ചില നിറങ്ങള്‍ വ്യക്തമല്ല.
ഞാന്‍ നീലയാണെന്ന് പറയും,
മറ്റുള്ളവര്‍ വയലറ്റാണെന്നും.
ഞാന്‍ തവിട്ടാണെന്ന് പറഞ്ഞതെല്ലാം
പാളിപ്പോയി.
അതെല്ലാം പച്ചയായിരുന്നു.
പച്ചയാണ് എന്നെ എന്നും
വട്ടം ചുറ്റിച്ചത്.
ഓറഞ്ചുനിറമാണെന്ന് കരുതി ഞാന്‍
ചീറിയടുത്തെങ്കിലും അത് വെറും
മഞ്ഞയായതുകൊണ്ട് തിരികെപ്പോന്നു.
ഞാനിപ്പോള്‍ നീലയും മഞ്ഞയും ചുവപ്പും
കറുപ്പുമെല്ലാം കൃഷിചെയ്തുണ്ടാക്കുകയാണ്.
ആവശ്യത്തിന് മാത്രം ഉപയോഗം.
കുറഞ്ഞ ചെലവില്‍ നിറങ്ങളെ ഉല്‍പാദിപ്പിച്ച്
അവനവന്റെ ആവശ്യം നടത്തുകയാണ്
ഏറ്റവും നല്ല ശീലമെന്നു
ഇപ്പോള്‍ തിരിച്ചറിയുന്നു.
വര്‍ണാന്ധത ഒരു കുറ്റമാണോ?
No comments:
Post a Comment