ഒരു സൂപ്പറ് സ്പെഷ്യാലിറ്റി
തെരുവില്‍
ഓറഞ്ച് വില്‍പ്പനയ്ക്കായി
അവള്‍വന്നു.
എന്നാല്‍ ധാരാളം
ഓറഞ്ച് കഴിച്ച് മത്ത് പിടിച്ചിരുന്ന
ആ തെരുവു പിള്ളേര്‍ അവളെ
ഒരു ഓറഞ്ച്പോലെ പൊളിച്ചു.
മഞ്ഞ നിറത്തിനായി അവര്‍ അവളുടെ ഉടുപ്പ് ഊരിയെടുത്തു.
മണക്കാനോ തലോടാനോപോലും
കാത്തുനില്‍ക്കാതെ അവര്‍ ആ മഞ്ഞത്തുണികൊണ്ട്
അവളുടെ മുഖം മൂടീ.
ചുവന്ന നിറത്തിനായി അവര്‍
അവളുടെ അടിപ്പാവാടയാണ് എടുത്തത്.
എന്നിട്ടും പോരാതെ,
അവര്‍ അവളുടെ മുലകളില്‍ ചോര ഇറ്റിച്ച് കുടിച്ചു.
ഒരോരുത്തരും അവളുടെ നാക്കില്‍
അവരവരുടെ പുരുഷത്വത്തിന്റെ എത്രയെത്ര അക്ഷരങ്ങള്‍
എഴുതിയില്ല!
കയ്പും പുളിയും ചേര്‍ത്ത്
അവള്‍ ഒടുവില്‍ തുപ്പിയതിന് നിറമൊന്നുമില്ലായിരുന്നു.
എല്ലാ നിറങ്ങളും ആവാഹിച്ചുകൊണ്ടുള്ള
അവരുടെ അക്ഷരമാലാ
വ്യവഹാരത്തില്‍നിന്ന് ചിലതെല്ലാം പഠിക്കാനും
അവള്‍ക്ക് കഴിഞ്ഞു.പ്രാകൃത ഗോത്രങ്ങളുടെ ലിപികള്‍
ഒരു പുരാതന ഭീതിയോടെയും
സംഭ്രമത്തോടെയുമാണവള്‍
ഹൃദിസ്ഥമാക്കിയത്.
No comments:
Post a Comment