മനസ്സിനും എല്ലാ ദിവസവും
പരിചരണം വേണം .
കുളിക്കുന്നതോടെ എല്ലാം പോകുന്നില്ല.
ദിവസവും രാകി വെളുപ്പിച്ചില്ലെങ്കില്‍
മനസ്സ് നിറം കെട്ടു പോകും .
ചില സ്ഥിരമായ
പരാതികള്‍ , വെറുപ്പുകള്‍ ,ഓര്‍മ്മകള്‍
എല്ലാംമനസ്സിനെ പറ്റിപ്പിടിച്ചു നില്‍ക്കുന്ന
അഴുക്കുകളാണെന്ന് അറിയുമ്പോഴേ
പ്രായോഗികമായ അദ്വൈതം പൂര്‍ത്തിയാകൂ.
ആ ചിത്രംവരച്ചത്, ആ സിനിമയിലഭിനയിച്ചത്
ആരായാലും കാണുക തന്നെ.
മനസ്സിനെ
പലതും പലപ്പോഴായി മടുപ്പിക്കും.
അവയില്‍ നിന്ന് എത്രയും പെട്ടെന്ന്
വഴിമാറുന്നുവോ അത്രയും നമ്മള്‍ പുതുതാവും.
സ്ഥിരമായ അകല്‍ച്ചയും വിദ്വേഷവും നമ്മുടെ
നിരീക്ഷണക്കുറവു കൊണ്ട് സംഭവിക്കുന്നതാണ്.
1 comment:
ഇതില്‍ അദ്വൈതം എവിടെയാണെന്നു മാത്രം മനസിലാവുന്നില്ല.
Post a Comment