അവര്‍ എപ്പോഴും ചിരിച്ചു.
ചിരിക്കാന്‍ അവര്‍ക്ക് ഒരു കാരണം
വേണ്‍ടായിരുന്നു.
കാരണം
അവരെ ബാധിക്കാത്ത കാര്യങ്ങളെപ്പറ്റിയാണ്
അവര്‍ ചിരിച്ചത് .
സ്വയമൊരു പരിഹാസ പാത്രമായപ്പോള്‍
അവര്‍ ചിരിക്കുകയല്ല ചെയ്തത്:
ദേഷ്യപ്പെടുകയായിരുന്നു.
അവരുടെ കലഹം അവരുടെ
വ്യക്തിപരമായ പരാതികളില്‍ ഒതുങ്ങി നിന്നു.
ദേഷ്യം അവര്‍ക്ക് സ്വയം അറിയാനുള്ളതായി
മാറിയില്ല.
സ്വയം ദുഷിക്കാനുള്ളതായി.
No comments:
Post a Comment