Followers

Tuesday, November 11, 2008

കാറ്റില്‍ വെറുതെ ആടി

വഴിയോരത്തുകൂടെ ഞാന്‍ നടന്നു.
ഇരു വശത്തും നല്ല പഴുത്ത മുന്തിരിക്കുലകള്‍.
ഒന്നും അവ പറയുന്നില്ല.
എന്നാല്‍ അവ തങ്ങളുടെ മധുരമോ ,നിറമോ
വസന്തമോ അറിഞ്ഞില്ല.
വെറുതെ നടന്ന എന്നെ സംശയത്തോടെ
നോക്കുകയാണോ എന്ന് ഞാന്‍ ഭയപ്പെട്ടു.
ഞാന്‍ തിരിഞ്ഞു നടന്നു.
ഉന്‍മാദം അറിയാതെ
മുന്തിരിക്കുലകള്‍ കാറ്റില്‍ വെറുതെ ആടി