ഒരു തൂവല്‍
ഒരു തൂവല്‍ ഒരിലപോലെ
കിടന്നു.
തൂവലും ഇലയും കറുത്തതാണെന്ന
ചിന്തയില്‍തൂവലിനെ
ഇലയായി കരുതി.
ഇല വെന്ത് കറുത്ത നിറം
വന്നതുമാകം.അടുത്ത് ചെന്ന്
എടുത്തു നോക്കിയപ്പോള്‍ ഇലയല്ല;
വേറുമൊരു തൂവല്‍.
ഏതോ പക്ഷി കൊഴിച്ചിട്ട
ആ തൂവല്‍ ഒരു കറുത്ത ഇലയുടെ
പ്രതിച്‌ഛായയും പേറി
വഴിയില്‍ കിടന്നത്
എന്തിനാണ്.?
മറ്റൊരാളുടെ ചിന്തയ്‌ക്ക്?
മറ്റൊരാള്‍ക്ക്?
മറ്റെന്തിനെങ്കിലും
No comments:
Post a Comment