Followers

Wednesday, January 28, 2026

M K HARIKUMAR QUOTES , ON LITERATURE, ART , LIFE AND CULTURE

 





1)വൈക്കം ചന്ദ്രശേഖരൻ നായരുടെ 'ചിത്രകാർത്തിക'യ്ക്കും തോപ്പിൽ രാമചന്ദ്രൻപിള്ളയുടെ 'മലയാളനാടി'നും വായനക്കാരുടെ വരിസംഖ്യ അത്യാവശ്യമായിരുന്നു

2)അവർ നവതലമുറ ബാങ്കിലിരിക്കുന്ന സ്റ്റാഫിനെ പോലെ തൻ്റെ മുന്നിൽ വരുന്നവരെ  ക്ലൈൻഡായി കാണുന്നു. അവരെ കാണാൻ കച്ചകെട്ടി ചെല്ലുന്ന സാധാരണ കവികളോ  കഥാകൃത്തുക്കളോ അപമാനിക്കപ്പെടാനുള്ള സാധ്യത നൂറു ശതമാനമാണ്. 

3)എന്തിനാണ് അമിതമായ പ്രശസ്തി?  നിങ്ങൾ ആയിരം വേദിയിൽ  പ്രസംഗിച്ചതോ നൂറുകണക്കിന് സാഹിത്യോത്സവങ്ങളിൽ പങ്കെടുത്തതോ ഒരു പ്രയോജനവുമുണ്ടാക്കില്ല. 

4)കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ ചെറുകഥ എന്ന മാധ്യമം അതിൻ്റെ അപചയം പൂർത്തിയാക്കി. ഓർമ്മയിൽ നിലനിൽക്കാൻ കഴിയുന്ന ഒരു കഥ പോലും ഉണ്ടായില്ല 

5)ടി.പത്മനാഭൻ്റെ കത്തുന്ന ഒരു രഥചക്രം ,ഗൗരി, സക്കറിയുടെ 'ഇതാ ഇവിടെ വരെയുടെ പരസ്യ വണ്ടി  പുറപ്പെടുന്നു' എന്നീ കഥകൾക്ക് ശേഷം കൊള്ളാവുന്ന ഒരു കഥ ഉണ്ടായിട്ടില്ല.

6)എഴുത്തച്ഛൻ പുരസ്കാരത്തിന്റെ നിലവാരം തകർന്നു.

7ഇ.വി .രാമകൃഷ്ണന്  കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കൊടുത്തത് ഉചിതമായില്ല. കാരണം അദ്ദേഹം മലയാളഭാഷയ്ക്ക് വേണ്ടി കാര്യമായി ഒന്നും സംഭാവന ചെയ്തിട്ടില്ല

8))ജീവിതം ഒരു ചതിയാണ്. നാം എങ്ങനെയോ ജനിച്ചു. ഇതുവരെ നാം എവിടെയായിരുന്നു? ഈ പ്രപഞ്ചത്തിലെ എണ്ണമറ്റ വസ്തുക്കളും നമ്മളും തമ്മിൽ എന്താണ് ബന്ധം? 

9)വിമർശകൻ സ്വയം വായിക്കുകയാണ്.   വിമർശകൻ അയാളെ തന്നെയാണ് വായിക്കുന്നത്.

1)നല്ല അധ്യാപകരില്ലാത്തതുകൊണ്ട് സ്കൂളുകളിൽ നിന്നും കോളജുകളിൽ നിന്നും പഠിച്ചിറങ്ങിയ ഭൂരിപക്ഷം വിദ്യാർത്ഥികളും സ്വന്തമായി  അഭിരുചിയില്ലാത്തവരായിത്തീരുകയും ആടുകളെപ്പോലെ അനുസരിച്ച് അതിവൈകാരികതയുടെ വായനയിലേക്ക് കുതറി വീഴുകയും ചെയ്തു.

2)ദേവ്‌ ഒരു പുതിയ മനുഷ്യനെ കാണിച്ചു തന്നു. 'കേശവദേവ് ട്രസ്റ്റി'ന് ആ മനുഷ്യനെ കാണാൻ കഴിഞ്ഞിട്ടില്ല.

3)വയലാർ അവാർഡിന് ഒരു യാഥാസ്ഥിതിക സ്വഭാവമുണ്ട്. അത് ഒരിക്കലും മാറാൻ  തയ്യാറാവാത്തതാണ്. ഒരു ഹിന്ദു ഇംപീരിയലിസ്റ്റ് സ്വഭാവമാണത്.

4).ഈ ആക്രിസാധനങ്ങൾക്കിടയിൽ ഒ.വി. ഉഷ സഹോദരനായ ഒ.വി.വിജയനും ഭാര്യ തേരേസ വിജയനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു ഓർമ്മ എഴുതിയിരുന്നെങ്കിൽ അത് എത്രമാത്രം വായിക്കപ്പെടുമായിരുന്നു.

5)ആത്മരതി ഒരു വീട്ടിൽ വളർന്നുമുറ്റി സമൂഹത്തെയാകെ പ്രതിസന്ധിയിലാക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു.

6)ഒരു വികാരത്തിലൂടെ നാം ജ്ഞാനത്തിലേക്ക് ഞെട്ടിയുണരണം. അതുവരെ അടഞ്ഞുകിടന്ന വാക്കുകൾ ഉളളിൽ വസന്തവുമായി പൊട്ടി വിടരണം

7)നൈമിഷികമായ മരണത്തെ സദാ നേരിട്ടുകൊണ്ട് അരക്ഷിതമായി ജീവിക്കുന്ന മനുഷ്യൻ എല്ലാ ജീവികളിലുമുണ്ടെന്ന് ചിന്തിക്കുക.

1)സൗന്ദര്യശാസ്ത്രപരമായ അഭിരുചിയുടെ വ്യക്തതവരുത്തലായി എഴുത്തു മാറുമ്പോഴാണ് അത് വിമർശനമാകുന്നത്. 

2)വിമർശകനാവാൻ ദീർഘിച്ച പ്രബന്ധങ്ങൾ  എഴുതണമെന്നില്ല;ചരിത്രത്തെ  പിളർത്താൻ കഴിവുള്ള ഒരു വാക്യം എഴുതിയാൽ മതി

3)പതിതർക്ക്  പെണ്ണ് ഭയപ്പെടുന്ന ബിംബമാണ്

4)പെണ്ണിൻ്റെ കണ്ണുകൾ പ്രഭുകുടുംബങ്ങളിലെ കവികൾ  വർണ്ണിച്ചുകൊണ്ടിരുന്നു .എന്തെന്നാൽ അവർക്ക് ആ കണ്ണുകൾ വിധേയമായിരുന്നു.


5)പണ്ഡിതന്മാരുടെ അരസികത്വം പ്രസിദ്ധമാണ്. ഒരു കവിത വായിക്കുമ്പോൾ തങ്ങൾ പഠിച്ചതെല്ലാം പണ്ഡിതന്മാർ ഓർത്തെടുക്കും. വാസ്തവത്തിൽ യാതൊരുപയോഗവുമില്ലാത്ത  ചിന്തകളായിരിക്കും പലതും

6)ആത്മീയമായ ശൂന്യതയും അരാജകത്വവുമാണ് എം.ടിയുടെ നായകനിലൂടെ പുറത്തുവരുന്നത്.



 


7)കളങ്കമില്ലാത്തവർക്ക് മാത്രമേ വിമർശിച്ച ശേഷവും നമ്മളോട്  സ്നേഹത്തോടെ സംസാരിക്കാൻ കഴിയൂ.

8) പൊതുവെ രാഷ്ടീയപാർട്ടികളുടെ കീഴിലുള്ള സാംസ്കാരിക സംഘടനകൾ നേരിടുന്ന പ്രതിസന്ധി ഇതാണ്? ഇവർക്ക് സ്വന്തക്കാരെ മാത്രമേ അടുത്തിരുത്താൻ കഴിയുന്നുള്ളൂ

9)അതുകൊണ്ട് ഷേക്സ്പിയർ മരിച്ചത് നിങ്ങളിലാണ്. നിങ്ങളാണ് അത് സ്ഥിരീകരിച്ചത്.

10)ഒരാൾ എഴുതുന്ന നോവലിൽ അവതരിപ്പിക്കപ്പെടുന്ന ആശയത്തിനനുസരിച്ച് അയാളുടെ മനസ്സ് പോലും മാറുന്നില്ല എന്ന ഭയാനകമായ അവസ്ഥയാണ് ഇവിടെയുള്ളത്.

1)ജീവിതം ഇൻസ്റ്റഗ്രാമിക് തുണ്ടുകളായി വിഭജിക്കപ്പെടുകയാണ്. ആകെയുള്ള ജീവിതമല്ല ,ഇൻസ്റ്റഗ്രാമിക് തുണ്ടുകളായി ജീവിച്ച് വെട്ടുകയും കുത്തുകയും ചെയ്യുന്നതാണ് ജീവിതം.

2)ഒരാൾ ഇന്ന് തൊള്ളായിരത്തി അറുപതുകളിലെയോ, എഴുപതുകളിലെയോ ബൃഹത് അനുഭവങ്ങളുടെ ഒരു കൂട്ടമല്ല .

3)മുട്ടത്തുവർക്കിയുടെ 'പാടാത്ത പൈങ്കിളി'യോ 'പച്ചനോട്ടുകളോ'
കാതലായ ,മനുഷ്യരാശിയെ സംബന്ധിക്കുന്ന ചോദ്യം ഉയർത്തുന്നില്ല.

4)യഥാർത്ഥത്തിൽ എ എന്ന എഴുത്തുകാരനു ഇ.സി.ജി സുദർശനമായി ഫോട്ടോ പങ്കിടാൻ കഴിഞ്ഞു എന്നതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത് ?രണ്ടുപേരും തുല്യരാണെന്നോ?

5). ഈ കഥ സിനിമയാക്കിയാൽ സക്കറിയയുടെ അതിശക്തമായ വിവരണത്തിന്റെ സുഖം നഷ്ടപ്പെടും. ഒരിക്കലും ഒരു സംവിധായകനു എത്തിപ്പിടിക്കാൻ പറ്റാത്ത ഗദ്യമാണ് ഈ കഥയിൽ സക്കറിയ സൃഷ്ടിച്ചിരിക്കുന്നത്.

6)സഹിഷ്ണുത എന്ന പ്രത്യക്ഷ ഉപകരണം തെളിഞ്ഞു കാണാത്ത ഒരു ചടങ്ങോ, പ്രസ്ഥാനമോ ,സ്ഥാപനമോ ഉണ്ടാകാൻ പാടില്ല. അഭിപ്രായവൈവിധ്യമാണ് സംസ്കാരം. 

7)കല്ലുകൾ സംസാരിക്കുമ്പോൾ ചരിത്രം മതനിരപേക്ഷമാകുന്നു.

8)അതുപോലെ വിചിത്രമാണ് ,ഈ ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ പ്രധാന സാഹിത്യകാരനായ സൽമാൻ റുഷ്ദിക്ക് നോബൽ സമ്മാനം കൊടുക്കാതെ ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാംഗിനു കൊടുത്തത്. ഇതെല്ലാം അപചയത്തിന്റെ സൂചനകളാണ്.

1) നമ്മുടെ കാഴ്ചപ്പാടുകൾക്കനുസരിച്ച് വ്യാസനും മറ്റും ജീവിച്ചുകാണിക്കാനൊക്കില്ല .കാലവ്യത്യാസം അറിയണം.


2)മഹാഭാരതത്തെക്കുറിച്ചുള്ള നോവലുകൾക്ക് ഇപ്പോൾ ഒരു പ്രസക്തിയുമില്ല .മഹാഭാരത കഥാപാത്രങ്ങളല്ല ഇന്ന് ചർച്ച ചെയ്യപ്പെടേണ്ടത് , കുടുംബകലഹവും ആത്മഹത്യയും കൊലപാതകവും പലായനവുമാണ് നമ്മുടെ വിധി .


3)അക്കാദമി സർക്കാരിൻ്റെ സ്ഥാപനമാണ് .എല്ലാ എഴുത്തുകാരോടും മറ്റു പാർട്ടികളിൽപ്പെട്ട എഴുത്തുകാരോടും ഒരു പാർട്ടിയിലും ഉൾപ്പെടാത്തവരോടും തുല്യതയോടെ പെരുമാറാൻ നിയോഗിക്കപ്പെട്ട നീതിയുടെ സ്ഥാപനമാണത്.


4)കാഫ്കയുടെ നോവൽ രചനാരീതി തന്നെ ഒരു ഊരാക്കുടുക്കായിരിക്കുന്നത് ,ആ പ്രമേയം അദ്ദേഹത്തിൽ നിന്നു വേർപെടുത്താനാവാത്ത വിധം ഒരു പ്രഹേളികയായിരുന്നു എന്നാണ് കാണിക്കുന്നത്. 

5)ബാലചന്ദ്രൻ ചുള്ളിക്കാടിനു ശേഷം കവിതയില്ല എന്നൊക്കെ പറയുന്നവരുടെ അവിവേകം സഹിക്കാനാവുന്നില്ല. പ്രതിഭ ഒരിടത്തും വന്നു തടഞ്ഞു നിൽക്കില്ല .

6)വാരികകളുടെ ഏഴു ദിവസം കൂടുമ്പോൾ എന്ന കാലഗണന പോലും കാലഹരണപ്പെട്ടു. ഏഴു ദിവസത്തേക്ക് മാറ്റിവെച്ച വായനയില്ല.


8)എല്ലാ വ്യവസ്ഥകളിലും കിരാതമായ, മനുഷ്യത്വമില്ലാത്ത ,മനുഷ്യവിരുദ്ധമായ, ക്രൂരമായ ഒരു മനുഷ്യവേട്ടയുണ്ട്.


9)മണൽത്തരികൾ കൊണ്ട് മൂടിയ ഒരു ചിത്രത്തെ ദൃശ്യമാക്കുകയാണ് വിമർശനം ചെയ്യുന്നത് .ആ ചിത്രം നോവലിസ്റ്റിൻ്റേതല്ല ,വിമർശകന്റെ മനസ്സിലുള്ളതാണ്.


10)ഒരു ഭാരവാഹി എന്ന നിലയിൽ അശോകനു തൻ്റെ അക്കാദമിജീവിതത്തിൽ ഒരിക്കൽപോലും രാഷ്ട്രീയ ചായ്‌വ് കാണിച്ച് പെരുമാറാൻ പാടില്ല .കാരണം അക്കാദമി സർക്കാരിന്റെയാണ് ;പാർട്ടിയുടെയല്ല.

 

1)നന്നായി മീൻ വറുക്കാനും ഓംലെറ്റ് ഉണ്ടാക്കാനും അറിയാത്തവർക്ക് മലയാളസാഹിത്യത്തിൽ രക്ഷയില്ല.

2)ഛാന്ദോഗ്യോപനിഷത്ത് വായിച്ചിട്ട് മനസ്സിലായില്ല, അതുകൊണ്ട് ജില്ലാ പഞ്ചായത്തിന്റെ വോട്ടർമാരെ സമീപിച്ച് ഗുണം  നിശ്ചയിക്കാമെന്ന് വിവരമുള്ളവർ പറയുമോ?

3) നല്ല എഴുത്തുകാരെ എരപ്പാളികളാക്കുന്നതിൽ കേരള സാഹിത്യ അക്കാദമി വിജയിച്ചിരിക്കുന്നു.


