Followers

Sunday, February 15, 2026

ശ്രീനാരായണായ' എന്നെ ഏറ്റവും ആകർഷിച്ച കൃതി :സച്ചിദാനന്ദ സ്വാമി '

 





'ശ്രീനാരായണായ' എന്ന നോവലാണ് എന്നെ ഏറ്റവുമധികം ആകർഷിച്ചത്. ഇത് രചിച്ച എം.കെ.ഹരികുമാറിനെ ഞാൻ ആദരിക്കയാണ്. ഈ നോവൽ  ഒരു ചരിത്രസംഭവമാണ്. ഗുരുവിനെക്കുറിച്ച് പലരും നോവൽ എഴുതിയിട്ടുണ്ടെങ്കിലും ഇതുപോലൊരു സൃഷ്ടി വേറെയില്ല. ഗുരുവിൻ്റെ ദാർശനികഭാവം ഏറ്റവും നന്നായി ആവിഷ്കരിക്കുന്നത് 'ശ്രീനാരായണായ'യിലാണ്. ഈ നോവൽ ചരിത്രത്തിലേക്കാണ് കടന്നുചെന്നിരിക്കുന്നത്. 560 പേജിൽ വ്യാപരിക്കുന്ന ഗുരുപ്രപഞ്ചമാണിത്. 
ഇത് വളരെ അസാധാരണവും അതുല്യവുമാണ് .ഇത് സ്ഥിരപ്രതിഷ്ഠ നേടിയ കൃതിയാണ്. ഹരികുമാറിന്റെ മറ്റു പല കൃതികളും ഞാൻ വായിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തവും അഗാധവുമാണിത്. ഇതുപോലെ ഒന്ന് വേറെ കാണാനില്ല. എനിക്ക് ഏറ്റവും പ്രിയപ്പെട്ട കൃതിയാണിത് .ഇത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാൽ ലോകനിലവാരത്തിൽ തന്നെ  ശ്രദ്ധിക്കപ്പെടുന്ന കൃതിയായി മാറും. 


സച്ചിദാനന്ദ സ്വാമി 
ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് 
 
a
സച്ചിദാനന്ദ സ്വാമി 

ശ്രീനാരായണായ 
(നോവൽ)
എം.കെ.ഹരികുമാർ 
സുജിലി പബ്ളിക്കേഷൻസ് 
ചാത്തന്നൂർ ,കൊല്ലം 
rs 750/ 
9496644666 
 6235 422 666
 sujileepublications@gmail.com




No comments: