Monday, September 22, 2008

ശബ്ദങ്ങള്‍

അവിടെ അപ്പോള്‍ വിജനമായിരുന്നു.
എന്നാല്‍ ഞാന്‍ ഒറ്റയ്ക്കല്ലായിരുന്നു.
എന്‍റെ നിശ്ശബദതയെ അഗാധമാക്കിയത്‌
ഞാന്‍ മനസ്സില്‍ നിറച്ച
ചില ആശകളുടെ മൌനമായിരുന്നു.
കാടും ഇരുട്ടും കട്ടപിടിച്ച രതിഗന്ധം
തുറന്നു വിട്ടെങ്കിലും എന്‍റെ മനസ്സില്‍ഏതൊക്കെയോ
ശബ്ദങ്ങള്‍ കടിപിടികൂടി.
പുറത്തെ നിശ്ശബദതയുടെ മുള്ളുകളെന്നെ
ഏശിയില്ല.
ഞാന്‍ പുറപ്പെടുവിച്ച ശബ്ദങ്ങള്‍
എനിക്ക്‌ പോലും കേള്‍ക്കാന്‍ കഴിഞ്ഞില്ലല്ലോ.

No comments:

ലൈംഗിക ശരീരവും .../ എം കെ ഹരികുമാർ

ലൈംഗിക ശരീരവും .../ എം കെ ഹരികുമാർ