4)ഏറ്റവും ഞെട്ടലുണ്ടാക്കിയത് കേരള സാഹിത്യ അക്കാദമിക്ക് സംവേദനക്ഷമത നഷ്ടപ്പെട്ടു എന്ന യാഥാർത്ഥ്യമാണ് 

5)കേശവദേവ് ട്രസ്റ്റിന് ഗുരുതരമായി വീഴ്ച സംഭവിച്ചിരിക്കുകയാണ് .ദേവിന് എന്തെങ്കിലും മാർഗമുണ്ടായിരുന്നെങ്കിൽ അദ്ദേഹം തൻ്റെ കുഴിമാടത്തിൽ നിന്ന് എഴുന്നേറ്റ് വന്ന് ചീത്ത വിളിക്കുമായിരുന്നു.

6)എന്നാൽ കവിത നിശ്ചലമാകുന്ന ഒരിടമുണ്ടെന്നും അത് താൻ മുൻകൂട്ടി കാണുന്നുവെന്നും അറിയിച്ചതിനുശേഷമാണ് തൻ്റെ സുഹൃത്ത് വിലപിക്കാൻ തുടങ്ങുന്നതോടെ താൻ ഇല്ലാതാകുമെന്ന് പ്രഖ്യാപിക്കുന്നത്. എന്തൊരു സ്നേഹമാണിത് !

7)ഷാങ് വാൽ ഷാങ് എന്ന കഥാപാത്രം ഒരു റൊട്ടി മോഷ്ടിച്ചതിൻ്റെ പേരിൽ അനുഭവിക്കേണ്ടിവന്ന 19 വർഷത്തെ  ജയിൽ ജീവിതം വിശ്വസനീയമല്ല

8)മലയാളിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പുസ്തകം എൻ.കെ. പരിഭാഷപ്പെടുത്തിയ 'കരമസോവ് സഹോദരന്മരാ'ണ്.

9)ദസ്തയെവ്സ്കി നിരത്തുന്ന  വിപുലമായ ചർച്ചകളോ ആന്തരികമായ പ്രശ്നങ്ങളോ തത്വചിന്താപരമായ പ്രതിസന്ധികളോ ഹ്യൂഗോയുടെ കൃതിയിലില്ല.

10)ഒരു ആടിനെക്കുറിച്ചാണ് നിങ്ങൾ എഴുതുന്നതെങ്കിൽ ,ആ രചന ആടിനെ പ്രതിനിധീകരിക്കാൻ വേണ്ടിയല്ല നിലകൊള്ളേണ്ടത്; അതിനുമുമ്പ് ഇല്ലാതിരുന്ന ഒരു ആടിനെ ,സത്യത്തെ കണ്ടുപിടിച്ചു കൊണ്ടുവരേണ്ട ഉത്തരവാദിത്തമാണ് നിങ്ങൾക്കുള്ളത്. അത് നിലവിൽ എല്ലാവരും കണ്ട ആടല്ല; പുതിയ ആടാണ് ,പുതിയ അനുഭവമാണ്. ആടിൻ്റെ അസ്തിത്വത്തെ വായനക്കാരൻ്റെ മുന്നിലേക്ക് പുതിയ പരിപ്രേക്ഷ്യത്തോടെ അവതരിപ്പിക്കണം.ഈ ആട് അതിൻ്റെ തന്നെ സാന്നിദ്ധ്യമാണ്. 

11)തത്ത്വചിന്തകന്മാർക്ക് പിടികൊടുക്കാത്ത അനേകം ദാർശനികപ്രശ്നങ്ങൾ, സമസ്യങ്ങൾ, ഊരാക്കുടുക്കുകൾ ഈ ലോകത്ത് ഇനിയും അവശേഷിക്കുന്നുണ്ട്. അത്  കഥയിലൂടെയാണ് പറയേണ്ടത്

12) അന്തിമകാഹളം ഈ ലോകത്തിൻ്റെ അവസാനത്തെക്കുറിച്ച് ,മനുഷ്യരുടെ ആഗ്രഹങ്ങളെക്കുറിച്ചുള്ള ഒരു ചുരുക്കെഴുത്താണ്. അനുഭവങ്ങളുടെയുള്ളിൽ ദ്രവിക്കുന്ന ഒരു മനസുണ്ടെന്ന സൂചന അതിൽ അടങ്ങിയിരിക്കുന്നു.

13)'പാവങ്ങളെ'ക്കാൾ മഹത്തായ കൃതിയാണ് കരമസോവ് സഹോദരന്മാർ. 

1)അംഗീകാരം തരുന്നവരെ, അതിനു വേണ്ടി സ്ഥാപനങ്ങൾ കെട്ടി ഉയർത്തിയവരെ മുഴുവൻ റദ്ദാക്കുകയാണ് ഫെയ്സ്ബുക്ക് ചെയ്യുന്നത്. 

2)ഫിക്ഷ്ൻ എന്നാൽ യാഥാർത്ഥ്യമല്ല; അത് വിശ്വസനീയമായ നുണയാണ്. 

3)പുസ്തകം വായിച്ചതുകൊണ്ട് സൗന്ദര്യബോധമോ കലാബോധമോ ഉണ്ടാകണമെന്നില്ല.ഗ്രഹിക്കാൻ കഴിയണം

4)കഥയ്ക്കുള്ളിൽ വായനക്കാരന്റെ ആത്മാവിനു നേർക്ക്, അവൻ്റെ പൊരുളിനു നേർക്ക് കുതികൊള്ളുന്ന ഒരു ചേതനയുണ്ട് .ഈ പാരസ്പര്യത്തെ കാണണം. 

5) വൈക്കത്ത് റോഡിലൂടെ നടന്നു എന്ന കുറ്റത്തിനു ദിവാൻ്റെ സൈന്യം പിന്നോക്ക വിഭാഗത്തിൽപ്പെട്ട യുവാക്കളെ വെട്ടിക്കൊന്നു കുളത്തിലിട്ട സംഭവത്തെക്കുറിച്ച് നൂറു വർഷം കഴിഞ്ഞിട്ടും പുരോഗമനക്കാരനോ, ആധുനികനോ ,യുജിസിയോ ,ഉത്തരാധുനികനോ ഒരു കഥയെഴുതിയില്ലല്ലോ .പ്രചോദിപ്പിച്ചില്ലായിരിക്കും.

6). യു.പി .ജയരാജിന്റെ കഥകൾ അധിനിവേശത്തിനെതിരെയല്ല പടപ്പുറപ്പാട് നടത്തിയത്. അത് ഇന്ത്യൻ ഫ്യൂഡൽ മൂല്യങ്ങൾക്കും ജന്മിമാരുടെ ക്രൂരതയ്ക്കും ജാതിവെറിക്കും എതിരെയാണ് വാളോങ്ങിയത്. അത് രവീന്ദ്രൻ കാണുകയില്ല

7)ഉത്തര - ഉത്തരാധുനിക പരിപ്രേക്ഷ്യത്തിൽ അപ്പനെ വെറുത്ത് അമ്മയെ വാനോളം പുകഴ്ത്തിക്കൊണ്ടുള്ള ഒരു മെലോഡ്രാമയുണ്ടല്ലോ. അതൊക്കെ പൈങ്കിളി ടെലിവിഷൻ പരിപാടികൾക്കു കൊള്ളാം.
8)കവിത മജ്ജയിൽ നിന്നാണ് വരേണ്ടത്; ഹൃദയം അതിൻ്റെ വാഹിനി മാത്രമാണ്

8)എന്നാൽ ഉത്തര- ഉത്തരാധുനികതയുടെ ഈ കാലത്ത് മൂന്നാം ലോകമോ അധിനിവേശമോ ഒന്നുമില്ല. എല്ലാവരും ഡിജിറ്റൽ മാനുഷികതയുടെ അടയാളങ്ങളാണ്

9)മനുഷ്യൻ ഭാവനയിലാണ് ജീവിക്കുന്നത്. അവനു യാഥാർത്ഥ്യം വേണമെന്നില്ല. അതിനേക്കാൾ വിശ്വസനീയമായ നുണകൾ മതി

10)കഥയിലെ വസ്തുതകളോടല്ല വായനക്കാരൻ്റെ മനസ് പ്രതികരിക്കുന്നത്; അതിനുള്ളിലെ മാനുഷികതയോടാണ്, ജീവനപ്രക്രിയയോടാണ് ,ജീവദായകമായ വാക്കുകളോടാണ്.

1)ബഷീറിൻ്റെയോ വിജയൻ്റെയോ ശങ്കരക്കുറുപ്പിൻ്റെയോ പേരിലുള്ള അവാർഡുകൾ തട്ടിപ്പറിച്ചെടുക്കുന്നതിൽ ആർക്കാണ് ത്രിൽ ഇല്ലാത്തത്? 

2)സാർത്രിൻ്റെ ദ് വാൾ ,ഒ.വി.വിജയന്റെ അരിമ്പാറ, കാക്കനാടൻ്റെ ആൽവാർ തിരുനഗറിലെ പന്നികൾ, സക്കറിയയുടെ നസ്രാണിയുവാവും ഗൗളിശാസ്ത്രവും തുടങ്ങിയ കഥകൾ വായിക്കുമ്പോഴറിയാം ഈ എഴുത്തുകാർ സർക്കാർ സാഹിത്യകാരന്മാരാകാൻ ഒരിക്കലും തീരുമാനിച്ചിരുന്നില്ല എന്ന്.

3) ഇത് ഡിജിറ്റൽ യൂണിവേഴ്സൽ അദൃശ്യവ്യക്തികളുടെ കാലമാണ്. ഇന്നു   നമ്മളോട് സന്ദേശങ്ങളിലൂടെയും ശബ്ദങ്ങളിലൂടെയും  സമൂഹമാധ്യമങ്ങളിലൂടെയും ഇടപെടുന്നവരെ നമുക്കറിയില്ല.

4)ഭ്രാന്തുപിടിച്ച വേഗതയിൽ, സ്വന്തം അതിജീവനത്തിനും സ്വപ്നത്തിനും മാത്രം വിലയുള്ള കാലത്ത് മന:ശാസ്ത്രത്തിന്റെ മന്ത്രങ്ങൾ ഏശുന്നില്ല. മന:ശാസ്ത്രം മരിച്ചു.

5)പ്രേമത്തിനെതിരെയുള്ള ഗൂഢാലോചന പ്രേമിക്കുന്നവരുടെ മനസ്സിൽ തന്നെ സംഭവിക്കുകയാണ്.

6)ഇവിടെ മനുഷ്യമനസ്സുകളിൽ എന്താണ് സംഭവിക്കുന്നത്? ഇത് ഒരു കഥാകൃത്ത് പരിശോധിക്കണം.

7)കാഫ്ക പറഞ്ഞു, പെണ്ണ് കൈപ്പിടിയിലാണെങ്കിലും സ്വന്തമല്ലെന്ന്.

8)യാഥാർത്ഥ്യത്തിനുള്ളിലേക്ക് കഠാര പോലെ കുത്തിക്കയറുന്ന ഭാഷയാണ് പുതിയ കവിതയുടെ ശക്തി.

.9) ഒന്നുമില്ലാത്തിടത്ത് കവിത വാക്കുകൾ ഉയർത്തിയെടുക്കുന്നു.

10)ദൈവത്തെ കാണിച്ചുതരാം എന്നു പറഞ്ഞ് വിളിക്കുന്ന ബുദ്ധിമാന്മാർക്ക് പോലും ഈ ആനന്ദമുണ്ടോ എന്നു സംശയമാണ്.

1)പത്രമാഫീസിലേക്ക് ഒരു വരിക്കാരൻ തൻ്റെ പുസ്തകം പ്രകാശനം ചെയ്ത വാർത്തയുമായി കയറിവരുമ്പോൾ 'ഞങ്ങൾ നിങ്ങളുടെയൊന്നും പുസ്തകപ്രകാശനവാർത്ത കൊടുക്കാറില്ല, വേണമെങ്കിൽ ചരമവാർത്ത തന്നാൽ പ്രസിദ്ധീകരിക്കാം' എന്നു പറയുന്ന പുത്തൻകൂറ്റുകാർ കണ്ടേക്കും

2)ഉത്തര- ഉത്തരാധുനികത(Post Postmodernism)യിൽ ഓഥർ (author) അഥവാ കർത്താവില്ല

3) ആനന്ദ് ഏകർഷിയുടെ 'ആട്ടം' എന്ന  സിനിമയാണ് കഴിഞ്ഞ ഒരു ദിശാബ്ദത്തിനിടയിൽ മലയാളത്തിലുണ്ടായ മികച്ച സിനിമ.


4)കലയിൽ അഭിരുചിക്ക് സ്ഥാനമില്ലാതായിരിക്കുന്നു. അഭിരുചി  വാങ്ങാവുന്നതാണ് ;ഒരു ഫുഡ് കോർട്ടിൽ ചെന്നു ഭക്ഷണം വാങ്ങി കഴിക്കുന്നതു പോലെയാണ് അഭിരുചിയുടെ കാര്യം

5)സിദ്ധിയില്ലാത്തവർ കഥ എഴുതുകയോ കഥയെക്കുറിച്ച് എഴുതുകയോ ചെയ്യരുത്.

6)ചില ചെടികൾ എവിടെ നിന്നും പൊട്ടി മുളയ്ക്കും .അതുപോലെയാണ് വിമർശകനായ വായനക്കാരൻ്റെ മനസ്സും. അവൻ കൃതിയിൽ എവിടെ നിന്നും നാമ്പിട്ടു വളരും.


6)വെറുതെ ധ്യാനിച്ചിരിക്കാൻ ശ്രമിക്കുന്നവരൊക്കെ  ഒരു അലങ്കാരചിഹ്നമായി ബുദ്ധനെ ഉപയോഗിക്കുകയാണല്ലോ. ബുദ്ധനും അർത്ഥച്യുതി സംഭവിച്ചിരിക്കുന്നു.

7)തോപ്പിൽ ഭാസിയെ നന്നായി പിന്തുടർന്ന് ശ്രീധരൻ എഴുതിയ ലേഖനം, പക്ഷേ വെളിച്ചം കണ്ടില്ല.


8)മൈക്കിൾ ജാക്സൺ തന്റെ ബാല്യകാലത്തെക്കുറിച്ചോർക്കുമ്പോൾ തെളിഞ്ഞുവരുന്ന കുട്ടി, മൈക്കിൾ ജാക്സന്റെ ഒരു പ്രത്യേകനോട്ടത്തിന്റെ ഫലമായിട്ടുള്ളതായിരിക്കും. അത് അന്നു ജീവിച്ച കുട്ടിയല്ല. അന്നു മൈക്കിൾ ജാക്സൺ ഇല്ലല്ലോ

9)സാഹിത്യരചനയിൽ ഒരു സാമർത്ഥ്യമുണ്ട്. അത് ഏറ്റവും നല്ല വായനക്കാരനു വിനിമയം ചെയ്യാൻ വേണ്ട സാമർത്ഥ്യമാണ്.

10)എൺപതുകളിൽ കുങ്കമം വാരികയുടെ പത്രാധിപരായിരുന്ന എസ്. രാമകൃഷ്ണൻ ഭാഷയിൽ അതിശയിപ്പിക്കുന്ന ,സൗന്ദര്യത്തിലേക്ക് വശീകരിക്കുന്ന കഥകൾ എഴുതിയിട്ടുണ്ട്.

