1)വൈക്കം ചന്ദ്രശേഖരൻ നായരുടെ 'ചിത്രകാർത്തിക'യ്ക്കും തോപ്പിൽ രാമചന്ദ്രൻപിള്ളയുടെ 'മലയാളനാടി'നും വായനക്കാരുടെ വരിസംഖ്യ അത്യാവശ്യമായിരുന്നു
2)അവർ നവതലമുറ ബാങ്കിലിരിക്കുന്ന സ്റ്റാഫിനെ പോലെ തൻ്റെ മുന്നിൽ വരുന്നവരെ ക്ലൈൻഡായി കാണുന്നു. അവരെ കാണാൻ കച്ചകെട്ടി ചെല്ലുന്ന സാധാരണ കവികളോ കഥാകൃത്തുക്കളോ അപമാനിക്കപ്പെടാനുള്ള സാധ്യത നൂറു ശതമാനമാണ്.
3)എന്തിനാണ് അമിതമായ പ്രശസ്തി? നിങ്ങൾ ആയിരം വേദിയിൽ പ്രസംഗിച്ചതോ നൂറുകണക്കിന് സാഹിത്യോത്സവങ്ങളിൽ പങ്കെടുത്തതോ ഒരു പ്രയോജനവുമുണ്ടാക്കില്ല.
4)കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ ചെറുകഥ എന്ന മാധ്യമം അതിൻ്റെ അപചയം പൂർത്തിയാക്കി. ഓർമ്മയിൽ നിലനിൽക്കാൻ കഴിയുന്ന ഒരു കഥ പോലും ഉണ്ടായില്ല
5)ടി.പത്മനാഭൻ്റെ കത്തുന്ന ഒരു രഥചക്രം ,ഗൗരി, സക്കറിയുടെ 'ഇതാ ഇവിടെ വരെയുടെ പരസ്യ വണ്ടി പുറപ്പെടുന്നു' എന്നീ കഥകൾക്ക് ശേഷം കൊള്ളാവുന്ന ഒരു കഥ ഉണ്ടായിട്ടില്ല.
6)എഴുത്തച്ഛൻ പുരസ്കാരത്തിന്റെ നിലവാരം തകർന്നു.
7ഇ.വി .രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കൊടുത്തത് ഉചിതമായില്ല. കാരണം അദ്ദേഹം മലയാളഭാഷയ്ക്ക് വേണ്ടി കാര്യമായി ഒന്നും സംഭാവന ചെയ്തിട്ടില്ല
8))ജീവിതം ഒരു ചതിയാണ്. നാം എങ്ങനെയോ ജനിച്ചു. ഇതുവരെ നാം എവിടെയായിരുന്നു? ഈ പ്രപഞ്ചത്തിലെ എണ്ണമറ്റ വസ്തുക്കളും നമ്മളും തമ്മിൽ എന്താണ് ബന്ധം?
9)വിമർശകൻ സ്വയം വായിക്കുകയാണ്. വിമർശകൻ അയാളെ തന്നെയാണ് വായിക്കുന്നത്.
1)നല്ല അധ്യാപകരില്ലാത്തതുകൊണ്ട് സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നും പഠിച്ചിറങ്ങിയ ഭൂരിപക്ഷം വിദ്യാർത്ഥികളും സ്വന്തമായി അഭിരുചിയില്ലാത്തവരായിത്തീരുകയും ആടുകളെപ്പോലെ അനുസരിച്ച് അതിവൈകാരികതയുടെ വായനയിലേക്ക് കുതറി വീഴുകയും ചെയ്തു.
2)ദേവ് ഒരു പുതിയ മനുഷ്യനെ കാണിച്ചു തന്നു. 'കേശവദേവ് ട്രസ്റ്റി'ന് ആ മനുഷ്യനെ കാണാൻ കഴിഞ്ഞിട്ടില്ല.
3)വയലാർ അവാർഡിന് ഒരു യാഥാസ്ഥിതിക സ്വഭാവമുണ്ട്. അത് ഒരിക്കലും മാറാൻ തയ്യാറാവാത്തതാണ്. ഒരു ഹിന്ദു ഇംപീരിയലിസ്റ്റ് സ്വഭാവമാണത്.
4).ഈ ആക്രിസാധനങ്ങൾക്കിടയിൽ ഒ.വി. ഉഷ സഹോദരനായ ഒ.വി.വിജയനും ഭാര്യ തേരേസ വിജയനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു ഓർമ്മ എഴുതിയിരുന്നെങ്കിൽ അത് എത്രമാത്രം വായിക്കപ്പെടുമായിരുന്നു.
5)ആത്മരതി ഒരു വീട്ടിൽ വളർന്നുമുറ്റി സമൂഹത്തെയാകെ പ്രതിസന്ധിയിലാക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു.
6)ഒരു വികാരത്തിലൂടെ നാം ജ്ഞാനത്തിലേക്ക് ഞെട്ടിയുണരണം. അതുവരെ അടഞ്ഞുകിടന്ന വാക്കുകൾ ഉളളിൽ വസന്തവുമായി പൊട്ടി വിടരണം
7)നൈമിഷികമായ മരണത്തെ സദാ നേരിട്ടുകൊണ്ട് അരക്ഷിതമായി ജീവിക്കുന്ന മനുഷ്യൻ എല്ലാ ജീവികളിലുമുണ്ടെന്ന് ചിന്തിക്കുക.
1)സൗന്ദര്യശാസ്ത്രപരമായ അഭിരുചിയുടെ വ്യക്തതവരുത്തലായി എഴുത്തു മാറുമ്പോഴാണ് അത് വിമർശനമാകുന്നത്.
2)വിമർശകനാവാൻ ദീർഘിച്ച പ്രബന്ധങ്ങൾ എഴുതണമെന്നില്ല;ചരിത്രത്തെ പിളർത്താൻ കഴിവുള്ള ഒരു വാക്യം എഴുതിയാൽ മതി
3)പതിതർക്ക് പെണ്ണ് ഭയപ്പെടുന്ന ബിംബമാണ്
4)പെണ്ണിൻ്റെ കണ്ണുകൾ പ്രഭുകുടുംബങ്ങളിലെ കവികൾ വർണ്ണിച്ചുകൊണ്ടിരുന്നു .എന്തെന്നാൽ അവർക്ക് ആ കണ്ണുകൾ വിധേയമായിരുന്നു.
5)പണ്ഡിതന്മാരുടെ അരസികത്വം പ്രസിദ്ധമാണ്. ഒരു കവിത വായിക്കുമ്പോൾ തങ്ങൾ പഠിച്ചതെല്ലാം പണ്ഡിതന്മാർ ഓർത്തെടുക്കും. വാസ്തവത്തിൽ യാതൊരുപയോഗവുമില്ലാത്ത ചിന്തകളായിരിക്കും പലതും
6)ആത്മീയമായ ശൂന്യതയും അരാജകത്വവുമാണ് എം.ടിയുടെ നായകനിലൂടെ പുറത്തുവരുന്നത്.
