ഒട്ടും സ്വാഭാവികതയില്ലാതെ
ആ മാവ് പൂത്തു.
വെറുതെ ഒരില പൊഴിച്ചു.
ആരെയും അറിയിക്കാതെ
ഓരോ മഴയും ആസ്വദിച്ചു.
വികാരമൊന്നും പ്രകടിപ്പിക്കാതെ
ഒരു പൂവ് ഉതിര്‍ത്തിട്ടു.
എന്തിനോ വേണ്ടി കാത്തുനിന്നു.
കാവ്യബോധത്തിനോട് വിരക്തിയാലെന്നപോലെ
നിര്‍ദ്ദയമായ മൌനത്ത അഭയം പ്രാപിച്ചു
1 comment:
എല്ലാം വായിച്ചും വിത്യസ്തമായ ഒരു രചനാ ശൈലിയാണെന്നു തോന്നി. മനോഹരമായിരിക്കുന്നു
Post a Comment