).തിന്മയുടെ ജനാധിപത്യവത്ക്കരണമാണ് എവിടെയും. അത് കാണാൻ തിരക്കാണ് ,ജാക്കിച്ചാൻ്റെ പടം കാണാൻ തിയേറ്ററിനു മുന്നിൽ തിങ്ങി നിറഞ്ഞു നിൽക്കുന്നവരെപോലെ.

2)ആറ്റൂരിൻ്റെ  കവിതകൾ ആസ്വദിക്കാൻ ബുദ്ധിയാണ് വേണ്ടത്. ഈ കേരള പ്രകൃതിയോട് അദ്ദേഹം വിനിമയം ചെയ്തതായി തോന്നുന്നില്ല

3)കവിത സ്ഥിരമായതല്ല. അത് കവി നോക്കുമ്പോഴാണ്, അറിയുമ്പോഴാണ് ഉണ്ടാകുന്നത്. പിന്നീടത് കാണാനാവില്ല. അത് മനസ്സിനു തന്നെ അജ്ഞാതമായ ഒരു ഇന്ദ്രിയമാണ്.


4)തൻ്റെ കഥയിൽ പ്രാദേശികമായ വാക്കുകളും നാമങ്ങളും വേണ്ടുവോളമുണ്ടാവണമെന്നാണ് കഥാകൃത്ത് ആഗ്രഹിക്കുന്നതെന്ന് തോന്നുന്നു. എന്നാൽ ഇതൊക്കെ കാലഹരണപ്പെട്ടു.


5)ഫേസ്ബുക്ക് മനുഷ്യനിലെ ത്യാഗത്തെയും തീക്ഷ്ണമായ, ആത്മാർത്ഥമായ പ്രേമത്തെയും  നശിപ്പിച്ചു .


6)ഈ കേരളത്തിലെ സാധാരണക്കാരുടെ മുഖത്തേക്ക് ഒന്നു നോക്കാൻ പോലും കഴിയാത്ത വിധം കവികൾ insensitive ആയിരിക്കുന്നു. യാതൊന്നിനോടും പ്രതികരിക്കാനാവുന്നില്ല.


7)ഒരു വനത്തിൽ എത്രയോ പൂക്കൾ ഉണ്ടായിരിക്കും; നാം കണ്ടിട്ടില്ലാത്ത , ഗന്ധം ആസ്വദിച്ചിട്ടില്ലാത്ത പൂക്കൾ. ആ പൂക്കൾ അവയുടെ സൗരഭ്യം പരത്തുന്നത് മറ്റാർക്കും വേണ്ടിയല്ല. ആരെയും അവ കാത്തുനിൽക്കുന്നില്ല.


8) കല ആരെയും ശ്രദ്ധിക്കുന്നില്ല. അത് മനുഷ്യരുമായി ബന്ധമുള്ള ഒരു മാന മല്ല .അതിനപ്പുറത്തുള്ള മാനമാണ്.


9)'ഖസാക്കിൻ്റെ ഇതിഹാസ'ത്തെക്കുറിച്ച് എഴുതുന്നവർ മിനാരങ്ങളെക്കുറിച്ചും ഷെയ്ഖന്മാരുടെ പടയോട്ടത്തെക്കുറിച്ചും ഓത്തുപളളികളെക്കുറിച്ചും ആർത്തവത്തെക്കുറിച്ചും ഗവേഷണം ചെയ്ത് പ്രബന്ധം പൂർത്തിയാക്കിയാൽ അത് സാഹിത്യനിരൂപണമാകില്ല.

10}സാഹിത്യത്തിനു സഹൃദയത്വത്തെ ഒരു കാലത്തും ഉപേക്ഷിക്കാനാവില്ല.


11}എല്ലായിടവും കരിങ്കൽ ഭിത്തികളാണ്. കരിങ്കൽ ഭിത്തികൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.


12]:"അതൊന്നും എടുക്കേണ്ട മോളെ .മഹേഷിനു വേണ്ടിയുള്ള പ്രായശ്ചിത്തമായി അവ സ്വയം സമർപ്പിച്ചുകൊള്ളും." എത്ര ആഴമുള്ള വാക്കുകൾ !

13)സറിയലിസ്റ്റ് ചിത്രകാരനായ സാൽവദോർ ദാലിയെ വൃത്തികെട്ട മനുഷ്യൻ എന്നാണ് ജോർജ് ഓർവെൽ വിശേഷിപ്പിച്ചത്

1)സ്വാതന്ത്യം വേണമെന്നാഗ്രഹിക്കുന്നവർ മാത്രമേ അതിനു വേണ്ടി പൊരുതുകയുള്ളു.


2)വൈലോപ്പിള്ളി എന്ന ആ ഭൂഖണ്ഡത്തെ പത്തു ശതമാനം പോലും ഉൾക്കൊള്ളാൻ ഗോപികൃഷ്ണനു സാധിച്ചില്ല.
3))ഒന്നും വായിക്കാനുള്ള ക്ഷമയില്ലാത്തവർ എങ്ങനെയെങ്കിലും ഒരു കൃതി എഴുതിയ ശേഷം അതിൻ്റെ പ്രമോഷനുമായി ഇറങ്ങുകയാണ്
4)ഉത്തര- ഉത്തരാധുനികതയിൽ എഡിറ്റർ ഇല്ല .എഴുതുന്നവൻ തന്നെ എഡിറ്ററും പബ്ലിഷറും .
5)അയ്മനം ജോണിൻ്റെ മനസ്സ് ഏതോ പഴയ കാലത്ത് ചുറ്റിത്തിരിയുകയാണ്.  അദ്ദേഹം നവീനകാലത്ത് സംഭവിച്ചിരിക്കുന്ന രചനാപരമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നില്ല.
6)എന്തിനാണ് പീഡ? സത്യത്തിനും സ്നേഹത്തിനും വേണ്ടിയുള്ള യുദ്ധം ഉള്ളിൽ നടക്കുന്നതിന്റെ പീഡയാണ് കഥാരചനയിലുള്ളത്
7)മനുഷ്യരുടെ ദയനീയ ജീവിതം കാണുന്നതിനു പകരം നിങ്ങളൊക്കെ ഇരുട്ടുകുത്തിയെ മാത്രമേ കാണൂ. ഇത് ഇരുട്ടുകുത്തിയല്ല ,ഇരുട്ടുകത്തിയാണ്.
8)സംസ്കാരസമ്പന്നനായ മനുഷ്യനിൽ ക്രൂരനായ ഒരു മൃഗമുണ്ട്. അവനിൽ  അന്യവത്ക്കരണമുണ്ട്


9)ലോകം സംശയത്തോടെ നോക്കുകയാണ്.ഒരു മനുഷ്യനു മറ്റൊരുവനെ ഇഷ്ടമല്ല. എവിടെയും അധികാരവും ക്രൂരതയുമാണ്.അതുകൊണ്ട് ഒരു മരമാകുന്നാണ് നല്ലത്.


10). പുസ്തകങ്ങൾ പരസ്യം ചെയ്താണ് ഇപ്പോൾ വിൽക്കുന്നത് ,ഉള്ളടകത്തിൻ്റെ ബലത്തിലല്ല.സ്വന്തമായി ആശയങ്ങളും ചിന്തകളും അവതരിപ്പിക്കുന്നവർക്കെതിരെ ആക്രമണം ഉണ്ടാകാനാണ് സാധ്യത.

11)പൊതുസമൂഹത്തിൻ്റെ വ്യവഹാരത്തിൽ ഉപയോഗത്തിലിരിക്കുന്ന ഒരു തുരുമ്പിച്ച വാക്കാണ് പ്രതിബദ്ധത .  അത് നിറവേറ്റാൻ വേണ്ടിയല്ല ഒരാൾ എഴുതുന്നത്. സ്വന്തം അലട്ടലുകളാണ് അതിനടിസ്ഥാനം.

12)പ്രതിബദ്ധത എന്ന ആശയത്തിൻ്റെ പേരിൽ മുറിവേറ്റയാളാണ് സുകുമാരൻ. അതുകൊണ്ടാണ് അദ്ദേഹം ആ  ആശയവുമായി മുന്നോട്ടു പോകാനാവാതെ എഴുത്തു നിർത്തിയത്. 

13) സാഹിത്യചിന്തയിൽ സന്ദേഹം എന്ന ദാർശനികപ്രശ്നത്തെ സർഗാത്മക മേഖലയിൽ എത്തിച്ച വിമർശകനാണ് ബാലചന്ദ്രൻ വടക്കേടത്ത്.

1) ഞാൻ വിയോജിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഓരോ കുഞ്ഞും പിറക്കുന്നത്. ആ കരച്ചിൽ അതാണ് സൂചിപ്പിക്കുന്നത്

2) ഇന്നത്തെ ഭൂരിപക്ഷം വായനക്കാർക്കും ചലച്ചിത്രപ്രേക്ഷകർക്കും ഭൂതകാലമില്ല. അവർ ഒരു കൃതി ആദ്യമായി വായിക്കുകയാണ്; ആദ്യമായി സിനിമ കാണുകയാണ്

3)യഥാർത്ഥ എഴുത്തുകാരൻ ദസ്തയെവ്സ്കിയെ പോലെ സത്യങ്ങൾ തിരഞ്ഞ് വർഷങ്ങളിലൂടെ ഉരുകുന്നു. ഗോസ്റ്റ് റൈറ്റർ യാതൊരു യാതനയുമില്ലാതെ ആദ്യ കൃതിക്കു തന്നെ അവാർഡു വാങ്ങുന്നു!.

4)മേതിൽ കഥകളിൽ നാനാതരത്തിലുള്ള അഭിരുചികളുടെ ഏകീകരണമോ സമ്മേളനമോ കാണാനാവില്ല

5)ടി.പത്മനാഭൻ്റെ 'കത്തുന്ന ഒരു രഥചക്രം', എം.ടി.യുടെ 'ദു:ഖത്തിൻ്റെ താഴ്വരകൾ' ,മാധവിക്കുട്ടിയുടെ 'സോനാഗാച്ചി' തുടങ്ങിയ കഥകൾക്ക് കലയെ ഒഴിവാക്കിക്കൊണ്ട് ഒരു ജീവിതമില്ല

6) ഒരു സൃഷ്ടികർത്താവ് എന്ന നിലയിൽ തൻ്റെ അഭിരുചിയുടെയും ആവിഷ്കാരത്തിൻ്റെയും രസാത്മക ആരോഹണങ്ങൾക്ക് പൂർണത നൽകുകയാണ് കഥാകൃത്തിന്റെ മുന്നിലുള്ള വെല്ലുവിളി .

7) ശാന്തിയുടെ ഉറവിടം എന്നു വാഴ്ത്തപ്പെടുത്തുന്ന ഇടങ്ങളേക്കാൾ  അഭികാമ്യം സ്വന്തം ആശാന്തി തന്നെയാണ്

8)ഒരു കലാകാരനോട് എങ്ങനെ പെരുമാറണമെന്ന് അറിയാത്ത ഇവരൊക്കെ തന്നെ ഓണപ്പതിപ്പ് എഡിറ്റു ചെയ്യണം.

9)ആ സംഘത്തിലെ മറ്റുള്ളവരോട് അവനു യോജിക്കാനാവില്ല. അവൻ തത്ത്വങ്ങളെയാണ് ഒരു മറയെന്ന പോലെ ഉപയോഗിക്കുന്നത്

10)വസ്ത്രങ്ങൾക്കുള്ളിലും മറക്കുടയ്ക്കുള്ളിലും ഒളിച്ചു താമസിച്ച സ്ത്രീയുടെ ജീവിതം ഇനിയില്ല .ഇപ്പോൾ സ്വന്തം ശരീരത്തിൽ അവൾ സന്തോഷിക്കുകയാണ്.

11)അഭിമുഖത്തിൽ കവി അപ്രത്യക്ഷനാകണം,മനുഷ്യൻ പ്രത്യക്ഷപ്പെടണം

12)ചലച്ചിത്രകാരൻ ഇരുകൈപ്പത്തികളും വിടർത്തി ഫ്രെയിമുണ്ടാക്കുന്നതുപോലെ നമ്മൾ ജാതിയും മതവും എന്ന ഇരുകൈപ്പത്തികളുമുയർത്തിയാണ് ഫ്രെയിമുണ്ടാക്കുന്നത്.ഈ കാലത്തിൻ്റെ മനസിന്റെ എഞ്ചിനീയറിംഗാണത്.

13)ഇല്ലാത്തത് ഉണ്ടെന്ന സങ്കൽപ്പത്തിലാണ് നാം ജീവിക്കുന്നത്

14)മനുഷ്യൻ മരിച്ചിട്ടില്ല. മരിച്ചു എന്ന പ്രസ്താവന കള്ളമാണ്. മനുഷ്യൻ സ്നേഹം എന്ന  പാശത്തിലൂടെ  ഉയർത്തെഴുന്നേൽക്കുകയാണ്.

15)പുറംലോകത്തോട് അല്പം അനുതാപം, സ്നേഹം ഇല്ലാത്തവർ എന്തിനെഴുതുന്നുവെന്ന് ആലോചിക്കേണ്ടതാണ്.

1)പലപ്പോഴും, കാഴ്ചകൾ ഒരു അകം ലോകം കൂടി അനാവരണം ചെയ്യുന്നു. കാഴ്ചകൾ കാണാത്ത കാഴ്ചകളുമാണ്. അതുകൊണ്ട് കാഴ്ചകൾ അസത്യവുമാണ്.

2)ഈ ജീവചരിത്രത്തിൽ കവിതയെഴുതിയ രാമകൃഷ്ണനില്ല; തപാൽ ഓഫീസിലെ ജീവനക്കാരനും പിന്നീട് എം.എൽ.എയുമായ ഒരു രാമകൃഷ്ണൻ്റെ ജീവിതമാണിത്.

3) ഒരു അനുഭവത്തെ എങ്ങനെയാണ് ആധുനികമായ മനസ്സോടുകൂടി വീക്ഷിക്കുന്നതെന്ന് അറിയുന്ന കഥാകൃത്തുക്കൾ കുറവാണ്. അതിനുള്ള ശിക്ഷണം പലർക്കുമില്ല.

4)കഥയ്ക്ക് ദൈർഘ്യമുണ്ടെങ്കിലും അത് ഹ്രസ്വമായിട്ട് അനുഭവപ്പെടുന്നു. സംഭവങ്ങൾ കഥയ്ക്ക് പുറത്തേക്ക് വ്യാപിച്ചിരിക്കുകയാണ്

5)ഒരു കഥാകൃത്താവണമെങ്കിൽ അനുതാപവും ധ്യാനാത്മകമായ മനസും വേണം .യുക്തിയോ അതിബുദ്ധിയോ അതിനു പര്യാപ്തമല്ല

6) എല്ലാ മനുഷ്യരും സോദ്ദേശ്യ കഥാപാത്രങ്ങളായാൽ  എഴുത്തുകാരെ പോലെയോ രാഷ്ട്രീയക്കാരെ പോലെയോ ആയിപ്പോകും .

7) ചങ്ങമ്പുഴ ഒരു മായക്കാഴ്ചയാണ്. ചങ്ങമ്പുഴ ഒരു  ഒരു മിത്താണ്

8)അയ്യപ്പൻ ദൈവത്തെ നഷ്ടപ്പെട്ട ഒരു പുണ്യാളനായിരുന്നു. അദ്ദേഹത്തിനു നോബൽ സമ്മാനം കൊടുക്കേണ്ടതായിരുന്നു. നോബൽ സമ്മാനം കിട്ടിയ ബോബ് ഡിലൻ ,ലൂയി ഗ്ലൂക്ക് തുടങ്ങിയവരേക്കാൾ വലിയ കവിയാണ് അയ്യപ്പൻ

9)ദാമോദരൻ  പരിഭാഷപ്പെടുത്തിയ ദസ്തയെവ്സ്കി കൃതികൾ ഉള്ളപ്പോൾ വെറൊരു പരിഭാഷയുടെ ആവശ്യം തന്നെയില്ല

10) ഫെസ്റ്റിവലുകളിൽ അസൂത്രിതമായി ജാതിവെറി നടപ്പാക്കപ്പെടുന്നതായി ആക്ഷേപം ഉയർന്നിരിക്കയാണ്

11) ഇത്രയും വികാരങ്ങളുടെ കുത്തൊഴുക്ക് കവിതയിലൂടെ പറയാനുദ്ദേശിച്ച കാര്യങ്ങളുടെ ഏകാഗ്രത നശിപ്പിച്ചു.
12) യാഥാർത്ഥ്യം നേരെ ഫിക്ഷ്നാവുകയല്ല ,ഫിക്ഷൻ യാഥാർത്ഥ്യമാവുകയാണ്.

13)ആഞ്ഞൊരു കുത്ത് തന്നിട്ട് ചിരിക്കാൻ പറഞ്ഞ പോലെ ഈ കഥകൾ അസ്വസ്ഥപ്പെടുത്തി

14)ചിലപ്പോൾ കവിത അതിൻ്റെ തന്നെ ഭൂതകാലത്തെ നിഷേധിച്ചു ഒരു കടുവയെപ്പോലെ മുരളും. അതിനടുത്തേക്ക് വരുന്ന കാണിയെ (വായനക്കാരനെ) കടന്നാക്രമിക്കും.

15)ഒരു മഹത്തായ കലാസൃഷ്ടിയിൽ കലാകാരൻ തൻ്റെ ചെറിയ, വ്യക്തിപരമായ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുകയില്ല ;അതെല്ലാം കലയെ സൗന്ദര്യവത്ക്കരിക്കുന്നതിനായി ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്

16)ഒരു സാഹിത്യസൃഷ്ടി എല്ലാവരും തല കുലുക്കി സമ്മതിക്കുന്നതോ , നേരത്തെ തന്നെ നാം പലവട്ടം  ആസ്വദിച്ചതോ ,സ്വീകരിച്ചതോ ആയിരിക്കരുത്..

1)പലപ്പോഴും, കാഴ്ചകൾ ഒരു അകം ലോകം കൂടി അനാവരണം ചെയ്യുന്നു. കാഴ്ചകൾ കാണാത്ത കാഴ്ചകളുമാണ്. അതുകൊണ്ട് കാഴ്ചകൾ അസത്യവുമാണ്.

2)ഈ ജീവചരിത്രത്തിൽ കവിതയെഴുതിയ രാമകൃഷ്ണനില്ല; തപാൽ ഓഫീസിലെ ജീവനക്കാരനും പിന്നീട് എം.എൽ.എയുമായ ഒരു രാമകൃഷ്ണൻ്റെ ജീവിതമാണിത്.

3) ഒരു അനുഭവത്തെ എങ്ങനെയാണ് ആധുനികമായ മനസ്സോടുകൂടി വീക്ഷിക്കുന്നതെന്ന് അറിയുന്ന കഥാകൃത്തുക്കൾ കുറവാണ്. അതിനുള്ള ശിക്ഷണം പലർക്കുമില്ല.

4)കഥയ്ക്ക് ദൈർഘ്യമുണ്ടെങ്കിലും അത് ഹ്രസ്വമായിട്ട് അനുഭവപ്പെടുന്നു. സംഭവങ്ങൾ കഥയ്ക്ക് പുറത്തേക്ക് വ്യാപിച്ചിരിക്കുകയാണ്.

5)ഒരു കഥാകൃത്താവണമെങ്കിൽ അനുതാപവും ധ്യാനാത്മകമായ മനസും വേണം .യുക്തിയോ അതിബുദ്ധിയോ അതിനു പര്യാപ്തമല്ല

6) എല്ലാ മനുഷ്യരും സോദ്ദേശ്യ കഥാപാത്രങ്ങളായാൽ  എഴുത്തുകാരെ പോലെയോ രാഷ്ട്രീയക്കാരെ പോലെയോ ആയിപ്പോകും .

7) ചങ്ങമ്പുഴ ഒരു മായക്കാഴ്ചയാണ്. ചങ്ങമ്പുഴ ഒരു  ഒരു മിത്താണ്

8)അയ്യപ്പൻ ദൈവത്തെ നഷ്ടപ്പെട്ട ഒരു പുണ്യാളനായിരുന്നു. അദ്ദേഹത്തിനു നോബൽ സമ്മാനം കൊടുക്കേണ്ടതായിരുന്നു. നോബൽ സമ്മാനം കിട്ടിയ ബോബ് ഡിലൻ ,ലൂയി ഗ്ലൂക്ക് തുടങ്ങിയവരേക്കാൾ വലിയ കവിയാണ് അയ്യപ്പൻ

9)ദാമോദരൻ  പരിഭാഷപ്പെടുത്തിയ ദസ്തയെവ്സ്കി കൃതികൾ ഉള്ളപ്പോൾ വെറൊരു പരിഭാഷയുടെ ആവശ്യം തന്നെയില്ല

10) ഫെസ്റ്റിവലുകളിൽ അസൂത്രിതമായി ജാതിവെറി നടപ്പാക്കപ്പെടുന്നതായി ആക്ഷേപം ഉയർന്നിരിക്കയാണ്

11) ഇത്രയും വികാരങ്ങളുടെ കുത്തൊഴുക്ക് കവിതയിലൂടെ പറയാനുദ്ദേശിച്ച കാര്യങ്ങളുടെ ഏകാഗ്രത നശിപ്പിച്ചു.

12) യാഥാർത്ഥ്യം നേരെ ഫിക്ഷ്നാവുകയല്ല ,ഫിക്ഷൻ യാഥാർത്ഥ്യമാവുകയാണ്.13)ആഞ്ഞൊരു കുത്ത് തന്നിട്ട് ചിരിക്കാൻ പറഞ്ഞ പോലെ ഈ കഥകൾ അസ്വസ്ഥപ്പെടുത്തി

14)ചിലപ്പോൾ കവിത അതിൻ്റെ തന്നെ ഭൂതകാലത്തെ നിഷേധിച്ചു ഒരു കടുവയെപ്പോലെ മുരളും. അതിനടുത്തേക്ക് വരുന്ന കാണിയെ (വായനക്കാരനെ) കടന്നാക്രമിക്കും.

15)ഒരു മഹത്തായ കലാസൃഷ്ടിയിൽ കലാകാരൻ തൻ്റെ ചെറിയ, വ്യക്തിപരമായ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുകയില്ല ;അതെല്ലാം കലയെ സൗന്ദര്യവത്ക്കരിക്കുന്നതിനായി ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നത്

16)ഒരു സാഹിത്യസൃഷ്ടി എല്ലാവരും തല കുലുക്കി സമ്മതിക്കുന്നതോ , നേരത്തെ തന്നെ നാം പലവട്ടം  ആസ്വദിച്ചതോ ,സ്വീകരിച്ചതോ ആയിരിക്കരുത്.

M K HARIKUMAR QUOTES, ANUDHAVANAM,CRITIC, PHILOSOPHY 

Saturday, January 10, 2026

ഗാന്ധിജിയുടെ ദാരിദ്ര്യ ഉപാസനയും ടി.പത്മനാഭൻ്റെ കഥയും /എം.കെ.ഹരികുമാർ

 







ഗാന്ധിജിയുടെ ചിന്തകളോ ജീവിതമോ ഒരു രാഷ്ട്രീയനേതാവിനും പിന്തുടരാനാകില്ല. അത് ഗാന്ധിജിക്ക് മാത്രമുള്ളതാണ്. അദ്ദേഹം സത്യം സ്ഥാപിച്ചുകിട്ടുന്നതിന് വേണ്ടി ആഹാരം ഉപേക്ഷിച്ച് സമരം ചെയ്തു. അത് സമരമല്ല, പ്രാർത്ഥനയും ത്യാഗവും ധ്യാനവുമാണ് .സത്യത്തെ കാലുഷ്യത്തിൽ നിന്ന് സ്വതന്ത്രമാക്കി ഗ്രഹിക്കാൻ തന്റെ നിസ്സംഗമായ പ്രാർത്ഥനയ്ക്കും ത്യാഗത്തിനും കഴിയുമെന്നാണ് അദ്ദേഹം പ്രത്യാശിച്ചത്. ആഹാരം കഴിക്കാതെ, സത്യത്തിനു വേണ്ടി നിശ്ശബ്ദനായി വെറുതെ കിടക്കുകയോ ഇരിക്കുകയോ ചെയ്യന്നത് എതിരാളികളുടെ മനസ്സുമാറ്റുമെന്നു ഗാന്ധിജി ചിന്തിച്ചു. ഈ നിരാഹാരാനുഷ്ഠാനം കണ്ട്  എതിരാളികൾ വിറളി പിടിച്ച് ആക്രമിക്കാൻ വന്നാൽ അത് ഏറ്റുവാങ്ങിക്കൊള്ളണമെന്നാണ് അദ്ദേഹത്തിൻ്റെ വാദം.അത് മറ്റു സമൂഹങ്ങൾക്ക് മാതൃകയാകുമെന്നും പറയുന്നു. ഇത് പ്രായോഗികമായ കാര്യമാണ്. ആക്രമിക്കാൻ വരുന്നവരെ  നിരായുധരായി നിന്ന് അഭിമുഖീകരിക്കുകയോ അവർക്ക് കീഴടങ്ങുകയോ വേണം, സത്യത്തിനുവേണ്ടി!.ഇതിനിടയിൽ സത്യം ആരാണ് ഗ്രഹിക്കുന്നത് ,ആരുടെ കൈയിലാണ് അതുണ്ടാവുന്നത്? ആക്രമിക്കപ്പെട്ട്  കരയുന്നവന്റെ കൈയിൽ നിന്ന് അവൻ്റെ ദുർവഹമായ സത്യം താഴേക്ക് പതിക്കുകയായിരിക്കും ഫലം.

നിരായുധനാകുന്നത് ,നിരാഹാരമിരിക്കുന്നത് ,ത്യജിക്കുന്നത് ഗാന്ധിജിയുടെ ജീവിതരീതി തന്നെയായി മാറുന്നതാണ് നാം കണ്ടത്. എന്നാൽ ഇത് ഒരു സാധാരണക്കാരന്റെ മന:ശാസ്ത്രത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടികളുളവാക്കും. അവൻ സത്യത്തിന് വേണ്ടി നിരാഹാരമനുഷ്ഠിക്കും.എന്നു പറഞ്ഞാൽ ആഹാരം മാത്രമാണ് ഉപേക്ഷിക്കാൻ എളുപ്പമെന്നതുകൊണ്ട് നിരാഹാരത്തിലിരിക്കുന്നത് അവൻ്റെ മഹിമയും സദ്ബുദ്ധിയും ഇരട്ടിപ്പിക്കുമെന്ന് അവൻ കണക്കുകൂട്ടാൻ തുടങ്ങുന്നു.അത് അവനെ ഭൗതികസ്വത്തിൽ നിന്ന്, എന്തെങ്കിലും സ്വന്തമാക്കാനുള്ള ചോദനയിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും.ഇത് ദാരിദ്ര്യത്തിന്റെ ഉപാസനയാണ് .ദാരിദ്ര്യത്തെ സ്വയം നിറഞ്ഞ ഒരവസ്ഥയായി കാണുന്നു എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് .ലോകത്തിലെ നല്ല ഭക്ഷണത്തെയും പാർപ്പിടത്തെയും വസ്ത്രത്തെയും ആളുകൾ വെറുക്കുന്നതും ഏറ്റവും ചെറിയ ചുറ്റുപാടിൽ ഒതുങ്ങാൻ സഹായിക്കുന്നതും ഇതാണ്.

ആഗ്രഹം കുറയ്ക്കണമെന്നാണ് ഗാന്ധിജി ഉപദേശിക്കുന്നത്. അതിനു ഉപോദ്ബലകമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് അതിലൂടെയാണ് നാഗരികത ഉരുത്തിരിയുന്നതെന്നാണ്. ഇത് ഗാന്ധിജിക്കു മാത്രം സ്വീകാര്യമായതാണ്. ഒരു വലിയ രാജ്യത്തിൻ്റെ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുക്കുന്ന ഒരു വ്യക്തിക്ക് ആഗ്രഹം ഉപേക്ഷിക്കാം .അദ്ദേഹത്തിനു മറ്റ് ആഗ്രഹങ്ങൾ ഇല്ലാതാകുന്നതു കൊണ്ടാണ് രാഷ്ട്രത്തിൻ്റെ വിമോചനത്തിനു വേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കാനാവുന്നത്.  എന്നാൽ സാധാരണക്കാരന് ആഗ്രഹങ്ങളുണ്ട് .അവന്റെ ജീവിതം താപസൻ്റെയോ സന്യാസിയുടെയോ അലഞ്ഞു തിരിയുന്നവൻ്റെയോ തത്ത്വശാസ്ത്രവുമായി കൂട്ടിക്കെട്ടാൻ  പാടുള്ളതല്ല. ഒരു താപസനു ആശ്രമത്തിൽ കഴിഞ്ഞാൽ മതി. സന്യാസിക്ക് സ്വയം തീർത്ത മഠങ്ങളോ  സ്ഥാപനങ്ങളോ ഉണ്ടായിരിക്കും. അലഞ്ഞുതിരിയുന്നവന് സത്രങ്ങളും ക്ഷേത്രങ്ങളുമാണ് അഭയം. അവനു ആഗ്രഹങ്ങൾ ഉപേക്ഷിക്കാം. അവനു ആഗ്രഹമില്ലാതിരിക്കുന്നത് സ്വരക്ഷയ്ക്ക് വേണ്ടിയാണ്. ഒന്നും സ്വന്തമാക്കാനുള്ള ജീവിതസാഹചര്യം അത്തരക്കാർക്കില്ല .