7)കളങ്കമില്ലാത്തവർക്ക് മാത്രമേ വിമർശിച്ച ശേഷവും നമ്മളോട് സ്നേഹത്തോടെ സംസാരിക്കാൻ കഴിയൂ.
8) പൊതുവെ രാഷ്ടീയപാർട്ടികളുടെ കീഴിലുള്ള സാംസ്കാരിക സംഘടനകൾ നേരിടുന്ന പ്രതിസന്ധി ഇതാണ്? ഇവർക്ക് സ്വന്തക്കാരെ മാത്രമേ അടുത്തിരുത്താൻ കഴിയുന്നുള്ളൂ
9)അതുകൊണ്ട് ഷേക്സ്പിയർ മരിച്ചത് നിങ്ങളിലാണ്. നിങ്ങളാണ് അത് സ്ഥിരീകരിച്ചത്.
10)ഒരാൾ എഴുതുന്ന നോവലിൽ അവതരിപ്പിക്കപ്പെടുന്ന ആശയത്തിനനുസരിച്ച് അയാളുടെ മനസ്സ് പോലും മാറുന്നില്ല എന്ന ഭയാനകമായ അവസ്ഥയാണ് ഇവിടെയുള്ളത്.
1)ജീവിതം ഇൻസ്റ്റഗ്രാമിക് തുണ്ടുകളായി വിഭജിക്കപ്പെടുകയാണ്. ആകെയുള്ള ജീവിതമല്ല ,ഇൻസ്റ്റഗ്രാമിക് തുണ്ടുകളായി ജീവിച്ച് വെട്ടുകയും കുത്തുകയും ചെയ്യുന്നതാണ് ജീവിതം.
2)ഒരാൾ ഇന്ന് തൊള്ളായിരത്തി അറുപതുകളിലെയോ, എഴുപതുകളിലെയോ ബൃഹത് അനുഭവങ്ങളുടെ ഒരു കൂട്ടമല്ല .
3)മുട്ടത്തുവർക്കിയുടെ 'പാടാത്ത പൈങ്കിളി'യോ 'പച്ചനോട്ടുകളോ'
കാതലായ ,മനുഷ്യരാശിയെ സംബന്ധിക്കുന്ന ചോദ്യം ഉയർത്തുന്നില്ല.
4)യഥാർത്ഥത്തിൽ എ എന്ന എഴുത്തുകാരനു ഇ.സി.ജി സുദർശനമായി ഫോട്ടോ പങ്കിടാൻ കഴിഞ്ഞു എന്നതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത് ?രണ്ടുപേരും തുല്യരാണെന്നോ?
5). ഈ കഥ സിനിമയാക്കിയാൽ സക്കറിയയുടെ അതിശക്തമായ വിവരണത്തിന്റെ സുഖം നഷ്ടപ്പെടും. ഒരിക്കലും ഒരു സംവിധായകനു എത്തിപ്പിടിക്കാൻ പറ്റാത്ത ഗദ്യമാണ് ഈ കഥയിൽ സക്കറിയ സൃഷ്ടിച്ചിരിക്കുന്നത്.
6)സഹിഷ്ണുത എന്ന പ്രത്യക്ഷ ഉപകരണം തെളിഞ്ഞു കാണാത്ത ഒരു ചടങ്ങോ, പ്രസ്ഥാനമോ ,സ്ഥാപനമോ ഉണ്ടാകാൻ പാടില്ല. അഭിപ്രായവൈവിധ്യമാണ് സംസ്കാരം.
7)കല്ലുകൾ സംസാരിക്കുമ്പോൾ ചരിത്രം മതനിരപേക്ഷമാകുന്നു.
8)അതുപോലെ വിചിത്രമാണ് ,ഈ ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ പ്രധാന സാഹിത്യകാരനായ സൽമാൻ റുഷ്ദിക്ക് നോബൽ സമ്മാനം കൊടുക്കാതെ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാംഗിനു കൊടുത്തത്. ഇതെല്ലാം അപചയത്തിന്റെ സൂചനകളാണ്.
1) നമ്മുടെ കാഴ്ചപ്പാടുകൾക്കനുസരിച്ച് വ്യാസനും മറ്റും ജീവിച്ചുകാണിക്കാനൊക്കില്ല .കാലവ്യത്യാസം അറിയണം.
2)മഹാഭാരതത്തെക്കുറിച്ചുള്ള നോവലുകൾക്ക് ഇപ്പോൾ ഒരു പ്രസക്തിയുമില്ല .മഹാഭാരത കഥാപാത്രങ്ങളല്ല ഇന്ന് ചർച്ച ചെയ്യപ്പെടേണ്ടത് , കുടുംബകലഹവും ആത്മഹത്യയും കൊലപാതകവും പലായനവുമാണ് നമ്മുടെ വിധി .
3)അക്കാദമി സർക്കാരിൻ്റെ സ്ഥാപനമാണ് .എല്ലാ എഴുത്തുകാരോടും മറ്റു പാർട്ടികളിൽപ്പെട്ട എഴുത്തുകാരോടും ഒരു പാർട്ടിയിലും ഉൾപ്പെടാത്തവരോടും തുല്യതയോടെ പെരുമാറാൻ നിയോഗിക്കപ്പെട്ട നീതിയുടെ സ്ഥാപനമാണത്.
4)കാഫ്കയുടെ നോവൽ രചനാരീതി തന്നെ ഒരു ഊരാക്കുടുക്കായിരിക്കുന്നത് ,ആ പ്രമേയം അദ്ദേഹത്തിൽ നിന്നു വേർപെടുത്താനാവാത്ത വിധം ഒരു പ്രഹേളികയായിരുന്നു എന്നാണ് കാണിക്കുന്നത്.
5)ബാലചന്ദ്രൻ ചുള്ളിക്കാടിനു ശേഷം കവിതയില്ല എന്നൊക്കെ പറയുന്നവരുടെ അവിവേകം സഹിക്കാനാവുന്നില്ല. പ്രതിഭ ഒരിടത്തും വന്നു തടഞ്ഞു നിൽക്കില്ല .
6)വാരികകളുടെ ഏഴു ദിവസം കൂടുമ്പോൾ എന്ന കാലഗണന പോലും കാലഹരണപ്പെട്ടു. ഏഴു ദിവസത്തേക്ക് മാറ്റിവെച്ച വായനയില്ല.
8)എല്ലാ വ്യവസ്ഥകളിലും കിരാതമായ, മനുഷ്യത്വമില്ലാത്ത ,മനുഷ്യവിരുദ്ധമായ, ക്രൂരമായ ഒരു മനുഷ്യവേട്ടയുണ്ട്.
9)മണൽത്തരികൾ കൊണ്ട് മൂടിയ ഒരു ചിത്രത്തെ ദൃശ്യമാക്കുകയാണ് വിമർശനം ചെയ്യുന്നത് .ആ ചിത്രം നോവലിസ്റ്റിൻ്റേതല്ല ,വിമർശകന്റെ മനസ്സിലുള്ളതാണ്.
10)ഒരു ഭാരവാഹി എന്ന നിലയിൽ അശോകനു തൻ്റെ അക്കാദമിജീവിതത്തിൽ ഒരിക്കൽപോലും രാഷ്ട്രീയ ചായ്‌വ് കാണിച്ച് പെരുമാറാൻ പാടില്ല .കാരണം അക്കാദമി സർക്കാരിന്റെയാണ് ;പാർട്ടിയുടെയല്ല.
1)നന്നായി മീൻ വറുക്കാനും ഓംലെറ്റ് ഉണ്ടാക്കാനും അറിയാത്തവർക്ക് മലയാളസാഹിത്യത്തിൽ രക്ഷയില്ല.
2)ഛാന്ദോഗ്യോപനിഷത്ത് വായിച്ചിട്ട് മനസ്സിലായില്ല, അതുകൊണ്ട് ജില്ലാ പഞ്ചായത്തിന്റെ വോട്ടർമാരെ സമീപിച്ച് ഗുണം നിശ്ചയിക്കാമെന്ന് വിവരമുള്ളവർ പറയുമോ?
3) നല്ല എഴുത്തുകാരെ എരപ്പാളികളാക്കുന്നതിൽ കേരള സാഹിത്യ അക്കാദമി വിജയിച്ചിരിക്കുന്നു.
4)ഏറ്റവും ഞെട്ടലുണ്ടാക്കിയത് കേരള സാഹിത്യ അക്കാദമിക്ക് സംവേദനക്ഷമത നഷ്ടപ്പെട്ടു എന്ന യാഥാർത്ഥ്യമാണ്
5)കേശവദേവ് ട്രസ്റ്റിന് ഗുരുതരമായി വീഴ്ച സംഭവിച്ചിരിക്കുകയാണ് .ദേവിന് എന്തെങ്കിലും മാർഗമുണ്ടായിരുന്നെങ്കിൽ അദ്ദേഹം തൻ്റെ കുഴിമാടത്തിൽ നിന്ന് എഴുന്നേറ്റ് വന്ന് ചീത്ത വിളിക്കുമായിരുന്നു.
6)എന്നാൽ കവിത നിശ്ചലമാകുന്ന ഒരിടമുണ്ടെന്നും അത് താൻ മുൻകൂട്ടി കാണുന്നുവെന്നും അറിയിച്ചതിനുശേഷമാണ് തൻ്റെ സുഹൃത്ത് വിലപിക്കാൻ തുടങ്ങുന്നതോടെ താൻ ഇല്ലാതാകുമെന്ന് പ്രഖ്യാപിക്കുന്നത്. എന്തൊരു സ്നേഹമാണിത് !
7)ഷാങ് വാൽ ഷാങ് എന്ന കഥാപാത്രം ഒരു റൊട്ടി മോഷ്ടിച്ചതിൻ്റെ പേരിൽ അനുഭവിക്കേണ്ടിവന്ന 19 വർഷത്തെ ജയിൽ ജീവിതം വിശ്വസനീയമല്ല
8)മലയാളിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം എൻ.കെ. പരിഭാഷപ്പെടുത്തിയ 'കരമസോവ് സഹോദരന്മരാ'ണ്.
9)ദസ്തയെവ്സ്കി നിരത്തുന്ന വിപുലമായ ചർച്ചകളോ ആന്തരികമായ പ്രശ്നങ്ങളോ തത്വചിന്താപരമായ പ്രതിസന്ധികളോ ഹ്യൂഗോയുടെ കൃതിയിലില്ല.
10)ഒരു ആടിനെക്കുറിച്ചാണ് നിങ്ങൾ എഴുതുന്നതെങ്കിൽ ,ആ രചന ആടിനെ പ്രതിനിധീകരിക്കാൻ വേണ്ടിയല്ല നിലകൊള്ളേണ്ടത്; അതിനുമുമ്പ് ഇല്ലാതിരുന്ന ഒരു ആടിനെ ,സത്യത്തെ കണ്ടുപിടിച്ചു കൊണ്ടുവരേണ്ട ഉത്തരവാദിത്തമാണ് നിങ്ങൾക്കുള്ളത്. അത് നിലവിൽ എല്ലാവരും കണ്ട ആടല്ല; പുതിയ ആടാണ് ,പുതിയ അനുഭവമാണ്. ആടിൻ്റെ അസ്തിത്വത്തെ വായനക്കാരൻ്റെ മുന്നിലേക്ക് പുതിയ പരിപ്രേക്ഷ്യത്തോടെ അവതരിപ്പിക്കണം.ഈ ആട് അതിൻ്റെ തന്നെ സാന്നിദ്ധ്യമാണ്.
11)തത്ത്വചിന്തകന്മാർക്ക് പിടികൊടുക്കാത്ത അനേകം ദാർശനികപ്രശ്നങ്ങൾ, സമസ്യങ്ങൾ, ഊരാക്കുടുക്കുകൾ ഈ ലോകത്ത് ഇനിയും അവശേഷിക്കുന്നുണ്ട്. അത് കഥയിലൂടെയാണ് പറയേണ്ടത്
12) അന്തിമകാഹളം ഈ ലോകത്തിൻ്റെ അവസാനത്തെക്കുറിച്ച് ,മനുഷ്യരുടെ ആഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു ചുരുക്കെഴുത്താണ്. അനുഭവങ്ങളുടെയുള്ളിൽ ദ്രവിക്കുന്ന ഒരു മനസുണ്ടെന്ന സൂചന അതിൽ അടങ്ങിയിരിക്കുന്നു.
13)'പാവങ്ങളെ'ക്കാൾ മഹത്തായ കൃതിയാണ് കരമസോവ് സഹോദരന്മാർ.
1)അംഗീകാരം തരുന്നവരെ, അതിനു വേണ്ടി സ്ഥാപനങ്ങൾ കെട്ടി ഉയർത്തിയവരെ മുഴുവൻ റദ്ദാക്കുകയാണ് ഫെയ്സ്ബുക്ക് ചെയ്യുന്നത്.
2)ഫിക്ഷ്ൻ എന്നാൽ യാഥാർത്ഥ്യമല്ല; അത് വിശ്വസനീയമായ നുണയാണ്.
