ശവമായി കിടന്നിട്ടുണ്ട്.
പലപ്പോഴും നില്‍ക്കുകയും ചെയ്തിട്ടുണ്ട്.
വീട്ടിലും,ഓഫീസിലും കുട്ടികളുടെ മുമ്പിലും
വേണ്ട സമയത്ത് ശവമാകേണ്ടതെങ്ങനെയെന്ന്
അയാള്‍ക്ക് ആരും
പറഞ്ഞുകൊടുക്കേണ്‍ടതില്ലായിരുന്നു.
ഒരു കണക്കിലങ്ങ് ചെയ്യും.
മിക്കപ്പോഴും വിജയിച്ചു.
പരാജയപ്പെട്ടതാകട്ടെ ആരും
തിരിച്ചറിഞ്ഞുമില്ല.
അയാള്‍ക്ക് ലഹരിയായത് ചുമ്മാതെയല്ല.
അതായിരുന്നു സുഖം.
വേണ്‍ട സമയങ്ങളിലെല്ലാം
ശവമായിക്കൊണ്ടുതന്നെ
എല്ലാ അന്താരാഷ്ട്ര , ശാസ്ത്ര വിഷയങ്ങളെക്കുറിച്ചും
അയാള്‍ ആവേശത്തോടെ തന്നെ സംസാരിച്ചുപോന്നു.
ബസില്‍ ഇരിക്കുകയാണെങ്കില്‍
തന്റെ മേലെ അറിയാതെ ഒന്നു ചാരുന്ന
ഏതൊരുവനെയും
ചീറിക്കടിച്ചു.
എന്‍കിലും താന്‍ ഒരു ശവമാണെന്ന ചിന്ത
പരമാവധി ഒളിപ്പിക്കാന്‍ അയാള്‍ക്കറിയാമായിരുന്നു.
എന്നാള്‍ ഒരു ശവമായിക്കിടക്കുമ്പോള്‍
വിശേഷിച്ചും ഒന്നും തോന്നിയില്ല.
വെറും തനിയാവര്‍ത്തനം.
ഒന്നോര്‍ത്ത് അയാള്‍സമാധാനിച്ചു:
ഇനി വീണ്ടും ശവമാകാന്‍ പറയുകയില്ലല്ലോ.
ജീവിക്കുകയാണെങ്കില്‍ ഇങ്ങനെവേണം.
No comments:
Post a Comment