ഒരു കുടുംബമുള്ളവന് വീട് അത്യാവശ്യമാണ്. വീട് എന്നാൽ, ആധുനികകാലത്താണെങ്കിൽ സാങ്കേതിക സൗകര്യങ്ങൾ വേണം. മക്കൾക്ക് പഠിക്കാൻ വൈഫൈ വേണം. ഒരു വാഹനം അത്യാവശ്യമാണ്. കുട്ടികളെ ദാരിദ്ര്യത്തിന്റെ ഉപാസകരാക്കി  വളർത്താനാവില്ല. സമൂഹത്തിലെ സാമ്പത്തികമായ മാറ്റങ്ങൾ നമ്മുടെ ജീവിതത്തിലും പ്രതിഫലിക്കും. ഡെമോൺസ്ട്രേഷൻ എഫക്ട് ഉണ്ടാകും. അയൽ വീട്ടിൽ മീൻ വറുത്താൽ നമുക്കും വറുക്കാൻ തോന്നും. ടിവിയുടെ റിമോട്ട് കൊടുക്കാത്തതിന്റെ പേരിലും, സ്മാർട്ട്ഫോൺ വാങ്ങി നൽകാത്തതിൻ്റെ പേരിലും ആത്മഹത്യ ചെയ്ത എത്രയോ കുട്ടികളുണ്ട് ഈ നാട്ടിൽ !ആധുനിക വിദ്യാഭ്യാസത്തിൽ ഒരു സ്മാർട്ട് ഫോണിന്റെ റോൾ എത്ര വലുതാണെന്ന് ഓർക്കണം. മറ്റു കുട്ടികളുടെയിടയിൽ അവർക്കൊപ്പം മാന്യമായി വേഷം ധരിക്കാനായില്ലെങ്കിൽ അത് ദുസ്സഹമായിരിക്കും. ഫോൺ ഇല്ലാതായാൽ മാനസികമായി അത് പ്രഹരമേല്പിക്കും. അതുകൊണ്ട് നാഗരികത വളരാൻ അല്ലെങ്കിൽ വികസിക്കാൻ ആഗ്രഹങ്ങളെ ഉപേക്ഷിക്കണമെന്ന ഗാന്ധിജിയുടെ ആശയം അപ്രസക്തമാണ്. ഗാന്ധിജി  വ്യക്തി എന്ന നിലയിൽ രാഷ്ട്രീയപ്രവർത്തനത്തിനപ്പുറത് തേക്ക് പോവുകയും തൻ്റെ തന്നെ പ്രകൃതത്തിൽ തളച്ചിടപ്പെടുകയുമാണ് ചെയ്തത് .രാഷ്ട്രീയത്തിലെ നിസ്വാർത്ഥതയും ത്യാഗവും സമഭാവനയും അച്ചടക്കവും പാലിക്കാൻ വേണ്ടി അദ്ദേഹം ഇന്ദ്രിയങ്ങളെ അടയ്ക്കുകയും സ്വയം ഹിംസിക്കുകയുമാണ് ചെയ്തത്.ഒരാൾ  സ്വന്തം അപ്പം ജോലി ചെയ്തു ഉണ്ടാക്കിയാൽ ലോകത്ത് പട്ടിണിയുണ്ടാവില്ലെന്ന് അദ്ദേഹം പറയുന്നുണ്ട് .എല്ലാവരും അവരവരുടെ അപ്പം മാത്രമുണ്ടാക്കിയാൽ രോഗികൾക്കും വയോധികൾക്കും ആര്  ഭക്ഷണം കൊടുക്കും?എന്നാൽ ഒരാൾ കൂടുതൽ ഭക്ഷണം ഉല്പാദിപ്പിക്കണം; അവനവന് വേണ്ടി മാത്രം പോരാ .സ്വന്തം ഭക്ഷണത്തിനുവേണ്ടി മാത്രം ജോലി ചെയ്താൽ എന്ത് സംഭവിക്കും? ഗാന്ധിജി പറയുന്നു:
"If we did so,our wants would be minimised ,our food would be simple.we should then eat to live not live to eat.

ഇത് കച്ചവടത്തിന്റെയും  വികാസത്തിന്റെയും കൂമ്പ് നുള്ളുകയാണ് ചെയ്യുന്നത്. നമ്മൾ നാമമാത്രമായി ഭക്ഷണം കഴിച്ച്, പറയാത്തക്ക ആഗ്രഹങ്ങളൊന്നുമില്ലാതെ കഴിയണമെന്ന് പറയുന്നത് ഒരു യുദ്ധസാഹചര്യത്തിലാണ് ഇണങ്ങുക. സാധാരണ ജീവിതത്തിൽ ഇത് പ്രാകൃതമായ ഏർപ്പാടാണ് .നമ്മൾ എന്തിനാണ് ഭക്ഷണം ,രുചി എന്നിവ വർജിക്കുന്നത്? പതിറ്റാണ്ടുകളായി ,നല്ല പാത്രത്തിൽ വിളമ്പിക്കഴിക്കാൻ പോലും കഴിയാതിരുന്ന എത്രയോ സമുദായങ്ങളുണ്ടായിരുന്നു ഇന്ത്യയിൽ !.അവർക്ക് മേൽത്തരം  രുചികൾ നിഷിദ്ധമായിരുന്നു.വരേണ്യരുടെ പാത്രങ്ങളിലെ രുചികൾ അവർ മാത്രം അനുഭവിച്ചാൽ മതിയെന്ന ധ്വനി ഇതിലുണ്ട്. ഗാന്ധിജി ഇന്ത്യയിലെ  സാധാരണക്കാരനോട് ,താഴ്ന്നജാതിക്കാരനോട് പറഞ്ഞതായി ഇതിനെ കണ്ടാൽ മതി .നിങ്ങൾ അധികമൊന്നും ഭയക്കണ്ട. ആഗ്രഹങ്ങൾ ഒന്നുതന്നെ വേണ്ട. ജീവിക്കാൻ വേണ്ടി എന്തെങ്കിലും കഴിച്ചു എന്നു വരുത്തിയാൽ മതി. ഈ നിലപാട് ദാരിദ്ര്യത്തെ ഉപാസിക്കാനുള്ള 'പവിത്ര'മായ ആഹ്വാനമാണ്.

ദാരിദ്ര്യത്തിന്റെ ഉപാസകർ നല്ല ഷർട്ട് ധരിക്കുകയില്ല. ഒരാൾ നിറമുള്ള ഷർട്ട് വാങ്ങി കൊടുത്താലും അവർ ധരിക്കുകയില്ല; അല്ലെങ്കിൽ നിറം മങ്ങിയ ശേഷം ഉപയോഗിക്കും. അവരെ നിറം ഭയപ്പെടുത്തും. നിറം  സമ്പന്നതയുടെ അടയാളമാണെന്നു  തെറ്റിദ്ധരിച്ചവരുണ്ട്. അവർ നല്ല ഭക്ഷണം കഴിക്കാനുള്ള ആഗ്രഹമില്ലാതെ ജീവിക്കും .രുചി വേണ്ടെന്ന് വയ്ക്കും .നല്ല പാർപ്പിടമുണ്ടാക്കണമെന്ന് തോന്നുകയില്ല. എവിടെയെങ്കിലും കിടന്നാൽ മതിയെന്നു വിചാരിക്കും . ഇങ്ങനെ ചെയ്യുമ്പോൾ നാഗരികത നശിക്കുകയല്ലേ ചെയ്യുന്നത് ? ഒരു നാഗരികതയ്ക്ക് വികാസം വേണം. വൻതോതിൽ ഉത്പാദിപ്പിച്ചാലേ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയൂ. അപ്പോഴാണ് പുതിയ ഉപഭോക്താക്കൾ ഉണ്ടാകുന്നത്. ഓരോ ഉപഭോക്താവും തൊഴിൽ സൃഷ്ടിക്കുകയാണ് ചെയ്യുന്നത് .ഒരു ടൗണിൽ നല്ല ഭക്ഷണം കൊടുക്കുന്ന റസ്റ്റോറൻറ് വിജയിച്ചാൽ അവർ മറ്റു ടൗണുകളിലേക്ക് വ്യാപിപ്പിച്ചു കൂടുതൽ യൂണിറ്റുകൾ തുടങ്ങും. അതോടെ കൂടുതൽ ഉപഭോക്താക്കളെത്തും. അത് കൂടുതൽ പേർക്ക് തൊഴിൽ നൽകും. അങ്ങനെ ജീവിതനിലവാരം ഉയരും. ഗ്രാമങ്ങളിലേക്ക് മടങ്ങിയാൽ ഇതൊന്നും സാധ്യമല്ല. ഗാന്ധിജിയുടെ തത്ത്വങ്ങൾ അദ്ദേഹത്തിന് മാത്രമാണ് ഇണങ്ങുക.അത് മറ്റൊരാൾക്ക് പ്രായോഗികമാക്കാൻ കഴിയില്ല.

ഗാന്ധിജിയെക്കുറിച്ച് ജോർജ് ഓർവെൽ എഴുതിയ Reflections on Gandhi എന്ന ലേഖനത്തിൽ ഗാന്ധിജിയുടെ മനുഷ്യത്വവിരുദ്ധമായ കടംപിടുത്തങ്ങളിൽ താൻ സൗന്ദര്യാത്മകമായ അരുചി(aesthetic  distaste)അനുഭവിക്കുകയാണെന്നു  തുറന്നുപറയുന്നുണ്ട്. എന്നാൽ ഗാന്ധിജി എല്ലാ രാഷ്ട്രീയക്കാർക്കും മുകളിലാണ്. ഔപനിഷദികവും ബ്രാഹ്മണിക പാരമ്പര്യത്തിൽ അധിഷ്ഠിതവുമായ ചില മൂല്യങ്ങൾ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഔന്നത്യത്തിനു അനിവാര്യമെന്ന മട്ടിലാണ് ഗാന്ധിജി സമീപിച്ചത്. തനിക്ക് ആവശ്യമില്ലാത്തതെല്ലാം മോഷ്ടിച്ചതായി കരുതണമെന്ന ചിന്ത ഉപനിഷത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് സ്വീകരിച്ചതാണ്. വെജിറ്റേറിയനിസം ബ്രാഹ്മണിക് വേറിടലിൻ്റെ ഭാഗമാണ്. ദാരിദ്ര്യത്തെ ഉപാസിക്കുന്നതിനുള്ള മുന്നൊരുക്കമായാണ് ഈ ചിന്തയെ കാണേണ്ടത്.

ടി.പത്മനാഭൻ്റെ 'ഗസ്സയിലെ കുട്ടികൾ' എന്ന കഥയിൽ ദാരിദ്ര്യത്തെ മുഖ്യമായി കാണുന്ന ഒരു സന്ദർഭമുണ്ട്. ഒരു യൂണിവേഴ്സിറ്റി സെമിനാർ ഉദ്ഘാടനം ചെയ്യാൻ വന്ന കഥാനായകൻ്റെ മേൽ  അസുഖകരമായ ചില ചിന്തകളാണ് വൈസ് ചാൻസിലർ വർഷിച്ചത്.താനൊരു പഴഞ്ചനാണെന്നും തനിക്ക് ആധുനികകാല സാഹിത്യത്തെക്കുറിച്ച്  ഒന്നുമറിയില്ലെന്നും സിൻഡിക്കേറ്റിൽ ഒരു വിഭാഗം വാദിച്ചത് വൈസ് ചാൻസിലർ അറിയിച്ചതാണ് കാരണം.   എന്നാൽ യൂണിവേഴ്സിറ്റിയിൽ  നടക്കുന്ന ഗവേഷണത്തെക്കുറിച്ച് കഥാനായകൻ ചിന്തിക്കുന്നത് വലിയ സത്യമാണ്."ഇനി ഗവേഷണത്തിന്റെ കാര്യം പറയുകയാണെങ്കിൽ, ലോകത്തെവിടെയെങ്കിലുമുണ്ടാകുമോ ഇത്തരമൊരു നാറിയ ഇടപാട് ! അർത്ഥശൂന്യമായ വിഷയങ്ങൾ, അവയെപ്പറ്റി ആഴത്തിൽ ചിന്തിക്കുകയും ഗവേഷിക്കുകയും ചെയ്യന്ന വിദ്യാർത്ഥികൾ." പിന്നീട് പ്രസംഗവേദിയിൽ എത്തിയെങ്കിലും അദ്ദേഹം വിഷയത്തിലേക്ക് കടന്നില്ല. ഗസയിലെ കുട്ടികൾ ഭക്ഷണപ്പൊതിക്കു വേണ്ടി കൈകൾ ഉയർത്തിയപ്പോൾ കിട്ടിയത് ബോംബാന്നെന്ന് പറഞ്ഞ് ആകുലതകളോടെ പ്രസംഗം അവസാനിപ്പിച്ച് ഇറങ്ങിപ്പോയി. ഓരോരുത്തരും അവരവർക്ക് വേണ്ടി മാത്രം ,സ്വന്തം അപ്പത്തിന് വേണ്ടി മാത്രം അധ്വാനിച്ചാൽ മതിയെങ്കിൽ ഗസയിലെ കുട്ടികളെ ആരു നോക്കും? ഗാന്ധിജി പറഞ്ഞത് ഇവിടെ ഫലിക്കില്ല.പത്മനാഭൻ്റെ കഥാപാത്രം മനുഷ്യർ ദാരിദ്ര്യത്തെ ഉപാസിക്കുന്നതിനെ നിശ്ശബ്ദമായി ശകാരിക്കുകയും അതിൻ്റെ പേരിൽ ദു:ഖിക്കുകയുമാണ് ചെയ്യുന്നത്.തെറ്റു ചെയ്യാത്ത കുട്ടികൾ ഭക്ഷണത്തിൻ്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നത് നീതീകരിക്കാനാവില്ല .
published in THANMA IN DECEMBER, 2025

ടി.പത്മനാഭൻ കഥയെഴുതുകയാണ് /aksharajalakam

 


ടി.പത്മനാഭൻ കഥയെഴുതുകയാണ് 

ടി. പത്മനാഭൻ്റെ വസതിയിലേക്ക് കഥകൾ അന്വേഷിച്ച് ചെല്ലുകയാണ് .ഓരോ കഥയും അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ് തന്നെ എഴുതണമെന്ന്. വികാരതരളിത നായി ,ഓർമ്മകളിൽ നിലീനമായി മനുഷ്യൻ ജീവിക്കുന്നത് എങ്ങനെയാണെന്ന് ആ കഥകൾ വായിക്കുമ്പോൾ അറിയാം .ഹൃദയാനുരാഗിയായ കഥാകൃത്താണ് ടി. പത്മനാഭൻ .കാലത്തിൻ്റെ മാറ്റത്തിൽ സ്നേഹം വെറും ഔപചാരികതയോ ,സോഷ്യൽ മീഡിയ നാട്ടുനടപ്പോ എന്ന നിലയിൽ  മാറിയിട്ടുണ്ട് .അയ്യായിരം സുഹൃത്തുക്കളുണ്ടെന്ന്  അവകാശപ്പെടുന്ന ഒരു ഫെയ്സ്ബുക്കർക്ക് ഒരു മനുഷ്യനെ സ്നേഹിച്ചതിന്റെ ഓർമ്മകൾ പറയാനറിയില്ല.ഇപ്പോൾ എല്ലായിടത്തും കഥകൾ പ്രത്യക്ഷപ്പെടുന്നു. ധാരാളം ചെറുപ്പക്കാർ കഥാകൃത്തുക്കളായി മാറുകയാണ്. അവർക്കെല്ലാം ടി. പത്മനാഭനെ പോലെ കഥയ്ക്ക് വേണ്ടി മാത്രമായി ജീവിക്കണമെന്നില്ല. കഥയുടെ അന്തസ്സ് തന്നോടൊപ്പമാണ് പൂർത്തിയാകുന്നതെന്ന് ടി. പത്മനാഭനെ പോലെ പ്രതിജ്ഞയെടുക്കാൻ അവർക്ക് കഴിയില്ല. അവരുടെ കഥകളിൽ സംഭവങ്ങളുണ്ടായിരിക്കാം, ഗ്രാമങ്ങളുണ്ടായിരിക്കാം, ഗ്രാമത്തിൽ സാധാരണക്കാർ ഉപയോഗിക്കുന്ന വാമൊഴിപേച്ചുകൾ കണ്ടേക്കാം. പക്ഷേ കഥയുടെ ആ രസഭാവം,ഹൃദയാനുരാഗം, ഹൃദയപക്ഷം ,സ്നേഹാഭിമുഖ്യം  ഉണ്ടാവുകയില്ല.അതിൻ്റെ രസതന്ത്രം അവർ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

ഈ വർഷത്തെ ഓണം കഥകളുടെ ഒരു കണക്കെടുപ്പ് നടത്തുകയാണെങ്കിൽ ടി.പത്മനാഭൻ്റെ കഥ മുന്നിട്ടു നിൽക്കുകയാണ്. ഓണത്തിനു പുറത്തു വന്ന ഭൂരിപക്ഷം കഥകളിലും കട്ട പിടിച്ചു നിൽക്കുന്ന കൃത്രിമത്വവും ,മനുഷ്യവിരുദ്ധതയും ദുസ്സഹമാണ്. പുതിയ കുട്ടികളുടെ ഭാഷയിൽ പറഞ്ഞാൽ ടി. പത്മനാഭൻ ഓണക്കാലത്തെ കഥയെ 'തൂക്കി'!. എന്നു പറഞ്ഞാൽ ഓണത്തിനു പ്രത്യക്ഷപ്പെട്ട ഏറ്റവും നല്ല കഥ എന്ന നിലയിൽ മുഴുവൻ ക്രെഡിറ്റും പത്മനാഭൻ അടിച്ചെടുത്തിരിക്കുന്നു.