3)പുസ്തകം വായിച്ചതുകൊണ്ട് സൗന്ദര്യബോധമോ കലാബോധമോ ഉണ്ടാകണമെന്നില്ല.ഗ്രഹിക്കാൻ കഴിയണം
4)കഥയ്ക്കുള്ളിൽ വായനക്കാരന്റെ ആത്മാവിനു നേർക്ക്, അവൻ്റെ പൊരുളിനു നേർക്ക് കുതികൊള്ളുന്ന ഒരു ചേതനയുണ്ട് .ഈ പാരസ്പര്യത്തെ കാണണം.
5) വൈക്കത്ത് റോഡിലൂടെ നടന്നു എന്ന കുറ്റത്തിനു ദിവാൻ്റെ സൈന്യം പിന്നോക്ക വിഭാഗത്തിൽപ്പെട്ട യുവാക്കളെ വെട്ടിക്കൊന്നു കുളത്തിലിട്ട സംഭവത്തെക്കുറിച്ച് നൂറു വർഷം കഴിഞ്ഞിട്ടും പുരോഗമനക്കാരനോ, ആധുനികനോ ,യുജിസിയോ ,ഉത്തരാധുനികനോ ഒരു കഥയെഴുതിയില്ലല്ലോ .പ്രചോദിപ്പിച്ചില്ലായിരിക്കും.
6). യു.പി .ജയരാജിന്റെ കഥകൾ അധിനിവേശത്തിനെതിരെയല്ല പടപ്പുറപ്പാട് നടത്തിയത്. അത് ഇന്ത്യൻ ഫ്യൂഡൽ മൂല്യങ്ങൾക്കും ജന്മിമാരുടെ ക്രൂരതയ്ക്കും ജാതിവെറിക്കും എതിരെയാണ് വാളോങ്ങിയത്. അത് രവീന്ദ്രൻ കാണുകയില്ല
7)ഉത്തര - ഉത്തരാധുനിക പരിപ്രേക്ഷ്യത്തിൽ അപ്പനെ വെറുത്ത് അമ്മയെ വാനോളം പുകഴ്ത്തിക്കൊണ്ടുള്ള ഒരു മെലോഡ്രാമയുണ്ടല്ലോ. അതൊക്കെ പൈങ്കിളി ടെലിവിഷൻ പരിപാടികൾക്കു കൊള്ളാം.
8)കവിത മജ്ജയിൽ നിന്നാണ് വരേണ്ടത്; ഹൃദയം അതിൻ്റെ വാഹിനി മാത്രമാണ്
8)എന്നാൽ ഉത്തര- ഉത്തരാധുനികതയുടെ ഈ കാലത്ത് മൂന്നാം ലോകമോ അധിനിവേശമോ ഒന്നുമില്ല. എല്ലാവരും ഡിജിറ്റൽ മാനുഷികതയുടെ അടയാളങ്ങളാണ്
9)മനുഷ്യൻ ഭാവനയിലാണ് ജീവിക്കുന്നത്. അവനു യാഥാർത്ഥ്യം വേണമെന്നില്ല. അതിനേക്കാൾ വിശ്വസനീയമായ നുണകൾ മതി
10)കഥയിലെ വസ്തുതകളോടല്ല വായനക്കാരൻ്റെ മനസ് പ്രതികരിക്കുന്നത്; അതിനുള്ളിലെ മാനുഷികതയോടാണ്, ജീവനപ്രക്രിയയോടാണ് ,ജീവദായകമായ വാക്കുകളോടാണ്.
1)ബഷീറിൻ്റെയോ വിജയൻ്റെയോ ശങ്കരക്കുറുപ്പിൻ്റെയോ പേരിലുള്ള അവാർഡുകൾ തട്ടിപ്പറിച്ചെടുക്കുന്നതിൽ ആർക്കാണ് ത്രിൽ ഇല്ലാത്തത്?
2)സാർത്രിൻ്റെ ദ് വാൾ ,ഒ.വി.വിജയന്റെ അരിമ്പാറ, കാക്കനാടൻ്റെ ആൽവാർ തിരുനഗറിലെ പന്നികൾ, സക്കറിയയുടെ നസ്രാണിയുവാവും ഗൗളിശാസ്ത്രവും തുടങ്ങിയ കഥകൾ വായിക്കുമ്പോഴറിയാം ഈ എഴുത്തുകാർ സർക്കാർ സാഹിത്യകാരന്മാരാകാൻ ഒരിക്കലും തീരുമാനിച്ചിരുന്നില്ല എന്ന്.
3) ഇത് ഡിജിറ്റൽ യൂണിവേഴ്സൽ അദൃശ്യവ്യക്തികളുടെ കാലമാണ്. ഇന്നു നമ്മളോട് സന്ദേശങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഇടപെടുന്നവരെ നമുക്കറിയില്ല.
4)ഭ്രാന്തുപിടിച്ച വേഗതയിൽ, സ്വന്തം അതിജീവനത്തിനും സ്വപ്നത്തിനും മാത്രം വിലയുള്ള കാലത്ത് മന:ശാസ്ത്രത്തിന്റെ മന്ത്രങ്ങൾ ഏശുന്നില്ല. മന:ശാസ്ത്രം മരിച്ചു.
5)പ്രേമത്തിനെതിരെയുള്ള ഗൂഢാലോചന പ്രേമിക്കുന്നവരുടെ മനസ്സിൽ തന്നെ സംഭവിക്കുകയാണ്.
6)ഇവിടെ മനുഷ്യമനസ്സുകളിൽ എന്താണ് സംഭവിക്കുന്നത്? ഇത് ഒരു കഥാകൃത്ത് പരിശോധിക്കണം.
7)കാഫ്ക പറഞ്ഞു, പെണ്ണ് കൈപ്പിടിയിലാണെങ്കിലും സ്വന്തമല്ലെന്ന്.
8)യാഥാർത്ഥ്യത്തിനുള്ളിലേക്ക് കഠാര പോലെ കുത്തിക്കയറുന്ന ഭാഷയാണ് പുതിയ കവിതയുടെ ശക്തി.
.9) ഒന്നുമില്ലാത്തിടത്ത് കവിത വാക്കുകൾ ഉയർത്തിയെടുക്കുന്നു.
10)ദൈവത്തെ കാണിച്ചുതരാം എന്നു പറഞ്ഞ് വിളിക്കുന്ന ബുദ്ധിമാന്മാർക്ക് പോലും ഈ ആനന്ദമുണ്ടോ എന്നു സംശയമാണ്.
1)പത്രമാഫീസിലേക്ക് ഒരു വരിക്കാരൻ തൻ്റെ പുസ്തകം പ്രകാശനം ചെയ്ത വാർത്തയുമായി കയറിവരുമ്പോൾ 'ഞങ്ങൾ നിങ്ങളുടെയൊന്നും പുസ്തകപ്രകാശനവാർത്ത കൊടുക്കാറില്ല, വേണമെങ്കിൽ ചരമവാർത്ത തന്നാൽ പ്രസിദ്ധീകരിക്കാം' എന്നു പറയുന്ന പുത്തൻകൂറ്റുകാർ കണ്ടേക്കും
2)ഉത്തര- ഉത്തരാധുനികത(Post Postmodernism)യിൽ ഓഥർ (author) അഥവാ കർത്താവില്ല
3) ആനന്ദ് ഏകർഷിയുടെ 'ആട്ടം' എന്ന സിനിമയാണ് കഴിഞ്ഞ ഒരു ദിശാബ്ദത്തിനിടയിൽ മലയാളത്തിലുണ്ടായ മികച്ച സിനിമ.
4)കലയിൽ അഭിരുചിക്ക് സ്ഥാനമില്ലാതായിരിക്കുന്നു. അഭിരുചി വാങ്ങാവുന്നതാണ് ;ഒരു ഫുഡ് കോർട്ടിൽ ചെന്നു ഭക്ഷണം വാങ്ങി കഴിക്കുന്നതു പോലെയാണ് അഭിരുചിയുടെ കാര്യം
5)സിദ്ധിയില്ലാത്തവർ കഥ എഴുതുകയോ കഥയെക്കുറിച്ച് എഴുതുകയോ ചെയ്യരുത്.
6)ചില ചെടികൾ എവിടെ നിന്നും പൊട്ടി മുളയ്ക്കും .അതുപോലെയാണ് വിമർശകനായ വായനക്കാരൻ്റെ മനസ്സും. അവൻ കൃതിയിൽ എവിടെ നിന്നും നാമ്പിട്ടു വളരും.
6)വെറുതെ ധ്യാനിച്ചിരിക്കാൻ ശ്രമിക്കുന്നവരൊക്കെ ഒരു അലങ്കാരചിഹ്നമായി ബുദ്ധനെ ഉപയോഗിക്കുകയാണല്ലോ. ബുദ്ധനും അർത്ഥച്യുതി സംഭവിച്ചിരിക്കുന്നു.
7)തോപ്പിൽ ഭാസിയെ നന്നായി പിന്തുടർന്ന് ശ്രീധരൻ എഴുതിയ ലേഖനം, പക്ഷേ വെളിച്ചം കണ്ടില്ല.
8)മൈക്കിൾ ജാക്സൺ തന്റെ ബാല്യകാലത്തെക്കുറിച്ചോർക്കുമ്പോൾ തെളിഞ്ഞുവരുന്ന കുട്ടി, മൈക്കിൾ ജാക്സന്റെ ഒരു പ്രത്യേകനോട്ടത്തിന്റെ ഫലമായിട്ടുള്ളതായിരിക്കും. അത് അന്നു ജീവിച്ച കുട്ടിയല്ല. അന്നു മൈക്കിൾ ജാക്സൺ ഇല്ലല്ലോ
9)സാഹിത്യരചനയിൽ ഒരു സാമർത്ഥ്യമുണ്ട്. അത് ഏറ്റവും നല്ല വായനക്കാരനു വിനിമയം ചെയ്യാൻ വേണ്ട സാമർത്ഥ്യമാണ്.
10)എൺപതുകളിൽ കുങ്കമം വാരികയുടെ പത്രാധിപരായിരുന്ന എസ്. രാമകൃഷ്ണൻ ഭാഷയിൽ അതിശയിപ്പിക്കുന്ന ,സൗന്ദര്യത്തിലേക്ക് വശീകരിക്കുന്ന കഥകൾ എഴുതിയിട്ടുണ്ട്.
).തിന്മയുടെ ജനാധിപത്യവത്ക്കരണമാണ് എവിടെയും. അത് കാണാൻ തിരക്കാണ് ,ജാക്കിച്ചാൻ്റെ പടം കാണാൻ തിയേറ്ററിനു മുന്നിൽ തിങ്ങി നിറഞ്ഞു നിൽക്കുന്നവരെപോലെ.
2)ആറ്റൂരിൻ്റെ കവിതകൾ ആസ്വദിക്കാൻ ബുദ്ധിയാണ് വേണ്ടത്. ഈ കേരള പ്രകൃതിയോട് അദ്ദേഹം വിനിമയം ചെയ്തതായി തോന്നുന്നില്ല
3)കവിത സ്ഥിരമായതല്ല. അത് കവി നോക്കുമ്പോഴാണ്, അറിയുമ്പോഴാണ് ഉണ്ടാകുന്നത്. പിന്നീടത് കാണാനാവില്ല. അത് മനസ്സിനു തന്നെ അജ്ഞാതമായ ഒരു ഇന്ദ്രിയമാണ്.
4)തൻ്റെ കഥയിൽ പ്രാദേശികമായ വാക്കുകളും നാമങ്ങളും വേണ്ടുവോളമുണ്ടാവണമെന്നാണ് കഥാകൃത്ത് ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു. എന്നാൽ ഇതൊക്കെ കാലഹരണപ്പെട്ടു.
5)ഫേസ്ബുക്ക് മനുഷ്യനിലെ ത്യാഗത്തെയും തീക്ഷ്ണമായ, ആത്മാർത്ഥമായ പ്രേമത്തെയും നശിപ്പിച്ചു .
6)ഈ കേരളത്തിലെ സാധാരണക്കാരുടെ മുഖത്തേക്ക് ഒന്നു നോക്കാൻ പോലും കഴിയാത്ത വിധം കവികൾ insensitive ആയിരിക്കുന്നു. യാതൊന്നിനോടും പ്രതികരിക്കാനാവുന്നില്ല.
7)ഒരു വനത്തിൽ എത്രയോ പൂക്കൾ ഉണ്ടായിരിക്കും; നാം കണ്ടിട്ടില്ലാത്ത , ഗന്ധം ആസ്വദിച്ചിട്ടില്ലാത്ത പൂക്കൾ. ആ പൂക്കൾ അവയുടെ സൗരഭ്യം പരത്തുന്നത് മറ്റാർക്കും വേണ്ടിയല്ല. ആരെയും അവ കാത്തുനിൽക്കുന്നില്ല.
8) കല ആരെയും ശ്രദ്ധിക്കുന്നില്ല. അത് മനുഷ്യരുമായി ബന്ധമുള്ള ഒരു മാന മല്ല .അതിനപ്പുറത്തുള്ള മാനമാണ്.
9)'ഖസാക്കിൻ്റെ ഇതിഹാസ'ത്തെക്കുറിച്ച് എഴുതുന്നവർ മിനാരങ്ങളെക്കുറിച്ചും ഷെയ്ഖന്മാരുടെ പടയോട്ടത്തെക്കുറിച്ചും ഓത്തുപളളികളെക്കുറിച്ചും ആർത്തവത്തെക്കുറിച്ചും ഗവേഷണം ചെയ്ത് പ്രബന്ധം പൂർത്തിയാക്കിയാൽ അത് സാഹിത്യനിരൂപണമാകില്ല.
10}സാഹിത്യത്തിനു സഹൃദയത്വത്തെ ഒരു കാലത്തും ഉപേക്ഷിക്കാനാവില്ല.
11}എല്ലായിടവും കരിങ്കൽ ഭിത്തികളാണ്. കരിങ്കൽ ഭിത്തികൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.
12]:"അതൊന്നും എടുക്കേണ്ട മോളെ .മഹേഷിനു വേണ്ടിയുള്ള പ്രായശ്ചിത്തമായി അവ സ്വയം സമർപ്പിച്ചുകൊള്ളും." എത്ര ആഴമുള്ള വാക്കുകൾ !
13)സറിയലിസ്റ്റ് ചിത്രകാരനായ സാൽവദോർ ദാലിയെ വൃത്തികെട്ട മനുഷ്യൻ എന്നാണ് ജോർജ് ഓർവെൽ വിശേഷിപ്പിച്ചത്

1)സ്വാതന്ത്യം വേണമെന്നാഗ്രഹിക്കുന്നവർ മാത്രമേ അതിനു വേണ്ടി പൊരുതുകയുള്ളു.
2)വൈലോപ്പിള്ളി എന്ന ആ ഭൂഖണ്ഡത്തെ പത്തു ശതമാനം പോലും ഉൾക്കൊള്ളാൻ ഗോപികൃഷ്ണനു സാധിച്ചില്ല.
3))ഒന്നും വായിക്കാനുള്ള ക്ഷമയില്ലാത്തവർ എങ്ങനെയെങ്കിലും ഒരു കൃതി എഴുതിയ ശേഷം അതിൻ്റെ പ്രമോഷനുമായി ഇറങ്ങുകയാണ്
4)ഉത്തര- ഉത്തരാധുനികതയിൽ എഡിറ്റർ ഇല്ല .എഴുതുന്നവൻ തന്നെ എഡിറ്ററും പബ്ലിഷറും .
5)അയ്മനം ജോണിൻ്റെ മനസ്സ് ഏതോ പഴയ കാലത്ത് ചുറ്റിത്തിരിയുകയാണ്. അദ്ദേഹം നവീനകാലത്ത് സംഭവിച്ചിരിക്കുന്ന രചനാപരമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നില്ല.
6)എന്തിനാണ് പീഡ? സത്യത്തിനും സ്നേഹത്തിനും വേണ്ടിയുള്ള യുദ്ധം ഉള്ളിൽ നടക്കുന്നതിന്റെ പീഡയാണ് കഥാരചനയിലുള്ളത്
7)മനുഷ്യരുടെ ദയനീയ ജീവിതം കാണുന്നതിനു പകരം നിങ്ങളൊക്കെ ഇരുട്ടുകുത്തിയെ മാത്രമേ കാണൂ. ഇത് ഇരുട്ടുകുത്തിയല്ല ,ഇരുട്ടുകത്തിയാണ്.
8)സംസ്കാരസമ്പന്നനായ മനുഷ്യനിൽ ക്രൂരനായ ഒരു മൃഗമുണ്ട്. അവനിൽ അന്യവത്ക്കരണമുണ്ട്
9)ലോകം സംശയത്തോടെ നോക്കുകയാണ്.ഒരു മനുഷ്യനു മറ്റൊരുവനെ ഇഷ്ടമല്ല. എവിടെയും അധികാരവും ക്രൂരതയുമാണ്.അതുകൊണ്ട് ഒരു മരമാകുന്നാണ് നല്ലത്.
10). പുസ്തകങ്ങൾ പരസ്യം ചെയ്താണ് ഇപ്പോൾ വിൽക്കുന്നത് ,ഉള്ളടകത്തിൻ്റെ ബലത്തിലല്ല.സ്വന്തമായി ആശയങ്ങളും ചിന്തകളും അവതരിപ്പിക്കുന്നവർക്കെതിരെ ആക്രമണം ഉണ്ടാകാനാണ് സാധ്യത.
11)പൊതുസമൂഹത്തിൻ്റെ വ്യവഹാരത്തിൽ ഉപയോഗത്തിലിരിക്കുന്ന ഒരു തുരുമ്പിച്ച വാക്കാണ് പ്രതിബദ്ധത . അത് നിറവേറ്റാൻ വേണ്ടിയല്ല ഒരാൾ എഴുതുന്നത്. സ്വന്തം അലട്ടലുകളാണ് അതിനടിസ്ഥാനം.
12)പ്രതിബദ്ധത എന്ന ആശയത്തിൻ്റെ പേരിൽ മുറിവേറ്റയാളാണ് സുകുമാരൻ. അതുകൊണ്ടാണ് അദ്ദേഹം ആ ആശയവുമായി മുന്നോട്ടു പോകാനാവാതെ എഴുത്തു നിർത്തിയത്.
13) സാഹിത്യചിന്തയിൽ സന്ദേഹം എന്ന ദാർശനികപ്രശ്നത്തെ സർഗാത്മക മേഖലയിൽ എത്തിച്ച വിമർശകനാണ് ബാലചന്ദ്രൻ വടക്കേടത്ത്.
1) ഞാൻ വിയോജിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഓരോ കുഞ്ഞും പിറക്കുന്നത്. ആ കരച്ചിൽ അതാണ് സൂചിപ്പിക്കുന്നത്
2) ഇന്നത്തെ ഭൂരിപക്ഷം വായനക്കാർക്കും ചലച്ചിത്രപ്രേക്ഷകർക്കും ഭൂതകാലമില്ല. അവർ ഒരു കൃതി ആദ്യമായി വായിക്കുകയാണ്; ആദ്യമായി സിനിമ കാണുകയാണ്
3)യഥാർത്ഥ എഴുത്തുകാരൻ ദസ്തയെവ്സ്കിയെ പോലെ സത്യങ്ങൾ തിരഞ്ഞ് വർഷങ്ങളിലൂടെ ഉരുകുന്നു. ഗോസ്റ്റ് റൈറ്റർ യാതൊരു യാതനയുമില്ലാതെ ആദ്യ കൃതിക്കു തന്നെ അവാർഡു വാങ്ങുന്നു!.
