Followers

Thursday, December 18, 2008

വിശേഷവാക്യങ്ങള്‍- Aphorisms



ഒരാള്‍ കവിത വായിച്ചതുകൊണ്ട്‌ വിവാഹം കഴിക്കാതിരിക്കുകയോ കഴിക്കുകയോ ചെയ്യില്ല. എന്നാല്‍ ലൈംഗിക നിരാശ ഒരാളെ വ്യക്തിപരമായി മാറ്റിമറിക്കും.

ഇക്കാലത്ത്‌ എഴുത്തുകാരുടെ അനുഭവങ്ങള്‍ അവര്‍ പുസ്തകപരമായി വ്യാഖ്യാനിച്ചെടുക്കുന്നതാണ്‌.

ജീവിതം ഒരു തര്‍ക്കമാണ്‌: ശരിയേത്‌ തെറ്റേത്‌ എന്ന തര്‍ക്കം.

അനേക കോടി പ്രാണികള്‍ അവയുടെ ജീവിതത്തെ പ്രതിരോധിക്കാനാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതിരിക്കുകയാണ്‌.

കല കലാപമാകരുത്‌: കല അതിന്‍റെ തന്നെ കണ്ടുപിടിത്തമാകണം.

No comments: