് ഈ മാർഗങ്ങൾ എല്ലാം വ്യാസൻ സമ്മേളിപ്പിക്കുന്നു ഈ സമീപനങ്ങൾക്ക് വേദപശ്ചാത്തലം ഉണ്ടായിട്ടും അതിന് പൂർണ്ണത ലഭിക്കുന്നില്ല ലഭിക്കുന്നില്ല എന്നാണ് വ്യാസ ചിന്തിച്ചത് വേദത്തെ വാക്കുകൾ വച്ച് അർത്ഥം തിരയുന്ന രീതിക്ക് പകരം കുറെക്കൂടി വലിയ ഒരു രംഗവേദി ഉണ്ടാക്കി കൃഷ്ണൻ ആ രംഗവേദിയുടെ മഹത്തായ രൂപമാണ് മുഹൂർത്തമായ കേവലമ വേദങ്ങളിൽ അറിയപ്പെട്ടവൻ ഞാനാണ് എന്നെ അറിയുന്നവൻ എന്നെ ആരാധിക്കുന്നു എന്നിൽ മനുഷ്യൻ ഉറപ്പിക്കുക എന്നിൽ തന്നെ ബുദ്ധിയും അർപ്പിക്കുക ബ്രഹ്മവുമായി ഒരു മുഖാമുഖം സാധ്യമല്ല എന്നാൽ കൃഷ്ണനുമായി സാധ്യമാണ് ഇതാണ് വ്യാസന്റെ ദക്ഷിണയുടെ പ്രത്യേകത എന്താണ് കൃഷ്ണന്റെ ഭാഷ ഭാഷ അനുസരിച്ച് ജൈവ ലോകവും അതീതവും ഒന്നാണ് ദൈവവും ജൈവ ശാസ്ത്രവും ഒന്നാണ് മനുഷ്യന് ദൈവം ഒന്നാണ് കൃഷ്ണൻ ലോകത്തോട് തന്റെ തന്നെ ആരാധിക എന്ന് പറയുമ്പോൾ ഓരോരുത്തരും സ്വയം കണ്ടെത്തണം എന്നാണ് നിർദ്ദേശിക്കുന്നത് കൃഷ്ണനിൽ സ്വയം അർപ്പിക്കുന്നത് കൊണ്ട് അത് മലിനമാകുന്നില്ല സ്വാർത്ഥമാക്കുന്നില്ല തിന്മയാകുന്നില്ല അർപ്പിക്കുമ്പോൾ അത് സർവ്വസ്തുക്കളോടുമുള്ള സമഭാവനയാണ് അവിടെ കാര്യകാരുണ്യവും ആഗ്രഹവുമാണ് തെളിയുന്നത് കൃഷ്ണൻ അതേസമയം ചരിത്രസംഭവങ്ങളുടെ തലത്തിൽ മർത്യനായ ആവർത്തിക്കുന്നത് അതിനാൽ പോവുക തന്നെ വേണം എന്ന് കൂട്ടിച്ചേർക്കുന്നു വ്യാസന്റെ കലാപരവും ദാർശനവുമായി ദാഹമാണ് കൃഷ്ണന്റെ കൃഷ്ണനെ ഉത്തമപുരുഷൻ ബിംബമായി അവതരിപ്പിക്കാൻ പേരകം ആകുന്നത് കൃഷ്ണൻറെ ചരിത്രപരമായ പ്രസക്തി അവസാനിക്കുന്നതോടെ പിൻവാങ്ങുന്നത് അതുകൊണ്ടാണ് ചരിത്രം ഈശ്വര പരിപാടി ആണെന്ന് ആണെങ്കിൽ മനുഷ്യന് അതിനുള്ള ഉപകരണമാണ് ഉപകരണത്തിന് പ്രകൃതിയുടെ നശ്വരതയെ അതിജീവിക്കാൻ സാധ്യമല്ല ഒരു കർമ്മ ദർശനമാണെന്ന് ചൂണ്ടിക്കാട്ടുന്നു ബ്രഹ്മം കർമ്മത്തിൽ ആണ് ഇരിക്കുന്ന കർമ്മം ഇല്ലാതായ ഈ വിഷം നിന്നുപോകും കർമ്മം ചെയ്യാൻ നാം വിധിക്കപ്പെട്ടിരിക്കുന്നു അപ്പോഴാണ് ബ്രഹ്മമുള്ളത് കൃഷ്ണൻറെ വാക്കുകൾ ഉദ്ധരിക്കുന്നു കർമ്മപരിധിയിലൂടെയാണ് കാറ്റ് വീശുന്നത് കർമ്മപരിധിയിലൂടെ ദിനരാത്രങ്ങൾ സൃഷ്ടിച്ചുകൊണ്ട് നിർണയനായ സൂര്യൻ എന്ന് ഉദിക്കുന്നു ചന്ദ്രനും അതിൻറെ പക്ഷങ്ങളിലൂടെ കൃത്യമായി ചിരിക്കുന്നു കർമ്മപരിതയിൽ വിറക് തീപിടിച്ച് ജീവികളുടെ നന്മയ്ക്ക് വേണ്ടി കത്തുന്നു വസന്ത ഭീമാ ഭീമഭാരം വഹിക്കുന്നു ക്ഷീണങ്ങളായ വാഹിനികൾ ജീവികളുടെ ആവശ്യം നിർവഹിക്കുന്ന ജലവും വഹിച്ച വേഗതയോടെ ഒഴുകുന്നു. ഉച്ചകാലത്തിൽ മഴപെയ്ത നിബന്ധങ്ങൾ ഒക്കെ ശബ്ദമുഹരിതമാക്കുന്നു ഇതാണ് വ്യാസന്റെ സംഭവം സഭാ വികസിക്കുന്ന ദൈവ സംവേദനത്തിന്റെ മഹാലോകം ഇതാണ് കർമ്മ ദർശനത്തിന്റെ അടിയിലുള്ള ജരാചരവും അനശ്വതമായ കർമ്മപരിധിയിൽ അധപതനം ഇല്ല പരിവർത്തനം മാത്രമേയുള്ളൂ പല ദശകശകളിലൂടെ കടന്ന് പരിവർത്തനം നീളുന്നു ഇതാണ് വിശ്വാത്മകമായ സൗന്ദര്യം അല്ലെങ്കിൽ പ്രാപഞ്ചികമായ സിംഫണി ഇതാണ് വ്യാസൻ സൃഷ്ടിക്കുന്ന കലാ ദൃശ്യം


വെറുതെ രേഖകൾ എഴുതിയ കവികൾ പ്രഭാതലക്ഷ്മി ആശയപരമായ വർഗീയത മഹാമാരി മനുഷ്യജന്മം ഓർമ്മ ഇതാണ് അലിയുടെ ഒരു കുറവ് ഇത് കവിത എന്ന് വാക്കിന് തന്നെ അപമാനമാക്കുക ഇത് കവിതയ്ക്ക് എന്നെ അപമാനമാണ് കുറെ വാക്കുകൾ എഴുതി വച്ചാൽ കവിതയാകില്ല മറ്റൊരു കവിത നോക്കൂ മതഭ്രാന്ത് മതം പൊട്ടിയ മനസ്സ് വിഡ്ഢികളുടെ അടിമിക്കുന്നതാണ് കവിതയും തെറ്റിദ്ധരിക്കുന്നതാണ്


വായനക്കാരനൊരു കൃതി വായിച്ചശേഷം അത് പുനസൃഷ്ടിക്കുകയാണ് ചെയ്തത് നാശൻ പറയുന്ന കഴിവുണ്ട്. എഴുത്തുകാരനും വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കാൻ സർഗാത്മകതയുടെ വായനക്കാരൻ തയ്യാറാവുന്നു എന്ന നിരീക്ഷണ സത്യമാണ്

കാളിദാസന്റെ മേഘസന്ദേശം ലോകത്തെ തന്നെ അപൂർവമായ ഒരു കാവ്യമാണ് അതിനെ മ്യൂസിക് ഓഫ് എന്ന് വിളിക്കുന്നുണ്ട് സങ്കടത്തിന്റെ സംഗീതം സന്തോഷം ഉണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് ഓർക്കുന്നത് കനാൽമകഥയാണ് അതുപോലെ വിരഹവും കാനാത്മകമാണ്

നോവൽ എന്ന വാക്ക് എഴുതിയത് എഴുതുക എന്ന് അധ്വാനമാണ് ആഹ്വാനമാണ് നൽകുന്നത് നിരന്തരം നവീകരിക്കപ്പെടുന്നതാണ് നോവൽ ഒരു നോവൽ മറ്റൊരു നോവൽ പോലെ ആയിരിക്കരുത് ബഷീറിൻറെ സ്മൃതികാവ്യം ആനന്ദിന്റെ മരണ സർട്ടിഫിക്കറ്റ് മധുരം ബഷീറിൻറെ മാന്ത്രിക പൂച്ച ദേവിന്റെ ഓടയിൽ നോവലുകൾ നോക്കൂ ഒന്നിനൊന്ന് വ്യത്യസ്തമാക്കുന്നത് നോവൽ ഇത് ആവശ്യപ്പെടുന്നുണ്ട്