4)മേതിൽ കഥകളിൽ നാനാതരത്തിലുള്ള അഭിരുചികളുടെ ഏകീകരണമോ സമ്മേളനമോ കാണാനാവില്ല
5)ടി.പത്മനാഭൻ്റെ 'കത്തുന്ന ഒരു രഥചക്രം', എം.ടി.യുടെ 'ദു:ഖത്തിൻ്റെ താഴ്വരകൾ' ,മാധവിക്കുട്ടിയുടെ 'സോനാഗാച്ചി' തുടങ്ങിയ കഥകൾക്ക് കലയെ ഒഴിവാക്കിക്കൊണ്ട് ഒരു ജീവിതമില്ല
6) ഒരു സൃഷ്ടികർത്താവ് എന്ന നിലയിൽ തൻ്റെ അഭിരുചിയുടെയും ആവിഷ്കാരത്തിൻ്റെയും രസാത്മക ആരോഹണങ്ങൾക്ക് പൂർണത നൽകുകയാണ് കഥാകൃത്തിന്റെ മുന്നിലുള്ള വെല്ലുവിളി .
7) ശാന്തിയുടെ ഉറവിടം എന്നു വാഴ്ത്തപ്പെടുത്തുന്ന ഇടങ്ങളേക്കാൾ അഭികാമ്യം സ്വന്തം ആശാന്തി തന്നെയാണ്
8)ഒരു കലാകാരനോട് എങ്ങനെ പെരുമാറണമെന്ന് അറിയാത്ത ഇവരൊക്കെ തന്നെ ഓണപ്പതിപ്പ് എഡിറ്റു ചെയ്യണം.
9)ആ സംഘത്തിലെ മറ്റുള്ളവരോട് അവനു യോജിക്കാനാവില്ല. അവൻ തത്ത്വങ്ങളെയാണ് ഒരു മറയെന്ന പോലെ ഉപയോഗിക്കുന്നത്
10)വസ്ത്രങ്ങൾക്കുള്ളിലും മറക്കുടയ്ക്കുള്ളിലും ഒളിച്ചു താമസിച്ച സ്ത്രീയുടെ ജീവിതം ഇനിയില്ല .ഇപ്പോൾ സ്വന്തം ശരീരത്തിൽ അവൾ സന്തോഷിക്കുകയാണ്.
11)അഭിമുഖത്തിൽ കവി അപ്രത്യക്ഷനാകണം,മനുഷ്യൻ പ്രത്യക്ഷപ്പെടണം
12)ചലച്ചിത്രകാരൻ ഇരുകൈപ്പത്തികളും വിടർത്തി ഫ്രെയിമുണ്ടാക്കുന്നതുപോലെ നമ്മൾ ജാതിയും മതവും എന്ന ഇരുകൈപ്പത്തികളുമുയർത്തിയാണ് ഫ്രെയിമുണ്ടാക്കുന്നത്.ഈ കാലത്തിൻ്റെ മനസിന്റെ എഞ്ചിനീയറിംഗാണത്.
13)ഇല്ലാത്തത് ഉണ്ടെന്ന സങ്കൽപ്പത്തിലാണ് നാം ജീവിക്കുന്നത്
14)മനുഷ്യൻ മരിച്ചിട്ടില്ല. മരിച്ചു എന്ന പ്രസ്താവന കള്ളമാണ്. മനുഷ്യൻ സ്നേഹം എന്ന പാശത്തിലൂടെ ഉയർത്തെഴുന്നേൽക്കുകയാണ്.
15)പുറംലോകത്തോട് അല്പം അനുതാപം, സ്നേഹം ഇല്ലാത്തവർ എന്തിനെഴുതുന്നുവെന്ന് ആലോചിക്കേണ്ടതാണ്.
1)പലപ്പോഴും, കാഴ്ചകൾ ഒരു അകം ലോകം കൂടി അനാവരണം ചെയ്യുന്നു. കാഴ്ചകൾ കാണാത്ത കാഴ്ചകളുമാണ്. അതുകൊണ്ട് കാഴ്ചകൾ അസത്യവുമാണ്.
2)ഈ ജീവചരിത്രത്തിൽ കവിതയെഴുതിയ രാമകൃഷ്ണനില്ല; തപാൽ ഓഫീസിലെ ജീവനക്കാരനും പിന്നീട് എം.എൽ.എയുമായ ഒരു രാമകൃഷ്ണൻ്റെ ജീവിതമാണിത്.
3) ഒരു അനുഭവത്തെ എങ്ങനെയാണ് ആധുനികമായ മനസ്സോടുകൂടി വീക്ഷിക്കുന്നതെന്ന് അറിയുന്ന കഥാകൃത്തുക്കൾ കുറവാണ്. അതിനുള്ള ശിക്ഷണം പലർക്കുമില്ല.
4)കഥയ്ക്ക് ദൈർഘ്യമുണ്ടെങ്കിലും അത് ഹ്രസ്വമായിട്ട് അനുഭവപ്പെടുന്നു. സംഭവങ്ങൾ കഥയ്ക്ക് പുറത്തേക്ക് വ്യാപിച്ചിരിക്കുകയാണ്
5)ഒരു കഥാകൃത്താവണമെങ്കിൽ അനുതാപവും ധ്യാനാത്മകമായ മനസും വേണം .യുക്തിയോ അതിബുദ്ധിയോ അതിനു പര്യാപ്തമല്ല
6) എല്ലാ മനുഷ്യരും സോദ്ദേശ്യ കഥാപാത്രങ്ങളായാൽ എഴുത്തുകാരെ പോലെയോ രാഷ്ട്രീയക്കാരെ പോലെയോ ആയിപ്പോകും .
7) ചങ്ങമ്പുഴ ഒരു മായക്കാഴ്ചയാണ്. ചങ്ങമ്പുഴ ഒരു ഒരു മിത്താണ്
8)അയ്യപ്പൻ ദൈവത്തെ നഷ്ടപ്പെട്ട ഒരു പുണ്യാളനായിരുന്നു. അദ്ദേഹത്തിനു നോബൽ സമ്മാനം കൊടുക്കേണ്ടതായിരുന്നു. നോബൽ സമ്മാനം കിട്ടിയ ബോബ് ഡിലൻ ,ലൂയി ഗ്ലൂക്ക് തുടങ്ങിയവരേക്കാൾ വലിയ കവിയാണ് അയ്യപ്പൻ
9)ദാമോദരൻ പരിഭാഷപ്പെടുത്തിയ ദസ്തയെവ്സ്കി കൃതികൾ ഉള്ളപ്പോൾ വെറൊരു പരിഭാഷയുടെ ആവശ്യം തന്നെയില്ല
10) ഫെസ്റ്റിവലുകളിൽ അസൂത്രിതമായി ജാതിവെറി നടപ്പാക്കപ്പെടുന്നതായി ആക്ഷേപം ഉയർന്നിരിക്കയാണ്
11) ഇത്രയും വികാരങ്ങളുടെ കുത്തൊഴുക്ക് കവിതയിലൂടെ പറയാനുദ്ദേശിച്ച കാര്യങ്ങളുടെ ഏകാഗ്രത നശിപ്പിച്ചു.