അദ്ദേഹത്തിൻ്റെ 'കൃഷ്ണൻകുട്ടി'(ദേശാഭിമാനി ഓണം വിശേഷാൽ പ്രതി)എന്ന കഥയെക്കുറിച്ചാണ് പറയുന്നത്. ഒരു  ജാഡയുമില്ലാതെ മനുഷ്യസ്നേഹത്തിന്റെ നീർച്ചാല്  കണ്ടെത്തുകയാണ്. സ്വാർത്ഥതയുടെയും ദുരാഗ്രഹത്തിൻ്റെയും ചപ്പുചവറുകൾ മൂടിക്കിടക്കുന്ന നാഗരികതയുടെ വിസ്തൃതിക്കടിയിൽ അനർഘമായ രത്നത്തെ പോലെ അവശേഷിക്കുന്ന മാനുഷികതയെ അദ്ദേഹം സ്വകർമ്മവ്യഗ്രതയിലും അനുകമ്പയിലും പുറത്തെടുക്കുന്നു.

മനുഷ്യൻ ജീവിച്ചിരിക്കുന്നു 

പത്മനാഭൻ നമ്മുടെ സാഹിത്യരംഗത്ത് ഏറ്റവും മുതിർന്ന എഴുത്തുകാരനാണെന്ന് ഓർക്കണം. തൊണ്ണൂറ്റിനാല് വയസിലാണ്, അദ്ദേഹം നടക്കുന്നത്.ആ നടപ്പ് മലയാളത്തിന് അവിസ്മരണീയമായ ഒരു വാഴ്വ് സമ്മാനിച്ചിരിക്കുന്നു. അദ്ദേഹത്തിൻ്റെ  'കത്തുന്ന ഒരു രഥചക്രം' എന്ന കഥയെക്കുറിച്ച് തൊണ്ണൂറുകളുടെ ആദ്യമാണ് ഞാനൊരു ലേഖനം എഴുതിയത് .അത് എൻ്റെ 'അഹംബോധത്തിൻ്റെ സർഗാത്മകത' കേരള സാഹിത്യ അക്കാദമി ,1995) എന്ന പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. പിന്നീട് രാമേട്ടൻ,ഗൗരി,പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക് ,പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി തുടങ്ങിയ കഥകൾ എന്നെ വശീകരിച്ചു. ടി. പത്മനാഭൻ്റെ കഥകളെ കുറേക്കാലത്തേക്ക് പിന്തുടരുക മാത്രമാണ് ചെയ്തത് .വായനയുടെ സ്മൃതികളിലേക്ക് ആ കഥകൾ ചെന്ന് പുതുമുകുളങ്ങളായി പരിണമിച്ചു. വിരലുകളിലും രോമകൂപങ്ങളിലും സാഹിത്യത്തിൻ്റെ പുതുനാമ്പുകൾ പൊന്തിവരുന്നത് അറിയുന്നത് മികച്ച രചനകളിലൂടെ കടന്നു പോകുമ്പോഴാണ്.പത്മനാഭൻ്റെ കഥകൾ ആ അറിവ് തന്നിട്ടുണ്ട്. വായനയ്ക്ക്  ഋതുക്കൾ നൽകുന്ന സൗന്ദര്യമാണത്. 

ഇപ്പോൾ 'കൃഷ്ണൻകുട്ടി' എന്ന കഥയിൽ മനസ്സ് അർപ്പിക്കുന്നു. അത് ഒരു സാന്ത്വനമാണ്. ഊഷരമായ മനുഷ്യബന്ധങ്ങൾക്കിടയിൽ ഒരു ഓർമ്മപ്പെടുത്തലായി തീരുകയാണ് ഈ കഥ. അതിൻ്റെ നിലനിൽപ്പിനു വേണ്ടി ഒരു കഥാകൃത്ത് തന്റെ ജീവിതത്തെ സാർത്ഥകമാക്കി പരിവർത്തനപ്പെടുത്തിയിരിക്കുന്നു. കഥാകൃത്ത് സ്വയം കഥ പറയുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ധനികനായ കൃഷ്ണൻകുട്ടിയുമൊത്തുള്ള  സഞ്ചാരമാണ് പ്രമേയമായി വികസിക്കുന്നത്. കൃഷ്ണൻകുട്ടി വിളിച്ചാൽ കൂടെ പോകാതിരിക്കാനാവില്ല. ഒരാൾക്ക് ജാമ്യം നിന്ന്, തുക അടയ്ക്കാത്തതിൻ്റെ പേരിലുള്ള മനോവിഷമം നേരിട്ട കഥാനായകൻ അതിന്റെ ഉദാസീനതയിൽ നിന്ന് എഴുന്നേൽക്കുന്നത് കൃഷ്ണൻകുട്ടി വിളിച്ചതുകൊണ്ടാണ്.

മൈലാപൂരിൽ കപാലീശ്വർ സംഗീതസഭയിൽ ശെമ്മാങ്കുടി സ്വാമിയുടെ കച്ചേരി കേൾക്കാനാണ് അവർ പോകുന്നത്. ഓഡിറ്റോറിയത്തിലെത്തി സംഗീതപരിപാടി ആസ്വദിച്ചു.ശെമ്മാങ്കുടി ഒരു മണിക്കൂർ പാടി; ഖരഹരപ്രിയ ആനന്ദത്തിൽ ആഴ്ത്തിക്കളഞ്ഞു.തിരിച്ച് കാറിൽ പോകുമ്പോഴാണ് മറ്റൊരു അധ്യായം തുറക്കുന്നത്. മദിരാശിയിലെ സാഹിതീസഖ്യത്തിലേക്ക് ഒരു സന്ദർശനം നടത്തിയാലോ എന്ന് കൃഷ്ണൻകുട്ടിയാണ് ചോദിക്കുന്നത്.  അതിന്റെ സാരഥിയായിരുന്ന പരമേശ്വരൻ മരിച്ചു .അതോടെ സഖ്യം നിർജീവമായി. അയാൾ കഥാനായകന്റെ സുഹൃത്തായിരുന്നു. പിന്നീട് കഥാനായകൻ വിഷാദത്തോടെ  ഇങ്ങനെ പറഞ്ഞു:'അല്ലെങ്കിൽ പോകണ്ട. ആരെ കാണാനാണ്, കേൾക്കാനാണ് അവിടെ പോകേണ്ടത്? ഗോവിന്ദൻ പോയി,നമ്പ്യാർ പോയി , കൊടുങ്ങല്ലൂർ പോയി ...ഇപ്പോൾ പരമേശ്വരനും പോയി. ഇവരൊന്നുമില്ലാത്ത സമാജത്തിൽ... വേണ്ട... വേണ്ട...'

ആ വാക്കുകൾ മനുഷ്യർ ജീവിച്ചിരിക്കുന്നു എന്ന് ഓർമ്മിപ്പിച്ചു. എത്ര യുദ്ധങ്ങൾ നാശം കൊയ്താലും  മനുഷ്യർ മരിക്കുന്നില്ലെന്ന് അറിയിച്ചത്  ആ വാചകങ്ങളാണ് .ഓർമ്മകളിൽ ജീവിക്കുന്നവരുടെ സ്വഭാവമാണത്.  അവർ ഓർമ്മകളിൽ നിറയെ ജീവിതം സംഭരിച്ചിരിക്കയാണ്. മറ്റുള്ളവരുടെ മരണം അവരെ ഓർമ്മയുടെ അറകളിലേക്ക് കൊണ്ടുപോകും.  അതിനിടയിൽ അവർ ഹോട്ടലിലെത്തി ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നു. കൃഷ്ണൻകുട്ടിക്ക് പ്രിയപ്പെട്ട ഒരു യുവാവും യുവതിയും വന്ന് അദ്ദേഹത്തിൻ്റെ കാലിൽ വണങ്ങുന്നത് കണ്ടപ്പോൾ  കഥാനായകനു ആകാംക്ഷയായി. ഡ്രൈവറോട് ചോദിച്ചപ്പോഴാണ് അറിഞ്ഞത്, കൃഷ്ണൻകുട്ടി പണ്ട് കിടക്കാൻ ഇടവും തൊഴിലും നൽകി സഹായിച്ച ഒരു സ്വാമിയുടെ പേരക്കുട്ടികളാണവർ.സ്വാമി മരിച്ചുപോയി .ഭാര്യയും മകനും നേരത്തെ മരിച്ചു .ആ പേരക്കുട്ടികൾ ഇപ്പോൾ സിംഗപ്പൂരിൽ നല്ല നിലയിലാണ്. തിരിച്ചു കാറിൽ കയറി യാത്ര തുടർന്നപ്പോൾ കൃഷ്ണൻകുട്ടി പറഞ്ഞു:'എല്ലാം അനാഥമായി. എല്ലാം... ഇപ്പോൾ നമ്മൾ രണ്ടുപേർ മാത്രം ബാക്കി. ഗോവിന്ദൻ പോയി, ദാമോദരൻ നായർ പോയി, നമ്പ്യാർ പോയി ,കൊടുങ്ങല്ലൂർ പോയി... വല്ലാത്ത ഒരു ശൂന്യത ...'

ജീവിതാനുരാഗം 

ഇതാണ് കൃഷ്ണൻകുട്ടിയും കഥാനായകനും തമ്മിലുള്ള മാനസികമായ അടുപ്പം .രണ്ടുപേരും ഒരുപോലെ ചിന്തിക്കുന്നു. രണ്ടുപേരും പണത്തിനും പദവിക്കും അപ്പുറം ശുദ്ധമായ സൗഹൃദത്തിൽ വിശ്വസിക്കുന്നു. തനിക്ക് എന്ത് കിട്ടും എന്ന് നോക്കി സൗഹൃദം കൂടുന്നവരാണ് അധികവും. അതിനിടയിലാണ് കൃഷ്ണൻകുട്ടി കഥാനായകനെ കൂടെ താമസിക്കാൻ ക്ഷണിക്കുന്നത്. കഥാനായകൻ  ഇപ്പോൾ ഒറ്റയ്ക്കാണ്. ഭാര്യ മരിച്ചു. സഹോദരിമാരും മരിച്ചു.മരുമക്കൾ വിദേശത്താണ് .ആകെ കൂട്ടിനുള്ളത് പൂച്ചകളും നായ്ക്കളും മാത്രം .ഇവരുടെ കാര്യം നോക്കാൻ  താൻ സുരക്ഷിതമായ മാർഗം  നോക്കാമെന്ന് കൃഷ്ണൻകുട്ടി ഉറപ്പു കൊടുക്കുന്നു. കഥാനായകൻ അത്  സമ്മതിക്കുകയും ചെയ്തു. ഇത്രയും സംഭവങ്ങൾ ഒരു സ്വപ്നത്തിന്റെ രൂപത്തിലാണ് കഥയിൽ വിവരിക്കുന്നത്.നല്ല ചിന്ത നല്ല സ്വപ്നങ്ങൾ ജനിപ്പിക്കുമായിരിക്കും .നല്ല സ്വപ്നങ്ങൾ എത്രയോ വലിയ ഭാഗ്യമാണ് .സ്വപ്നത്തിൽ നിന്നുണർന്നപ്പോൾ കണ്ടത് ഇതാണ്: 'കിടക്കയിൽ അഞ്ഞൂറിന്റെ പുത്തൻ ബാങ്കുനോട്ടുകളുടെ ഒരു വലിയ കെട്ട്.'
കൃഷ്ണൻകുട്ടി രാത്രിയിൽ വന്ന് നോട്ടുകെട്ടുകൾ കിടക്കയിൽ വെച്ചിട്ട് പോയിരിക്കാമെന്ന് കഥാനായകൻ  ചിന്തിക്കുന്നു.

ടി. പത്മനാഭൻ എന്ന കഥാകൃത്ത് തുടക്കം മുതൽ പരിപാലിച്ചു പോരുന്ന സ്നേഹസംസ്കാരം, ഹൃദയമമത, ജീവിതാനുരാഗവിവശത, സാന്ത്വനം തേടൽ എല്ലാം കഥയിൽ ഉദിച്ചുയരുകയാണ്.അദ്ദേഹത്തിൻ്റെയടുത്ത് കൃഷ്ണൻകുട്ടി എന്ന സന്മനസ്സുള്ള, സമ്പന്നനായ സുഹൃത്ത് വരുന്നത് ജീവിതത്തെ സ്നേഹിക്കുന്നതു കൊണ്ടാണ്. ഓസ്ട്രേലിയൻ ടെലിവിഷൻ എഴുത്തുകാരി റോണ്ടാ ബയൺ 'ദ് സീക്രട്ട്' എന്ന കൃതിയിൽ, മനസ്സിൽ തീവ്രമായി ആഗ്രഹിക്കുമ്പോൾ ഫലം അനുകൂലമായി വരുമെന്നു പറയുന്നുണ്ട്. നമ്മുടെ മനസ്സാണ് നല്ലത് വരാൻ കാത്തിരിക്കുന്നത് .ചീത്ത കാര്യങ്ങളോട് കൂട്ടുകൂടരുത്. പണക്കാരോട് അസൂയ ഉണ്ടായാൽ പണം ലഭിക്കില്ല. ലോകത്തിന്റെ ധനാത്മകമായ ചലനങ്ങളെ ഏറ്റെടുക്കണം. അപ്പോൾ അതിൻ്റെ കമ്പനങ്ങൾ നമ്മളിലേക്ക് പ്രസരിക്കും. 