കുമാരനാശാന് കരുണ എന്ന കാവ്യത്തിന് പേരിട്ടത് എന്തുകൊണ്ടാണ് കുമാരനാശാൻ കരകരണങ്ങൾ കിടക്കുന്ന വാഹനത്തോട് സന്യാസി കരുണ കാണിക്കുന്നു എന്നു പറയാനല്ല ഒരു സ്ത്രീ സ്നേഹം ആഭിമുഖ്യത്തിൽ അത് മാനിക്കാതെ ഒഴുകി നടന്ന ഒരു സന്യാസി അവൾ ചോരയിൽ കുളിച്ചു കിടക്കുമ്പോൾ കാണാൻ വരുന്നില്ല ചൂണ്ടിക്കാണിക്കുക ആശാന്റെ ലക്ഷ്യമായിരുന്നു മനുഷ്യത്വത്തോട് കരുണ കാണിക്കണമെന്നാണ് ആശാൻറെ ആഹ്വാനം

മലയാളത്തിൽ ഏറ്റവും വലിയ നോവൽ എഴുതിയ വിലാസിനിക്കി ഇനിയും വേണ്ടപോലെ ആളുകൾ നൽകിയിട്ടില്ല ഊഞ്ഞാലിങ്ങാത്ത കണ്ണുകൾ എന്ന നോവലുകളിൽ വിലാസിനി അത് വായിച്ച് കാത്ത് വരെ വായിപ്പിച്ചു വേണം സംഘടിപ്പിക്കാൻ

ആധുനിക സാഹിത്യകാരനായ വിന്താം ലവിസ് ആൾക്കൂട്ടം ഒരു വിചിത്ര ജീവിയാണ് അത് ദുർഗമാണ് അതിന് പലരൂപങ്ങൾ അർപ്പിക്കാൻ കഴിയും. ഇത് മനസ്സിലാകണമെങ്കിൽ നിങ്ങൾ ആൾക്കൂട്ടത്തോടൊപ്പം കഴിയണം അല്ലാത്ത ഒരു ലോകത്തെ കൈകാര്യം ചെയ്യണമെങ്കിൽ നിങ്ങൾ പരമാവധി സ്വതന്ത്രമാക്കണം നിങ്ങളുടെ ഒരു പ്രക്ഷോഭമാണ്

എഴുത്തുകാരന്റെ പരാജയമില്ല അവൻ പരാജയത്തെ ഓരോ നിമിഷവും കാണുന്നുണ്ട്. ഓരോ നിമിഷവും പരാജയത്തെ കടിച്ചിറക്കുന്നു ഓരോ പരാജയത്തിൽ നിന്നും ഉയർന്നു പറക്കാൻ അവൻ വീണ്ടും എഴുതിക്കൊണ്ടിരിക്കും എഴുതിയ ചരിത്രമാണ് അത് നശിപ്പിക്കാൻ ആർക്കും കഴിയില്ല




  • അക്ഷരജാലകം /എം.കെ.ഹരികുമാർ (march 24, 2025)

     



    സിംബോർസ്ക :അപരാജിതരുടെ കവി 

    'ചരിത്രം നമ്മെ അഭിനന്ദിക്കാനൊന്നും  പോകുന്നില്ല. പകരം അഴുക്ക് നിറഞ്ഞ മണ്ണ് നമ്മുടെ കണ്ണുകളിലേക്ക് വലിച്ചെറിയും. നമ്മുടെ മുന്നിൽ നീണ്ട പാതകളുണ്ടായിരിക്കാം. അത് എവിടെയും എത്തിക്കില്ല.കിണറുകളിൽ വിഷം കലർന്നിരിക്കുന്നു. ഭക്ഷണം ഉപയോഗശൂന്യം' - പോളിഷ് കവി വിസ്ളാവ് സിംബോർസ്കയുടെ വാക്കുകളാണിത് .എത്രയോ യുദ്ധങ്ങൾ കഴിഞ്ഞു. ഇപ്പോഴും യുദ്ധങ്ങൾ തുടരുകയാണ്. എല്ലാ യുദ്ധങ്ങളും അതിൻ്റെ ആവേശങ്ങളും വെറിയും കഴിയുമ്പോൾ ഒരിടത്ത് അവസാനിക്കും. അപ്പോൾ ലോകം നിശ്ചലമാകുകയാണ്; ശവശരീരങ്ങളാണ് സംസാരിക്കുക.ശരിക്കുള്ള സ്ലോമോഷൻ അവിടെയാണ്. 

    ഏറ്റവും വലിയ നരനിന്ദയിൽ അഭിമാനിക്കുന്നവർ കണ്ടേക്കാം.  മനുഷ്യൻ നേടിയ വിദ്യാഭ്യാസം യുദ്ധത്തിൽ പൊലിഞ്ഞു പോകുന്നു. നാം എന്താണോ പഠിച്ചത്, അറിഞ്ഞത്, അതുകൊണ്ട് യാതൊരു ഉപയോഗവുമില്ലാതെ പലായനം ചെയ്യുന്ന ജനതയോടൊപ്പമാണ് ഒരു കവി നിൽക്കുന്നത് .'ദ് എൻഡ് ആൻഡ് ദ് ബിഗിനിംഗ് ' എന്ന കവിതയിൽ അവർ എഴുതി :
    'ഒരു മതിൽ താങ്ങി നിർത്താൻ ആരെങ്കിലും ഒരു മോന്തായം കൊണ്ടുവരണം
    ജനൽ മിനുക്കിയെടുക്കണം.
    വാതിൽ വീണ്ടും തൂക്കിയിടണം.
    അതിൻ്റെ ഫോട്ടോയെടുക്കാൻ ഭംഗിയുണ്ടാവില്ല .അതുകൊണ്ട് ക്യാമറകളേന്തുന്നവർ മറ്റൊരു യുദ്ധത്തിന്റെ 
    പിന്നാലെ പോയിട്ടുണ്ടാവും.' 

    ശിലായുഗം വിളിക്കുന്നു 

    എല്ലാ യുദ്ധങ്ങളും ഒരേതരം മനുഷ്യരെ സൃഷ്ടിക്കുന്നു. പദവികളും വിഭാഗങ്ങളും ഇല്ലാതാവുന്നു. സമ്പന്നരും ദരിദ്ര്യമായി വിഭജിക്കപ്പെട്ടവർ അഭയാർത്ഥികളായി മാറ്റപ്പെടുന്നു. യുദ്ധം നമ്മെ പ്രാകൃതയുഗത്തിലെത്തിക്കുന്നു. എന്നാൽ ഒരു യുദ്ധത്തെയും തടയാൻ ഇന്നു ലോകത്ത് ഒരു സംവിധാനവുമില്ല. മനുഷ്യാവകാശവും അതിൻ്റെ ലംഘനവും ചർച്ചയാകണമെങ്കിൽ  ജനാധിപത്യം വേണം. ജനാധിപത്യം  ഇല്ലാത്തിടത്ത് മനുഷ്യനു ഒരു അവകാശവുമില്ല. അവൻ ഏതുനിമിഷവും പ്രാചീന ശിലായുഗത്തിലേക്ക് നിപതിക്കാം. സിംബോർസ്കയുടെ വാക്കുകൾ:
    "ഞാൻ ഭാവി എന്ന വാക്കുച്ചരിക്കുമ്പോൾ 
    ആദ്യത്തെ അക്ഷരം ഭൂതകാലത്തിലേതു തന്നെയാണ് .
    ഞാൻ നിശബ്ദത എന്ന 
    വാക്കുച്ചരിക്കുമ്പോൾ 
    അത് നശിപ്പിക്കുകയാണ്.
    ഞാൻ ശൂന്യത എന്ന 
    വാക്കുച്ചരിക്കുമ്പോൾ 
    അസ്തിത്വമില്ലാത്ത, യാതൊന്നിനും
    സാധിക്കാത്ത എന്തോ ഒന്നു സൃഷ്ടിക്കുകയാണ് .'

    ഭാവിയെക്കുറിച്ച് പറയാനൊന്നുമില്ല. ആയിരക്കണക്കിനു കുഞ്ഞുങ്ങൾ വധിക്കപ്പെടുകയോ അതിലേറെ കുഞ്ഞുങ്ങൾ പരുക്കുപറ്റി സജീവിതം നഷ്ടപ്പെടുത്തുകയോ ചെയ്ത ലോകത്ത് ഭാവി ഭൂതകാലത്തിൽ തന്നെ ഒളിരിക്കുകയാണ് .കുഞ്ഞുങ്ങൾ ഭാവി ഉപേക്ഷിച്ചു ഭൂതകാലത്തിലേക്ക് കാലുകൾ ആഴ്ത്തിയിരിക്കുന്നു. കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കാൻ ലോകത്ത് സാംസ്കാരികനായകരോ നൃത്തസംഘമോ വാദ്യസംഘമോ ഇല്ല. ലോകത്തിലെ വാദ്യമേളക്കാർ, യുദ്ധത്തിൽ ഒരു വിഭാഗത്തെ ആക്രമിച്ചു നശിപ്പിക്കുന്നവരുടെ  കാലടികൾക്കാണ് താളം പിടിക്കുന്നത്. എല്ലാ താളങ്ങളും ഇങ്ങനെ ഉണ്ടാകുന്നതാണ് .അത് വിജയഭേരിയുടെ താളമായിരിക്കണം. പരാജിതരുടെ താളം ആർക്കാണ് വേണ്ടത് ?അവരെ ഭൂതകാലത്ത് ചെന്നു ആരാണ് തപ്പിയെടുക്കുന്നത്? ഭൂതകാലത്തിൻ്റെ കറുത്ത തുരങ്കത്തിനുള്ളിൽ ആ കുഞ്ഞുങ്ങൾ തങ്ങളുടെ സ്വപ്നങ്ങളുമായി വഴക്കടിക്കുകയാണ്. കവി നിശബ്ദത എന്ന വാക്ക് ഉച്ചരിക്കേണ്ട താമസമേയുള്ളൂ, അപ്പോൾ തന്നെ അത് ശബ്ദമായി മാറും .നിശബ്ദത ഭഞ്ജിക്കപ്പെട്ടു കൊണ്ടേയിരിക്കണം.നിശബ്ദത  സത്യത്തെ മറയ്ക്കാനുള്ളതാണെങ്കിൽ ആ നിശബ്ദത നുണയാണെന്നു റഷ്യൻ കവി യെവ്തുഷെൻകോ പറഞ്ഞതോർക്കണം. നിശബ്ദതഒരു കളവാകാതെ നോക്കേണ്ടതുണ്ട്. നമ്മുടെ ഏകാന്തത, നിശബ്ദത ,ഏകാഗ്രത ,ധ്യാനം തുടങ്ങിയവയെല്ലാം കളവാണ്. നാം ഏകാന്തതയിലായിരിക്കുമ്പോൾ, അതിനുള്ള സജീവമായ ഘടകങ്ങൾ പെറുക്കി കൂട്ടുമ്പോൾ നമുക്ക് ചുറ്റുമുള്ള കോടിക്കണക്കിനു ജീവികൾ ജീവനുവേണ്ടി പോരടിക്കുകയാണ്, ആരുടെയും സഹായം കിട്ടാതെ. ജീവികൾ ഇരകളാക്കപ്പെടുകയോ കാലാവസ്ഥാ വ്യതിയാനത്തിൽ കഷ്ടപ്പെടുകയോ ചെയ്യുമ്പോൾ ജീവനുവേണ്ടി അവ കരയുന്നു. കോടിക്കണക്കിനു ജീവികളുടെ കരച്ചിൽ കേൾക്കാൻ പറ്റാത്ത വിധം ക്രൂരമായ കാതുകളാണ് ദൈവം നമുക്ക് നൽകിയിരിക്കുന്നത്. അതുകൊണ്ടാണ് നമുക്ക് ഏകാന്തത എന്ന വെളുത്ത കോട്ട കെട്ടിപ്പൊക്കാൻ കഴിയുന്നത്. നാം അത് ആലോഷിക്കുന്നു. കലയിൽ അതിനു വേണ്ടി തത്ത്വശാസ്ത്രങ്ങൾ  ആവിഷ്കരിക്കുന്നു.

    ഏകാഗ്രതയോ ?

    നമ്മുടെ ഏകാഗ്രതയോ? അതും കടുത്ത ഒരു തീരുമാനമാണ്. ചുറ്റിനുമുള്ള സാധുജീവികളുടെ, സഹജീവികളുടെ ദയനീയമായ വിളി കേൾക്കാതിരിക്കാൻ കഴിയുന്നതിന്റെ അഹന്ത അതിലുണ്ട്. നാം പരിമിതികളിലാണ് നമ്മെത്തന്നെ ഉയർത്തി നിർത്തുന്നത്. നമ്മുടെ പരിമിതി സഹജീവികളുടെ മനസ്സ് മനസ്സിലാക്കാൻ കഴിയാത്തതാണ് .നമ്മുടെ ധ്യാനമോ? അത് വ്യക്തിവാദപരമായ ഒരു ശൈലി മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഇന്നു അഴിമതിക്കാരുടെയും അല്പം പോലും സഹാനുഭൂതി ഇല്ലാത്തവരുടെയും വീടുകളിൽ ബുദ്ധൻ്റെ ചിത്രം  ഉന്നതമായ നിലയിൽ അലങ്കരിച്ചു വച്ചിരിക്കുന്നത് കാണാം .ഓഷോയും നഗരസംസ്കാരവും ചേർന്നു ബുദ്ധനെ ഒരു മെട്രോപോളിറ്റൻ പൊങ്ങച്ചചിഹ്നമാക്കി മാറ്റിയിരിക്കുന്നു. കാണാൻ ഭംഗിയുള്ള ഒരു താപസന്റെ ചിത്രമെന്ന നിലയിൽ ബുദ്ധൻ്റെ ധ്യാനംരൂപം ചുരുങ്ങിയിരിക്കുന്നു .ധ്യാനം യൂറോപ്യൻ വ്യക്തിവാദത്തിന്റെ ഒരു അലങ്കാരപ്പണിയായി പ്രതിനിധാനം ചെയ്യപ്പെടുകയാണ്. ജീവിതവുമായോ പ്രവൃത്തികളുമായോ ബന്ധമില്ലാത്ത ഒരു ചിത്രമായി ബുദ്ധൻ രൂപാന്തരപ്പെട്ടിരിക്കുന്നു .നമ്മുടെ ധ്യാനം സുഖലോലുപതയിലുള്ള ആത്മരതിയായിരിക്കുന്നു .എന്നാൽ ബുദ്ധൻ്റെ ധ്യാനം പടിപടിയായുള്ള  സ്വാത്വിക ആരോഹണമാണ്. സ്നേഹിച്ചും വന്ദിച്ചും ത്യജിച്ചുമാണ് അത് നേടേണ്ടത് .

    സിംബോർസ്ക ഇങ്ങനെ എഴുതുന്നു:
    'സന്തോഷവും സങ്കടവും 
    രണ്ടു വ്യത്യസ്ത വികാരങ്ങളല്ല;
    ഇത് രണ്ടും ഒരുമിക്കുമ്പോഴാണ് 
    നമ്മെ സന്ദർശിക്കുന്നത്-
    യാതൊന്നിനെക്കുറിച്ചും നിശ്ചയമില്ലാത്തപ്പോഴും എല്ലാത്തിനെക്കുറിച്ചും ആകാംക്ഷയുള്ളപ്പോഴും.'

    അറിവുകൾ എങ്ങോട്ടാണ് നയിക്കേണ്ടത്? അത് പുതിയ ചോദ്യങ്ങളിലേക്കാണ് പടരേണ്ടത്. അല്ലെങ്കിൽ അത് മരിക്കുക തന്നെയാണ് .ജീവിതത്തെ ഭ്രാന്തിൽ നിന്നു രക്ഷിക്കുന്നത് പുതിയ ആകാശമാണ്. 'മോണോലോഗ് ഓഫ് എ ഡോഗ്' എന്ന കവിതയിൽ ഒരു നായയിലൂടെ മനുഷ്യാവസ്ഥയെ അന്വേഷിക്കുകയാണ്.

    'എന്താണ് നിശബ്ദമായി സംഭവിക്കുന്നത്?
    ആരോ ശൂന്യതയിൽ നിന്നു വീഴുന്നു.
    എന്താണ് ഉച്ചത്തിൽ കേൾക്കുന്നത്?
    ആരുടെയോ അപ്പം തട്ടിത്തെറിപ്പിച്ചിരിക്കുന്നു.
    ആരോ ഒരാൾ മുടന്തുള്ള
    ഒരു കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുന്നു.'

    വിഷാദാത്മകത്വം എന്ത് ?

    സിംബോർസ്ക കാലത്തിൻ്റെ ശബ്ദം കേൾക്കുന്നു .ഓരോ യുദ്ധത്തിലും ജീവിതം നഷ്ടപ്പെടുന്നവർക്ക് വേണ്ടി, മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അവർ വിലപിക്കുന്നു. ഇങ്ങനെയാണ് കവിത വിഷാദാത്മകമാകുന്നത്. വിഷാദാത്മകവിത എന്നാൽ കവിയുടെ വ്യക്തിപരമായ ദുഃഖമാണെന്നു ധരിക്കരുത്. അത് സഹാനുഭൂതിയിൽ നിന്നാണ് ജനിക്കുന്നത്. നമ്മെപ്പോലെയുള്ള മനുഷ്യരോട്, ചുറ്റിനുമുള്ള വസ്തുക്കളോടു തോന്നുന്ന സ്നേഹത്തിൽ നിന്നാണ് അതുണ്ടാകുന്നത്. കവിതയിലേക്ക് വരുന്നതോടെ വാക്കുകൾക്ക്
    പരിണാമം സംഭവിക്കുന്നുവെന്നാണ് സിംബോർസ്ക പറയുന്നത്. 'ഓരോ വാക്കും അസാധാരണമാണ്. ഒരു കല്ലോ മേഘമോ അതിനു മുകളിലല്ല. ഒരു പകലോ രാത്രിയോ അതിനു പിന്നാലെയല്ല. എല്ലാത്തിനുമുപരി ,ഒരു അസ്തിത്വമോ, ആരുടെയെങ്കിലും അസ്തിത്വമോ അതിനു മുകളിലല്ല.'

    കവിതയെ അതിൻ്റെ ജീവതത്ത്വപരമായ അംശങ്ങളിൽ കണ്ടെത്തുകയാണ് കവി. കവിത തേടുന്നത് എന്താണ് ?അത് വസ്തുസ്ഥിതി കഥനമല്ല. ഒരു വസ്തുതയുടെ തൽസ്ഥിതിയല്ല കവിത തേടുന്നത്. ഒരു കുട്ടി കരയുന്നതിനെക്കുറിച്ച് എഴുതുന്ന കവി ആ കരച്ചിൽ മാത്രമല്ല ശ്രദ്ധിക്കുന്നത് ;അതിനപ്പുറമുള്ള അർത്ഥമാണ്. കലയിൽ വിശദീകരിക്കാനാവാത്ത ഒരു തലമുണ്ടെന്ന സിംബോർക്സ്കയുടെ വാദം ഇവിടെയാണ് ശ്രദ്ധേയമാകുന്നത്. ഒരു വസ്തുവിനെക്കുറിച്ചുള്ള  ഭാഷയാണ് കവിത. എന്നാൽ ഒരു വസ്തുതയ്ക്ക് ഒരേ ഒരു ഭാഷണം മാത്രമല്ല നിലനിൽക്കുന്നത്. കോണുകളിലൂടെ നോക്കാം .പല വസ്തുതകളുടെ മാനങ്ങൾ ഉണ്ടാകും. ഇതിൽ ഏറ്റവും വ്യത്യസ്തമായ, അർത്ഥവത്തായ നോട്ടത്തിനാണ്, മാനത്തിനാണ് മൂല്യം. അതാണ് കവിത.

    സിംബോർസ്ക(1923-2012) പോളണ്ടിലെ കൊർണിലാണ് ജനിച്ചത്. 1945 ൽ അവർ ആദ്യ കവിത പ്രസിദ്ധീകരിച്ചു.ഫ്രഞ്ചു കവിതകളുടെ  പരിഭാഷകയായിരുന്ന അവർ വിവിധ സാഹിത്യപ്രസിദ്ധീകരണങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഒരു യഥാർത്ഥ കവിയായ അവർ മനുഷ്യാസ്തിത്വത്തിൻ്റെ പ്രശ്നങ്ങളെ ചരിത്രത്തിൻ്റെയും മാനവിക മൂല്യങ്ങളുടെയും പശ്ചാത്തലത്തിൽ പരിശോധിച്ചു.1996 നോബൽ സമ്മാനം ലഭിച്ചതോടെ അവരുടെ ഭാഷയുടെ ആഗോള പ്രതിനിധാനമായി ആ കവിതകൾ മാറി.ക്വസ്റ്റ്യനിംഗ് യുവേഴ്സെൽഫ്, പീപ്പിൾ ഓൺ എ ബ്രിഡ്ജ്, ദ് എൻഡ് ആൻഡ് ദ് ബിഗിനിങ് തുടങ്ങിയാണ് പ്രധാന കൃതികൾ .

    തൻ്റെ നോട്ടത്തിന്റെ പ്രത്യേകതകൾ കൊണ്ട് ഭാഷയെ ഉജ്ജീവിപ്പിച്ച സിംബോർസ്ക മനുഷ്യനിർമ്മിതമായ അസംബന്ധങ്ങളോടു കലഹിച്ചു കൊണ്ടാണ് വിട പറഞ്ഞത് .ഒരു കാലഘട്ടത്തിലെ അസംബന്ധങ്ങൾക്ക് അതിൻ്റെ ജനയിതാക്കൾ സമാധാനം തരുന്നില്ല. എന്നാൽ അത് തലമുറകളെയാണ് ബാധിക്കുന്നത്. ചോദ്യങ്ങൾ മാത്രമുണ്ട് ,ഉത്തരങ്ങളില്ല. ഈ സത്യം അറിയണമെങ്കിൽ, മഹർഷി അരബിന്ദോ പറഞ്ഞതുപോലെ മാറിനിന്നു നോക്കണം: 'കാണണമെങ്കിൽ നാം ചിത്രത്തിൻ്റെ  മധ്യത്തിലായിരിക്കുന്നത് അവസാനിപ്പിക്കണം. സിംബോർസ്ക മനുഷ്യചരിത്രത്തിൻ്റെ നടുക്കു നിന്നു മാറി നിന്നാണ് അത് കാണാൻ ശ്രമിച്ചത്.


    രജതരേഖകൾ 

    1)അന്വേഷിച്ചു നടന്ന കവിത കൈയിൽ കിട്ടിയതുപോലെയാണ് അജേഷ് പി എഴുതിയ 'പൊൻബുദ്ധൻ'(സ്ത്രീശബ്ദം,മാർച്ച്‌ ):
    'കടൽക്കരയിൽ 
    ധ്യാനത്തിലുള്ള 
    നിന്നെ 
    ഞാനിപ്പോൾ 
    എന്തു പേരു വിളിക്കണം ?
    നമുക്കിടയിൽ ഇനിയും വെളിപ്പെടാത്ത ഒരടുപ്പത്തിൽ 
    നീ കുലുങ്ങിച്ചിരിക്കുന്നു.
    കടലിന്റെ നിറമുള്ള 
    കണ്ണിലേക്ക് നോക്കുന്നു.'

    നാം കണ്ട ബുദ്ധനേത് ,പ്രതിമയായി മാറിയ ബുദ്ധനേത് യഥാർത്ഥ ബുദ്ധനേത് തുടങ്ങിയ സമസ്യകളിലേക്ക് വാതിൽ തുറക്കുകയാണ് കവി .

    2)ജോർജ് ജോസഫ് .കെ 'ഹവ്വ'
    (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,മാർച്ച് 23) എന്ന പേരിൽ എഴുതിയിരിക്കുന്നത് ഒരു കഥയാണ്. അതിനെ കവിത എന്നു പേരിട്ടു വിളിക്കാൻ വേണ്ടി വരി മുറിച്ച് രൂപമുണ്ടാക്കിയിരിക്കുന്നു. ആർക്കും കവിത എഴുതാനുള്ള അവകാശം ഭരണഘടനപരമായി കിട്ടിയതുകൊണ്ട് ഇതുപോലുള്ള രചനകളിൽ ഏർപ്പെടാം.

    3)ഒരു രാഷ്ട്രീയവുമില്ലെങ്കിലും തൊഴിലെടുത്തു ജീവിച്ചുപോകാം. എന്നാൽ രാഷ്ട്രീയമുണ്ടെന്ന ലേബലിൽ അരാഷ്ട്രീയമായി ചിന്തിക്കുന്ന ബുദ്ധിജീവികളുടെ  നിലപാടിനെ പേടിക്കണം.

    4)സുകേതു എഴുതിയ 'പച്ചെഴുത്ത്'(സൈൻ ഡിസൈനേഴ്സ് ,കണ്ണൂർ)എന്ന കവിതാസമാഹാരത്തിൽ കുറച്ചു വാക്കുകളിൽ ഒത്തിരി കാര്യങ്ങൾ പറയുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത് .അഞ്ചു പേജിൽ പറയേണ്ടത് പതിനഞ്ചു പേജിൽ പറയുന്ന എഴുത്തുകാരുണ്ട്; പരാജയമാണത് .സുകേതു കവിതയെ ഒരു ചിപ്പിയിലെന്ന പോലെ സൂക്ഷിക്കുന്നു. മികവുറ്റ ഫലം തരുന്നു.

    'ഒരു തരി കനലേ വേണ്ടൂ 
    കാത്തോളാം 
    കാത്തുസൂക്ഷിച്ചോളാം
    അല്ലാതാർക്കുവേണം 
    കാണുമ്പം മാത്രമുള്ള 
    സ്വിച്ചിട്ടാൽ തെളിയുന്ന
    ഗ്യാരണ്ടിക്കാർഡിലൊതുക്കിപ്പിടിച്ച
    ആക്രിച്ചിരി.'

    5)അമെരിക്കൻ കൊമേഡിയനായ ഗ്രൂഷോ മാർക്സ് പറഞ്ഞു: 'രാഷ്ട്രീയം കുഴപ്പങ്ങൾ കണ്ടുപിടിക്കുന്നതിൻ്റെ കലയാണ്. എല്ലായിടത്തും കുഴപ്പങ്ങൾ മാത്രം കാണുക, അതിന്റെ കാരണം തെറ്റായി കണ്ടുപിടിക്കുക, പരിഹാരമാർഗ്ഗമായി  അബദ്ധങ്ങൾ ചെയ്യുക.'

    6)അമെരിക്കൻ കവി മായാ ആഞ്ജലുവിൻ്റെ വീക്ഷണത്തിൽ പ്രേമത്തിനു ഒരു കടമ്പയും പ്രശ്നമല്ല :'പ്രേമം ഏത് ഹർഡിൽസും ചാടിക്കടക്കും, വേലികൾ  ചാടി മുന്നോട്ടു കുതിക്കും, ഭിത്തികൾ തുളച്ചുകയറും പ്രതീക്ഷയോടെ ലക്ഷ്യം കാണാൻ.'

