ഒരു നേരത്തെ മരണം കൊണ്ട്
ഒരു പുഴു ഇല്ലാതാക്കുന്നത്
അനേകം മരണങ്ങളാണ്.
ഭൂമിയുമായുള്ള മമതയുടെ
അപാരമായ ആനന്ദം നമ്മേക്കാള്‍
എത്രയോ ഇരട്ടിയായിരിക്കും,
ഒരു പുഴുവിന്റേത്?
അത് ആ ആഹ്‌ളാദത്തിന്റെ
ലഹരിയില്‍ ഒന്നും മിണ്ടുന്നില്ല.
മിണ്ടിയാല്‍ മുറിയുന്നത്
ഭൂമിയുമായുള്ള വിലപ്പെട്ട
നിമിഷങ്ങളായിരിക്കും.
അതി തീവ്രമായ
മനസ്സിന്റെ ഒട്ടിപ്പിടിത്തം
നമ്മള്‍ ഇല്ലാതാക്കുമ്പോള്‍പുഴു
എന്നേക്കുമായുള്ള ഒരു മരണത്തെയാണ്
കണ്ടുമുട്ടുന്നത്.
ഒരിക്കല്‍മാത്രം കിട്ടുന്ന ഭൂമിയെ
കൈവിടുന്നത്പുഴുവിന്
എത്ര കഠിനമാണ്.
അതുകൊണ്ട്
താന്‍ മരിക്കുന്നില്ല എന്ന വിശ്വാസമാണ്
പുഴുവിന് ജീവിക്കാന്‍ നല്ലത്.
No comments:
Post a Comment