Followers

Thursday, June 19, 2014

THE NEW INDIAN EXPRESS ON JALACHAYA

http://www.newindianexpress.com/cities/thiruvananthapuram/Luke-George%E2%80%99s-Escapades/2014/06/13/article2277211.ece

ഒരു മനുഷ്യനു ചുറ്റിനുമുള്ള ലോകം സംസാരിക്കുകയാണ്; ആയിരം നാവുകള്‍ സംസാരിക്കുന്നു

Decrease Font Size Increase Font Size Text Size Print This Page
 11
 
 18  0
03
ജലഛായയുടെ പശ്ചാത്തലത്തില്‍ എം.കെ.ഹരികുമാറുമായി ശൈലേഷ് തൃക്കളത്തൂര്‍ നടത്തിയ അഭിമുഖം
Q-: ഒരു നോവല്‍ എന്നാല്‍ എന്താണ് താങ്കള്‍ അര്‍ത്ഥമാക്കുന്നത്?
എം.കെ.ഹരികുമാര്‍: നോവല്‍ മറ്റെല്ലാ സാഹിത്യരൂപങ്ങളും പരാജയപ്പെട്ടപ്പോള്‍ ഉണ്ടായതാണ്. ഇതിഹാസങ്ങളും മഹാകാവ്യങ്ങളും മാത്രം മതിയായിരുന്നെങ്കില്‍ നോവല്‍ എന്തിന് പിറവിയെടുത്തു? കവിതയും നാടകവും പരാജയപ്പെട്ടതുകൊണ്ടാണ് നോവല്‍ ഉണ്ടായത്. കവിതയുടെ ഏകപക്ഷീയതയും ക്ലിപ്തതയും പ്രതീക്ഷ നശിപ്പിച്ചു. നാടകത്തിന്റെ വാചാടോപവും നാട്യവും പുതുതായൊന്നും സൃഷ്ടിക്കാന്‍ കഴിയാത്തവിധം തകര്‍ന്നു. നോവലിന് മറ്റെല്ലാ രൂപങ്ങളെയും സമന്വയിപ്പിക്കാന്‍ കഴിയും. കാരണം, അത് എല്ലാ രൂപങ്ങളെയും സഹിക്കാന്‍ കഴിയുന്ന വലിയൊരു രൂപമാണ്. ഒരു കണ്ടെയ്‌നറാണ്. കവിതയ്ക്കുള്ളില്‍ നാടകീയതയാകാം; എന്നാല്‍ നാടകം തന്നെ സാധ്യമല്ല. നാടകത്തില്‍ കവിതയാകാം; എന്നാല്‍ നോവല്‍ സാധ്യമല്ല. കവിത വളരെ ഹൃസ്വമായ ഒരു വിചാരത്തിലേക്ക് ചുരുങ്ങിച്ചുരുങ്ങി വരുമ്പോള്‍, ആ മാധ്യമം ഇണങ്ങും. ഒരു വാക്യത്തില്‍ ഒരു കവിത എഴുതാം; നോവല്‍ അതല്ലല്ലോ?
ജീവിതം ഒരു ഖണ്ഡകാവ്യത്തിന്റെ വികാരസംക്ഷിപ്തത്തയോ ഋജുരേഖയോ അല്ല
ജീവിതം ഒരു ഖണ്ഡകാവ്യത്തിന്റെ വികാരസംക്ഷിപ്തത്തയോ ഋജുരേഖയോ അല്ല. ഏറ്റവും വലിയ ധാര്‍മ്മികഭ്രംശം, ചതി, ചിതറല്‍, നടക്കുമ്പോള്‍ കവിതയുടെ പരമ്പരാഗതമായ ഈണവും താളവുമൊക്കെ, ജീവിതത്തിനുതന്നെ അന്യമായി മുഴച്ചുനില്‍ക്കും. പാട്ടും നൃത്തവുമൊക്കെ, ഈ ലോകത്തിന്റെ വ്യവഹാരവും മധുരകേക്കുമാണ്. അത് അവനവനില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി ഒരു പൊതുസ്ഥലത്ത് ഇരുത്തുകയാണ്. ആന്തരിക ജീവിതത്തിന്റെ നേരെ വിപരീതമാണത്. അവ ചിട്ടകളും നിലവാരപ്പെടലും വ്യക്തിനിരാസവും ആശയനിരാസവുമാണ്.