    7)സാഹിത്യകാരനായ ജി.എൻ.പണിക്കർ 1971ൽ ദസ്തയെവ്സ്കിയെക്കുറിച്ച് ഒരു പുസ്തകമെഴുതി. അദ്ദേഹത്തിൻ്റെ ജീവിതവും കൃതികളും അവലോകനം ചെയ്യുന്ന ഈ കൃതി മലയാളത്തിൽ ദസ്തയെവ്സ്കിയുടെ സാഹിത്യം ചർച്ച ചെയ്യുന്നതിനുള്ള മുന്നൊരുക്കം നടത്തി എന്നതാണ് വാസ്തവം. പണിക്കർ എഴുതുന്നു: 'പാവപ്പെട്ടവർ' ആണ് ദസ്തയെവ്സ്കിയുടെ പ്രഥമ നോവൽ എങ്കിലും ആദ്യമായി അദ്ദേഹത്തിൻ്റെ പേരിൽ അച്ചടിച്ചു പുറത്തുവന്നത് ഒരു വിവർത്തനമാണ് - ബൽസാക്കിൻ്റെ  'ഏഴേനി ഗ്രാന്ദേ' എന്ന നോവലിൻ്റെ പരിഭാഷ.' 

    ഈ കൃതി പ്രസിദ്ധീകരിച്ചതോടെ മറ്റു എഴുത്തുകാരുടെ വലിയ ആദരം ലഭിച്ചു. ഇത് അദ്ദേഹത്തിൻ്റെ മനോനിലയിൽ മാറ്റമുണ്ടാക്കി. അദ്ദേഹം സ്വയം പ്രശംസിച്ചുകൊണ്ട് സുഹൃത്തുക്കൾക്ക് കത്തുകൾ എഴുതാൻ തുടങ്ങി. 'ഈ മനോഭാവം അദ്ദേഹത്തിനു ഒരു വിഡ്ഢിയുടെ പരിവേഷമാണ് നേടിക്കൊടുത്തത്. സാഹിത്യത്തിൻ്റെ മുഖത്ത് പഴുത്തു കഴിഞ്ഞ ഒരു മുഖക്കുരു പോലെ താങ്കൾ വിടർന്നുവരുന്നു എന്ന പരിഹാസശ്ലോകം ദസ്തയെവ്സ്കിയെക്കുറിച്ച് അപ്പോഴത്തെ പീറ്റേഴ്സ്ബർഗിലെ  സാഹിത്യകാരന്മാർ പാടി നടക്കുക പോലും ചെയ്തുവത്രേ .'

    8)ലോകത്തിലെ സൗന്ദര്യത്തിനു രണ്ട് അരികുകളുണ്ടെന്നു വിർജിനിയ വുൾഫ് അഭിപ്രായപ്പെടുന്നുണ്ട്. ഒന്ന്, ചിരിയുടേത് ; മറ്റേത് തീവ്രദു:ഖത്തിൻ്റേത്.'

    അക്ഷരജാലകം /എം.കെ.ഹരികുമാർ (march 17, 2025)

     




    ഓർമ്മകൾ സൃഷ്ടിച്ചുകൊണ്ടിരിക്കണം



    'നിരാശാഭരിതനായ സുഹൃത്തിനു ഒരു കത്ത്' എന്ന പേരിൽ യു.പി. ജയരാജ് ഒരു കഥ എഴുതിയിട്ടുണ്ട് .ജയരാജ് ഇപ്പോൾ നമ്മോടൊപ്പമില്ല. അദ്ദേഹം എഴുപതുകളിൽ ചൂഷണവും  മർദ്ദനവും പീഡനവുമില്ലാത്ത ഒരിന്ത്യയെ സ്വപ്നം കണ്ടിരുന്നു. അതിനായി അദ്ദേഹം എഴുതുകയും ചിന്തിക്കുകയും ചെയ്തു. ആശയസമരത്തിൻ്റെ ഒരു വഴി  അദ്ദേഹം തിരഞ്ഞെടുത്തു .അദ്ദേഹത്തിൻ്റെ  കഥകൾ വിപ്ലവത്തെ സ്വപ്നം കാണുന്നവരുടെ കൂടാരമായിരുന്നു. നിരാശാഭരിതനായ യുവാവ് എന്നത്  ഒരു തലമുറയെ ഉദ്ദേശിച്ചാണ് പ്രയോഗിച്ചിട്ടുള്ളത്. എഴുപതുകളിലെ യുവാക്കൾ ഒരു മോചനത്തിനായി നാലു ദിക്കുകളിലേക്കും നോക്കുകയായിരുന്നു. എന്നാൽ ആ  യുവാക്കൾ നിരാശയിൽ തന്നെ ചിതറിപ്പോയി. നാലുദിക്കുകളിലേക്ക് ചിതറിപ്പോയി. അവരെ ഇപ്പോൾ ആരും തിരിച്ചറിയുന്നുണ്ടാവില്ല .ജയരാജ് ഇന്നു ജീവിച്ചിരുന്നെങ്കിൽ അത്തരം കഥകൾക്ക് പകരം നമ്മുടെ സാമൂഹ്യജീവിതത്തിൽ, ഡിജിറ്റൽ അശരീരിലോകത്ത് ,പ്രതീകങ്ങളും ബിംബങ്ങളുമായി മാറിയ വ്യക്തികളുടെ ബന്ധങ്ങളിൽ സംഭവിക്കുന്ന ശൂന്യതയെക്കുറിച്ച് കൂടുതൽ പൊള്ളിക്കുന്ന കഥകൾ എഴുതുമായിരുന്നു എന്നു  അനുമാനിക്കാം.

    ഈ കാലഘട്ടത്തിൽ കഥകൾ എഴുതാൻ ആയിരം വിഷയങ്ങൾ കിട്ടും. അത്രയും സ്ഫോടനാത്മകമായ സാഹചര്യമാണുള്ളത്.മാസ്ക് വച്ച ജീവിതമാണ് ഇന്നത്തേത്. അകമേ പലതരം രോഗങ്ങളാൽ വലയുകയാണ്. വാർദ്ധക്യം വിലകെട്ടു പോയിരിക്കുന്നു. യുവത്വത്തിനു സ്റ്റീരിയോ ടൈപ്പ് എന്നു പറയാവുന്ന കലാപങ്ങളേയുള്ളൂ. വാഹനത്തിനു സൈഡ് കൊടുക്കാതിരിക്കുകയോ മെഡിക്കൽ സ്റ്റോറിൽ നിന്നു മരുന്ന് കിട്ടാതിരിക്കുകയോ ചെയ്യുമ്പോഴാണ് അവർ വിറളി പിടിച്ചു കലാപകാരികളാവുന്നത്.
    അവർ ആശയങ്ങളുടെ കലാപം ശ്രദ്ധിക്കാത്തവരാണ് .അവർ സ്വന്തം മൂല്യങ്ങളെക്കുറിച്ച് വേവലാതിയില്ലാത്തവരാണ് .അവർ സ്വയം നഷ്ടപ്പെടുന്നത് എങ്ങനെയെന്നു മനസ്സിലാക്കാൻ ശ്രമിക്കാത്തവരാണ്. സ്നേഹബന്ധങ്ങളുടെ തകർച്ചയുടെ ഈ കാലത്ത് പ്രത്യയശാസ്ത്രമോ സിദ്ധാന്തമോ മതമോ ആദർശമോ നിലനിൽക്കുകയില്ല. ട്രംപ് രണ്ടാമതും അമെരിക്കൻ പ്രസിഡൻ്റായതോടെ സഖ്യകക്ഷികളോടു പോലും അകൽച്ചയാണ് കാണിക്കുന്നത്.ആരാണ് മാത്രം ,ആരാണ് ശത്രു എന്നതല്ല; ആരാണ് പ്രയോജനപ്പെടുക എന്നതാണ് പുതിയ രാഷ്ട്രീയ ലൈൻ. ഇടതുപക്ഷവും വലതുപക്ഷവും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് കാലം. കാരണം, യോജിക്കാൻ ധാരാളം കാരണങ്ങളുള്ളപ്പോൾ ഒരിക്കലും വരാനിടയില്ലാത്ത പ്രത്യയശാസ്ത്ര ദൈവത്തെ കാത്തിരിക്കേണ്ടതില്ല. 

    ഒരു ഈച്ചയുടെ ജീവിതം 

    സാമുവൽ ബക്കറ്റിന്റെ 'ഗോദോയെ കാത്ത്' എന്ന നാടകത്തിൽ 'ദൈവത്തെ' കാത്തിരുന്നു മുഷിയുന്നവരെ കാണാം. ഒരിക്കലും വരാനിടയില്ലാത്ത ഗോദോയെ കാത്തിരിക്കുന്നതിലും ഭേദം കൺമുന്നിലുള്ള കാഴ്ചകളോടൊപ്പം അതിജീവിക്കുന്ന ദൈവത്തെ മുറുകെ പിടിക്കുന്നതാണ് ഉത്തമം .ബിൽ ബ്രൈസൻ പറഞ്ഞല്ലോ ഒരു ഈച്ചയായിരിക്കുന്നതുപോലും മഹത്തായ നേട്ടമാണെന്ന്. എന്തെന്നാൽ ഒരു ഈച്ച നമ്മുടെ മുന്നിലെത്തുന്നത് പതിനായിരക്കണക്കിനു വർഷങ്ങൾ സഞ്ചരിച്ചിട്ടാണ്. അതിൻ്റെ മുൻകാല തലമുറകൾ സഞ്ചരിച്ച ദൂരമെല്ലാം അത് സ്വന്തം ചിറകുകളിൽ ഒളിപ്പിച്ചിരിക്കുകയാണ്. നമ്മൾ പ്രത്യക്ഷത്തിൽ കാണുന്നത് ഒരു ഈച്ചയുടെ പറക്കൽ മാത്രമാണ്. അത് അതിജീവനപ്പറക്കലാണ്  സംഘടിപ്പിക്കുന്നത്. അത് ഒറ്റയ്ക്കാണ് ഇര തേടുന്നത്. ഒറ്റയ്ക്കാണ് പ്രതിസന്ധികളിൽ.അത് തന്റെ വംശത്തിന്റെ ബൃഹത്തായ  ഓർമ്മകൾക്കൊപ്പമാണ്. പുരാതനമായ വംശത്തിന്റെ പറക്കലിന്റെ ചരിത്രത്തിനൊപ്പം അത് ഒരൊറ്റയാൻ പറക്കലിലേർപ്പെടുന്നു. അത് തേടുന്നത് അതിജീവിക്കുന്ന ദൈവത്തെയാണ്;ചിരപുരാതനമായ ദൈവത്തെയല്ല. അതുപോലെയാണ് ഇന്നത്തെ സ്വതന്ത്ര  കലാകാരനും .അവൻ ജീവിച്ചിരിക്കുന്നത് ഒരത്ഭുതമാണ്. അവനെ രക്ഷപ്പെടാൻ അനുവദിക്കാത്തവരുടെ ഒരു വലിയ സമൂഹത്തിൽ അവനു തൻ്റെ ആന്തരികനഗ്നത പൂർണമായി ആവിഷ്ക്കരിക്കുന്നതുവരെ പോരാടേണ്ടി വരും. 

    ബ്രിട്ടീഷ് എഴുത്തുകാരൻ ആന്‍ന്തണി  ജൂലിയസ് എഴുതിയ 'ട്രാൻസ്ഗ്രഷൻസ്: ദ് ഒഫൻസസ് ഓഫ് ആർട്ട്' എന്ന പുസ്തകത്തിൽ അതിർത്തികൾ ലംഘിക്കുന്ന കലാകാരന്മാരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട് .' 'സൗന്ദര്യാത്മകമായ ഒഴികഴിവ്' എന്നാണ് അദ്ദേഹം ഇതിനെ വിളിക്കുന്നത്. 'കല ഒരു പ്രത്യേക സുരക്ഷയുളള മേഖലയാണ്, അവിടെ പറയാനാവാത്തത് പറയാനാവും എന്നു ജൂലിയസ് കുറിക്കുന്നു. കലയിലെ മറ്റൊരു പ്രതിരോധമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്  'വേർപെടുത്തൽ' എന്ന ആശയമാണ്.  നമ്മുടെ മുൻധാരണകളിൽ നിന്നു നമ്മെ വിമോചിപ്പിക്കാൻ കലയ്ക്കു കഴിയും. സാധാരണമായതിനെ കല അസാധാരണമാക്കുന്നു. ചോദ്യം ചെയ്യപ്പെടാത്തതിനെ സമസ്യയാക്കുന്നു.

    ഈ 'ലൈസൻസ്' കലയിൽ ഇപ്പോഴുമുണ്ട് .ഇംഗ്ലീഷ് എഴുത്തുകാരൻ ഡി.എച്ച്.ലോറൻസ് 'ലേഡി ചാറ്റർലീസ് ലവർ'(1928)എന്ന നോവൽ എഴുതിയപ്പോൾ രാഷ്ട്രങ്ങൾ ചൂരലെടുത്തു. ഒരു പെണ്ണിൻ്റെ രതിമൂർച്ച എന്താണെന്നു കണ്ടുപിടിച്ച നോവലാണത്. സമൂഹത്തിൻ്റെ ഉയർന്ന തട്ടിലുള്ള സ്ത്രീയും ഒരു തൊഴിലാളിയും തമ്മിലുള്ള തീവ്രബന്ധമാണ് അതിൽ ആലേഖനം ചെയ്തത്. അതിൽ അശ്ലീലം ആരോപിച്ച്‌ അമേരിക്ക ,ബ്രിട്ടൻ ,കാനഡ ,ഓട്രേലിയ തുടങ്ങിയ രാജ്യങ്ങൾ നോവൽ നിരോധിച്ചു. എന്നാൽ ഇപ്പോൾ അത് ഒരു ക്ലാസിക് കൃതിയായി മാറിയിരിക്കുന്നു .ഫ്രഞ്ച് എഴുത്തുകാരൻ ഫ്ളോബേറിൻ്റെ 'മദം ബുവാറി'(1857)മാമൂൽ ഭക്തന്മാരെ ചൊടിപ്പിക്കുകയാണ് ചെയ്തത്. ലൈംഗിക ചിത്രീകരണത്തിൻ്റെ പേരിൽ നോവൽ നിരോധിക്കപ്പെട്ടു . ഫ്ളോബേറിനും പ്രസാധകനും നിയമനടപടി നേരിടേണ്ടി വന്നു. ഇപ്പോൾ ആ കൃതിയും മഹത്തായ രചനയായി പരിണമിച്ചിരിക്കുന്നു. 

    പരാജയപ്പെട്ട് ഭൂതകാലത്തിലേക്ക് 

    ഇന്നു സാഹിത്യകാരന്മാർ പൊതുവേ, നിയമം എവിടെയുണ്ടോ അങ്ങോട്ട് ചെന്ന് അതിനെ അനുസരിക്കുകയാണ്.  അല്ലെങ്കിൽ ഭരണകൂടവും അതിൻ്റെ  അനുബന്ധസ്ഥാപനങ്ങളും അവരെ അവഗണിക്കും .അവഗണനയിൽ നിലനിൽക്കാൻ എഴുത്തുകാരൻ ആഗ്രഹിക്കുന്നില്ല .അവൻ ഇന്നത്തെ സിവിൽ സമൂഹത്തിൻ്റെ പൊങ്ങച്ചബിംബമായി മാറിക്കൊണ്ടിരിക്കുകയാണ് .അവനിന്നു ഒന്നിനെയും എതിർക്കാനാവില്ല. എല്ലാം അവനു അനുവദനീയമാണ്. അവൻ എല്ലാറ്റിനോടും ഒത്തുതീർപ്പ് കണ്ടുപിടിച്ചിരിക്കുന്നു. അവൻ ജീർണതയെ സംസ്കാരമായി വ്യാഖ്യാനിച്ച് എഴുതിക്കൊണ്ടിരിക്കുകയാണ്. അവന്റെ പ്രഭാഷണങ്ങളിൽ തുടർന്നുവന്ന വാദങ്ങളുടെ അടിവേര് തന്നെ തകർക്കപ്പെട്ടാലും അവൻ യാതൊന്നും സംഭവിക്കാത്ത മട്ടിൽ  മറ്റൊരു വിഷയത്തിലേക്ക് കടക്കും. വർത്തമാനകാലത്തിലെ എല്ലാ അനീതികളോടും സന്ധി ചെയ്ത് പ്രശസ്തനായിരിക്കുന്നതുകൊണ്ട് അവനു ഇഷ്ടപ്പെട്ട വിഷയം ഭൂതകാലമാണ്, ചരിത്രമാണ്. ചരിത്രത്തെ എത്രതന്നെ വളച്ചൊടിച്ചാലും ഒരു ചരിത്രപുരുഷനും വന്നു ശല്യപ്പെടുത്തുകയോ വിയോജിക്കുകയോ ചെയ്യില്ലല്ലോ.

    ഈ പശ്ചാത്തലത്തിലാണ് എൻ്റെ  'ഫംഗസ്'(ഇതൾ ബുക്സ് ,കണ്ണൂർ) എന്ന കഥ പുസ്തകമായി വരുന്നത്. അതിൽ റഷ്യയിലെ സാർ ചക്രവർത്തി കൊന്നു കുഴിച്ചുമൂടിയ ഒരു എഴുത്തുകാരനാണ് പതിറ്റാണ്ടുകൾക്കു ശേഷം മുറിവുകളുമായി 'തിരിച്ചുവരുന്നത്'.അയാൾ തൻ്റെ കഥ (ഇത് ചക്രവർത്തി നശിപ്പിച്ചതാണ്) വീണ്ടും എഴുതുന്നു. കഥാകൃത്ത് തൻ്റെ ജീവിതത്തെ ചരിത്രകാരന്മാർ വളച്ചൊടിച്ചതിനെതിനോടു പ്രതികരിക്കുകയാണ് .