12) യാഥാർത്ഥ്യം നേരെ ഫിക്ഷ്നാവുകയല്ല ,ഫിക്ഷൻ യാഥാർത്ഥ്യമാവുകയാണ്.
13)ആഞ്ഞൊരു കുത്ത് തന്നിട്ട് ചിരിക്കാൻ പറഞ്ഞ പോലെ ഈ കഥകൾ അസ്വസ്ഥപ്പെടുത്തി
14)ചിലപ്പോൾ കവിത അതിൻ്റെ തന്നെ ഭൂതകാലത്തെ നിഷേധിച്ചു ഒരു കടുവയെപ്പോലെ മുരളും. അതിനടുത്തേക്ക് വരുന്ന കാണിയെ (വായനക്കാരനെ) കടന്നാക്രമിക്കും.
15)ഒരു മഹത്തായ കലാസൃഷ്ടിയിൽ കലാകാരൻ തൻ്റെ ചെറിയ, വ്യക്തിപരമായ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുകയില്ല ;അതെല്ലാം കലയെ സൗന്ദര്യവത്ക്കരിക്കുന്നതിനായി ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്
16)ഒരു സാഹിത്യസൃഷ്ടി എല്ലാവരും തല കുലുക്കി സമ്മതിക്കുന്നതോ , നേരത്തെ തന്നെ നാം പലവട്ടം ആസ്വദിച്ചതോ ,സ്വീകരിച്ചതോ ആയിരിക്കരുത്..
1)പലപ്പോഴും, കാഴ്ചകൾ ഒരു അകം ലോകം കൂടി അനാവരണം ചെയ്യുന്നു. കാഴ്ചകൾ കാണാത്ത കാഴ്ചകളുമാണ്. അതുകൊണ്ട് കാഴ്ചകൾ അസത്യവുമാണ്.
2)ഈ ജീവചരിത്രത്തിൽ കവിതയെഴുതിയ രാമകൃഷ്ണനില്ല; തപാൽ ഓഫീസിലെ ജീവനക്കാരനും പിന്നീട് എം.എൽ.എയുമായ ഒരു രാമകൃഷ്ണൻ്റെ ജീവിതമാണിത്.
3) ഒരു അനുഭവത്തെ എങ്ങനെയാണ് ആധുനികമായ മനസ്സോടുകൂടി വീക്ഷിക്കുന്നതെന്ന് അറിയുന്ന കഥാകൃത്തുക്കൾ കുറവാണ്. അതിനുള്ള ശിക്ഷണം പലർക്കുമില്ല.
4)കഥയ്ക്ക് ദൈർഘ്യമുണ്ടെങ്കിലും അത് ഹ്രസ്വമായിട്ട് അനുഭവപ്പെടുന്നു. സംഭവങ്ങൾ കഥയ്ക്ക് പുറത്തേക്ക് വ്യാപിച്ചിരിക്കുകയാണ്.
5)ഒരു കഥാകൃത്താവണമെങ്കിൽ അനുതാപവും ധ്യാനാത്മകമായ മനസും വേണം .യുക്തിയോ അതിബുദ്ധിയോ അതിനു പര്യാപ്തമല്ല
6) എല്ലാ മനുഷ്യരും സോദ്ദേശ്യ കഥാപാത്രങ്ങളായാൽ എഴുത്തുകാരെ പോലെയോ രാഷ്ട്രീയക്കാരെ പോലെയോ ആയിപ്പോകും .
7) ചങ്ങമ്പുഴ ഒരു മായക്കാഴ്ചയാണ്. ചങ്ങമ്പുഴ ഒരു ഒരു മിത്താണ്
8)അയ്യപ്പൻ ദൈവത്തെ നഷ്ടപ്പെട്ട ഒരു പുണ്യാളനായിരുന്നു. അദ്ദേഹത്തിനു നോബൽ സമ്മാനം കൊടുക്കേണ്ടതായിരുന്നു. നോബൽ സമ്മാനം കിട്ടിയ ബോബ് ഡിലൻ ,ലൂയി ഗ്ലൂക്ക് തുടങ്ങിയവരേക്കാൾ വലിയ കവിയാണ് അയ്യപ്പൻ
9)ദാമോദരൻ പരിഭാഷപ്പെടുത്തിയ ദസ്തയെവ്സ്കി കൃതികൾ ഉള്ളപ്പോൾ വെറൊരു പരിഭാഷയുടെ ആവശ്യം തന്നെയില്ല
10) ഫെസ്റ്റിവലുകളിൽ അസൂത്രിതമായി ജാതിവെറി നടപ്പാക്കപ്പെടുന്നതായി ആക്ഷേപം ഉയർന്നിരിക്കയാണ്
11) ഇത്രയും വികാരങ്ങളുടെ കുത്തൊഴുക്ക് കവിതയിലൂടെ പറയാനുദ്ദേശിച്ച കാര്യങ്ങളുടെ ഏകാഗ്രത നശിപ്പിച്ചു.
12) യാഥാർത്ഥ്യം നേരെ ഫിക്ഷ്നാവുകയല്ല ,ഫിക്ഷൻ യാഥാർത്ഥ്യമാവുകയാണ്.13)ആഞ്ഞൊരു കുത്ത് തന്നിട്ട് ചിരിക്കാൻ പറഞ്ഞ പോലെ ഈ കഥകൾ അസ്വസ്ഥപ്പെടുത്തി
14)ചിലപ്പോൾ കവിത അതിൻ്റെ തന്നെ ഭൂതകാലത്തെ നിഷേധിച്ചു ഒരു കടുവയെപ്പോലെ മുരളും. അതിനടുത്തേക്ക് വരുന്ന കാണിയെ (വായനക്കാരനെ) കടന്നാക്രമിക്കും.
15)ഒരു മഹത്തായ കലാസൃഷ്ടിയിൽ കലാകാരൻ തൻ്റെ ചെറിയ, വ്യക്തിപരമായ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുകയില്ല ;അതെല്ലാം കലയെ സൗന്ദര്യവത്ക്കരിക്കുന്നതിനായി ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്
16)ഒരു സാഹിത്യസൃഷ്ടി എല്ലാവരും തല കുലുക്കി സമ്മതിക്കുന്നതോ , നേരത്തെ തന്നെ നാം പലവട്ടം ആസ്വദിച്ചതോ ,സ്വീകരിച്ചതോ ആയിരിക്കരുത്.
M K HARIKUMAR QUOTES, ANUDHAVANAM,CRITIC, PHILOSOPHY

No comments:
Post a Comment