ടി.പത്മനാഭൻ ദാരിദ്ര്യത്തെ ഉപാസിക്കുന്ന കഥാകൃത്തല്ല. മലയാളത്തിലെ പല കഥാകൃത്തുക്കളും  ദാരിദ്ര്യദുഃഖത്തെ ആരാധിക്കുന്നവരാണ്. എന്നാൽ പത്മനാഭൻ തൻ്റെ ചുറ്റുപാടിനെ വസന്തത്തിന്റെ ആഗമനം വിളിച്ചറിയിക്കുന്നു .ഉണർന്നിരിക്കാൻ ആഹ്വാനം ചെയ്യുന്നു. മനുഷ്യൻ്റെ ശ്രേയസ്സും അന്തസ്സും കാത്തുരക്ഷിക്കുന്ന ദേവരഥം ഇതാ  ഇതുവഴി കടന്നുപോകുന്നു എന്ന് ഉദ്ബോധിപ്പിക്കുന്ന കഥാകൃത്താണ്  അദ്ദേഹം .ഗാന്ധിജിയെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. നമുക്ക് വേണ്ടി ഷർട്ട് ധരിക്കാതെ നടന്ന അദ്ദേഹം എല്ലാം ത്യജിച്ചു.അതേസമയം ഗാന്ധിജി ദാരിദ്ര്യത്തെ ഉപാസിച്ചു എന്ന പറയാതിരിക്കാനാവില്ല. തനിക്ക് ലഭിക്കുന്ന കത്തുകളുടെ മറുവശത്ത് ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് മറുപടി എഴുതി അയക്കുന്നതിലൂടെ ഗാന്ധിജി ദാരിദ്ര്യത്തെ ആദരിക്കയാണ് ചെയ്തത്. ഒരു തുണ്ട് കടലാസ് പോലും പാഴാക്കാതെ അതിലൊക്കെ എഴുതുമായിരുന്നു .വസ്ത്രങ്ങൾ പോലും നിത്യോപയോഗത്തിനല്ലാതെ വാങ്ങി സൂക്ഷിക്കുമായിരുന്നില്ല .എല്ലാം ഈ വിധം നിരസിക്കുമ്പോൾ ദാരിദ്ര്യത്തിലെത്തും. ഗാന്ധിജി ഇന്ത്യൻ ജനതയുടെ മനസാക്ഷിക്കകത്ത് കയറിയിരുന്ന് ദാരിദ്ര്യത്തെ ഒരു ശീലമാക്കണമെന്ന് മന്ത്രിച്ചുകൊണ്ടിരിക്കുകയാണ്.ഈ ലോകത്തെ നല്ല വസ്ത്രമോ ഭക്ഷണമോ പാർപ്പിടമോ വേണ്ടെന്നു വയ്ക്കുന്നതിനെ ലാളിത്യമായി കാണാനാവില്ല. ദാരിദ്യത്തെ തത്ത്വചിന്താപരമായി മഹത്വവൽക്കരിക്കുന്നതിനോട് യോജിക്കാനാവില്ല. ദാരിദ്ര്യം നമ്മുടെ ലക്ഷ്യമല്ല; താൽക്കാലികമായ അവസ്ഥയാണ്. മഹാപ്രചോദന പ്രഭാഷകനായ മഹാത്രിയ പറഞ്ഞു, ഒരു ക്ഷേത്രത്തിലേക്ക് ആരാധനയ്ക്ക് പോകുന്ന നിങ്ങൾ ആദ്യം കാണുന്നത് ശ്രീകോവിലിലെ മൂർത്തിയെയാണ്. വഴി വക്കിലിരിക്കുന്ന യാചകരെയല്ല. യാചകരെ ആരാധിച്ചാൽ ദാരിദ്ര്യമാണ് കൂടെ പോരുക .ശ്രീകോവിലിലെ മൂർത്തി സുഭിക്ഷിതയാണ് തരുന്നത്. ജീവിതം തഴച്ചു വളരാനുള്ള വിഭവങ്ങൾ അവിടെയുണ്ടെന്ന് നാം വിശ്വസിക്കുന്നു .എന്നാൽ ആദ്യമേ തന്നെ യാചകരെ ആദരിച്ചാൽ അത് ദാരിദ്ര്യത്തോടുള്ള ആരാധനയായി മാറും. കോവിലിലെ ആരാധന കഴിഞ്ഞ് തിരിച്ചുവരുമ്പോൾ യാചകരെ സഹായിക്കാം.

ജീവിതത്തേക്കാൾ സത്യം 

പ്രായം ചെല്ലുംതോറും മനുഷ്യമനസ്സ് എന്തിലും കുറ്റം കണ്ടുപിടിക്കാൻ താല്പര്യപ്പെടുന്നു. മനസ്സിൻ്റെ സ്വഭാവമാണത്. എന്നാൽ പത്മനാഭന് പ്രായമേറിയപ്പോൾ ശിശുസഹജമായ നിഷ്കളങ്കതയിലും  സ്നേഹാർദ്രതയിലും അദ്ദേഹത്തിൻ്റെ കഥകൾ വിങ്ങുകയാണ്. തൻ്റെ നഷ്ടപ്പെട്ട ഉറ്റ സുഹൃത്തുക്കളെക്കുറിച്ചാണ് അദ്ദേഹം  എഴുതുമ്പോഴും വായിക്കുമ്പോഴും ഓർക്കുന്നത്. അത് നിരുത്സാഹപ്പെടുത്തുകയല്ല , പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയാണ്. മനുഷ്യരുടെ ഓർമ്മകൾ പേറി ജീവിതത്തെ അർത്ഥവത്താക്കുന്നു. എല്ലാത്തിലും തിന്മകാണുന്നവരുടെ മറുചേരിയിലാണ് അദ്ദേഹമെന്ന് ഈ കഥയും തെളിയിക്കുന്നു. ലോകത്തെ  അധിക്ഷേപിക്കാനല്ല അതിന്റെ വൈവിധ്യമാർന്ന സൗന്ദര്യം ആസ്വദിക്കാനും അതിനെക്കുറിച്ച് പറയാനുമാണ് സമയം കണ്ടെത്തുന്നത് .ഉദാസീനത ,മറവി, വിമുഖത തുടങ്ങിയ രാക്ഷസസൈന്യവുമായി ഏറ്റുമുട്ടി കൊണ്ടാണ് ഓരോ കഥയും എഴുതുന്നത് .സമൂഹത്തിലെ തിന്മകൾ തന്നെ ബാധിക്കാതിരിക്കാൻ അദ്ദേഹം ജാഗ്രത പുലർത്തുന്നു. വീട്ടിൽ വളർത്തുന്ന പൂച്ചകളും നായ്കളും ,തനിക്കു നഷ്ടപ്പെട്ടു എന്നു കരുതിയ സ്നേഹത്തെ പുന:സൃഷ്ടിക്കാനും  പ്രത്യക്ഷവത്ക്കരിക്കാനും വേണ്ടിയുള്ള പരിഹാരക്രിയയുടെ ഭാഗമാണ്. 

ഹെമിംഗ്വേ പറഞ്ഞു, 'എല്ലാ നല്ല പുസ്തകങ്ങൾക്കും പൊതുവായ ഒരു കാര്യമുണ്ട്. അത് യഥാർത്ഥത്തിൽ സംഭവിക്കുന്നതിനേക്കാൾ സത്യമായിരിക്കും.' ഇത് പത്മനാഭൻ്റെ 'കൃഷ്ണൻകുട്ടി'യുടെ കാര്യത്തിലും സത്യമാണ്'. ഈ കഥ ഒരു സ്വപ്നമാണല്ലോ. എന്നാൽ അത് സത്യമായി വായനക്കാർക്ക് അനുഭവപ്പെടുന്നു. കഥയിൽ പരാമർശിക്കുന്ന വ്യക്തികളോട് പോലും വായനക്കാർക്ക് ആത്മബന്ധം തോന്നുന്നു .വികാരങ്ങൾ ഉപരിപ്ളവമായി പറഞ്ഞുപോകുന്നതല്ലാതെ പുതിയ കഥാകൃത്തുക്കളിൽ ഭൂരിപക്ഷത്തിനും അത് വായനക്കാരന്റെ മനസിൽ നോവായി രൂപാന്തരപ്പെടുത്താൻ കഴിയുന്നില്ല. പത്മനാഭൻ്റെ വിജയം അവിടെയാണ്. അദ്ദേഹം മനുഷ്യമഹത്വത്തിൽ വിശ്വസിക്കുന്നു. ടെലിവിഷൻ ചർച്ചകളിലെ ഭീകരമായ  അവസരവാദവും പൊതുമണ്ഡലത്തിലെ അതിരുവിട്ട അക്രമാസക്തിയും ആരോടും ക്ഷമിക്കുകയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പൊതുജീവിതവും കണ്ടു മടുത്ത കഥാകൃത്താണ് അദ്ദേഹം .അതുകൊണ്ടു തൻ്റെ കഥയിൽ പ്രത്യാശ നിലനിർത്തണമെന്ന് തീരുമാനിക്കുന്നു.

റോണ്ടാ ബയൺ എഴുതി, 'നിങ്ങളുടെയുളളിൽ, ആഴത്തിൽ ,കണ്ടെത്തപ്പെടാനായി കാത്തു കിടക്കുന്ന സത്യമുണ്ട്. ആ സത്യം ഇതാണ്: ജീവിതം വാഗ്ദാനം ചെയ്യന്ന എല്ലാ നല്ല കാര്യങ്ങളും നിങ്ങൾ അർഹിക്കുന്നു.' ഇത് തടയുകയാണ് ഗാന്ധിജി ചെയ്തത്. അദ്ദേഹത്തിൻ്റെ പൊതുപ്രവർത്തനത്തോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടാണ്  ഇത് പറയുന്നത് .

ഞാൻ തൊണ്ണൂറുകളിൽ, കണ്ണൂരിൽ പത്മനാഭൻ്റെ പള്ളിക്കുന്നിലെ വീട്ടിൽ പോയിട്ടുണ്ട്. ഇപ്പോൾ സുഹൃത്തും  പ്രസാധകനുമായ സി. പി. ചന്ദ്രൻ അദ്ദേഹത്തെ വീട്ടിൽ പോയി കണ്ട കാര്യം ഫെയ്സ്ബുക്കിൽ വായിച്ചു. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം പിരിയാൻ നേരം 'പത്മരാഗം' എന്ന പുസ്തകം പത്മനാഭൻ സമ്മാനമായി നൽകി. ടി.അജീഷ് എഴുതിയ പത്മനാഭൻ്റെ ജീവിതകഥയാണത്. 

രജതരേഖകൾ 

1)ഇന്ത്യ ചൈനയിലേക്ക് വിമാനസർവീസ്  പുനരാരംഭിക്കുകയാണെന്നറിഞ്ഞു. നമ്മുടെ സാംസ്കാരിക സവിശേഷതകളെ ചൈനക്കാർക്ക് പരിചയപ്പെടുത്തി കൊടുക്കാൻ  സാധിക്കട്ടെ. മലയാള സാഹിത്യരചനകൾ ചൈനീസ് ഭാഷയിൽ വന്നാൽ ആരെങ്കിലും എതിർക്കുമോ? ചൈനീസ് കവി ഗൂ ചെങ് രചിച്ച 'മഞ്ഞുമനുഷ്യൻ'(കലാപൂർണ, ഒക്ടോബർ)മുരളി ആർ പരിഭാഷപ്പെടുത്തിയിരിക്കുന്നു.തൻ്റെ പകരക്കാരനായി അതിഥികളെ വരവേൽക്കാൻ കവി നിർമ്മിച്ച മഞ്ഞുമനുഷ്യനെക്കുറിച്ചാണ് കവിത. കവിതയുടെ ആന്തരമായ ഗുണം ഇവിടെ കാണാം.

'ആ മഞ്ഞു മനുഷ്യൻ പുഞ്ചിരിച്ചില്ല.
ഒന്നും ശബ്ദിച്ചില്ല.
പിന്നെ,തിളങ്ങുന്ന സൂര്യൻ
അയാളെ ഉരുക്കികളഞ്ഞു.
അയാൾ ഇപ്പോൾ എവിടെയാണ്?
ആ മധുരിക്കുന്ന ഹൃദയം എവിടെയാണ് ?
കണ്ണുനീരുകളുടെ ചെറു ചേറ്റുകുളത്തിന്നരികെ 
ഒരു തേനീച്ചയുടെ മുളക്കം.'

2)മലയാള നാടകവേദിക്ക് പരീക്ഷണാത്മകമായ സംവേദനക്ഷമത  സമ്മാനിച്ച ജി .ശങ്കരപ്പിള്ളയുടെ നാടകങ്ങൾ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാൻ കേരള സംഗീത നാടക അക്കാദമി മുന്നോട്ടുവരണം. ശങ്കരപ്പിള്ള നാടകോത്സവം തന്നെ ആവശ്യമാണ്. അക്കാദമിയുടെ ജോലി അവാർഡ് കൊടുക്കൽ മാത്രമാകരുത്, കേരള സാഹിത്യ അക്കാദമിയെ പോലെ.

3)ജീവിതം ഒരു വഴിയോര സത്രമാണെന്ന അർത്ഥത്തിൽ കെ. ഡി .ഷൈബു മുണ്ടയ്ക്കൽ (മെട്രോ വാർത്ത വാർഷികപ്പതിപ്പ്)എഴുതിയ കവിത ശ്രദ്ധേയമായി. ജീവിതത്തിൻ്റെ യാത്രയെ സാന്ദർഭികമായി എത്തിച്ചേരുന്ന വഴിയമ്പലങ്ങളോട് ഉപമിച്ചിരിക്കുന്നു.

'ഓരോ വാഴ്വുമൊരു വഴിയമ്പലം
പുലരവേ പുലരവേ
പുതുപുതു യാത്രികർ 
പുതു പുതു വേഷങ്ങൾ
പടികടന്നെത്തുന്ന വഴിയമ്പലം 
ഓരോ വാഴ്വുമൊരു 
വഴിയോരസത്രം.'

4)സമകാലിക മനുഷ്യബന്ധങ്ങളിലെ  അസംബന്ധങ്ങളും നുണകളും തുറന്നുകാട്ടുകയാണ് എൻ.കെ.ഷീലയുടെ 'ഉള്ളുരുക്കങ്ങൾ'(മെട്രോവാർത്ത വാർഷികപ്പതിപ്പ്)എന്ന കവിത.

'തെന്നലിൽ പൂ കളിച്ചീടും
ഞെട്ടുറച്ചങ്ങിരിക്കവേ
തെല്ലിളക്കമതിനേശിയാൽ 
കാറ്റ് വീഴ്ത്തീടും പൂവിനെ 
കൂമ്പുവാടാത്തയിഷ്ടത്തിൻ
താക്കോലിട്ടു തുറക്കുക .
അഹം പൂട്ടിയ ശ്രീകോവിൽ 
മമതയ്ക്കൊത്തു വാഴുവാൻ.'

5)യുക്തിവാദിയും നിശിത വിമർശകനും പ്രമുഖ നാടകകൃത്തുമായ എൻ.എൻ.പിള്ള സാമൂഹ്യമണ്ഡലത്തെ വ്യാഖ്യാനിച്ചു പരിശോധിച്ചപ്പോൾ തോപ്പിൽ ഭാസി നാടകത്തെ സാമൂഹ്യപരിവർത്തനത്തിനുള്ള  ഉപകരണമാക്കി.ആധുനിക കേരളത്തിൻ്റെ അടയാളമായി നിൽക്കുകയാണ് തോപ്പിൽ ഭാസിയുടെ നാടകങ്ങളും അതിലെ പാട്ടുകളും .

6)പ്രമുഖ കവി രാജൻ സി.എച്ച് എഴുതിയ പുതിയ കവിതകളുടെ  മൂന്നു സമാഹാരങ്ങളും വായിച്ചു -തലയെ വിഴുങ്ങും വാല്(ഹൈക്കു കവിതകൾ ,നിത്യ പബ്ലിക്കേഷൻസ് ഭോപ്പാൽ),ഒളിച്ചുകടത്തുന്ന ജീവിതം (മലയാളഭൂമി ബുക്സ്), അയനാഭിരാമം (കോർപ്പസ് തിരുമല) എന്നിവ .

'ഒരു കവിയും 
ഒരൊറ്റ ഭാഷയിലെഴുതുകയില്ല.
ഒരൊറ്റ ഭാഷയും
ഒരു കവിയിലും നിറയുകയുമില്ല' -
എന്നെഴുതുന്ന രാജൻ വാക്കുകളിൽ ഇന്നത്തെ യാഥാർത്ഥ്യത്തെ തിളച്ചുമറിയുന്ന അനുഭവമാക്കി മാറ്റുന്നു. കുറച്ച് വാക്കുകളിൽ ജീവിതാനുഭവത്തെ അതിസൂക്ഷ്മമായി ആവിഷ്കരിക്കാൻ ഈ കവിക്ക് പ്രത്യേക സാമർത്ഥ്യമുണ്ട്.

7)ജീവിതത്തെക്കുറിച്ച് ഫ്രാൻസ് കാഫ്ക എഴുതി:'ജീവിതം മോടിയായി വേഷം ധരിച്ചെത്തുന്നവരുടെ, മേക്കപ്പിട്ടു നടക്കുന്നവരുടെ  കൂട്ടമാണ് .അവിടെ യഥാർത്ഥമുഖവുമായെത്തിയ എനിക്ക് എന്നെക്കുറിച്ചോർക്കുമ്പോൾ ലജ്ജ തോന്നുന്നു.' 

8)സംവിധായകൻ ജി. അരവിന്ദനെയും  അദ്ദേഹത്തിൻ്റെ സഹോദരനെയും കണ്ടിട്ടുണ്ട്. രണ്ടു പേരെയും കണ്ടാൽ ഒരുപോലെയിരിക്കും. അസാമാന്യമായ വശീകരണശേഷിയാണ് അവർക്കുണ്ടായിരുന്നത്. ഏത് അപരിചിതനും അവരെ കണ്ടാൽ നിശ്ശബ്ദനാവുകയോ എഴുന്നേൽക്കുകയോ ചെയ്യും. അവരാകട്ടെ സമ്പൂർണ്ണ മൗനത്തിലായിരിക്കും.

Sunday, January 4, 2026

ശിവഗിരിയിലെ പാചകശാലയിൽ ഗുരു അദ്വൈതത്തെ പുനർനിർവ്വചിച്ചു : എം.കെ.ഹരികുമാർ



തൊണ്ണൂറ്റി മൂന്നാമത് ശിവഗിരി തീർത്ഥാടനത്തിൻ്റെ ഭാഗമായ സാഹിത്യസമ്മേളനത്തിൽ എം.കെ.ഹരികുമാറിൻ്റെ പ്രഭാഷണം.
 
 
ശിവഗിരി സാഹിത്യ സമ്മേളനത്തിൽ എം.കെ.ഹരികുമാർ പ്രസംഗിക്കുന്നു.



 
റിപ്പോർട്ട്.എൻ. രവി 


ശിവഗിരി :ശിവഗിരിയിലെ പാചകശാലയിൽ പുലയക്കുട്ടികളെയും പറയക്കുട്ടികളെയും പാചകപ്പണിയിൽ പങ്കെടുപ്പിച്ച് അവരുണ്ടാക്കിയ ഭക്ഷണം പ്രമാണിമാർക്ക് വിളമ്പുകയും അത് ആ സമയത്ത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതാണ് അദ്വൈതമെന്ന് സാഹിത്യവിമർശകനും കോളമിസ്റ്റും നോവലിസ്റ്റുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.

ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യസമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.എം.കെ. ഹരികുമാറിൻ്റെ പ്രഭാഷണത്തിൽ നിന്ന്:
"ഇവിടെ തന്നിരിക്കുന്ന വിഷയം സമകാലിക സാഹിത്യത്തിൽ ഗുരുവിന്റെ സാന്നിധ്യം എന്നതാണ്. സാന്നിധ്യം മാത്രം മതിയെങ്കിൽ പലതും ചൂണ്ടിക്കാണിക്കാനാവും. തെരുവിലേക്കിറങ്ങിയാൽ ഗുരുവിന്റെ ഒരു ചിത്രം കാണാതിരിക്കില്ല. ഗുരുവിനെക്കുറിച്ചുള്ള ചിലരുടെ പ്രഭാഷണം കേൾക്കാം. ചിലർ ഗുരുവിനെക്കുറിച്ച് കവിതയെഴുതുന്നു.എന്നാൽ ഇത്തരം സാന്നിദ്ധ്യങ്ങൾ ഗുരുവിൻ്റെ യഥാർത്ഥമായ ലക്ഷ്യത്തെ സാക്ഷാത്കരിക്കാൻ പര്യാപ്തമല്ല. ഗുരുവിൻ്റെ ആന്തരികമായ സത്യത്തെ   എവിടെയും കാണാനില്ല. ഗുരുവിൻ്റെ ആന്തരികമായ സാഹിത്യത്തെ എവിടെയും പ്രാവർത്തികമാക്കുന്നില്ല. കഴിഞ്ഞ 85 വർഷത്തെ മലയാളസിനിമയിൽ നിന്ന് ഗുരുവിനെ ഒഴിവാക്കി നിർത്തിയിരിക്കുകയാണ്. സിനിമയിൽ ഗുരുവിൻ്റെ ചിത്രം വൃത്തിയായി കാണിക്കാറില്ല. വല്ലപ്പോഴും കാണിക്കുന്നത് ഓലകൾക്കിടയിൽ തിരുകി വച്ച നിലയിലാണ്. അല്ലെങ്കിൽ പഴയ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നിടത്ത് കാണാം. അതുമല്ലെങ്കിൽ ഏതാനും കുടുംബങ്ങൾ താമസിക്കുന്ന ഒരു സ്ഥലത്ത് ഒരു ഇടനാഴിയുടെ അറ്റത്ത് അവ്യക്തമായി,അപ്രധാനമായി വച്ചിരിക്കുന്ന നിലയിലായിരിക്കും കാണുക. ഇത് ഗുരു നേരിടുന്ന അയിത്തമാണ്. ഗുരുവിനെ സിനിമാപ്പാട്ടുകളിൽ പോലും കാണാനില്ല.സാഹിത്യത്തിൽ നിന്ന് ഗുരു പാടെ മാറ്റി നിർത്തപ്പെട്ടിരിക്കയാണ്.പലരും  ഗുരുവിനെ പ്രതിരോധത്തിലാക്കുകയാണ്. എന്നാൽ ചില പ്രസിദ്ധീകരണങ്ങളിൽ ഗുരുവിനെ വിമർശിക്കുന്ന ലേഖനങ്ങൾ കാണാറുണ്ട്. ഒരു പ്രമുഖ വാരികയുടെ പ്രത്യേക പതിപ്പിൽ ഗുരുവിൻ്റെ കൃതികൾ രചിച്ച തീയതിയും സമയവും  അന്വേഷിക്കുന്ന ലേഖനം ഒരു കഥാകൃത്തെഴുതിയത് കണ്ടു.പ്രത്യക്ഷത്തിൽ നിരുപദ്രവമെന്ന് തോന്നുമെങ്കിലും വിഷലിപ്തമായ ഒരു ലക്ഷ്യം അതിനുണ്ടായിരുന്നു. ബൈബിളിൽ സുവിശേഷം എഴുതിയതിൻ്റെ ഡേറ്റ് നോക്കിയാണോ നമ്മൾ വായിക്കുന്നത്? ഇതുപോലുള്ള വിഡ്ഡിത്തങ്ങളാണ് ചില കഥാകൃത്തുക്കൾ ആലോചിക്കുന്നത്.   ഗുരുവിൻ്റെ അരുവിപ്പുറം പ്രതിഷ്ഠ ഒരു സന്ദേശമാണെന്നറിയണം. അത് നമ്മെ അവകാശബോധമുള്ളവരാക്കുന്നു.  മുഖ്യധാരയിലെ ശിവന്മാരെ തൊഴാൻ  അനുവദിച്ചില്ലെങ്കിൽ ഞങ്ങൾ സ്വന്തം ക്ഷേത്രങ്ങൾ നിർമ്മിച്ച് ഞങ്ങളുടെ ശിവനെ പ്രതിഷ്ഠിക്കുമെന്ന് തെളിയിച്ചതാണ് ഗുരുവിൻ്റെ വിപ്ലവം. അത് നമ്മുടെ വിമോചനമാർഗമായി കാണണം. ഗുരു അദ്വൈതത്തെ പുനർനിർവ്വചിച്ചു .ശിവഗിരിയിലെ പാചകശാലയിലേക്ക് പറയക്കുട്ടികളെയും പുലയക്കുട്ടികളെയും കയറ്റി വിട്ട്  പാചകം ചെയ്യിച്ച് അത് ഉള്ളൂരിനെ പോലെയുള്ള മഹാന്മാർക്ക് വിളമ്പിക്കൊടുക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്യുന്നതാണ് ഗുരുവിൻ്റെ നവീകരിച്ച അദ്വൈതം. അവിടെ എല്ലാം ഒന്നാണെന്ന് വരുന്നു. കേവല സന്യാസിമാർ പറയുന്നതല്ല അദ്വൈതം. ഇന്നും പ്രാമാണിമാർ പറയക്കുട്ടികളും പുലയക്കുട്ടികളും പാചകം ചെയ്ത ഭക്ഷണം കഴിക്കുമോ എന്ന് പരിശോധിക്കണം. ഗുരു ഒരു പുതിയ മനുഷ്യനെ അവതരിപ്പിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറയുന്നതിലെ മനുഷ്യൻ നമ്മളല്ല; അത് കേവലമനുഷ്യനാണ്. ആ മനുഷ്യനിൽ നമ്മളില്ല .നമ്മൾ പകയുള്ളവരും ചതിക്കുന്നവരും വെറുക്കുന്നവരുമാണ്. ഫെയ്സ്ബുക്ക് തുറന്നാൽ വെറുപ്പിൻ്റെ ഭാണ്ഡക്കെട്ട് അഴിഞ്ഞുവീഴുകയായി.ഗുരുവിൻ്റെ മനുഷ്യൻ അനുകമ്പയുള്ളവനാണ്. അനുകമ്പയില്ലാത്തവനെ ഗുരു നാറുന്ന ഉടലെന്ന് വിളിച്ചിട്ടുണ്ട്. നാം എത്രയോ ദൂരം നടന്നാലാണ് ഗുരുവിൻ്റെ 'മനുഷ്യൻ' എന്ന ആശയത്തിലെത്തുക? നാം ആ 'മനുഷ്യനി'ലേക്ക് എത്തിച്ചേരേണ്ടതുണ്ട്. സമൂഹം അതിൽ നിന്ന് വളരെ ദൂരെയാണ്. ഭക്ഷണം ചോദിക്കുന്ന ആദിവാസിയെ തല്ലിക്കൊല്ലുന്നു .ഉത്തരേന്ത്യയിൽ നിന്നെത്തിയ സാധുമനുഷ്യൻ മർദ്ദനമേറ്റു മരിക്കുന്നു. രണ്ടു സമുദായങ്ങളിൽപ്പെട്ടവർ തമ്മിലുള്ള കല്യാണങ്ങൾ മുൻകാലങ്ങളിൽ നടന്നിരുന്നു .ഇപ്പോൾ ജാതി മാറി കല്യാണം കഴിച്ചാൽ മാതാപിതാക്കൾ തന്നെ വന്നു തല്ലിക്കൊല്ലും.പ്രണയിക്കുന്നവർ പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിക്കേണ്ട അവസ്ഥയാണ്.  ഇതാണോ ജാതിഭേദം മതദ്വേഷമേതുമില്ലാതെ ഗുരു കണ്ട കേരളം ?സാംസ്കാരിക രംഗത്ത് സമ്മേളനങ്ങളിൽ 'ഞങ്ങളുടെ ആളുകൾ മാത്രം മതി' എന്ന് രാഷ്ട്രീയപാർട്ടികളുടെ കീഴിലുള്ള ആളുകൾ പോലും തീരുമാനിക്കുന്നു!. അവർക്ക് ഞങ്ങളുടെ ആളുകൾ മാത്രം മതി എന്ന കാഴ്ചപ്പാടാണ്. അതിൽ മഹത്വമോ മനുഷ്യത്വമോ ജനാധിപത്യമോ ഇല്ല .അത് ഫ്യൂഡൽ കാഴ്ചപ്പാടാണ്. ഏത് മേഖലയിലായാലും അസ്പൃശ്യതയാണ് ഏറ്റവും വലിയ തിന്മ. അസ്പൃശ്യത ഗുരുവിന് എതിരായ മാനസികാവസ്ഥയാണ്.അതുകൊണ്ട് ഗുരുവിൻ്റെ വെറും സാന്നിദ്ധ്യം മാത്രം പോരാ ;ഗുരു എന്താണോ മാനവികത എന്ന നിലയിൽ അവതരിപ്പിച്ചത് ആത് പ്രായോഗികമായി ആവിഷ്കരിക്കണം. എല്ലാ വിഭാഗം ജനങ്ങൾക്കും വ്യത്യാസങ്ങളില്ലാതെയിരിക്കാവുന്ന പ്ലാറ്റ്ഫോമുകൾ ഉണ്ടാവുകയാണ് വേണ്ടത് -ഹരികുമാർ പറഞ്ഞു. 

ഗുരുവിനെക്കുറിച്ച് നൂറ് ലേഖനങ്ങൾ എഴുതിയ എം.കെ. ഹരികുമാർ വർത്തമാനകാലത്ത്  ഗുരുദർശനങ്ങൾക്ക് ഏറ്റവുമധികം  പ്രചാരമുണ്ടാക്കിയ വ്യക്തിയാണെന്ന് സ്വാഗതപ്രസംഗത്തിൽ ശിവഗിരി മാസിക ചീഫ് എഡിറ്റർ അവ്യയാനന്ദ സ്വാമി പറഞ്ഞു.ഹരികുമാറിൻ്റെ 'ശ്രീനാരായണായ' എന്ന നോവൽ സാഹിത്യരംഗത്ത് അപൂർവ്വമായ സംഭവമാണ്. പുതിയൊരു വീക്ഷണവും കലയും ഭാഷയുമാണത് .അദ്ദേഹം തീക്ഷ്ണമായി ചിന്തിക്കുകയാണ്. ഗുരുവിനെ കണ്ടെത്തുകയാണ്. അദ്ദേഹത്തിൻ്റെ 'ദൈവദശകത്തിലെ ദൈവം' എന്ന പുസ്തകം പുതിയൊരു  വ്യാഖ്യാനമാണ് അവതരിപ്പിക്കുന്നത് .അദേഹം എഴുതുമ്പോൾ ഒരു പുതിയ മാനം കൈവരുന്നു ,ആശയത്തെ  നവീകരിക്കുന്നു. പിണ്ഡനന്ദി :ആനന്ദത്തിൻ്റെ എഞ്ചിനീയറിംഗ് ,കുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി 'എന്നീ പഠനപരമ്പരകൾ ഗുരുസാഹിത്യത്തെ പുതിയ രീതിയിലും ഭാഷയിലും നവീനമായി  അന്വേഷിക്കുകയാണ്. 

എം.മുകുന്ദൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ കെ.പി. രാമനുണ്ണി അദ്ധ്യക്ഷനായിരുന്നു. പി.കെ.ഗോപി, മണമ്പൂർ രാജൻബാബു, മുരുകൻ കാട്ടാക്കട തുടങ്ങിയവർ പ്രസംഗിച്ചു.

.