    തന്റെ അവസാന വർഷങ്ങളിൽ മാധവിക്കുട്ടി ഒരു മാനസികപീഡയിലൂടെ കടന്നുപോയത് ഓർക്കുമല്ലോ .അവർ മതത്തിൻ്റെ, വിശ്വാസത്തിൻ്റെ  മുള്ളുകൾക്കിടയിൽപ്പെട്ട് ചതഞ്ഞരഞ്ഞു. അന്ന് അവർ ഇങ്ങനെ എഴുതി: 'പുതുതായി കൈവന്ന വിരക്തിക്ക് ചേരുന്ന ഒരു വസ്ത്രധാരണരീതി ഞാൻ മൂന്നു കൊല്ലങ്ങളോളം സ്വീകരിച്ചു. തൂവെള്ള മുണ്ടും നേര്യതും .കഴിയുന്നതും വേഗം വാർദ്ധക്യം എന്നെ വന്ന് ആക്രമിക്കണം എന്നു ഞാൻ ആഗ്രഹിച്ചു .സകല മോഹങ്ങളും നശിച്ചു പോകട്ടെ ,മനസ്സിന്റെ തടാകത്തിൽ ഒരിക്കൽ വളർന്ന താമരകൾ പോലെ അവ ചീഞ്ഞളിഞ്ഞു നശിക്കട്ടെ. ഇനി ഒരിക്കലും മുളച്ചുവരാതിരിക്കട്ടെ ആ ഭയങ്കര സൗന്ദര്യമുള്ള പൂക്കൾ .എൻ്റെ അമ്മമ്മ ഒരിക്കൽ നാലപ്പാട്ടെ ചുമരുകളുടെ വിള്ളലെല്ലാം തൻ്റെ കൈവിരൽ കൊണ്ട് ചുണ്ണാമ്പു തേച്ച് തൂർത്തിരുന്നതുപോലെ ഞാൻ എൻ്റെ ജീവിതത്തിൻ്റെ സകല ശൂന്യതകളും പലവകകൾ കൊണ്ട് നികത്തുവാൻ ശ്രമിച്ചു; ദൈവങ്ങളെക്കൊണ്ട്, മിത്രങ്ങളെക്കൊണ്ട്, പുസ്തകങ്ങളെക്കൊണ്ട് .എന്നിട്ടും ഈ ചുമർ തകർന്നുകൊണ്ടേയിരുന്നു.' തന്റെ സത്യസന്ധതയ്ക്കും ആദർശത്തിനും വേണ്ടി അവർ അനുഭവിക്കേണ്ടിവന്ന യാതനകൾ ഈ വാക്കുകളിൽ നിന്നു നമുക്ക് ഗ്രഹിക്കാം. വിരക്തിയും അന്യവത്ക്കരണവും അനുവാദമില്ലാതെ തന്നെ അവരെ പൊതിഞ്ഞു. സ്നേഹിതരും ബന്ധുക്കളുമെല്ലാം അവരവരുടെ ശൂന്യതകളാണ് പകർന്നത്. ആരുടെയും ശൂന്യത ഒരു പരിഹാരമായില്ല .

    കവിക്ക് ശരീരമില്ല 

    സച്ചിദാനന്ദൻ്റെ 'സത്യവാങ്മൂലം' എന്ന കവിത ഒരിക്കൽക്കൂടി വായിച്ചു. പോയ്പോയ ജാഗ്രതകൾ മനസ്സിൽ ഓടിക്കിതച്ചെത്തി. ഒരു കവിയാകാൻ വേണ്ടി ആൾക്കൂട്ടത്തിൽ നിന്നു ചിതറി ഓടുകയേ നിവൃതിയുള്ളു.ആൾക്കൂട്ടം മുൻധാരണകൾ കൊണ്ട് ചതിക്കും. ക്ളീഷേയായ ആശയങ്ങളും പദപ്രയോഗങ്ങളും കൊണ്ട് ഭൂരിപക്ഷം പേരും കവിയെ തകർത്തുകൊണ്ടിരിക്കും. അദ്ദേഹം ഇങ്ങനെ എഴുതുന്നു:

    "തൊണ്ടയിടറുകയും കണ്ണു കലങ്ങുകയും ചെയ്യുമ്പോൾ ഞാനെന്റെ വൃത്തവും പ്രാസവും മറന്നുപോകുന്നു
    എൻ്റെ വൃത്തം ഓടയിൽ പെറ്റുവീണ കുഞ്ഞിൻ്റെ 
    നിലവിളിയുടെ വൃത്തമാണ് .
    എൻ്റെ പ്രാസം തടവറയിലെ കർഷകന്റെ 
    പക നിറഞ്ഞ പേശികളുടെ പ്രാസമാണ്
    നമുക്ക് ആഡംബരങ്ങൾക്കും വളച്ചുകെട്ടലുകൾക്കും നേരമില്ല.
    ലളിതമായ വാക്കുകൾ നാം പിന്നെയും നിർത്തി നിർത്തി ഉച്ചരിക്കേണ്ടിയിരിക്കുന്നു
    നമ്മുടെ ഈറയും ദുരയും പീഡനവും സ്വപ്നവുമെല്ലാം
    ഈ നിമിഷത്തിലെറിഞ്ഞുരുക്കി
    ഉറുമികൾ വാർക്കേണ്ടിയിരിക്കുന്നു.
    കവിത അഭയവും പ്രവർത്തനവുമാണ് ,
    വിതയും കൊയ്ത്തുമാണ്,
    തേൻകൂടും മിഴാവും കടലും മുക്കുവനുമാണ്."

    കവിത പൂർവ്വകാലത്തിന്റെ അനുരണനങ്ങളല്ലെന്നു കവി വിളിച്ചു പറയുകയാണ്. തിരിച്ചറിയാത്ത വിധം സ്വപ്നങ്ങൾ ചിതറിപ്പോകുന്ന ഈ  കാലത്ത് ഒരു കവി തൻ്റെ മൂല്യങ്ങളിലേക്ക് രഹസ്യമായി ഒറ്റയാൾ സഞ്ചാരം നടത്തുകയാണ്. അയാൾക്ക് ആരവങ്ങളോ അകമ്പടിയോ ഉണ്ടായിരിക്കുകയില്ല. അയാൾക്ക് ശരീരം തന്നെയില്ല .ശരീരം ഉണ്ടായിരുന്നെങ്കിൽ വാരാന്തപ്പതിപ്പുകാരും ചാനൽ പരിപാടിക്കാരും സാംസ്കാരിക നടത്തിപ്പുകാരും തേടി വരുമായിരുന്നു. അയാൾ ജീവിച്ചിരിക്കുന്നത് പെട്ടെന്നു വശീകരിക്കാനറിയാത്ത വാക്കുകൾക്കിടയിലാണ്. അയാൾ നിശ്ശബ്ദതയെക്കുറിച്ച് വീണ്ടും വീണ്ടും പഠിക്കുകയാണ് .അയാൾ നിശ്ശബ്ദതയുടെ സാക്ഷരതയാണ് അഭിവഞ്ചിപ്പിക്കാൻ നോക്കുന്നത്. അയാൾ പതിവു നടത്തയുടെ വഴി ഉപേക്ഷിക്കുന്നു .വഴിമാറുമ്പോൾ അപരിചിതരാവും നേരെ വരുക. അവർ അയാളെ കണ്ടിട്ടില്ലല്ലോ.

    ഹെൻറി ഡേവിഡ് തോറോ തൻ്റെ പ്രസിദ്ധമായ 'വാൽഡൻ' എന്ന പുസ്തകത്തിൽ വനത്തിലേക്ക് പോകുന്ന യുവാവിനെക്കുറിച്ച് എഴുതുന്നുണ്ട് .അയാൾ ആദ്യം ഒരു നായാട്ടുകാരനോ മീൻപിടുത്തക്കാരനോ ആകാൻ നോക്കും .എന്നാൽ ശരിയായ പ്രചോദനമുണ്ടെങ്കിൽ കാടിനെ അറിയാൻ നോക്കും. അയാൾ ഒരു കവിയെ പോലെ തന്നെ ലക്ഷ്യങ്ങളിൽ നിന്നു വ്യതിചലിക്കില്ല. കവി സൂക്ഷിക്കുന്ന ചെറുപ്പം ഇതിനുള്ളതാണ്.

    റുമേനിയൻ - ഫ്രഞ്ച് നാടകകൃത്ത് യൂജിൻ അയനെസ്കോ എഴുതി: 'കൈവിരലുകൾക്കിടയിൽ നിന്നു വഴുതിപ്പോകുന്നതാണ് ജീവിതം; പിടിക്കാനായുമ്പോൾ അപ്രത്യക്ഷമാകുന്ന പ്രേതത്തെപോലെ.'അതുകൊണ്ടു  ചിന്തിക്കുന്നവനു ജീവിതം യഥാർത്ഥവുമല്ല ,അയഥാർത്ഥവുമല്ല. കവി ഇതിനിടയിൽ ജീവിക്കാൻ ശ്രമിക്കുന്നത് തന്നെപ്പോലെയുള്ളവർക്കു വേണ്ടിയാണ്.വിലക്കപ്പെട്ട, ഉപേക്ഷിക്കപ്പെട്ട, തിളക്കം നഷ്ടപ്പെട്ട വസ്തുക്കളുടെ നിലനിൽപ്പിനു വേണ്ടി. കവി കിതച്ചുകൊണ്ട് തിരയുന്നത് ഓർമ്മകളെയാണ്. ഓർമ്മകൾ സൃഷ്ടിച്ചുകൊണ്ടിരിക്കണം .ഓർമ്മകൾ ഈ ലോകത്തെയാണ് നിർമ്മിച്ചു തരുന്നത്.