Q-: താങ്കള്‍ നോവലെഴുതാന്‍ കാരണം, ആ മാധ്യമത്തിന്റെ സാധ്യതയാണോ?
01
എം.കെ. : മാധ്യമത്തിന്റെ സാധ്യത എന്നത് ഒരു കീഴ്‌വഴക്കമാണ്. അതില്‍ പ്രലോഭിപ്പിക്കപ്പെടാന്‍ ഒന്നുമില്ല. പരമ്പരാഗതമായ നോവലില്‍ നിന്ന് നാം മുന്നേറണം. പരമ്പരാഗത നോവല്‍ ഒരു കഥയെ മുന്‍കൂട്ടി കാണുന്നു. കഥാപാത്രത്തെ നേരത്തെ തന്നെ നിര്‍വ്വചിക്കുന്നു. സാമൂഹികതപോലും അതിന് സൗജന്യമായി അനുവദിച്ചു കിട്ടിയതാണ്. നമ്മുടെ ഒരു അവാര്‍ഡ് നോവലിന്റെ അല്ലെങ്കില്‍ ശരാശരി നോവലിന്റെ ഓട്ടം സര്‍ക്കാരിന്റെയോ മാധ്യമങ്ങളുടെയോ പഴകിയ, ഒരു പര്യവേക്ഷണവുമില്ലാത്ത, ഗതാനുഗതികത്വം കൊണ്ട് ജീര്‍ണ്ണിച്ച വീക്ഷണത്തിനകത്താണ് സംഭവിക്കുന്നത്. അത് തുടങ്ങുന്നിടത്ത് തന്നെ ഓടിയെത്തുന്നു. അതൊരു ചക്കു കാളയാണ്. വട്ടത്തില്‍ ഓടാം. പുറത്തെങ്ങും പോയി പുല്ലുതിന്നാന്‍ ഒക്കില്ല. എത്രയോ കാലമായി മലയാള നോവല്‍ ഇങ്ങനെ ഓടുന്നു. ഈ ഓട്ടത്തിന് വെറുതെ ആരവം നല്‍കി സാഹിത്യസ്ഥാപനങ്ങള്‍ കാലഹരണപ്പെട്ട രുചിയുടെ നടത്തിപ്പുകാരായി മാറുകയാണ്. ഒരു പരമ്പരാഗത ഉത്സവകമ്മിറ്റിക്കാരന്റെ റോളാണ് ഇന്ന് സാഹിത്യസ്ഥാപന നടത്തിപ്പുകാര്‍ക്കും അവാര്‍ഡു മുതലാളിമാര്‍ക്കുമുള്ളത്. അവര്‍ എല്ലാറ്റിനെയും ദുഷിപ്പിച്ചു. ചിന്താപരമായി ഒന്ന് ഞരങ്ങാന്‍ പോലും, അവര്‍ക്ക് ശേഷിയില്ല.
നോവലിന്, ഈ കാലത്ത് ഒരു പുതിയ രൂപം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ഞാന്‍ പറയുന്നത്, രൂപത്തിനു വേണ്ടി രൂപം എന്ന അര്‍ത്ഥത്തിലല്ല. കേട്ട് പഴകിയ പ്രമേയവും ആഖ്യാനരീതിയും മനംപിരട്ടലുണ്ടാക്കുകയാണ്; മോചനം വേണം. ഒരാശയലോകത്തിന്റെ ആഖ്യാനരീതിയുടെ അനിവാര്യതയാണ് ഒരു രൂപത്തില്‍ കൊണ്ടുചെന്നെത്തിക്കുന്നത്. അത് നേരത്തെ തന്നെ തീരുമാനിക്കുന്നതല്ല. നിര്‍വ്വചിക്കപ്പെടാത്ത ഇടങ്ങളില്‍ എഴുത്തുകാരന്‍ അന്വേഷിയായി മാറണം. എല്ലാവര്‍ക്കും അറിയാവുന്ന ചിന്താപരിസരങ്ങളില്‍, അതിന്റെ ഏറ്റവും ഉപരിപ്ലവമായ വിവരണകാരന്‍ ആകാന്‍ എഴുത്തുകാരന്‍ നില്‍ക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല.
അതുകൊണ്ട് ഒരു പുതിയ ആഖ്യാനത്തെ സൃഷ്ടിക്കുന്നത്, അതിന്റെ ഉള്ളടക്കം തന്നെയാണ്. അതുപോലെ, ഉള്ളടക്കത്തെ സൃഷ്ടിക്കുന്നത് രൂപത്തെപ്പറ്റിയുള്ള സങ്കല്‍പവുമാണ്.
Q-: ഈ നോവലിന്റെ രൂപഘടനയെ താങ്കള്‍ എങ്ങനെയാണ് നോക്കി കാണുന്നത്?
