Followers

Tuesday, January 27, 2009

ഒരു വാക്കുപോലും.


ഒരു ദിവസം ഒരു നിശ്ശബ്ദതയുടെ ആവിഷ്കാരം.
ഞാന്‍ ആവുന്നത്ര ഉച്ചത്തില്‍ പലതും
വിളിച്ചുപറഞ്ഞുകോണ്ടിരുന്നു.
ഒന്നും കേള്‍ക്കാതെ കടന്നു പോയത്‌
ദിവസം മാത്രമല്ല.
കിറുക്ക്‌ പിടിച്ച്‌ സൂര്യന്‍ ഒരു മരക്കൊമ്പില്‍ നിന്ന്‌
കടലിലേക്ക്‌ എടുത്ത്‌ ചാടിയത്‌ എന്തിന്‌?
ഞാന്‍ പിന്നെയും ഒച്ചവച്ചു.
ആരും മിണ്ടിയില്ല.
ഒരു വാക്കുപോലും.
എല്ലാ പൂര്‍വ്വകാല നിശ്ശബ്ദതകളെയും
വാരിച്ചുറ്റി ഇന്നലെ
എന്ന ദിവസം ഒരു ശവത്തെ
അനുകരിക്കുകയാണെന്ന് തോന്നി.

1 comment:

sreeNu Guy said...

ഇന്നലെ എന്ന ദിവസം ഒരു ശവത്തെ
അനുകരിക്കുകയാണെന്ന് തോന്നി