    രജതരേഖകൾ 


    1)കവി രാജൻ കൈലാസ് ഇന്നത്തെ കവിതാഫാക്ടറിയെക്കുറിച്ച് ഇങ്ങനെ എഴുതുന്നു (ഒരുമ ,മാർച്ച് ):ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പ് നടത്തിയ കവിതാമത്സരത്തിൽ സമ്മാനം കിട്ടിയ കവിക്ക് തുഞ്ചൻ പുരസ്കാരം കൊടുക്കുന്നത് കണ്ടു ഞെട്ടിപ്പോയ ആളാണ് ഞാൻ. തുഞ്ചനും കുഞ്ചനും വള്ളത്തോളും ആശാനും ഉള്ളൂരും ബഷീറും എസ്. കെ. പൊറ്റക്കാടുമൊക്കെ ഇപ്പോൾ ഇങ്ങനെ അവാർഡുകളും മെമെൻ്റോകളുമായി  മാറുകയാണ്. ഈ അവാർഡുകളൊക്കെ വാങ്ങി സംതൃപ്തരായി, ഫെയ്സ്ബുക്കിൽ പോസ്റ്റും ഇട്ട് നേതാവായ അഡ്മിൻ കവിയെ ഇവർ വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യും. എക്കാലവും ഈ കവിയുടെ അടിമകളായ കവികളായി പുതുകവിളിൽ കുറേപ്പേരെങ്കിലും അധ:പതിക്കുന്ന കാഴ്ചയാണ് ദയനീയം. ഇത് പുതിയ കവികൾ മനസ്സിലാക്കണം."

    രാജൻ കൈലാസ് ചിന്തിക്കുന്നത് കവിതയുടെ ആശയനിബിഡമായ ഒരു പൂർവ്വകാലത്തെ മനസ്സിൽ വച്ചുകൊണ്ടാണ് .ഇന്നു അഡ്മിനും കൂട്ടരുമാണ് കാര്യങ്ങൾ നിശ്ചയിക്കുന്നത്. എല്ലായിടത്തും പ്രാദേശികബന്ധം, പാർട്ടിബന്ധം ,കുടുംബബന്ധം... നീളുന്നു ബന്ധത്തിൻ ചരടുകൾ.

    2)അല്പംപോലും ആധുനികതയുടെ സംസ്കാരമില്ലാതെ ഇപ്പോഴും കവിത എഴുതുന്നവരുണ്ട്. യഥാർത്ഥത്തിൽ ഈ കാലം ഒരു നവസംസ്കാരം ആവശ്യപ്പെടുന്നു.

    അനിൽ നീണ്ടകര എഴുതിയ 'തിരുത്ത്'(സ്ത്രീശക്തി, ഡിസംബർ 2024)അനുഭവത്തെ അനുവാചകൻ്റെ കണ്ണിലൂടെ പുതിയതാക്കുന്ന കവിതയാണ്.
    'നിഷ്കളങ്കത നിങ്ങൾ 
    കരുതുമ്പോലെയൊരു 
    പേടമാൻ കിടാവിന്റെ 
    പേടിച്ച മിഴിയല്ല .
    മുയലിൻ വിറയല്ല
    പ്രാവിൻ കുറുകലല്ല 
    ചിത്രശലഭമല്ല
    പൂവും തളിരുമല്ല .
    ഭൂപതി വിവസ്ത്രനായ് 
    എഴുന്നള്ളിയ നേരം 
    തനിയേ കൂവിപ്പോയ 
    കുഞ്ഞിന്റെ കുതൂഹലം ."

    മനസ്സിനെ കുളിർപ്പിക്കുന്ന എഴുത്താണിത്.ഇവിടെ താണതരം അഭിരുചിയിൽ നിന്നു കവിതയെ മോചിപ്പിക്കുകയാണ് .സത്യം വിളിച്ചു പറയാനുള്ള ധൈര്യമാണ് നിഷ്കളങ്കത . 

    3)റുമേനിയൻ - ഫ്രഞ്ച് നാടകകൃത്ത് യൂജിൻ അയനെസ്കോ (1909-1994)യുടെ ദ് ലസ്സൻ, റിനോസെറോസ്, ദ് ലീഡർ എന്നീ  നാടകങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് പ്രമുഖ കഥാകൃത്ത് വി.പി.ശിവകുമാറാണ്. അത് പുസ്തകരൂപത്തിൽ (1994) പ്രസിദ്ധീകരിക്കുകയും ചെയ്തു - 'അയനെസ്കോയുടെ മൂന്നു നാടകങ്ങൾ' എന്ന പേരിൽ .അസംബന്ധ നാടകവേദിയുടെ വക്താവായിരുന്നു അയനെസ്കോ. ആധുനിക യൂറോപ്യൻ നാടകവേദിയിൽ ഒരു ആചാര്യനായിരുന്നു അദ്ദേഹം. ശിവകുമാർ ആ നാടകങ്ങളെക്കുറിച്ച് ഇങ്ങനെ എഴുതി: 'ചിരിയുടെ ഉറവിടം പരിഹാസമല്ല -മനുഷ്യർ തങ്ങളുടെ നിസ്സഹായതയും പൊള്ളത്തരങ്ങളും നേരിൽ ദർശിച്ചു ചിരിച്ചു പോവുകയാണ് .വിചിത്രവാസനകളും  നിരർത്ഥകമായ പെരുമാറ്റങ്ങളും ആത്യന്തികമായ യുക്തിരാഹിത്യവും ചേർന്ന് മർത്ത്യജന്മം ഇവിടെ വെറുതെ ചിരിക്കാനുള്ള വകയായി കാണപ്പെടുന്നു. ഈ  സ്വഭാവവിശേഷങ്ങളെല്ലാം നാടകങ്ങളുടെ രൂപഘടനയിലും ശ്ളഥബദ്ധമായ സംഭാഷണങ്ങളിലും മറ്റും കലർന്നിരിക്കുന്നു. വെളിപ്പെടുത്താനുദ്ദേശിക്കുന്ന ഭാവങ്ങൾക്കും സത്യങ്ങൾക്കും ഭാഷ വേണ്ടത്ര പര്യാപ്തമാകുന്നില്ലെന്ന പ്രതീതിയാണ് കഥാപാത്രങ്ങൾ ജനിപ്പിക്കുന്നത്."

    ജീവിതത്തെ വേറൊരു രീതിയിൽ നോക്കി കാണുകയാണ് ഈ നാടകങ്ങൾ. ഈ നോട്ടം പ്രധാനമാണ്. 

    4)വിശ്വഭാരതി സർവകലാശാലയുടെ പഠനക്രമത്തിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റി ടാഗോർ എഴുതിയ കുറിപ്പിൽ ഒന്നാമതായി കൊടുത്തിരിക്കുന്നത് ഇതാണ്:'മനുഷ്യൻ്റെ മനസ്സ് പഠിക്കണം - വിവിധ വീക്ഷണകോണുകളിലൂടെ സത്യത്തിന്റെ വിവിധ വശങ്ങൾ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യത്തോടെ .ആന്തരികമായ രമ്യതയുടെ അടിസ്ഥാനത്തിൽ പൗരസ്ത്യസമൂഹങ്ങളുടെ വിവിധ സംസ്കാരങ്ങളെപ്പറ്റി പഠനവും ഗവേഷണവും വേണം." ഇന്നത്തെ ഏതെങ്കിലും യൂണിവേഴ്സിറ്റിക്ക് ഈ ആദർശമുണ്ടോ ?ഇവിടെ കലാസാഹിത്യമേഖലകളിൽ സർവ്വകലാശാലാ അധ്യാപകരുടെ ഗ്രൂപ്പുകളും കൂട്ടങ്ങളുമാണ് കാണാനാവുക. സർവകലാശാലയിൽ ജോലി നോക്കാത്തവരെ തമസ്കരിക്കുകയാണ് ചെയ്യുന്നത്.  മനുഷ്യജ്ഞാനത്തിന്റെയും സത്യത്തിന്റെയും ചക്രവാളങ്ങൾ വികസിപ്പിക്കുന്നതിനാണ് ടാഗോർ ശ്രമിച്ചത്. 

    5)ഓരോ നിമിഷത്തിലും ജീവിക്കാനാണ് ബ്രിട്ടീഷ് ആത്മീയ ചിന്തകനും ഗ്രന്ഥകാരനുമായ പോൾ ബ്രണ്ടൻ പറഞ്ഞത്.'ഓരോ പ്രഭാതവും ഒരു പുതിയ പുനർജന്മമാണ്. അതിനെ അതിന്റെ മൂല്യത്തിലെടുക്കുക. ഓരോ നിമിഷത്തിലും പൂർണമായി ജീവിക്കുക' -അദ്ദേഹം പറഞ്ഞു. നാം പലപ്പോഴും ഈ നിമിഷത്തിൽ ജീവിക്കുന്നില്ല ;അലട്ടലുകളിലും ഭൂതകാലത്തിലുമാണ് ജീവിക്കുന്നത്.

    6)ശ്രീധരൻ ചമ്പാട് ,വിജയൻ കാരോട്ട്, ബാലചന്ദ്രൻ എൻ.ടി ,ഋഷി .ജി നടേഷ് ,പ്രഭാശങ്കർ തുടങ്ങിയ കഥാകൃത്തുക്കൾ എഴുപതുകളെയും എൺപതുകളെയും ഓർമയിൽ കൊണ്ടുവരുന്നു. കഥാകൃത്തുക്കളെന്ന നിലയിൽ ഈ മികച്ച എഴുത്തുകാരെ പിൽക്കാല തലമുറ വേണ്ടപോലെ ഉൾക്കൊള്ളാത്തതിൽ അതിശയിക്കാനൊന്നുമില്ല.