എം.കെ.: ഇതിന് വിവിധ ആഖ്യാനങ്ങളെ സംയോജിപ്പിക്കുന്ന ഘടനയാണുള്ളത്. നവാദ്വൈതത്തിന്റെ മനോവിശ്ലേഷണവും ആശയനിര്‍മ്മാണവും നിരാസവും ഇതിനു ആക്കം വര്‍ദ്ധിപ്പിക്കുന്നു. ഇത് ഫിക്ഷണാണ്. ഫിക്ഷന് യാഥാര്‍ത്ഥ്യം എന്തിനാണ്? അത് ഫിക്ഷന്റെ ക്രമം കണ്ടുപിടിക്കണം. യാഥാര്‍ത്ഥ്യത്തിന്, കേവല യുക്തിയിലൂടെ ലഭിക്കുന്ന ക്രമം ഉണ്ടല്ലോ? എന്നാല്‍ ഫിക്ഷന് അതിന്റെ സ്വന്തം ക്രമമാണുള്ളത്. കലയുടെ സ്വന്തം ലോകമാണ് നാം ഉള്‍ക്കൊള്ളേണ്ടത്. ഒരു ഭൗതികവസ്തു, അല്ലെങ്കില്‍ വ്യവഹാരവസ്തു ഫിക്ഷനിലേക്ക് വരുമ്പോള്‍ അതിന് മാറ്റം സംഭവിക്കുന്നു. എന്റെ നോവലില്‍ ഈ മാറ്റം സംഭവിച്ചിട്ടുണ്ട്. വടക്കുംകൂര്‍ രാജരാജവര്‍മ്മ, ജോണ്‍ എബ്രഹാം തുടങ്ങിയവര്‍ ഉദാഹരണം.
Q-: താങ്കള്‍ ഇതില്‍ പരിചയപ്പെടുത്തുന്ന ഒട്ടേറെ എഴുത്തുകാരും കൃതികളും വ്യാജമാണ്. ജീവിച്ചിരുന്ന എഴുത്തുകാരെപ്പോലും താങ്കള്‍ തെറ്റായി പരിചയപ്പെടുത്തുന്നു. പലരെയും, അവരുടേതല്ലാത്ത പ്രസ്താവനകളും വാക്കുകളും അടിച്ചേല്‍പിക്കുന്നു. പ്രസിദ്ധരായ ചില എഴുത്തുകാരുടെ രചനാശകലങ്ങള്‍, സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് മറ്റൊന്നാക്കി മാറ്റുന്നു. ഇതൊക്കെ ഫിക്ഷന്റെ പേരില്‍ ന്യായീകരിക്കപ്പെടുമോ?
02
എനിക്ക് ഒരു സാംസ്‌കാരത്തോടോ, കൃതിയോടോ, വ്യക്തിയോടോ, കാലഘട്ടത്തോടോ, കലയോടോ പ്രത്യേക വിധേയത്വം ഇല്ല
എം.കെ.: ഫിക്ഷനെപ്പറ്റിയുള്ള നമ്മുടെ തുച്ഛമായ ധാരണകള്‍ കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. ഞാന്‍ നേരത്തെ പറഞ്ഞില്ലേ, പരമ്പരാഗതമായി നാം ഫിക്ഷനെ, കേവലയാഥാര്‍ത്ഥ്യമായി തെറ്റിദ്ധരിച്ചിരിക്കയാണ്. ഒരാള്‍ വിശക്കുന്നത്, കരയുന്നത്, ആഗ്രഹിക്കുന്നതെല്ലാം കേവല യാഥാര്‍ത്ഥ്യമാണ്. ഫിക്ഷനില്‍ അതിന് മറ്റൊരു മാനം അനിവാര്യമാണ്. ഇന്ദ്രിയങ്ങളുടെ കാര്യകാരണബന്ധമാണ് കേവല യുക്തിയെ രൂപപ്പെടുത്തുന്നതെങ്കില്‍, ഫിക്ഷനില്‍ അവ പലതരം വികാരങ്ങളെയും മാനങ്ങളെയും ഉള്‍ക്കൊള്ളുന്നു.
യഥാര്‍ത്ഥ ജീവിതത്തിലെ വ്യക്തികളും കൃതികളും അതേപടി എന്റെ നോവലിലും തുടരുകയാണെങ്കില്‍, അത് ജീവചരിത്രമായിപ്പോകും. എന്നാല്‍ എനിക്ക് എന്റെ പൈതൃകത്തില്‍ നിന്ന് ഇവരെയൊക്കെ വേണം. അതേപടി പുനരാവിഷ്‌കരിക്കാനല്ല; ഒരു സാംസ്‌കാരിക അസംസ്‌കൃതവസ്തു എന്ന

No comments: