click here
ഇന്നത്തെ എല്ലാ വിഭാഗീയതകള്‍ക്കും അപ്പുറത്ത് സാഹിത്യ കലയുടെയും മനുഷ്യഭാവനയുടെയും സൗന്ദര്യം പരമാവധി പ്രചരിപ്പിച്ച് കൂടുതല്‍ ലോകാവബോധം നേടുകയാണ് ഇതിന്റെ പ്രാഥമികമായ ലക്ഷ്യം.
അതേസമയം കുടുതല്‍ നല്ല മനുഷ്യനാകാനും പ്രകൃതിയെ സ്നേഹിക്കാനും കഴിഞ്ഞാല്‍ നമ്മുടെയൊക്കെ വായനയ്ക്കും എഴുത്തിനും അർത്ഥം ലഭിക്കും.
ഈ കാലം എല്ലാത്തിന്റെയും അര്‍ത്ഥശൂന്യത കണ്ടേ അടങ്ങു എന്ന് തോന്നുന്നു.അത്രയ്ക്കുണ്ട് മനുഷ്യത്വത്തിനു ഏല്‍ക്കേണ്ടിവരുന്ന ഗ്ളാനി.
എങ്കിലും പ്രതീക്ഷ കൈവിടേണ്ട കാര്യമില്ല. എവിടെയോ സുമനസ്സുകള്‍ ജീവിക്കുന്നു.
അവര്‍ നീട്ടിത്തരുന്ന മമതയുടെ , സ്നേഹത്തിന്റെ കൈ നമുക്ക് ആശ വിട്ടുകളയാതിരിക്കാനുള്ള പിടിവള്ളിയാണ്.
ഓരോ ലക്കവും നൂറു എഴുത്തുകാരെ അവതരിപ്പിച്ച് മലയാളത്തെ നിത്യസുഗന്ധിയായി നിലനിര്‍ത്തുകയാണ് മലയാളസമീക്ഷയുടെ ലക്ഷ്യം.
അതിനു ലോക മലയാളികൾ ഒന്നിക്കേണ്ട സമയമാണിത്.
രചനകൾ അയച്ച് സഹകരിക്കുക.
എഡിറ്റര്രചനകൾ അയച്ച് സഹകരിക്കുക.
e mail : kuthattukulam@gmail.com
No comments:
Post a Comment